ചാത്തന്നൂർ: കെഎസ്ആർടിസി കാലപ്പഴക്കം ചെന്ന ഫയലുകളും രജിസ്റ്ററുകളും ഇനി സൂക്ഷിക്കേണ്ടതില്ലെന്നും ലേലം ചെയ്ത് വിറ്റ് കോർപറേഷന് മുതൽകൂട്ടുണ്ടാക്കാനും തീരുമാനം. എക്സിക്യൂട്ടീവ് ഡയറക്ടറും ഫിനാൻഷ്യൽ അഡ്വൈസറും ചീഫ് അക്കൗണ്ട്സ് ഓഫീസറുമായ എം. ഷാജിയുടെ അധ്യക്ഷതയിൽ യോഗമാണ് തീരുമാനമെടുത്തത്. ഫയലുകളും രജിസ്റ്ററുകളും ഡിസ്പോസൽ ചെയ്യുന്നതിനായി യൂണിറ്റ് മേധാവി ചെയർമാനായി ഡിസ്പോസൽ കമ്മിറ്റി രൂപീകരിക്കാനും നിർദേശമുണ്ട്. വർക്ക് ഷോപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ മേധാവികളും അംഗീകൃത തൊഴിലാളി സംഘടന പ്രതിനിധികളും ഈ കമ്മിറ്റിയിലുണ്ടാകും. അഞ്ചുവർഷത്തിലധികം പഴക്കമുള്ള കെഎം പി എൽ രജിസ്റ്റർ, ചെക്ക്ഷീറ്റ്, ലോഗ് ഷീറ്റ്, വേബിൽ, ജേർണി ബിൽ മൂന്ന് വർഷത്തിലധികം പഴക്കമുള്ള മെക്കാനിക്ക് വർക്ക് രജിസ്റ്റർ, പർച്ചേസ് സ്റ്റേഷനറി ഫയലുകൾ ജനറൽ ഫയലുകൾ, കൺസഷൻ അപേക്ഷകൾ പത്ത് വർഷത്തിലധികം പഴക്കമുള്ളെ ടെൻഡർ ഫയലുകൾ എന്നിവയാണ് ഡിസ്പോസ് ചെയ്യുന്നത്. സാമ്പത്തിക ഇടപാട് രേഖകൾ ഡിസ്പോസൽ കമ്മിറ്റിയുടെ സാന്നിധ്യത്തിൽ മാത്രമേ ഒഴിവാക്കാവു.…
Read MoreDay: April 2, 2024
അസഹനീയമായ ചൂട്, പ്രകൃതിദത്ത കൈത്തറി വസ്ത്രങ്ങൾ ധരിച്ച് രാം ലല്ല; അയോധ്യയിൽ നിന്നുള്ള ചിത്രങ്ങൾ വൈറൽ
രാമ പ്രതിഷ്ഠയ്ക്ക് ശേഷം അയോധ്യയിൽ നിന്നുള്ള പുതിയ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. രാജ്യം ചൂടിൽ വലയുന്പോൾ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ രാമലല്ലയ്ക്ക് കോട്ടൺ കൈത്തറി വസ്ത്രങ്ങൾ ധരിപ്പിച്ചു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. പ്രകൃതിദത്ത കോട്ടൺ കൈത്തറി വസ്ത്രങ്ങൾ ധരിച്ച രാം ലല്ലയുടെ ചിത്രങ്ങൾ ശ്രീറാം ട്രസ്റ്റ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. വേനൽ കാലത്തിന്റെ വരവും ഉയരുന്ന താപനിലയും കണക്കിലെടുത്ത് ഇന്ന് മുതൽ ഭഗവാൻ ശ്രീ രാംലല്ല കോട്ടൺ വസ്ത്രം ധരിക്കും. ഇന്ന് പ്രഭു ധരിച്ചിരിക്കുന്ന വസ്ത്രം, കൈത്തറി കോട്ടൺ മൽമാൽ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, പ്രകൃതിദത്ത ഇൻഡിഗോ ചായം പൂശി, ഗോട്ടാ പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു, എന്ന കുറിപ്പോടെ ശ്രീരാമജന്മ ഭൂമി ക്ഷേത്ര ട്രസ്റ്റ് രാംലല്ലയുടെ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചു. ജനുവരി 22 നാണ് അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. മൈസൂരു സ്വദേശിയായ…
Read Moreകള്ളക്കടൽക്കലി…
കള്ളക്കടൽക്കലി… ശക്തമായ കടലേറ്റത്തെത്തുടര്‍ന്ന് അമ്പലപ്പുഴ വളഞ്ഞവഴിയില്‍ വീടുകള്‍ തകര്‍ന്നനിലയില്‍.
Read Moreആരോഗ്യകരമായ അവധിക്കാലം; ചെറുപ്രായത്തിലേ ഫിറ്റ്നസ് ജീവിതം
ശാരീരിക പ്രവർത്തനങ്ങൾ കുട്ടിയുടെ പ്രായത്തിന് യോജിച്ചതാണെന്ന് മാതാപിതാക്കൾ ഉറപ്പാക്കണം. കുട്ടിയുടെ സുരക്ഷയ്ക്ക് അതു സഹായകം. ഒരേ പ്രായമുള്ള കുട്ടികളുമായി കളിക്കാൻ അവരെ പ്രേരിപ്പിക്കുക. നിർബന്ധിക്കരുത് നിങ്ങളുടെ കുട്ടിയെ കളിക്കാനോ അവന് ഇഷ്ടപ്പെടാത്ത പ്രവർത്തനത്തിൽ ഏർപ്പെടാനോ നിർബന്ധിക്കരുത്. കുട്ടികൾക്ക് സമ്മർദം അനുഭവപ്പെടുമ്പോൾ, പ്രവർത്തനം ഒരു ജോലിയായി മാറുന്നു. അത് രസകരമല്ല. ഇത് വ്യായാമത്തെക്കുറിച്ച് നെഗറ്റീവ് വികാരങ്ങൾ സൃഷ്ടിക്കും, ഇത് ദീർഘകാല ഉദാസീനമായ പെരുമാറ്റത്തിലേക്ക് നയിച്ചേക്കാം. ഒരു മണിക്കൂർ വ്യായാമം വേനൽക്കാലത്ത്, കുട്ടികൾക്ക് ശാരീരിക ശക്തിക്കും ഹൃദയ സംബന്ധമായ ഫിറ്റ്നസിനും വേണ്ടി വ്യായാമത്തിലും മറ്റും കൂടുതൽ സമയം ചെലവഴിക്കാൻ പ്രോത്സാഹിപ്പിക്കാം. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പഠനം(CDC) അനുസരിച്ച്, കുട്ടികൾ ദിവസവും 60 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. * വ്യായാമം ഹൃദയധമനികളുടെ സിസ്റ്റം, പേശികൾ, അസ്ഥിബലം എന്നിവയെ ദൃഢമാക്കുന്നു. ഫിറ്റ്നസ് നിലനിർത്തിയാൽ നല്ല ശാരീരിക ക്ഷമത- ഫിറ്റ്നസ്-…
Read Moreഎസ്ഡിപിഐ കൂട്ടുകെട്ട് ; കോൺഗ്രസിന്റെ അധഃപതനമെന്ന് ഇ.പി. ജയരാജൻ
തിരുവനന്തപുരം: എസ്ഡിപിഐയുമായുള്ള കോണ്‍ഗ്രസിന്റെ കൂട്ടുകെട്ട് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധഃപതനമെന്ന് എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ. മതതീവ്രവാദശക്തികളുമായും വർഗീയ ശക്തികളുമായും കൂട്ടുകുടാൻ ഒരു മടിയുമില്ലെന്ന് കോണ്‍ഗ്രസ് തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം രാഷ്ട്രദീപികയോട് പറഞ്ഞു. അധികാരത്തിനായി ഭീകരവാദികളുമായി പോലും കൂട്ടുകൂടാൻ കോണ്‍ഗ്രസ് മടിക്കില്ലെന്നതിന്റെ ഉദാഹരണമാണ് എസ്ഡിപിഐമായുള്ള കൂട്ടുകെട്ട്. കോണ്‍ഗ്രസിന്റെ നിലപാട് തരംതാണതാണ്. നെറികെട്ട അവസരവാദ പ്രവർത്തികളെ ജനങ്ങൾ തിരിച്ചറിയും. മതനിരപേക്ഷത കാത്തുസൂക്ഷിക്കുന്ന നിലപാടാണ് എൽഡിഎഫിന്റേത്. കോണ്‍ഗ്രസ് പാർട്ടി ജനങ്ങളിൽനിന്ന് അകന്നുപോയിക്കൊണ്ടിരിക്കുകയാണ്. ഏത് വിധേനയും അധികാരത്തിലേറാനാണ് കോണ്‍ഗ്രസ് തരംതാണതും നെറികെട്ടതുമായ കളികൾ നടത്തുന്നത്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്ന്്് കോണ്‍ഗ്രസ് മനസിലാക്കണം. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അവസരവാദ നിലപാടിനെതിരേ എല്ലാ മതേതര ജനാധിപത്യവിശ്വാസികളും ശക്തമായി പ്രതികരിക്കണമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനും മതനിരപേക്ഷതയ്ക്കും വേണ്ടി നിലകൊള്ളുന്നത് എൽഡിഎഫാണെന്നും അദ്ദേഹം വ്യക്തമാക്കി. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥികൾക്ക് തങ്ങൾ പരസ്യ പിന്തുണ നൽകുകയാണെന്ന…
Read Moreരാമപുരത്ത് വീട്ടില്‍ സൂക്ഷിച്ച 1,830 ലിറ്റര്‍ വീര്യംകൂടിയ അനധികൃത വൈന്‍ പിടികൂടി
കോട്ടയം: പാലായ്ക്കു സമീപം രാമപുരം കൂടപ്പുലത്തു നടത്തിയ റെയ്ഡില്‍ വീട്ടില്‍ അധികൃതമായി വില്പനയ്ക്ക് സൂക്ഷിച്ച 1,830 ലിറ്റര്‍ വീര്യം കൂടിയ വൈന്‍ പിടികൂടി. പാലയ്ക്കുകുന്നേല് വീട്ടില്‍ ഷാജിയുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ 225 ലിറ്റര്‍ കോള്‍ കൊള്ളുന്ന ബാരലുകളിലും 35 ലിറ്റര്‍ വീതം കോള്‍ കൊള്ളുന്ന കന്നാസുകളിലും ഒരു ലിറ്റര്‍ വീതം കോള്‍ കൊള്ളുന്ന കുപ്പികളിലുമായാണു വൈന്‍ അനധികൃതമായി നിര്‍മിച്ചു സൂക്ഷിച്ചിരുന്നത്. ഒരു ലിറ്റര്‍ വൈന്‍ 500 രൂപ നിരക്കില്‍ ആയിരുന്നു വില്‍പ്പന. പാലാ എക്സൈസ് റേഞ്ച് സംഘം നടത്തിയ റെയ്ഡിലാണു അനധികൃത വൈന്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ പ്രതിയായ ഷാജിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ ആര്. രാജേഷ്, പാലാ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുഹമ്മദ് ഹാരിഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ക്കു നേതൃത്വം നല്കി.…
Read Moreവിവിപാറ്റ് സ്ലിപ്പുകള്‍: തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോള്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനൊപ്പമുള്ള (ഇവിഎം) മുഴുവൻ വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) രസീതുകള്‍ കൂടി എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.നിലവില്‍ ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലെയും തെരഞ്ഞെടുക്കുന്ന അഞ്ച് ഇവിഎമ്മുകളിലെ വിവിപാറ്റ് സ്ലിപ്പുകള്‍ മാത്രമാണ്എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിംഗ് മെഷീനും ഒപ്പമുള്ള വിവിപാറ്റുകളിലെയും സ്ലിപ്പുകള്‍ എണ്ണണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സമാനമായ ആവശ്യം ഉന്നയിച്ചുള്ള അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) സമര്‍പ്പിച്ച ഹര്‍ജിക്കൊപ്പം ഈ ഹര്‍ജിയും ടാഗ് ചെയ്തുകൊണ്ടാണ് ഉത്തരവിറക്കിയത്.
Read Moreഫിലിപ്പീന്‍സില്‍ മലയാളി വിദ്യാര്‍ഥിക്കു ദുരിതം: അടിയന്തര ഇടപെടല്‍ വേണമെന്നു ബന്ധുക്കള്‍
ചേര്‍ത്തല: വെറ്ററിനറി മെഡിസിന് കോഴ്സു പഠിക്കാന്‍ ഫിലിപ്പീന്‍സില്‍ പോയ മലയാളി വിദ്യാര്‍ഥി കുടുങ്ങി. 2019നു ശേഷം നാട്ടിലേക്കെത്താന്‍ പോലുമാകാതെ ഫിലിപ്പീന്‍സില്‍ കഴിയുന്ന വിദ്യാര്‍ഥി കടുത്ത ദുരിതത്തിലാണെന്നാണ് വീട്ടുകാര്‍ക്കു കിട്ടിയ വിവരം. വീസയുടെ കാലാവധി കഴിഞ്ഞതിനാല്‍ നിയമനടപടികള്‍ക്കുള്ള സാധ്യതകളുമുണ്ട്. ചേര്‍ത്തല അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ അലോഷ്യസ് വില്‍സന്റെ മകന് സാവിയോ അലോഷ്യസാണ് (31) ഫിലിപ്പീന്‍സിലെ സാന്‍കാര്‍ലോസില്‍ കുടുങ്ങിയിരിക്കുന്നത്. 2016ലാണ് സാന്‍കര്‍ലോസിലെ വിര്‍ജെന്‍ മിലാഗ്രാസു സര്വകലശാലയില് കോഴ്സിനു ചേര്‍ന്നത്. നാലുവര്‍ഷ കോഴ്സിനു 15 ലക്ഷമാണ് ചെലവു പറഞ്ഞിരുന്നത്. എന്നാല്‍ 2024ലും കോഴ്സ് പൂര്‍ത്തിയായിട്ടില്ല. ഇതിനൊപ്പം 37 ലക്ഷത്തിലധികം ചെലവഴിച്ചുകഴിഞ്ഞു. നിലവില്‍ 10 ലക്ഷം അടിയന്തരമായി നല്‍കണമെന്നാണ് യൂണിവേഴ്സിറ്റിയുടെ ആവശ്യമെന്ന് അച്ഛന് അലോഷ്യസ് വില്‍സണ്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ വീസ കാലാവധി കഴിഞ്ഞതിനാല്‍ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ നിന്നു പടിയിറക്കി. ഇപ്പോള്‍ പലയിടങ്ങിളിലായാണ് താമസം. വിദേശമന്ത്രാലയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡോളറിലാണ് വിനിയോഗമെന്നതിനാല് ഇവിടെ നിന്ന്…
Read Moreയുവതിയുടെ കാർ പിന്തുടർന്ന് അക്രമം; മൂന്ന് പേർ പിടിയിൽ
ബംഗളൂരു: നഗരത്തിൽ സ്ത്രീയുടെ കാറിന് പിന്നിൽ അപകടകരമായ രീതിയിൽ പിന്തുടർന്ന മൂന്നു യുവാക്കൾ പോലീസ് പിടിയിൽ. പ്രതികൾ സ്കൂട്ടറിൽ സ്ത്രീയുടെ കാറിനെ പിന്തുടരുകയും കാറിൽ കാലുവയ്ക്കുകയും വിൻഡോയിൽ ഇടിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതിനു പിന്നാലെയാണു പോലീസ് നടപടി. പ്രിയ സിംഗ് എന്ന യുവതിക്കാണ് ദുരനുഭമുണ്ടായത്. തന്റെ കാറിനെ മൂന്നു പേർ പിന്തുടരുന്നതു കണ്ട പ്രിയ, കാറിലിരുന്നു കരഞ്ഞുകൊണ്ട് പോലീസിന്റെ ഹെൽപ് ലൈനിൽ വിളിച്ചു സഹായം തേടിയിരുന്നു. കോറമംഗല സെന്റ് ജോൺസ് ഹോസ്പിറ്റലിന് സമീപമായിരുന്നു സംഭവം. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായും മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തതായും സൗത്ത് ഈസ്റ്റ് പോലീസ് ഡിസിപി സികെ ബാബ പറഞ്ഞു.
Read Moreപൂർണിയയിൽ മത്സരിക്കും; പപ്പു യാദവ്
പാറ്റ്ന: ബിഹാറിലെ പൂർണിയ മണ്ഡലത്തിൽ പത്രിക സമർപ്പിക്കുമെന്നു പപ്പു യാദവ്. പൂർണിയ മണ്ഡലം ലക്ഷ്യമിട്ടായിരുന്നു പപ്പു യാദവ് രണ്ടാഴ്ച മുന്‍പ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ, മണ്ഡലം ആർജെഡി ഏറ്റെടുത്തു. ബിമാ ഭാരതിയാണ് ആർജെഡി സ്ഥാനാർഥി. ജെഡി-യുവിൽനിന്ന് ആർജെഡിയിലെത്തിയ ആളാണ് ബിമാ ഭാരതി. പൂർണിയ മണ്ഡലം കോൺഗ്രസിനു നല്‍കണമെന്ന് പപ്പു യാദവ് ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനോടാവശ്യപ്പെട്ടു. പൂർണിയ സ്വദേശിയാണ് പപ്പു യാദവ്. മൂന്നു തവണ ഇദ്ദേഹം പൂർണിയയിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോൺഗ്രസിനു ജയസാധ്യതയില്ലാത്ത മണ്ഡലങ്ങളാണു നല്‍കിയതെന്ന് ആക്ഷേപമുണ്ട്. ആർജെഡി 26 മണ്ഡലങ്ങളിലും കോൺഗ്രസ് ഒന്‍പതിലും മത്സരിക്കുന്നു. സിപിഐ (എംഎൽ) മൂന്നു സീറ്റിലും സിപിഐ, സിപിഎം കക്ഷികൾ ഓരോ സീറ്റിലും മത്സരിക്കുന്നു. കനയ്യകുമാറിനു നല്‍കാനിരുന്ന ബെഗുസരായി സീറ്റ് സിപിഐക്കു നല്‍കിയതിലും കോൺഗ്രസിനു നീരസമുണ്ട്.
Read More