കോട്ടയം: കളിക്കുന്നതിനിടെ ആറുവയസുകാരന്റെ തല ജനാലക്കമ്പിയിൽ കുടുങ്ങി. ആനത്താനത്ത് ഇന്നലെ വൈകുന്നേരം അഞ്ചിനാണു സംഭവം. കളിക്കുന്നതിനിടെയാണു ജനാലകമ്പികൾക്കിടയിലൂടെ കുട്ടി പുറത്തുനിന്നു വീടിനുള്ളിലേക്കു കയറിയത്. ആദ്യം കാലുകൾ ജനൽക്കമ്പിയിലൂടെ അകത്തേക്ക് ഇടുകയായിരുന്നു. തലയുടെ ഭാഗമെത്തിയപ്പോഴാണു കുടുങ്ങിയത്. വീട്ടുകാരും നാട്ടുകാരും ചേർന്നു രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്നാണ് അഗ്നിരക്ഷാസേനയെ വിവരമറിയച്ചത്. അഗ്നിരക്ഷാ ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു കമ്പി മുറിച്ചാണു കുട്ടിയെ രക്ഷപ്പെടുത്തിയത്.
Read MoreDay: April 11, 2024
മെഡി. കോളജ് അടിപ്പാത നിര്‍മാണം; രോഗികള്‍ക്കു ദുരിതയാത്ര
ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജിലെ അടിപ്പാത നിർമാണം രോഗികളെയും യാത്രക്കാരെയും വലയ്ക്കുന്നതായി പരാതി. ഗതാഗതക്കുരുക്കാണ് ആംബുലന്‍സില്‍ വരുന്ന രോഗികള്‍ക്കും യാത്രക്കാര്‍ക്കും ബുദ്ധിമുട്ടാകുന്നത്. ആശുപത്രിയിലെത്താൻ വൈകുന്ന സാഹചര്യമാണു നിലവിലുള്ളത്. ബസ് സ്റ്റാന്‍ഡിലേക്കുള്ള റോഡിന്റെ വീതി കൂട്ടുന്നതിനായി ഓട്ടോറിക്ഷ തൊഴിലാളികള്‍ നിര്‍മിച്ച വെയിറ്റിംഗ് ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. പൂഴി നിരത്തിയാണു റോഡിനു വീതിയുണ്ടാക്കിയത്. അതിനാല്‍ വാഹനങ്ങള്‍ കടന്നുപോകുന്പോൾ പൊടിശല്യവും രൂക്ഷമാണ്. പാത നിര്‍മാണത്തോടനുബന്ധിച്ചു പകല്‍ മുഴുവന്‍ അപ്രഖ്യാപിത പവര്‍ കട്ടാണ്. രാവിലെ ഒമ്പതിനു വൈദ്യുതി ബന്ധം വിച്ഛേദിച്ചാല്‍ വൈകുന്നേരം ആറിനുശേഷമേ പുനഃസ്ഥാപിക്കു. ഈ ഭാഗത്തുള്ള വീടുകളും വ്യാപാരികളും ഇതുമൂലം വലിയ ക്ലേശമാണ് അനുഭവിക്കുന്നത്. ബസ്, ടാക്സി, ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങൾക്കു സുഗമമായി കടന്നുപോകാൻ സൗകര്യമൊരുക്കണമെന്നും ആംബുലന്‍സിനും രോഗികളുമായി വരുന്ന മറ്റു വാഹനങ്ങൾക്കും ആശുപത്രിയില്‍ പ്രവേശിക്കുവാന്‍ മറ്റൊരു ഗെയ്റ്റ് തുറന്നുകൊടുക്കണമെന്നുമാണു രോഗികളുടെയും യാത്രക്കാരുടെയും ആവശ്യം. പൊടിശല്യം ഒഴിവാക്കാന്‍ കരാറുകാരന് നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ…
Read Moreതിരുവനന്തപുരത്തേക്ക് 33 ഇലക്ട്രിക് ബസ് കൂടി; ബസുകൾ വാങ്ങാൻ 500 കോടി അനുവദിച്ച് കേന്ദ്രസർക്കാർ
ചാത്തന്നൂർ: തിരുവനന്തപുരം ജില്ലയിലേക്ക് 33 ഇലക്ട്രിക് ബസുകൾ കൂടിയെത്തുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അനുവദിച്ച ബസുകളിൽ 33 എണ്ണം ലഭിച്ചു. ഇതിൽ 31 ബസുകളാണ് സർവീസിന് വിവിധ യൂണിറ്റുകൾക്കായി അനുവദിച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബസുകൾ വാങ്ങാൻ 500 കോടി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 500 കോടിയും തിരുവനന്തപുരം കോർപറേഷന്റെ വിഹിതമായ 150 കോടി രൂപയും ചേർത്താണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായി 33 ബസുകൾ എത്തിയത്. എത്തിയ ബസുകളിൽ തിരുവനന്തപുരം കോർപറേഷൻ പരിസിയിലുള്ള തിരുവനന്തപുരം സിറ്റി യൂണിറ്റിലേക്ക് നാലും പേരൂർക്കട, വികാസ് ഭവൻ യൂണിറ്റുകളിലേയ്ക്ക് 3 വീതവും വിഴിഞ്ഞം യൂണിറ്റിലേക്ക് അഞ്ചും കോർപറേഷന് പുറത്തുള്ള നെയ്യാറ്റിൻകര, കാട്ടാക്കട യൂണിറ്റുകൾക്ക് ആറു വീതവും ആറ്റിങ്ങൽ യൂണിറ്റിന് നാലും ബസുകൾ വീതം നല്‍കും. പുതുതായി എത്തിയ ഇലക്ട്രിക് ബസുകൾ കെ –…
Read Moreഗണേഷിന്റെ കഥകൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ല; ഏകാധിപത്യ പ്രവണതയിൽ മോദിയും പിണറായിയും തുല്യർ; ഷിബു ബേബി ജോൺ
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പൂജാമുറിയിൽ മോദിയുടെ പടം കാണുമെന്ന് എൻ.കെ.പ്രേമചന്ദ്രനെതിരേ മന്ത്രി കെ.ബി.ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നടത്തിയ ആക്ഷേപത്തിനെതിരേ പ്രതികരണവുമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. കിടപ്പ് മുറിയിൽനിന്ന് ഗണേഷ് കുമാറിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറിയതിൽ സന്തോഷമെന്നായിരുന്നു ഷിബു ബേബിജോണിന്റെ പരിഹാസം. ഗണേഷിന്റെ കഥകൾ ഞങ്ങൾ പറഞ്ഞാൽ തേച്ചാലും കുളിച്ചാലും പോകില്ലെന്നും അദ്ദേഹം പരിഹസിച്ചു. കൊല്ലത്ത് മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ടാം സ്ഥാനത്ത് എൽഡിഎഫാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എല്ലാ ഏകാധിപത്യ പ്രവണതകളും മുഖ്യമന്ത്രി പിണറായി വിജയനും അതുപോലെ അനുവർത്തിക്കുകയാണെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരി അനിതയുടെ വിഷയംതന്നെ അതിന്റെ ഉദാഹരണമാണ്. കേന്ദ്രം പെൻഷൻ വിതരണത്തെ തടസപ്പെടുത്താൻ ശ്രമിക്കുകയാണെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. എന്നാൽ കേന്ദ്ര സഹായം ലഭിക്കുന്നതിനു മുമ്പും…
Read Moreവീണ്ടും അധികാരം കിട്ടിയാൽ ബിജെപി ഭരണഘടന പൊളിച്ചെഴുതും, ഇന്ത്യ അതോടെ അസ്തമിക്കും; എ.കെ. ആന്റണി
തിരുവനന്തപുരം: മൂന്നാമതൊരിക്കൽ കൂടി ആർഎസ്എസ് പിന്നിൽനിന്നു ചരട് വലിക്കുന്ന ഒരു ബിജെപി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നാൽ ഇന്ത്യ അതോടെ അസ്തമിക്കുമെന്നും വീണ്ടും അധികാരം കിട്ടിയാൽ ബിജെപി ഇന്ത്യൻ ഭരണഘടന പൊളിച്ചെഴുതുമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. ഇന്ത്യാമുന്നണിയുടെ സാധ്യത വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ബിജെപിയുടെ സാധ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ അത് ഇന്നത്തെ ഇന്ത്യയുടെ മരണമണിയാകും. ഇപ്പോൾതന്നെ ഭരണഘടന മാറ്റാനുളള ചർച്ചകൾ നടക്കുന്നുണ്ട്. കോൺഗ്രസ് മേൽനോട്ടത്തിൽ ഡോ. ബി.ആർ. അംബേദ്ക്കർ തയാറാക്കിയ ഭരണഘടനയുടെ അടിസ്ഥാന ഘടകങ്ങൾ അവർ പൊളിച്ചെഴുതും. അതോടുകൂടി ഇന്ത്യ ഇന്ത്യയല്ലാതായി മാറുമെന്നും എ.കെ. ആന്റണി പറഞ്ഞു. ഡോ. ബി ആർ അംബേദ്ക്കർ തയാറാക്കിയ ഭരണഘടന മാറ്റാനുള്ള തയാറെടുപ്പുകൾ അണിയറയിൽ നടക്കുന്നുണ്ട്. ബിജെപിക്കുള്ള പിന്തുണ കുറയുന്നതിന്റെ സൂചനകൾ നരേന്ദ്രമോദിയുടെ ശരീരഭാഷയിൽനിന്ന് മനസിലാക്കാമെന്നും ആന്റണി പറഞ്ഞു.…
Read Moreഎന്റെ വോട്ടിന്റെ ശക്തി എനിക്കറിയാം, എന്റെ രാജ്യം, എന്റെ വോട്ട്… കടലിനടിയിൽ നിന്നൊരു തെരഞ്ഞെടുപ്പ് കാന്പയിൻ
ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കടലിനടിയിൽ ബോധവത്കരണ കാമ്പയിൻ നടത്തി ചെന്നൈയിലെ സ്കൂബാ ഡൈവർമാർ. ആറ് സ്കൂബാ ഡൈവർമാരാണു നീലങ്കരൈയിൽ കടലിന്റെ അറുപതടി താഴ്ചയിൽ തെരഞ്ഞെടുപ്പു ബോധവത്കരണം നടത്തിയത്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (ഇസിഐ)യുടെ വോട്ടിംഗ് ബോധവത്കരണ പ്ലക്കാർഡുകൾ സഹിതം മോക്ക് ഇവിഎം മെഷീനുമായാണ് ഡൈവർമാർ കടലിൽ മുങ്ങിയത്. “എന്റെ വോട്ടിന്റെ ശക്തി എനിക്കറിയാം’,”എന്റെ രാജ്യം, എന്റെ വോട്ട്’ എന്നാണു പ്ലക്കാർഡിൽ എഴുതിയിരുന്നത്.
Read Moreകാണാതായ പട്ടിക്കുഞ്ഞിനെ തിരക്കി ഡ്രോൺ; കണ്ടെത്തിയതോ കരടിക്കൂട്ടത്തിൽ; വൈറലായി വീഡിയോ
മനുഷ്യരുമായി വേഗത്തിൽ ഇടപെഴകുന്ന ജീവികളാണ് നായകൾ. ഇരുവരും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. അത്രമേൽ ഗാഡമായി സ്നേഹിച്ച് വളർത്തുന്ന അവയെ പെട്ടെന്നൊരു ദിവസം കാണാതായാൽ എന്താകും സ്ഥിതി. അത്തരത്തിലൊരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൊന്ന് പോലെ വളർത്തിയ പട്ടിക്കുഞ്ഞിനെ കാണാതായപ്പോൾ നടത്തിയ തിരച്ചിലിന്റെ വീഡിയോ ആണ് വ്യാപകമായി പ്രചരിക്കുന്നത്. കുട്ടികള്‍ പാടുന്ന ഒരു റഷ്യന്‍ പാട്ടിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഡ്രോൺ ഉപയോഗിച്ചാണ് പട്ടിക്കുഞ്ഞിനെ കണ്ടെത്താൻ ശ്രമിച്ചത്. കരടിക്കുടുംബവുമായി കളിച്ച് നടക്കുന്ന റഷ്യന്‍ ഹസ്കിയെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും. വീഡിയോയുടെ തുടക്കത്തില്‍ കാടുകള്‍ക്ക് നടുവിലൂടെയുള്ള ഒരു വലിയ പാതയിലൂടെ മൂന്ന് കരടികള്‍ക്കൊപ്പം ഹസ്കി ഓടുന്നതാണ് കാണാൻ സാധിക്കുന്നത്. കരടിക്കുട്ടൻമാരോടൊപ്പം അവയുടെ അമ്മയും കൂടെയുണ്ട്. യാതൊരു പേടിയും കൂടാതെ മുന്‍പെങ്ങോ പരിചയമുള്ള പോലാണ് കരടിക്കുട്ടികള്‍ക്കൊപ്പം പട്ടിക്കുഞ്ഞ് ചാടി നടക്കുന്നത്. ചാടി കളിക്കുന്ന ഹസ്കിയുടെ പല സ്ഥലങ്ങളില്‍ നിന്നുള്ള…
Read More‘അത് പോത്താടാ പോത്തെ’, ചുമ്മാ മുട്ടാൻ നിക്കാതെ; മുന്നറിയിപ്പുണ്ടായിട്ടും ഗൗനിച്ചില്ല; ശേഷം കാട്ടുപോത്ത് എയറിലാക്കി
വന്യമൃഗങ്ങള്‍ ആളുകളെ ഉപദ്രവിക്കുന്ന വാര്‍ത്തകളും കാഴ്ചകളും നമ്മളെ ഏറെ ഞെട്ടിക്കാറുണ്ട്. ദൗര്‍ഭാഗ്യവശാല്‍ അത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ വല്ലാതെ കൂടുകയാണ്. പലര്‍ക്കും ജീവന് നഷ്ടമായ ഈ സാഹചര്യം ആളുകളെ ഭയത്തിലാക്കുന്നു. ഇപ്പോഴിതാ ബംഗളൂരുവില്‍ നിന്നുള്ള ഒരു കാഴ്ച മൃഗങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്നതിന്റെ ഭീകരത ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ പര്‍വീണ്‍ കസ്വാന് ആണ് എക്സിൽ ഈ വീഡിയോ പങ്കിട്ടത്. ദൃശ്യങ്ങളില്‍ ഒരു വഴിയിലായി കാട്ടുപോത്ത് നില്‍ക്കുന്നതാണുള്ളത്. പോത്തിനെ ഭയന്ന് ആളുകള്‍ മാറി നില്‍ക്കുകയാണ്. ഈ സമയം വനപാലകനൊ മറ്റോ ആയ ഒരു മനുഷ്യന് അതിനെ നേരിടാനായി സധൈര്യം എത്തുന്നു. “അത് പോത്താടാ പോത്തെ’ എന്ന് അറിവുള്ളവര്‍ വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ ഈ ”ധൈര്യശാലി’ നേരേ പോകുന്നു. അത് പോത്തിനത്ര പിടിച്ചില്ല. പോത്ത് ആളെ ഒറ്റയിടി ആയിരുന്നു. ശേഷം ഭിത്തിയില്‍ ചേര്‍ത്തൊരു ഇടിയും. എന്തോ ഭാഗ്യം…
Read Moreമയിലിന്റെ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേർത്ത വസ്ത്രം; രാമനവമിക്ക് പുതിയ വസ്ത്രവുമായി രാംലല്ല
പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ രാമനവമിക്കായുള്ള ആവേശത്തിലാണ് അയോധ്യ. ഇതോടനുബന്ധിച്ച് നിരവധി ചടങ്ങുകളും പൂജകളും ക്ഷേത്രത്തിൽ നടക്കുന്നുണ്ട്. രാംലല്ലയെ പ്രത്യേക വസ്ത്രങ്ങൾ ധരിപ്പിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് അധികൃതർ അറിയിച്ചു. മയിലിന്റെ രൂപവും, വൈഷ്ണവ ചിഹ്നവുമുള്ള പ്രത്യേക വസ്ത്രങ്ങളാകും രാംലല്ലയെ ധരിപ്പിക്കുക. ഖാദി കോട്ടൺ തുണിയിലാണ് ചിത്രങ്ങൾ തുന്നിച്ചേർക്കുന്നത്. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷം ആദ്യമായാണ് രാംലല്ലയുടെ വസ്ത്രത്തിന് ഇതു പോലെയൊരു മാറ്റം വരുത്തുന്നത്. നവരാത്രിയുടെ തലേന്നാകും വിഗ്രഹത്തിന് പ്രത്യേക വസ്ത്രം ധരിപ്പിക്കുക. ഒമ്പത് ദിവസം നീണ്ട ആഘോഷമാണ് ചൈത്ര നവരാത്രി. ഉത്സവത്തിന്റെ ഒമ്പതാം ദിനമാണ് രാമനവമി. ചൈത്ര നവരാത്രിയുടെ ആദ്യ ദിവസമായ ഏപ്രിൽ 9 മുതൽ രാമനവമിയായ ഏപ്രിൽ 17 വരെയാണ് രാംലല്ല ഈ വസ്ത്രം ധരിക്കുന്നത്. चैत्र नवरात्रि प्रथम दिवस पर भगवान के वस्त्र अति विशेष हैं। प्राण प्रतिष्ठा के पश्चात् पहली…
Read Moreപ്രസവത്തിനുശേഷം അണുബാധ; യുവതിയുടെ മരണം ചികിത്സാപ്പിഴവെന്നു ബന്ധുക്കൾ; അസ്വാഭാവികമരണത്തിനു കേസെടുത്ത് പോലീസ്
കയ്പമംഗലം: പ്രസവശേഷമുണ്ടായ അണുബാധയെത്തുടർന്നു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയ നടത്തിയ ചെന്ത്രാപ്പിന്നി അലുവത്തെരുവ് പടിഞ്ഞാറുഭാഗം കുട്ടോടത്തുപാടം വീട്ടിൽ അഷിമോന്റെ ഭാര്യ കാർത്തിക(28)യാണു മരിച്ചത്. മാർച്ച് 25നാണു കാർത്തിക കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പെണ്‍കുഞ്ഞിനു ജന്മം നൽകിയത്. നാലുദിവസത്തിനുശേഷം അസ്വസ്ഥത തോന്നിയ ഇവരെ ഒന്‍പതു ദിവസത്തിനുശേഷമാണു സ്കാനിംഗിനു വിധേയമാക്കിയത്. ഗുരുതര പഴുപ്പ് കണ്ടതോടെ മെഡിക്കൽ കോളജിലേക്കു മാറ്റി. ഇവിടെ നടത്തിയ സ്കാനിംഗിൽ സ്ഥിതി ഗുരുതരമെന്നു കണ്ടതോടെ വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ശ്വാസകോശം ഉൾപ്പെടെ ആന്തരികാവയവങ്ങളിൽ പഴുപ്പു ബാധിച്ചെന്നു ഡോക്ടർമാർ അറിയിച്ചെന്നും കൊടുങ്ങല്ലൂർ ആശുപത്രിയിലുണ്ടായ പിഴവാണു മരണത്തിനു കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. കാർത്തികയുടെ മൃതദേഹം ഇന്നു രാവിലെ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തും. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വിട്ടുകൊടുക്കുന്ന മൃതദേഹം ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും. മെഡിക്കൽ കോളജിലെ…
Read More