മയിലിന്‍റെ രൂപവും വൈഷ്ണവ ചിഹ്നങ്ങളും തുന്നിച്ചേർത്ത വസ്ത്രം; രാമനവമിക്ക് പുതിയ വസ്ത്രവുമായി രാംലല്ല

പ്രാ​ണ​പ്ര​തി​ഷ്ഠ​യ്‌​ക്ക് ശേ​ഷ​മു​ള്ള ആ​ദ്യ രാ​മ​ന​വ​മി​ക്കാ​യു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് അ​യോ​ധ്യ. ഇ​തോ​ട​നു​ബ​ന്ധി​ച്ച് നി​ര​വ​ധി ച​ട​ങ്ങു​ക​ളും പൂ​ജ​ക​ളും ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്നു​ണ്ട്.

രാം​ല​ല്ല​യെ പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ൾ ധ​രി​പ്പി​ക്കു​മെ​ന്ന് ക്ഷേ​ത്ര ട്ര​സ്റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​യി​ലി​ന്‍റെ രൂ​പ​വും, വൈ​ഷ്ണ​വ ചി​ഹ്ന​വു​മു​ള്ള പ്ര​ത്യേ​ക വ​സ്ത്ര​ങ്ങ​ളാ​കും രാം​ല​ല്ല​യെ ധ​രി​പ്പി​ക്കു​ക. ഖാ​ദി കോ​ട്ട​ൺ തു​ണി​യി​ലാ​ണ് ചി​ത്ര​ങ്ങ​ൾ തു​ന്നി​ച്ചേ​ർ​ക്കു​ന്ന​ത്.

പ്രാ​ണ പ്ര​തി​ഷ്ഠ​യ്‌​ക്ക് ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാം​ല​ല്ല​യു​ടെ വ​സ്ത്ര​ത്തി​ന് ഇ​തു പോ​ലെ​യൊ​രു മാ​റ്റം വ​രു​ത്തു​ന്ന​ത്. ന​വ​രാ​ത്രി​യു​ടെ ത​ലേ​ന്നാ​കും വി​ഗ്ര​ഹ​ത്തി​ന് പ്ര​ത്യേ​ക വ​സ്ത്രം ധ​രി​പ്പി​ക്കു​ക.

ഒ​മ്പ​ത് ദി​വ​സം നീ​ണ്ട ആ​ഘോ​ഷ​മാ​ണ് ചൈ​ത്ര ന​വ​രാ​ത്രി. ഉ​ത്സ​വ​ത്തി​ന്റെ ഒ​മ്പ​താം ദി​ന​മാ​ണ് രാ​മ​ന​വ​മി. ചൈ​ത്ര ന​വ​രാ​ത്രി​യു​ടെ ആ​ദ്യ ദി​വ​സ​മാ​യ ഏ​പ്രി​ൽ 9 മു​ത​ൽ രാ​മ​ന​വ​മി​യാ​യ ഏ​പ്രി​ൽ 17 വ​രെ​യാ​ണ് രാം​ല​ല്ല ഈ ​വ​സ്ത്രം ധ​രി​ക്കു​ന്ന​ത്.

Related posts

Leave a Comment