കാണാതായ പട്ടിക്കുഞ്ഞിനെ തിരക്കി ഡ്രോൺ; കണ്ടെത്തിയതോ കരടിക്കൂട്ടത്തിൽ; വൈറലായി വീഡിയോ

മ​നു​ഷ്യ​രു​മാ​യി വേ​ഗ​ത്തി​ൽ ഇ​ട​പെ​ഴ​കു​ന്ന ജീ​വി​ക​ളാ​ണ് നാ​യ​ക​ൾ. ഇ​രു​വ​രും ത​മ്മി​ൽ അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ട്. അ​ത്ര​മേ​ൽ ഗാ​ഡ​മാ​യി സ്നേ​ഹി​ച്ച് വ​ള​ർ​ത്തു​ന്ന അ​വ​യെ പെ​ട്ടെ​ന്നൊ​രു ദി​വ​സം കാ​ണാ​താ​യാ​ൽ എ​ന്താ​കും സ്ഥി​തി. അ​ത്ത​ര​ത്തി​ലൊ​രു സം​ഭ​വ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പൊ​ന്ന് പോ​ലെ വ​ള​ർ​ത്തി​യ പ​ട്ടി​ക്കു​ഞ്ഞി​നെ കാ​ണാ​താ​യ​പ്പോ​ൾ ന​ട​ത്തി​യ തി​ര​ച്ചി​ലി​ന്‍റെ വീ​ഡി​യോ ആ​ണ് വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍ പാ​ടു​ന്ന ഒ​രു റ​ഷ്യ​ന്‍ പാ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചാ​ണ് പ​ട്ടി​ക്കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ച്ച​ത്.

ക​ര​ടി​ക്കു​ടും​ബ​വു​മാ​യി ക​ളി​ച്ച് ന​ട​ക്കു​ന്ന റ​ഷ്യ​ന്‍ ഹ​സ്കി​യെ ന​മു​ക്ക് വീ​ഡി​യോ​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും. വീ​ഡി​യോ​യു​ടെ തു​ട​ക്ക​ത്തി​ല്‍ കാ​ടു​ക​ള്‍​ക്ക് ന​ടു​വി​ലൂ​ടെ​യു​ള്ള ഒ​രു വ​ലി​യ പാ​ത​യി​ലൂ​ടെ മൂ​ന്ന് ക​ര​ടി​ക​ള്‍​ക്കൊ​പ്പം ഹ​സ്കി ഓ​ടു​ന്ന​താ​ണ് കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്.

ക​ര​ടി​ക്കു​ട്ട​ൻ​മാ​രോ​ടൊ​പ്പം അ​വ​യു​ടെ അ​മ്മ​യും കൂ​ടെ​യു​ണ്ട്. യാ​തൊ​രു പേ​ടി​യും കൂ​ടാ​തെ മു​ന്പെ​ങ്ങോ പ​രി​ച​യ​മു​ള്ള പോ​ലാ​ണ് ക​ര​ടി​ക്കു​ട്ടി​ക​ള്‍​ക്കൊ​പ്പം പ​ട്ടി​ക്കു​ഞ്ഞ് ചാ​ടി ന​ട​ക്കു​ന്ന​ത്. ചാ​ടി ക​ളി​ക്കു​ന്ന ഹ​സ്കി​യു​ടെ പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് പി​ന്നാ​ലെ വീ​ഡി​യോ​യി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന​ത്.

വീ​ഡി​യോ പെ​ട്ടെ​ന്ന്ത​ന്നെ വൈ​റ​ലാ​യി. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ട് കോ​ടി പ​തി​ന​ഞ്ച് ല​ക്ഷം പേ​രാ​ണ് ഹ​സ്കി​യെ ക​ണ്ട​ത്. വീ​ട്ടി​ൽ പോ​ടാ പ​ട്ടി​ക്കു​ഞ്ഞേ എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്.

 

Related posts

Leave a Comment