10,000 അമേരിക്കൻ ടെക്കികളെ നിയമിക്കുമെന്ന് ഇൻഫോസിസ്

infosysബം​ഗ​ളൂ​രു: ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 10,000 അ​മേ​രി​ക്ക​ൻ ടെ​ക്കി​ക​ളെ നി​യ​മി​ക്കു​മെ​ന്ന് ഐ​ടി ഭീ​മ​ൻ ഇ​ൻ​ഫോ​സി​സ്. അ​മേ​രി​ക്കി​യി​ൽ ഇ​തു കൂ​ടാ​തെ നാ​ലു ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ സെ​ന്‍റ​റു​ക​ളും സ്ഥാ​പി​ക്കു​മെ​ന്ന് ക​മ്പ​നി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ മേ​ഖ​ല​യി​ൽ മാ​ത്ര​മ​ല്ല, പ്ര​ധാ​ന ഇ​ട​പാ​ടു​കാ​ർ​ക്കു​ള്ള സേ​വ​ന​ങ്ങ​ളും ഇ​വി​ടെ​നി​ന്നു​ണ്ടാ​കും.

ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ ഇ​ന്ത്യാ​ന​യി​ലാ​യി​രി​ക്കും ഇ​ൻ​ഫോ​സി​സി​ന്‍റെ ആ​ദ്യ ഹ​ബ്ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ക. 2021 ആ​കു​ന്പോ​ഴ​ക്ക് ഇ​വി​ടെ 2000 അ​മേ​രി​ക്ക​ൻ പൗ​ര​ർ​ക്കു തൊ​ഴി​ൽ ന​ല്കും. ഇ​ത് പ്രാ​ദേ​ശി​ക വ​രു​മാ​നം ഉ​യ​ർ​ത്താ​നി​ട​യാ​ക്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ പ്ര​തീ​ക്ഷ​യെ​ന്ന് ഇ​ൻ​ഫോ​സി​സ് സി​ഇ​ഒ വി​ശാ​ൽ സി​ക്ക പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ വീ​സ ന​യ​ങ്ങ​ളാ​ണ് ഇ​ൻ​ഫോ​സി​സി​ന്‍റെ പു​തി​യ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്.

പ​ഠി​ച്ചി​റ​ങ്ങി​യ പു​തി​യ എ​ൻ​ജി​നി​യ​ർ​മാ​രെ കോ​ള​ജുക​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത് പ്ര​ത്യേ​ക ട്രെ​യി​നിം​ഗ് ന​ല്കി അ​മേ​രി​ക്ക​യി​ലും യു​കെ​യി​ലും നി​യ​മി​ക്കാ​നാ​ണ് ഇ​ൻ​ഫോ​സി​സി​ന്‍റെ തീ​രു​മാ​നം. പ​ടി​പ​ടി​യാ​യി അ​മേ​രി​ക്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​ക​ളി​ൽ​നി​ന്നും എ​ൻ​ജി​നി​യ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കും. ഇ​ൻ​ഫോ​സി​സി​ന്‍റെ തീ​രു​മാ​ന​ത്തെ ഇ​ന്ത്യാ​ന ഗ​വ​ർ​ണ​ർ എ​റി​ക് ജെ. ​ഹോ​ൾ​കോ​ന്പ് സ്വാ​ഗ​തം ചെ​യ്തു.

Related posts