കൊച്ചി: ദുബായിയിൽ മഴ തുടരുന്നു, കൊച്ചിയില്‍ നിന്ന് യുഎഇയിലേക്കുള്ള മൂന്നു വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായിയിൽ നിന്ന് കൊച്ചിയിലേക്കും വിമാനങ്ങൾ സർവീസ് നടത്തുന്നില്ല. കനത്ത മഴയെ തുടര്‍ന്ന് ദുബായ് ടെര്‍മിനലിലുണ്ടായ തടസങ്ങളാണ് സര്‍വീസുകളെ ബാധിച്ചത്. ചൊവ്വാഴ്ച ദുബായി വിമാനത്താവളത്തിൽ ഇറങ്ങേണ്ട മുഴുവൻ വിമാനങ്ങളും മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിട്ടിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മുതൽ വൈകുന്നേരം വരെ പുറപ്പെടേണ്ട 21 വിമാനങ്ങളും ഇറങ്ങേണ്ട 24 വിമാനങ്ങളുമാണ് റദ്ദാക്കിയത്. യാത്ര പുറപ്പെടുന്നതിന് മുൻപ് അതതു എയർലൈനുകളുമായി ബന്ധപ്പെട്ട് വിമാന സമയം ഉറപ്പാക്കണം. എയർലൈനുകളുടെ വെബ്സൈറ്റിലും ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കും. യാത്രക്കാർ നാലു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിൽ എത്താനും നിർദേശമുണ്ട്. അതേസമയം, യുഎഇയിൽ മഴയുടെ ശക്തി കുറഞ്ഞതായാണ് റിപ്പോർട്ട്. നിലവിൽ അൽ ഐനിൽ മാത്രമാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മറ്റിടങ്ങളിലുണ്ടായിരുന്ന അലർട്ടുകൾ പിൻവലിക്കുകയായിരുന്നു. ദുബായിയിലും റാസൽഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബുധനാഴ്ച…
Read MoreDay: April 17, 2024
തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുന്നതിനുപകരം 400 അടി താഴെ കുഴിച്ചിടും; പ്രധാനമന്ത്രിക്കെതിരേ അപകീർത്തികരമായ പരാമർശം; അന്വേഷണം നടത്തണമെന്ന് ബിജെപി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ അപകീർത്തികരമായ പരാമർശം നടത്തിയ ജെഎംഎം നേതാവിനെതിരെ ഉന്നതതല അന്വേഷണം നടത്തി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി. തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുന്നതിനുപകരം പ്രധാനമന്ത്രിയെ 400 അടി താഴെ കുഴിച്ചിടുമെന്ന് ജെഎംഎം കേന്ദ്ര കമ്മിറ്റി അംഗം നസ്റുൽ ഇസ്ലാം പറഞ്ഞതായി പാർട്ടിയുടെ സംസ്ഥാന വക്താവ് പ്രതുൽ ഷാദിയോ പറഞ്ഞു. ഞായറാഴ്ച സാഹെബ്ഗഞ്ചിൽ നടന്ന ഒരു പൊതുയോഗത്തിലാണ് ഇസ്ലാം പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയത്. പക്ഷേ, അദ്ദേഹത്തിനെതിരെ പോലീസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല- ഷാദിയോ പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവി പ്രതിപക്ഷമായ ഇന്ത്യാ സംഘം അംഗീകരിച്ചുവെന്നും അതിനാലാണ് നിരാശയോടെ ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കാനും ഇസ്ലാമിനെ ഉടൻ അറസ്റ്റ് ചെയ്യാനും മുഖ്യമന്ത്രി ചമ്പായി സോറൻ ഉന്നതതല സമിതിയെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നുവെന്നും ഈ വിഷയത്തിൽ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും…
Read Moreസമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശ്യം; ശൈലജയ്ക്കെതിരേ വ്യാജ പ്രചാരണം; ലീഗ് നേതാവിനെതിരേ കേസ്
കോഴിക്കോട്: കെ.കെ. ശൈലജയ്ക്കെതിരായ വ്യാജ പ്രചാരണത്തിൽ മുസ്ലീം ലീഗ് നേതാവിനെതിരെ കേസ്. ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ ലഹള ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ശൈലജയ്ക്കെതിരായ വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് കേസ്. മുസ്ലീങ്ങൾ വർഗീയവാദികളാണെന്ന് കെ.കെ. ശൈലജ പറഞ്ഞതായാണ് ഇയാൾ പ്രചരിപ്പിച്ച വ്യാജ വീഡിയോയിലുള്ളത്. സൈബർ ആക്രമണത്തിനെതിരെ കെ.കെ. ശൈലജ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് സൈബർ ആക്രമണം നടത്തുന്നതെന്നാണ് പരാതിയിൽ പറയുന്നത്. യുഡിഎഫും അവരുടെ മീഡിയ വിഭാഗവും വ്യാജ പ്രചാരണം വഴി തേജോവധം ചെയ്യുന്നുവെന്ന പരാതിയുമായി കെ.കെ. ശൈലജ രംഗത്ത് എത്തിയിരുന്നു. തനിക്കെതിരേ വ്യാജ വീഡിയോ ക്ലിപ്പുകൾ ഉണ്ടാക്കുകയാണ്. അതിന് യുഡിഎഫിന്റെ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുകയാണെന്നും കെ.കെ. ശൈലജ പറയുന്നു. വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ഇലക്ഷന് കമ്മീഷന് ഇന്ന് പരാതി നല്‍കുമെന്നും അറിയിച്ചിരുന്നു. ‘എന്റെ വടകര…
Read Moreഭർത്താവിന്റെ അമിത മദ്യപാനം ചോദ്യം ചെയ്തു; മദ്യലഹരിയിൽ ഭാര്യയേയും മക്കളെയും വെട്ടിക്കൊന്നു; നടുക്കം മാറാതെ നാട്ടുകാർ
റാഞ്ചി: മദ്യലഹരിയിൽ ഭാര്യയെയും രണ്ടു പെൺമക്കളെയും വെട്ടിക്കൊന്നയാൾ അറസ്റ്റിൽ. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലെ മുഫാസിൽ പോലീസ് സ്റ്റേഷന് പരിധിയിലുള്ള ലുദ്രബാസ ഗ്രാമത്തിലാണ് സംഭവം. ഭാര്യ ജാനോ, അഞ്ചും ഒന്നും വയസുള്ള മക്കളെയും ഗുരുചരൺ പാഡിയ എന്നയാളാണ് കൊലപ്പെടുത്തിയത്. മദ്യപാനത്തെ ചൊല്ലി ഗുരുചരണും ഭാര്യയും തമ്മിൽ മിക്കപ്പോഴും വഴക്കുണ്ടാകുമായിരുന്നു. കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഗുരുചരൺ കോടാലികൊണ്ട് ഭാര്യയെയും മക്കളെയും വെട്ടിക്കൊല്ലുകയായിരുന്നു. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് അയച്ചു.
Read More‘രണ്ടാംവരവായി ശങ്കരാഭരണം’; കമ്മട്ടിപ്പാടം ബാലന് ശേഷം ശങ്കരാഭരണത്തിലൂടെ മണികണ്ഠന് ആചാരിയുടെ രണ്ടാംവരവ്
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്കാനിലെ ശങ്കരാഭരണത്തിലൂടെ നടന് മണികണ്ഠന് ആചാരിക്കു വീണ്ടും കരിയര്‍ ഹിറ്റ്. 2024ല്‍ ഒരു നടനെ മോഹിപ്പിക്കുന്ന വേഷങ്ങളിലൂടെയാണ് മണികണ്ഠന്റെ യാത്രകള്‍. വര്‍ഷാദ്യം മോഹന്‍ലാലിനൊപ്പം ലിജോ ജോസ് പെല്ലിശേരി സിനിമ മലൈക്കോട്ടൈ വാലിബന്. ഭ്രമയുഗത്തില്‍ സസ്പെൻസ് വേഷം. പെര്‍ഫോമന്‍സ് തിളക്കത്തില്‍ ശങ്കരാഭരണം. ‘ കമ്മട്ടിപ്പാടം കഴിഞ്ഞ് ഒരുപാടു നല്ല സിനിമകളും കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ, ടോട്ടല്‍ സിനിമ കത്തിക്കയറിയാല്‍ മാത്രമേ അതിലെ നടനെക്കുറിച്ചും മറ്റും സംസാരിക്കപ്പെടുകയുള്ളൂ. എന്റെ ഉയിര്ത്തെഴുന്നേല്പ്പു തന്നെയാണ് ശങ്കരാഭരണം. വാലിബന് വേറെ ലെവലിലാണ് സ്വീകരിക്കപ്പെട്ടിരുന്നതെങ്കില്‍ ഈ ഹിറ്റ്, എനിക്കു നേരത്തേ കിട്ടിയേനെ’- മണികണ്ഠന് ആചാരി രാഷ്്ട്രദീപികയോടു പറഞ്ഞു. അവസരങ്ങള്‍ നിഷേധിക്കപ്പെട്ടിട്ടുണ്ടോ… കമ്മട്ടിപ്പാടവും ബാലനും സംഭവിച്ചത് എന്റെ കലാജീവിതത്തില്‍ 20 വര്‍ഷത്തിനു ശേഷമാണ്. നാടകാന്വേഷണം, സിനിമാന്വേഷണം, അതിനിടെയുള്ള ഒരുപാടു യാത്രകള്‍… എല്ലാംകഴിഞ്ഞ് ഞാന്‍ ആ വേഷത്തിനു പക്വതപ്പെട്ടപ്പോഴായിരുന്നു ബാലന്…
Read Moreപരാതി നൽകാൻ എത്തിയ വനിതാ ഡോക്ടറെ പ്രണയം നടിച്ച് വളച്ച് പീഡിപ്പിച്ചു; പീഡനക്കേസില്‍ പ്രതിയായ പോലീസുദ്യോഗസ്ഥൻ തൂങ്ങിമരിച്ചു
കൊച്ചി: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഇന്‍സ്പെക്ടര്‍ മരിച്ചനിലയില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എം.വി. സൈജു ആണ് മരിച്ചത്. കൊച്ചി അംബേദ്കര്‍ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നേരത്തെ, ഇയാള്‍ പീഡനക്കേസില്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ച് ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റ് ചെയ്യാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതിനിടെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. മലയിന്‍കീഴ് സർക്കിൾ ഇന്‍സ്പെക്ടറായിരിക്കെയാണ് സൈജുവിനെതിരേ ഒരു വനിതാ ഡോക്ടറും മറ്റൊരു യുവതിയും പോലീസില്‍ പീഡന പരാതി നല്‍കിയത്. പരാതിയുമായി എത്തിയ ഡോക്ടറെ സൗഹൃദം നടിച്ച് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നായിരുന്നു ഒരു പരാതി. ഈ കേസില്‍ ജാമ്യം ലഭിക്കാന്‍ പോലീസ് ജിഡി റജിസ്റ്ററില്‍ സൈജു കൃത്രിമം കാണിച്ചെന്ന് പിന്നീട് കോടതി കണ്ടെത്തി ജാമ്യം റദ്ദാക്കിയിരുന്നു.
Read Moreഎല്ലാം സഹിച്ച് നില്ക്കാന് എന്നെ കിട്ടില്ല; നോറ ഫത്തേഹി
സിനിമാ മേഖലകളില്‍നിന്ന് എനിക്ക് മോശം അനുഭവം നേരിട്ടു. അതും തന്നെ ഒരിക്കലും മാനിക്കാത്ത തരത്തിലുള്ള അനുഭവങ്ങള്‍ നേരിട്ടത് ബോളിവുഡിലെ സൂപ്പര്‍സ്റ്റാറുകളിൽ നിന്നാണ്. ചില സമയത്ത് ചിലരെ കാണുമ്പോള്‍ വളരെ മോശമായി തോന്നും. അവരുടെ ഊര്‍ജവും അവരുടെ ഉദ്ദേശ്യവും ശരിയായിരിക്കില്ല. അവര്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടുകയോ കളിയാക്കുകയോ ഉപദ്രവിക്കുകയോ ചെയ്യും. അത് അവര്‍ക്കു വിജയം നേടാന്‍ അതിനു കീഴില്‍ ഒരു സ്ത്രീ വേണമെന്നാണ് അവര്‍ കരുതുന്നത്. അവര്‍ നിങ്ങളുടെ പിന്നില്‍ നിന്ന് ഓരോന്നു പറയും. നിങ്ങള്‍ക്കു മനസിലാകും എന്താണ് അവര്‍ പറഞ്ഞതെന്ന്. അവര്‍ക്ക് അത്തരത്തില്‍ നില്ക്കാന് കഴിയും. അവരെ ആരും പുറത്തു കൊണ്ടുവരികയോ അങ്ങനെ പറയുകയോ ചെയ്യില്ല. ഞാന്‍ പലപ്പോഴും ഇതില്‍നിന്ന് അതിജീവിച്ചത് ഭയപ്പെടുത്തി നില്ക്കാന് കഴിയുന്നതു കൊണ്ടു മാത്രമാണ്. പക്ഷെ ചിലര്‍ക്ക് ഇതൊന്നും മനസിലാകില്ല. അവള്‍ക്കെങ്ങനെ പറ്റുന്നു എന്നാണ് ചിലര്‍ ചോദിക്കുക. പലര്‍ക്കും…
Read Moreധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതുന്നു…
സഹോദരൻ വിനീത് ശ്രീനിവാസന്റെ നിർബന്ധത്തിൽ അഭിനയ രംഗത്തെത്തിയയാളാണ് ധ്യാൻ ശ്രീനിവാസൻ. വളരെ പെട്ടെന്ന് തിരക്കുള്ള നടനായി താരം മാറി. കുഞ്ഞിരാമയണം, പ്രകാശൻ പറക്കട്ടെ എന്നീ സിനിമയുടെ കഥയെഴുതിയത് ധ്യാൻ ആയിരുന്നു. നിപ്പയ്ക്കു ശേഷം ബെന്നി ആശംസ സംവിധാനം ചെയ്യുന്ന പതിയ ചിത്രത്തിന്റ തിരക്കഥയും സംഭാഷണവും രചിക്കുന്നത് ധ്യാൻ ആണ്. ഈ വർഷം അവസാനം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിലെ നായിക പുതുമുഖമായിരിക്കും ധ്യാനിനൊപ്പം ലുക്ക്മാൻ, അജു വർഗീസ് , ജോണി ആന്റണി, സലിം കുമാർ, എന്നിവരും വേഷമിടുന്നു. രണ്ടു രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള കുടിപ്പക ഹ്യുമറിലൂടെയാണ് പറയുന്ന സിനിമയായിരിക്കും ഇത്. വിഷുവിനു തിയറ്ററുകളിലെത്തിയ, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയിൽ പതിവു രീതിയിൽ നിന്നു വ്യത്യസ്തമായ അഭിനയമാണ് ധ്യാനും ഒപ്പം പ്രണവ് മോഹൻലാലും കാഴ്ചവച്ചിരിക്കുന്നത്.
Read Moreഉയർന്ന താപനില സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പകൽതാപനില ക്രമാതീതമായി വർധിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും പകൽ താപനില ഉയരാനാണു സാധ്യത. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read Moreവേനൽമഴ ശക്തമാകുന്നു; രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമാകാൻ വേനൽമഴ ശക്തിപ്പെടുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. നാളെ മുതൽ രണ്ട് ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച മുതൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നേരിയ അളവിൽ വേനൽ മഴ ലഭിച്ചിരുന്നു. ഇന്നലെ എറണാകുളം സൗത്തിൽ മൂന്ന് സെന്റിമീറ്ററും തൊടുപുഴയിൽ രണ്ട് സെന്റിമീറ്ററും കൊച്ചി പള്ളുരുത്തി എന്നിവിടങ്ങളിൽ ഒരു സെന്റിമീറ്റർ വീതവും മഴ പെയ്തു. വേനൽ മഴയിൽ 59 ശതമാനം കുറവാണ് സംസ്ഥാനത്ത് ഇന്നലെ വരെ രേഖപ്പെടുത്തിയത്. കണ്ണൂർ ജില്ലയിൽ 99 ശതമാനവും മലപ്പുറത്ത് 96 ശതമാനവും കോഴിക്കോട്ട് 95 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. കോട്ടയത്താണ് ഇതുവരെ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത്. 15 ശതമാനം മഴക്കുറവ് മാത്രമാണു ജില്ലയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read More