യു​എ​ഇ​യി​ൽ ക​ന​ത്ത മ​ഴ, റെ​ഡ് അ​ല​ർ​ട്ട്; കൊ​ച്ചി​യി​ൽ നി​ന്നു​ള്ള മൂ​ന്ന് വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി

കൊ​ച്ചി: ദു​ബാ​യി​യി​ൽ മ​ഴ തു​ട​രു​ന്നു, കൊ​ച്ചി​യി​ല്‍ നി​ന്ന് യു​എ​ഇ​യി​ലേ​ക്കു​ള്ള മൂ​ന്നു വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ റ​ദ്ദാ​ക്കി. ദു​ബാ​യി​യി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്കും വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ല. ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ദു​ബാ​യ് ടെ​ര്‍​മി​ന​ലി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ളാ​ണ് സ​ര്‍​വീ​സു​ക​ളെ ബാ​ധി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ദു​ബാ​യി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങേ​ണ്ട മു​ഴു​വ​ൻ വി​മാ​ന​ങ്ങ​ളും മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്കു തി​രി​ച്ചു​വി​ട്ടി​രു​ന്നു. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ പു​റ​പ്പെ​ടേ​ണ്ട 21 വി​മാ​ന​ങ്ങ​ളും ഇ​റ​ങ്ങേ​ണ്ട 24 വി​മാ​ന​ങ്ങ​ളു​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.

യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് അ​ത​തു എ​യ​ർ​ലൈ​നു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മാ​ന സ​മ​യം ഉ​റ​പ്പാ​ക്ക​ണം. എ​യ​ർ​ലൈ​നു​ക​ളു​ടെ വെ​ബ്സൈ​റ്റി​ലും ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. യാ​ത്ര​ക്കാ​ർ നാ​ലു മ​ണി​ക്കൂ​ർ മു​ൻ​പെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്.

അ​തേ​സ​മ​യം, യു​എ​ഇ​യി​ൽ മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. നി​ല​വി​ൽ അ​ൽ ഐ​നി​ൽ മാ​ത്ര​മാ​ണ് റെ​ഡ് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന അ​ല​ർ​ട്ടു​ക​ൾ പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. ദു​ബാ​യി​യി​ലും റാ​സ​ൽ​ഖൈ​മ​യി​ലും ഓ​റ​ഞ്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച ഉ​ച്ച​വ​രെ മ​ഴ തു​ട​രു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​തേ​സ​മ​യം, ഒ​മാ​നി​ൽ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ റി​പ്പോ​ർ​ട്ട്. ‌ഒ​മാ​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​രും മ​ണി​ക്കൂ​റു​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​മെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​റി​യി​ച്ചു.





Related posts

Leave a Comment