പൊതുയിടങ്ങളിൽ ശ്രദ്ധ നേടാൻ ആളുകൾ പലതരത്തിലുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. വസ്ത്രധാരണം അതിൽ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ ഇത്തരം സംഭവങ്ങൾ മറ്റുള്ളവർക്ക് എത്രമാത്രം അസ്വസ്ഥത ഉണ്ടാക്കുമെന്ന് അത്തരക്കാർ ചിന്തിക്കാറില്ല. മെട്രോയിലും, ബസ് സ്റ്റാൻഡുകളിലും നടന്ന സമാനമായ സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുള്ളതാണ്. അത്തരത്തിൽ ഡൽഹിയിലെ ഒരു ബസിൽ നിന്നുമുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. എക്സിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ബിക്കിനി ധരിച്ചിരിക്കുന്ന ഒരു സ്ത്രീ ബസിൽ കയറുന്നത് കാണാം. ഇതോടെ ബസിലുണ്ടായിരുന്ന യാത്രക്കാർ അസ്വസ്ഥരാവുകയാണ്. പിന്നാലെ യുവതിയുടെ അടുത്തായി നിന്ന കുറച്ച് പ്രായം തോന്നിക്കുന്ന സ്ത്രീ അവിടെ നിന്നും മാറുന്നതും കാണാം. ഈ സ്ത്രീ മാത്രമല്ല, ബസിൽ ഉണ്ടായിരുന്ന പലരും അവിടെ നിന്നും മാറുന്നുണ്ട്. യുവതിക്ക് മുന്നിലായി സീറ്റിലിരുന്ന യാത്രക്കാരനും ആ സീറ്റിൽ നിന്നും എഴുന്നേറ്റ് മാറുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ വലിയ ചർച്ചയായിരിക്കുകയാണ്. ‘ഇത്…
Read MoreDay: April 20, 2024
ആറു വർഷം മുമ്പ് കാണാതായ ജെസ്ന ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ല; അന്വേഷണത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് സിബിഐ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: പത്തനംതിട്ടയിൽനിന്ന് ആറു വർഷം മുമ്പ് കാണാതായ ജെസ്ന മറിയം ജയിംസ് ജീവിച്ചിരിപ്പില്ലെന്നു പറയാൻ സാധിക്കില്ലെന്നു കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥൻ.ജെസ്നയുടെ രക്തം പുരണ്ട വസ്ത്രം ക്രൈംബ്രാഞ്ചിനു ലഭിച്ചിരുന്നില്ല. ജെസ്ന ഗർഭിണി ആയിരുന്നില്ല. ജെസ്ന മരണപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ നിപുൽ ശങ്കർ കേസ് പരിഗണിക്കുന്ന തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ വ്യക്തമാക്കി. ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ ക്രൈംബ്രാഞ്ച് സിബിഐക്കു കൈമാറിയിരുന്നു എന്നാണ് ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. ഈ വിഷയത്തിൽ വ്യക്തത വരുത്തുന്നതിന് കോടതി നിർദേശം അനുസരിച്ചാണ് അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ വന്നത്.കേസിലെ പ്രധാന സംഭവങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്നും കേസിന്റെ പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്റ മൊഴി പോലും സിബിഐ രേഖപ്പെടുത്തിയില്ലെന്നും ജെസ്നയുടെ പിതാവിന്റെ അഭിഭാഷകൻ ശ്രീനിവാസൻ വേണുഗോപാൽ വാദിച്ചു. ഇന്ത്യയിലെ പ്രധാന അന്വേഷണ…
Read Moreജനാധിപത്യ പുനഃസ്ഥാപനത്തിന് യുഡിഎഫിന് വോട്ട് ചെയ്യണം; അനീതികൾ മാത്രം നടപ്പാക്കുന്ന സംസ്ഥാന ഭരണകൂടത്തിന് എതിരേയുമുള്ള ജനവിധിയായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്ന് സാഹിത്യകാരന്മാർ
തിരുവനന്തപുരം: ജനാധിപത്യ പുനഃസ്ഥാപനത്തിന് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പ്രമുഖ എഴുത്തുകാരും സാഹിത്യകാരന്മാരും അഭ്യർഥിച്ചു. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതനിരപേക്ഷതയും ബഹുസ്വരതയും ജനങ്ങളുടെ സമാധാന ജീവിതവും മോദി ഭരണകൂടത്തിൽ കടുത്ത വെല്ലുവിളി നേരിടുന്നു. അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തുമാണ് സംസ്ഥാന സർക്കാരിന്റെ മുഖമുദ്ര. സാധാരണക്കാരെ ബാധിക്കുന്ന ഗുരുതര വിഷയങ്ങൾക്ക് പരിഹാരം കാണാനോ അതിനെ അഭിമുഖീകരിക്കാനോ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. ജനാധിപത്യ മതേതര മൂല്യങ്ങൾ ചവിട്ടിയരച്ച് പ്രകൃതിവിഭവങ്ങളും പൊതുമേഖലാസന്പത്തും കോർപറേറ്റുകൾക്ക് കൈമാറുന്ന മോദി ഭരണകൂടത്തിനെതിരായും അനീതികൾ മാത്രം നടപ്പാക്കുന്ന സംസ്ഥാന ഭരണകൂടത്തിന് എതിരേയുമുള്ള ജനവിധിയായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടാകേണ്ടതെന്നു എഴുത്തുകാർ ആവശ്യപ്പെടുന്നു. എം.എൻ. കാരശേരി, കല്പറ്റ നാരായണൻ, എൻ.പി. ചെക്കുട്ടി, പി. സുരേന്ദ്രൻ, എം.പി. മത്തായി, കെ. അരവിന്ദാക്ഷൻ, ആസാദ്, എൻ.വി. ബാലകൃഷ്ണൻ, സി.ആർ. നീലകണ്ഠൻ, എസ്.പി. രവി, ടി.വി.രാജൻ, വി.എം. മാർസൻ, ശ്രീവാസവൻ നായർ തുടങ്ങിയവരാണ് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണം; പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണത്തിനായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഇന്ന് കേരളത്തിലെത്തു. മൂന്ന് സ്ഥാനാര്‍ഥികള്‍ക്കായാണ് പ്രിയങ്ക പ്രചാരണം നടത്തുക. രാവിലെ 11.30ന് പ്രിയങ്കാ ഗാന്ധി പ്രത്യേക വിമാനത്തില്‍ കൊച്ചിയില്‍ എത്തും. തുടർന്ന് ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് പോകും. തൃശൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ, ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ബെന്നി ബഹനാൻ എന്നിവർക്കായാണ് രാവിലെ പ്രചാരണം നടത്തുക. തുടർന്ന് ഉച്ചയ്ക്കു ശേഷം പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്കായി സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തിൽ പ്രിയങ്ക പങ്കെടുക്കും. പിന്നീട് 3.40ന് തിരുവനന്തപുരത്തേക്ക് മടങ്ങും.
Read Moreരാഹുല്‍ ഗാന്ധിയുടെ പ്രസംഗം; കേരള കോണ്‍ഗ്രസ്-എം വളച്ചൊടിക്കാന്‍ ശ്രമിച്ചത് ബാലിശമായ നടപടി; യുഡിഎഫ്
കോട്ടയം: കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബിജെപിയെയും ഇടതുപക്ഷത്തെയും ഒരുപോലെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ കേരള കോണ്‍ഗ്രസ്-എം വളച്ചൊടിക്കാന്‍ ശ്രമിച്ചത് തികച്ചും ബാലിശമായ നടപടിയാണെന്ന് യുഡിഎഫ് കേന്ദ്ര ഇലക്ഷന് കമ്മിറ്റി ചെയര്മാന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും ജനറല്‍ കണ്‍വീനര്‍ മോന്‍സ് ജോസഫ് എംഎല്‍എയും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ഇന്ദിരാഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെയും മനുഷ്യത്വരഹിതമായി വിമര്‍ശിച്ച ദിവസം തന്നെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തലോടി ജോസ് കെ. മാണി രംഗത്തുവന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തയാറാകണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. എല്‍ഡിഎഫ്-യുഡിഎഫ് ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ്- എം ഏത് മുന്നണിയിലാണെന്ന് വ്യക്തമാക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. കോട്ടയത്ത് പരാജയം തിരിച്ചറിയുന്ന എല്‍ഡിഎഫ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനായി…
Read Moreആരവം, പൂരാരവം
ആരവം, പൂരാരവം… തൃശൂർ പൂരത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയിൽ നടന്ന കുടമാറ്റം. – ടോജോ പി. ആന്റണി
Read Moreരാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചത് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടി: ജോസ് കെ. മാണി
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോട്ടയത്ത് എത്തിയ രാഹുല്‍ ഗാന്ധി വോട്ട് ചോദിച്ചത് ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥിക്കു വേണ്ടിയാണെന്നു കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി. ഇന്ത്യാ മുന്നണിയുടെ അവിഭാജ്യ ഘടകമാണു കേരള കോണ്‍ഗ്രസ് എം. മുന്നണി രൂപീകരണം മുതല്‍ താനും തോമസ് ചാഴികാടന് എംപിയും പാര്‍ലമെന്റിലും പുറത്തും ഇന്ത്യാ മുന്നണിയുടെ പ്രവര്‍ത്തനത്തിനു പിന്തുണ നല്കി. ജോസഫ് വിഭാഗം നേതാവും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പില്‍ ബിജെപി പാളയത്തില്‍ എത്തിയതില്‍ പി.ജെ. ജോസഫ് മറുപടി പറയണം. യുഡിഎഫിന്റെ ജില്ലയിലെ ഒന്നാമത്തെ നേതാവാണ് ബിജെപിയില്‍ എത്തിയത്. ഇന്നത്തെ യുഡിഎഫ് നാളെത്തെ ബിജെപിയായി മാറുകയാണ്. ഇനി ബിജെപിയിലേക്കു പോകുന്നത് യുഡിഎഫ് സ്ഥാനാര്‍ഥിയായിരിക്കും. അദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ അറിയാവുന്ന എല്ലാവര്ക്കും ഇക്കാര്യം ബോധ്യമുള്ളതാണെന്നും ജോസ് കെ. മാണി പറഞ്ഞു.
Read Moreകേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ഭുവനേശ്വർ: കിരീടം ഇല്ലാത്ത നാണക്കേടുമായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പത്താം സീസണിലെ പോരാട്ടവും അവസാനിപ്പിച്ചു.ഐഎസ്എൽ ഫുട്ബോൾ 2023-24 പ്ലേ ഓഫ് എലിമിനേറ്ററിൽ ഒഡീഷ എഫ്സിയോട് 2-1നു പരാജയപ്പെട്ട് ബ്ലാസ്റ്റേഴ്സ് പുറത്ത്. കൊന്പന്മാർ എന്നു വിശേഷിപ്പിക്കപ്പെടുന്ന ബ്ലാസ്റ്റേഴ്സ് അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിലാണ് കലിംഗ സ്റ്റേഡിയത്തിൽ തോൽവി വഴങ്ങിയത്. ഫെഡോർ ചെർണിച്ചിലൂടെ (67’) ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെ ഡിഗോ മൗറീഷ്യോയിലൂടെ (87’) നിശ്ചിത സമയത്ത് ഒഡീഷ സമനിലയിൽ പിടിച്ചു. തുടർന്ന് അധിക സമയത്തേക്ക് നീണ്ടപ്പോൾ 98-ാം മിനിറ്റിൽ മിസോറം താരമായ ഇസാക്ക് വാൻലാൽറുത്ഫെലയുടെ ഗോളിൽ ജയം സ്വന്തമാക്കുകയും ചെയ്തു. പ്ലേ ഓഫ് എലിമിനേറ്റർ ജയിച്ച ഒഡീഷ സെമിയിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ നേരിടും. ലഭിച്ച അവസരങ്ങൾ നഷ്ടപ്പെടുത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് സംഘത്തെയാണ് കലിംഗ സ്റ്റേഡിയത്തിൽ കണ്ടത്. നിശ്ചിത സമയത്ത് 11 ഷോട്ട് പായിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്ന്…
Read Moreറീലിനായി സ്കൂളിൽ തലകീഴായി തൂങ്ങിനിന്ന് അഭ്യാസപ്രകടനം: സ്ലാബ് വീണ് യുവാവ് മരിച്ചു; വീഡിയോ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ ലൈക്ക് കിട്ടാനായി എന്ത് സാഹസികതയും കാണിക്കാൻ ചിലർ തയാറാണ്. അതിൽ കുറച്ച് പേർ ഭാഗ്യം കൊണ്ട് അഭ്യാസപ്രകടനങ്ങൾ അപകടം കൂടാതെ ചെയ്ത് വിജയിക്കാറുണ്ട്. എന്നാൽ മറ്റ് ചിലർക്ക് ജീവൻ തന്നെ നഷ്ടമാകുകയും ചെയ്യും. ഇത്തരത്തിൽ ഉത്തർപ്രദേശിലെ ബാന്ദ്ര ജില്ലയിൽ യുവാവ് ഇൻസ്റ്റാഗ്രാം റീൽ ഷൂട്ട് ചെയ്യുന്നതിനിടെ സ്ലാബ് വീണ് മരിച്ച സംഭവമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത്. സ്ലാബിന് ഇടയിൽ കാലുകൾ തൂക്കിയിട്ട് സ്കൂളിൻ്റെ ടെറസിൽ തലകീഴായി തൂങ്ങി വ്യായാമം ചെയ്യുകയായിരുന്ന ശിവം എന്ന 21കാരനാണ് മരിച്ചത്. ശിവം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്ന് മൊബൈൽ ഫോണിൽ റീൽ പകർത്തുകയായിരുന്ന സുഹൃത്തുക്കൾ പറഞ്ഞു. ഒരു സിനിമയിലെ ഒരു ഡയലോഗ് പശ്ചാത്തലത്തിൽ പ്ലേ ചെയ്യുമ്പോൾ ശിവം രണ്ട് ഇഷ്ടികകൾ എടുത്ത്, ഓരോ കൈയിലും ഒന്ന് പിടിച്ച് വ്യായാമം ചെയ്യുകയായിരുന്നു. മരണത്തിന് നിമിഷങ്ങൾക്ക് മുമ്പ് പകർത്തിയ വീഡിയോയാണിതെന്നാണ്…
Read Moreകാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റ്; ത്രില്ലടിപ്പിച്ച് ഗുകേഷ്
ടൊറൊന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിൽ ഇന്ത്യൻ കൗമാരതാരങ്ങളുടെ ത്രില്ലർ പോരാട്ടം. 14 റൗണ്ടുള്ള പോരാട്ടത്തിൽ 12 റൗണ്ട് കഴിഞ്ഞപ്പോൾ 7.5 പോയിന്റുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഡി. ഗുകേഷ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 12-ാം റൗണ്ടിൽ അസർബൈജാന്റെ നിജത് അബാസോവിനെ കീഴടക്കിയതോടെയാണ് ഗുകേഷിന് 7.5 പോയിന്റായത്. 11-ാം റൗണ്ടിൽ ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ കീഴടക്കി റഷ്യയുടെ ഇയാൻ നിപോംനിഷി ഏഴ് പോയിന്റുമായി ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. എന്നാൽ, 12-ാം റൗണ്ടിൽ ഇന്ത്യയുടെ പതിനെട്ടുകാരൻ ആർ. പ്രജ്ഞാനന്ദയോട് സമനിലയിൽ പിരിഞ്ഞു. ഇതോടെ നിപോംനിഷിക്കും 7.5 പോയിന്റ്. അമേരിക്കയുടെ ഫാബിയാനൊ കരുവാന 12-ാം റൗണ്ടിൽ ഇന്ത്യയുടെ വിദിത് ഗുജറാത്തിയെ കീഴടക്കി. കരുവാനയുടെ പോയിന്റ് സന്പാദ്യം ഇതോടെ ഏഴ് ആയി. അമേരിക്കയുടെ ഹികാരു നാകാമുറ ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയെ കീഴടക്കി 7.5 പോയിന്റിൽ എത്തി. ക്ലൈമാക്സ് പൊളിക്കും രണ്ട് റൗണ്ട്…
Read More