തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം; പ്രി​യ​ങ്കാ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ൽ

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്കാ ഗാ​ന്ധി ഇ​ന്ന് കേ​ര​ള​ത്തി​ലെ​ത്തു. മൂ​ന്ന് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കാ​യാ​ണ് പ്രി​യ​ങ്ക പ്ര​ചാ​ര​ണം ന​ട​ത്തു​ക.

രാ​വി​ലെ 11.30ന് ​പ്രി​യ​ങ്കാ ഗാ​ന്ധി പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ല്‍ എ​ത്തും. തു​ട​ർ​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ തൃ​ശൂ​രി​ലേ​ക്ക് പോ​കും.

തൃ​ശൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​മു​ര​ളീ​ധ​ര​ൻ, ചാ​ല​ക്കു​ടി മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ബെ​ന്നി ബ​ഹ​നാ​ൻ എ​ന്നി​വ​ർ​ക്കാ​യാ​ണ് രാ​വി​ലെ പ്ര​ചാ​ര​ണം ന​ട​ത്തു​ക.

തു​ട​ർ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പൊ​തു സ​മ്മേ​ള​ന​ത്തി​ൽ പ്രി​യ​ങ്ക പ​ങ്കെ​ടു​ക്കും. പി​ന്നീ​ട് 3.40ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങും.

Related posts

Leave a Comment