രാഹുല്‍ ഗാന്ധിയുടെ പ്രസംഗം; കേരള കോണ്‍ഗ്രസ്-എം വ​ള​ച്ചൊ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് ബാ​ലി​ശ​മാ​യ ന​ട​പ​ടി​; യുഡിഎഫ്

കോ​ട്ട​യം: കോ​ട്ട​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി കെ. ​ഫ്രാ​ന്‍സി​സ് ജോ​ര്‍ജി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാര​ണാ​ര്‍ഥം ബി​ജെ​പി​യെ​യും ഇ​ട​തു​പ​ക്ഷ​ത്തെ​യും ഒ​രു​പോ​ലെ വി​മ​ര്‍ശി​ച്ച രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പ്ര​സം​ഗ​ത്തെ കേ​ര​ള കോ​ണ്‍ഗ്ര​സ്-എം ​വ​ള​ച്ചൊ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത് തി​ക​ച്ചും ബാ​ലി​ശ​മാ​യ ന​ട​പ​ടി​യാ​ണെ​ന്ന് യു​ഡി​എ​ഫ് കേ​ന്ദ്ര ഇ​ല​ക‌്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ​യും ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ​യും പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ​യും ഇ​ന്ദി​രാ​ഗാ​ന്ധി ഉ​ള്‍പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ​യും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യി വി​മ​ര്‍ശി​ച്ച ദി​വ​സം ത​ന്നെ കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യെ ത​ലോ​ടി ജോ​സ് കെ. ​മാ​ണി രം​ഗ​ത്തു​വ​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​യും സി​പി​എ​മ്മും ത​യാ​റാ​ക​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്‍ഡി​എ​ഫ്-യു​ഡി​എ​ഫ് ശ​ക്ത​മാ​യ രാ​ഷ്‌ട്രീ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​ഏ​ത് മു​ന്ന​ണി​യി​ലാ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ ആ​വ​ശ്യ​പ്പെ​ട്ടു.

കോ​ട്ട​യ​ത്ത് പ​രാ​ജ​യം തി​രി​ച്ച​റി​യു​ന്ന എ​ല്‍ഡി​എ​ഫ് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ക​ള്ള​പ്ര​ചാ​രണം സ​മ്മ​തി​ദാ​യ​ക​ര്‍ക്കി​ട​യി​ല്‍ വി​ല​പ്പോ​കി​ല്ലെ​ന്നും മോ​ന്‍സ് ജോ​സ​ഫ് പ​റ​ഞ്ഞു.

Related posts

Leave a Comment