തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വർഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു മാറ്റി ലോകം ആദരിക്കുന്ന ജനാധിപത്യത്തിന്റെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുദിനം വളരുന്നുകൊണ്ടിരിക്കുന്ന അസമത്വത്തിന് അറുതി വരുത്തി കർഷകരുടേയും തൊഴിലാളികളുടേയും വിമോചനം സാധ്യമാക്കാനുള്ള അവസരമാണിതെന്നും പിണറായി പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം…കേരളത്തിൽ പതിനെട്ടാമത് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികൾ അവസാനിക്കുകയാണ്. രാജ്യം കണ്ട ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ആ അർഥത്തിൽ മാത്രമല്ല ഇതേറ്റവും വലിയ തെരഞ്ഞെടുപ്പാകുന്നത്. കഴിഞ്ഞ പത്തു വർഷം രാജ്യത്തെ വരിഞ്ഞു മുറുക്കിയ വർഗീയതയേയും ഏകാധിപത്യപ്രവണതകളേയും വകഞ്ഞു മാറ്റി ലോകം ആദരിക്കുന്ന ജനാധിപത്യത്തിന്റെ മഹത്തായ ഇന്ത്യൻ പാരമ്പര്യത്തെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്. അതാണീ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം. അനുദിനം വളരുന്ന കൊടിയ അസമത്വത്തിന് അറുതി വരുത്തി…
Read MoreDay: April 25, 2024
കാൽമുട്ടിന് പരിക്ക് ; ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
ദോഹ: ഇന്ത്യയുടെ മലയാളി ലോംഗ്ജംപ് താരം എം. ശ്രീശങ്കറിന്റെ കാൽമുട്ടിലെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. പരിശീലനത്തിനിടെ ഇടത് കാൽമുട്ടിനു പരിക്കേറ്റതോടെ ജൂലൈ-ഓഗസ്റ്റിൽ നടക്കുന്ന പാരീസ് ഒളിന്പിക്സിൽനിന്ന് ശ്രീശങ്കർ പുറത്തായിരുന്നു. ദോഹയിൽവച്ചായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നു എന്ന് ശ്രീശങ്കർ സോഷ്യൽമീഡിയയിൽ കുറിച്ചു. 2023 ഏഷ്യൻ ചാന്പ്യൻഷിപ്പിൽ 8.37 മീറ്റർ ക്ലിയർ ചെയ്ത് വെള്ളി നേടിയതോടെയാണ് ശ്രീശങ്കറിന് ഒളിന്പിക് ടിക്കറ്റ് ലഭിച്ചത്. 8.27 മീറ്ററാണ് ഒളിന്പിക് യോഗ്യതാ മാർക്ക്. 2020 ടോക്കിയോ ഒളിന്പിക്സിൽ ശ്രീശങ്കർ പങ്കെടുത്തിരുന്നു.
Read Moreഐ.പി.എൽ; സെഞ്ചുറിക്ക് ഫുൾ മാർക്ക്
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സെഞ്ചുറികളുടെ റിക്കാർഡ് ഈ സീസണിൽ പിറക്കുമോ? പിറക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്നുവേണം ഇതുവരെയുള്ള കാര്യങ്ങളിൽനിന്ന് ഊഹിക്കാൻ. കാരണം, സീസണിൽ ഫൈനൽ അടക്കം ആകെയുള്ള 74 മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്സ് x ലക്നോ സൂപ്പർ ജയ്ന്റ്സ് വരെയുള്ള 39 മത്സരങ്ങൾ പൂർത്തിയായപ്പോൾ പിറന്നത് ഒന്പത് സെഞ്ചുറികൾ. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിലെ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് അതോടെ 2024 എത്തി. 2022ൽ എട്ട് സെഞ്ചുറി പിറന്നതായിരുന്നു ഈ കണക്കിൽ ഇതുവരെ രണ്ടാം സ്ഥാനത്ത്. ചെന്നൈയുടെ ഋതുരാജ് ഗെയ്ക്വാദ് (60 പന്തിൽ 108 നോട്ടൗട്ട്), ലക്നോയുടെ മാർക്കസ് സ്റ്റോയിൻസ് (63 പന്തിൽ 124 നോട്ടൗട്ട്) എന്നിങ്ങനെ രണ്ട് സെഞ്ചുറിയാണ് സീസണിലെ 39-ാം മത്സരത്തിൽ പിറന്നത്. ഈ സീസണിൽ ഒരു മത്സരത്തിൽ രണ്ട് സെഞ്ചുറി പിറക്കുന്നത് ഇത് മൂന്നാം തവണയാണ്.…
Read Moreപന്ത്രണ്ട് വർഷത്തിന് ശേഷം നിമിഷ പ്രിയയെ കൺനിറയെ കണ്ട് അമ്മ പ്രേമകുമാരി; പൊട്ടിക്കരഞ്ഞ് ഇരുവരും;മകൾ അമ്മയോട് പറഞ്ഞ് വാക്കുകൾ ശ്രദ്ധേയമാകുന്നു
സന: മകളെ കാണാൻ സാധിക്കുമെന്ന് കരുതിയില്ല, കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുവെന്ന് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. എല്ലാം ശരിയാകുമെന്നും സന്തോഷത്തോടെ ഇരിക്കാൻ നിമിഷപ്രിയ പറഞ്ഞുവെന്നും അമ്മ പറഞ്ഞു. മകളെ കാണാൻ എല്ലാ സൗകര്യവുമൊരുക്കിത്തന്ന ജയിൽ അധികൃതർക്ക് പ്രേമകുമാരി നന്ദിയും അറിയിച്ചു. 12 വർഷങ്ങൾക്കുശേഷം നിമിഷപ്രിയയെ ജയിലിലെത്തി കണ്ടെശേഷമാണ് പ്രേമകുമാരിയുടെ പ്രതികരണം. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാൻ അനുമതി ലഭിച്ചത്. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഗോത്രത്തലവൻമാരുമായുള്ള ചർച്ച നടക്കുന്നുണ്ട്. ഒപ്പം യെമനിൽ സ്വാധീനമുള്ള വ്യക്തികളെ മുൻനിർത്തിയുള്ള ചർച്ചകളും നടക്കുന്നുണ്ട്.
Read Moreആർത്തവസമയത്തെ അസഹനീയമായ വയറുവേദന: യുവതിക്ക് മരുന്നുമായെത്തി സ്വിഗി ഡെലിവറി ബോയി; വൈറൽ പോസ്റ്റിന് കൈയടിച്ച് സോഷ്യൽ മീഡിയ
ആവശ്യഘട്ടങ്ങളിൽ സഹായിക്കുന്നവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്തവരിൽ നിന്നാകും ചിലപ്പോൾ സഹായങ്ങൾ ലഭിക്കുന്നത്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആർത്തവ സമയത്ത് നിരവധി സ്ത്രീകളാണ് വയറുവേദന കാരണം കഷ്ടപ്പെടുന്നത്. ചിലർക്ക് അസഹ്യനീയമായ വേദന കാരണം ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയാവും ഉണ്ടാവുക. അത്തരത്തിലുള്ള സാഹചര്യത്തിൽ തനിക്ക് ഉണ്ടായ മറക്കാൻ കഴിയാത്ത അനുഭവത്തെ കുറിച്ച് എക്സിൽ പോസ്റ്റിട്ടിരിക്കുകയാണ് റാഞ്ചിയിൽ നിന്നുള്ള നന്ദിനി ടാങ്ക് എന്ന യുവതി. തനിക്ക് ആർത്തവമായിരുന്ന സമയത്ത് സഹിക്കാനാവാത്ത വയറുവേദനയായിരുന്നു. അതിനാൽ മരുന്ന് വാങ്ങാൻ പോലും സാധിച്ചില്ല എന്നാണ് യുവതി പറയുന്നത്. അങ്ങനെ താൻ സ്വിഗിയിൽ ഭക്ഷണം ഓർഡർ ചെയ്തു. ഇതിനൊപ്പം ഡെലിവറി ബോയിയോട് മരുന്ന് വാങ്ങുമോ എന്നും ചോദിച്ചു. അയാൾ വളരെ നല്ല ഒരാളായിരുന്നു. മരുന്ന് വാങ്ങിക്കൊണ്ടു വന്നു എന്നാണ് നന്ദിനി എക്സിൽ കുറിച്ചിരിക്കുന്നത്. ഒപ്പം അയാൾ വാങ്ങിയ…
Read Moreനീറ്റ് ആൻഡ് ക്ലീൻ; രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചത് മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന് പരിഗണിക്കാനാവില്ല; പ്രധാനമന്ത്രിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്
ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻ ചിറ്റ്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗത്തിലെ രാമക്ഷേത്രവും കർത്താർപൂർ ഇടനാഴിയും പരാമർശിച്ചതിൽ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മതത്തിന്റെ പേരിൽ വോട്ടു തേടിയതായി പരിഗണിക്കാൻ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങൾ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷൻ പറയുന്നു. കഴിഞ്ഞ ദിവസം ചേർന്ന കമ്മീഷന്റെ അവലോകനയോഗത്തിലാണ് ഈ വിലയിരുത്തൽ. ഇക്കാര്യം ഉടൻ പരാതിക്കാരനെ അറിയിക്കും.പ്രചാരണ റാലികളിൽ മോദി മതം പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്ന പരാതി പരിഗണിക്കുകയായിരുന്നു കമ്മീഷൻ. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരേ സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് .എസ്. ജോണ്ടാലെയാണ് പരാതി നൽകിയത്. അതേസമയം, രാജസ്ഥാനിലെ വിദ്വേഷ പ്രസംഗപരാതിയിൽ ഇതുവരെ കമ്മീഷൻ തീരുമാനം എടുത്തിട്ടില്ല.
Read Moreഒന്നാംതീയതി ജീവനക്കാർ വരും എല്ലാം ശരിയാകും; സംസ്ഥാനത്തെ ഡ്രൈ ഡേ പിൻവലിക്കാൻ ആലോചന; കടത്തിൽ നിന്ന് കരകയറാൻ സർക്കാരിന്റെ മറ്റ് തീരുമാനങ്ങൾ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാം തീയതിയിലെ മദ്യനിരോധനനം പിൻവലിക്കാൻ ആലോചന. വർഷത്തിൽ 12 ദിവസം മദ്യവിൽപന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ കഴിഞ്ഞമാസം ചേർന്ന വകുപ്പു സെക്രട്ടറിമാരുടെ യോഗത്തിൽ വിലയിരുത്തിയിരുന്നു. കൂടാതെ ഇത് ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽനിന്ന് സംസ്ഥാനത്തെ ഒഴിവാക്കാനും കാരണമാകും. ഇതോടെയാണ് ഡ്രൈ ഡേ പിൻവലിക്കാൻ ആലോചിക്കുന്നത്. ടൂറിസം വകുപ്പ് ബന്ധപ്പെട്ടവരുമായി ആലോചിച്ച് ഈ നിർദേശത്തെക്കുറിച്ച് കുറിപ്പ് സമർപ്പിക്കണമെന്നാണ് നിർദേശം. ഇതിനു ടൂറിസം സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം ബിവറേജ് വിൽപ്പനശാലകൾ ലേലംചെയ്യുക, മൈക്രോവൈനറികൾ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാർ പരിഗണനയിലുണ്ട്. സർക്കാരിന്റെ വരുമാനവർധനയ്ക്കുള്ള നിർദേശങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കുന്നത്. മൈക്രോ വൈനറികൾ പ്രോത്സാഹിപ്പിക്കും. മസാലചേർത്ത വൈനുകൾ ഉൾപ്പെടെയുള്ളവ തയാറാക്കാനുള്ള സാധ്യതകളും പരിശോധിക്കും. നിർദേശങ്ങൾ സമർപ്പിക്കാൻ കൃഷിവകുപ്പ് സെക്രട്ടറിയെ യോഗം ചുമതലപ്പെടുത്തി. വരുമാനവർധനയ്ക്കുള്ള ശിപാർശകളിൽ വീഞ്ഞുനിർമാണം പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകണമെന്നാണ് നിർദേശം. ഹോർട്ടി വൈനിന്റെയും മറ്റു വൈനുകളുടെയും…
Read Moreആരെയും ഒന്നിനെയും പേടിയില്ല, ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂർണനായ കലാകാരനാക്കുന്നത്; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി
എറണാകുളം: കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പുരസ്കാര വേദിയിൽ നടൻ മോഹൻലാലിന്റെ നൃത്തത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ ഷാരൂഖ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ആറ്റ്ലി സംവിധാനം ചെയ്ത ഷാരൂഖ് ഖാൻ ചിത്രം ജവാനിലെ ‘സിന്ദാ ബന്ദാ’ എന്ന ഗാനത്തിനാണ് മോഹൻലാൽ ചുവടുകൾ വച്ചത്. പോസ്റ്റ് വൈറലായതിനു പിന്നാലെ പലരും അതിനെ പിന്തുണച്ച് രംഗത്തെത്തി. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെ പോസ്റ്റിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിലാണ് താരത്തിന്റെ പ്രതികരണം. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും. ആര് പറഞ്ഞാലും അനുസരിക്കും. പക്ഷെ കാമറയും സ്റ്റേജും കണ്ടാൽ പിന്നെ പുലിയാണ് എന്നാണ് ഹരീഷ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… എന്റെ ഷാരൂഖാൻ സാർ. നിങ്ങൾക്ക് മൂപ്പരെ ശരിക്കും മനസിലായിട്ടില്ലാ എന്ന് തോന്നുന്നു. ജീവിതത്തിൽ മൂപ്പര് ഒരു ആട്ടിൻകുട്ടിയെപോലെ നടക്കും. ആരുപറഞ്ഞാലും അനുസരിക്കും. പക്ഷെ കാമറയും സ്റ്റേജും…
Read Moreതെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകിയതിൽ മാപ്പ് ചോദിക്കുന്നു; വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മാപ്പു പറഞ്ഞ് വീണ്ടും പത്രപ്പരസ്യമിറക്കി പതഞ്ജലി. കഴിഞ്ഞ ദിവസം നൽകിയ പത്രപ്പരസ്യത്തിന്റെ വലിപ്പം സുപ്രീംകോടതി ചോദ്യം ചെയ്തതിനെത്തുടർന്നാണു പുതിയ പരസ്യം നൽകിയത്. ഇത്തവണ ദേശീയ പത്രങ്ങളിൽ കാൽ പേജ് വലിപ്പത്തിലാണ് പതഞ്ജലി ആയുർവേദ് ലിമിറ്റഡ് സഹസ്ഥാപകരായ രാംദേവും ബാലകൃഷ്ണയും നിരുപാധികമായ പരസ്യമാപ്പ് എന്നപേരിൽ മാപ്പപേക്ഷ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ പരസ്യം നൽകിയതിൽ മാപ്പു ചോദിക്കുന്നു. ഇത്തരത്തിലുള്ള തെറ്റായ പ്രവണത ഇനി ഒരിക്കലും ആവർത്തിക്കില്ല എന്നാണു പരസ്യത്തിന്റെ ഉള്ളടക്കം. കോടതിയലക്ഷ്യ കേസിൽ മാപ്പു പറഞ്ഞ് പത്രങ്ങളിൽ പരസ്യം നൽകാൻ പതഞ്ജലിക്ക് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു. എന്നാൽ പരസ്യത്തിന്റെ വലിപ്പം കുറഞ്ഞതു ചൂണ്ടിക്കാട്ടി, മുൻപ് നൽകിയ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തിന്റെ അതേ അളവിൽ മാപ്പപേക്ഷ പരസ്യവും നൽകാൻ നിർദേശിക്കുകയായിരുന്നു.
Read Moreകൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്; യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു
എറണാകുളം: കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒരു വയസ്. ഒരു വർഷത്തിലേക്ക് എത്തുമ്പോൾ യാത്രക്കാരുടെ എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 19. 72 ലക്ഷത്തിലധികം ആളുകൾ വാട്ടർ മെട്രോയിൽ യാത്ര ചെയ്തു. നിലവിൽ അഞ്ച് റൂട്ടുകളിലാണ് മെട്രോ സർവീസുള്ളത്. ഒമ്പത് ബോട്ടുകളുമായി രണ്ട് റൂട്ടുകളിൽ ആരംഭിച്ച യാത്ര ഇന്ന് അഞ്ചു റൂട്ടുകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ 14 ബോട്ടുകളും കൊച്ചി വാട്ടർ മെട്രോയ്ക്ക് സ്വന്തം. കഴിഞ്ഞ ദിവസമാണ് ഫോർട്ട് കൊച്ചിയിലേക്കുള്ള സർവീസ് ആരംഭിച്ചത്. ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചവരോടൊപ്പം കൊച്ചി മെട്രോ എംഡി ലോക്നാഥ് ബഹ്റ യാത്ര ചെയ്തു. നടി മിയ, മുരളി തുമ്മാരക്കുടി, എം. കെ. സാനു എന്നിവർ വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തു.
Read More