കൊച്ചി വാട്ടർ മെട്രോക്ക് ഒരു വയസ്; യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 20 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു

എ​റ​ണാ​കു​ളം: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യ്ക്ക് ഒ​രു വ​യ​സ്. ഒ​രു വ​ർ​ഷ​ത്തി​ലേ​ക്ക് എ​ത്തു​മ്പോ​ൾ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം 20 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്നു.

ഇ​തു​വ​രെ 19. 72 ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ വാ​ട്ട​ർ മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്‌​തു. നി​ല​വി​ൽ അ​ഞ്ച് റൂ​ട്ടു​ക​ളി​ലാ​ണ് മെ​ട്രോ സ​ർ​വീ​സു​ള്ള​ത്. ഒ​മ്പ​ത് ബോ​ട്ടു​ക​ളു​മാ​യി ര​ണ്ട് റൂ​ട്ടു​ക​ളി​ൽ ആ​രം​ഭി​ച്ച യാ​ത്ര ഇ​ന്ന് അ​ഞ്ചു റൂ​ട്ടു​ക​ളി​ലേ​ക്ക് വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ 14 ബോ​ട്ടു​ക​ളും കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യ്ക്ക് സ്വ​ന്തം. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഫോ​ർ​ട്ട് കൊ​ച്ചി​യി​ലേ​ക്കു​ള്ള സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്.

ഒ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​രോ​ടൊ​പ്പം കൊ​ച്ചി മെ​ട്രോ എം​ഡി ലോ​ക്നാ​ഥ് ബ​ഹ്റ യാ​ത്ര ചെ​യ്തു. ന​ടി മി​യ, മു​ര​ളി തു​മ്മാ​ര​ക്കു​ടി, എം. ​കെ. സാ​നു എ​ന്നി​വ​ർ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment