തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു സുരക്ഷിതമാക്കാൻ 66,303 പോലീസുകാരെ നിയോഗിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. കേരള പോലീസിനെ കൂടാതെ കേന്ദ്രസേനയും വോട്ടെടുപ്പിനു സുരക്ഷ ഒരുക്കാനുണ്ട്. സംസ്ഥാനത്ത് 25,231 പോളിംഗ് ബൂത്തുകളാണുള്ളത്. എഡിജിപി എം.ആർ. അജിത്ത് കുമാറാണ് പോലീസ് നോഡൽ ഓഫീസർ. ഐജി (ഹെഡ് ക്വാർട്ടേഴ്സ്) ഹർഷിത അട്ടല്ലൂരി അസിസ്റ്റന്റ് നോഡൽ ഓഫീസറാണ്. ഇവരുടെ നേതൃത്വത്തിൽ 20 ജില്ലാ പോലീസ് മേധാവിമാരുടെ കീഴിൽ പോലീസ് ജില്ലകളെ 144 ഇലക്ഷൻ സബ് ഡിവിഷനുകളാക്കി. ഓരോന്നിന്റെയും ചുമതല ഡിവൈഎസ്പി അല്ലെങ്കിൽ എസ്പിമാർക്കാണ്. 183 ഡിവൈഎസ്പിമാർ, 100 ഇൻസ്പെക്ടർമാർ, 4,540 എസ്ഐ, എഎസ്ഐമാർ, 23,932 സീനിയർ സിവിൽ പോലീസ് ഓഫീസർമാർ, 2,874 ഹോം ഗാർഡുകൾ, 4,383 ആംഡ് പോലീസ് ബറ്റാലിയൻ അംഗങ്ങൾ, 24,327 എസ്പിഒമാർ എന്നിവരാണ് സുരക്ഷയൊരുക്കുന്നത്. കൂടാതെ 62 കന്പനി സിഎപിഎഫും(സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ്) രംഗത്തുണ്ട്. പ്രശ്ന ബാധിതമാണെന്ന്…
Read MoreDay: April 25, 2024
കത്തിക്കയറി പകൽച്ചൂട്: സംസ്ഥാനത്ത് കടുത്ത ചൂട് തുടരും; പാലക്കാട്ട് ഉഷ്ണതരംഗത്തിന് സാധ്യത
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ദിനത്തിലും സംസ്ഥാനത്ത് പകൽച്ചൂട് കത്തിക്കയറും. ഞായറാഴ്ച വരെ 12 ജില്ലകളിൽ പകൽ താപനില ക്രമാതീതമായി വർധിക്കാനിടയുണ്ടെന്നും വെള്ളിയാഴ്ച വരെ പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗത്തിന് സാധ്യത നിലനിൽക്കുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട് ഇന്നലെയും റിക്കാർഡ് ചൂടാണ് അനുഭവപ്പെട്ടത്. 41.3 ഡിഗ്രി സെൽഷസ് ചൂടാണ് ഇന്നലെ പാലക്കാട്ട് രേഖപ്പെടുത്തിയത്. 12 ജില്ലകളിൽ യെല്ലോ അലർട്ട് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി സെൽഷസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയർന്നേക്കും. ഇവിടങ്ങളിലെ മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനൊപ്പം അസുഖകരമായ കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത…
Read Moreഅധികാരത്തിലെത്തിയാൽ കാർഷിക വായ്പകൾ എഴുതിത്തള്ളും; രാഹുൽ ഗാന്ധി
മുംബൈ: ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്തെ എല്ലാ കർഷകരുടെയും കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി. ഇതു മാത്രമല്ല, വായ്പ എഴുതിത്തള്ളൽ ആവശ്യമായി വരുമ്പോഴെല്ലാം സർക്കാരിനെ ഉപദേശിക്കാൻ കർഷക കമ്മീഷൻ രൂപീകരിക്കുമെന്നും മഹാരാഷ്ട്രയിലെ അമരാവതിയിൽ നടന്ന പ്രചാരണറാലിയിൽ പ്രസംഗിക്കവെ രാഹുൽ പറഞ്ഞു. നീണ്ട കരഘോഷത്തോടെയാണ് റാലിയിൽ പങ്കെടുത്ത കർഷകർ രാഹുലിന്റെ പ്രഖ്യാപനത്തെ എതിരേറ്റത്. രാജ്യത്തെ കോടിക്കണക്കിനു ദരിദ്രകുടുംബങ്ങളെ ലക്ഷാധിപതികളാക്കുമെന്നും വീട്ടമ്മമാർക്കു പ്രതിവർഷം ലക്ഷം രൂപ നൽകുന്ന മഹാലക്ഷ്മി പദ്ധതി ആദ്യം നടപ്പാക്കുമെന്നും രാഹുൽ പറഞ്ഞു. രാജ്യത്തെ എല്ലാ ദരിദ്ര കുടുംബങ്ങളുടെയും പട്ടിക തയാറാക്കും. ഇപ്രകാരം തയാറാക്കുന്ന ഓരോ കുടുംബത്തില്‍നിന്നും ഓരോ സ്ത്രീയെ തെരഞ്ഞെടുക്കും. ഈ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിലേക്കായിരിക്കും പ്രതിമാസം 8,500 രൂപ തോതിൽ പ്രതിവർഷം ഒരു ലക്ഷം രൂപ നൽകുക. കുടുംബത്തിന് മുഴുവനും വേണ്ടിയാണ് ഈ തുക. -രാഹുൽ കൂട്ടിച്ചേർത്തു.
Read Moreയുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന
വാഷിംഗ്ടൺ ഡിസി: യെമൻ തീരത്ത് യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകളും മിസൈലും വെടിവച്ചിട്ടു. യുഎസ് പതാകയുള്ള ഷിപ്പിംഗ് കപ്പലായ എംവി യോർക്ക്ടൗണിനെ ലക്ഷ്യം വച്ചാണ് മിസൈൽ ആക്രമണം നടത്തിയതെന്നും സംഭവത്തിൽ ആർക്കും പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. യെമനിലെ ചെങ്കടൽ തീരത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതികൾ നവംബർ മുതൽ കപ്പലുകളെ ലക്ഷ്യമിട്ട് നിരവധി മിസൈലുകളും ഡ്രോൺ ആക്രമണങ്ങളും നടത്തിയിട്ടുണ്ട്. കപ്പലുകൾക്ക് നേരെയുള്ള ഹൂതി ആക്രമണങ്ങളെത്തുടർന്ന്, യുഎസും ബ്രിട്ടീഷ് സേനയും ഹൂതികൾക്കെതിരെ വ്യാപക പ്രത്യാക്രമണങ്ങളും നടത്തിയിരുന്നു.
Read Moreഹരിയാനയിൽ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് ലോഹ വിഗ്രഹങ്ങൾ കണ്ടെത്തി
ചണ്ഡീഗഡ്: ഹരിയാനയിൽ വീടിന്റെ നിർമാണ പ്രവർത്തനങ്ങൾക്കിടെ 400 വർഷങ്ങൾ പഴക്കമുള്ള മൂന്ന് വിഗ്രഹങ്ങൾ കണ്ടെത്തി. മനേസറിനടുത്തുള്ള ബാഗങ്കി ഗ്രാമത്തിൽ ജെസിബി ഉപയോഗിച്ച് പുതിയ വീടിന്റെ അടിത്തറ മാന്തുന്നതിനിടെയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. അതേസമയം, സ്ഥലമുടമ വിവരം മറച്ചു വയ്ക്കാൻ ശ്രമിക്കുകയും ഇതിനെക്കുറിച്ച് പുറത്തു പറയാതിരിക്കാൻ ജെസിബി ഡ്രൈവർക്ക് പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഡ്രൈവർ ബിലാസ്പൂർ പോലീസിൽ വിവരം അറിയിക്കുകയും പോലീസ് സംഘം സ്ഥലത്ത് എത്തുകയുമായിരുന്നു. ഇവിടെ നിന്നും കണ്ടെടുത്തവയിൽ വിഷ്ണുവിന്റെ നിൽക്കുന്ന വിഗ്രഹം, ലക്ഷ്മി ദേവിയുടെ വിഗ്രഹം, ലക്ഷ്മി ദേവിയുടെയും മഹാവിഷ്ണുവിന്റെയും സംയുക്ത വിഗ്രഹം എന്നിവ ഉൾപ്പെടുന്നു. പുരാവസ്തു വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബനാനി ഭട്ടാചാര്യ, ഡോ. കുഷ് ധേബർ എന്നിവർക്ക് ബിലാസ്പൂർ പോലീസ് വിഗ്രഹങ്ങൾ കൈമാറി. വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്നതിനാൽ വിഗ്രഹങ്ങൾ പഞ്ചായത്തിന് കൈമാറണമെന്നായിരുന്നു ഗ്രാമവാസികളുടെ…
Read Moreപോളിംഗ് ഡ്യൂട്ടിക്ക് ഹാജരായില്ലെങ്കിൽ അറസ്റ്റ് ചെയ്യും; ജില്ലാ കളക്ടർ
കൊച്ചി: പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. നേരത്തേ ആരോഗ്യപരമായ കാരണങ്ങളാൽ പോളിംഗ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചിരുന്നു. അപേക്ഷകൾ പരിഗണിച്ച് അർഹരായവരെ ഒഴിവാക്കി. ഇതിനു ശേഷം പോളിംഗ് ഡ്യൂട്ടി നിശ്ചയിച്ച് നൽകിയിട്ടുള്ളവരെ ഒരു കാരണവശാലും ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കില്ലെന്നും ഡ്യൂട്ടിക്ക് ഹാജരാകാത്തവരെ അറസ്റ്റ് ചെയ്ത് ജോലിക്ക് നിയോഗിക്കുമെന്നും കളക്ടർ അറിയിച്ചു.
Read More‘മനോഹരമായ ഭൂപ്രകൃതി’; ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവൽ; ഓങ് ചാന് തറും സാദിഖ് ഖഫാഗയും ജേതാക്കൾ
കൊച്ചി: 15-ാമത് ഗ്രീന്‍സ്റ്റോം ഗ്ലോബല്‍ ഫോട്ടോഗ്രഫി ഫെസ്റ്റിവലിന്റെ ഭാഗമായി ‘മനോഹരമായ ഭൂപ്രകൃതി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഫെസ്റ്റിവലിലെ വിജയികളെ ഭൗമദിനത്തില്‍ പ്രഖ്യാപിച്ചു. 153 രാജ്യങ്ങളില്‍നിന്നു സമര്‍പ്പിക്കപ്പെട്ട 17,716 എന്‍ട്രികളില്‍നിന്ന് 13 ഫോട്ടോഗ്രാഫുകളാണ് തെരഞ്ഞെടുത്തത്. കൊച്ചി ആസ്ഥാനമായ ഗ്രീന്‍സ്റ്റോം ഫൗണ്ടേഷനും ജി 20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവും ജര്‍മനിയിലെ ബോണ്‍ ആസ്ഥാനമായ യുഎന്‍ കണ്വന്ഷന് ടു കോംബാറ്റ് ഡെസര്‍ട്ടിഫിക്കേഷനും സംയുക്തമായാണു ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഇന്തോനേഷ്യയിലെ ബ്രോമോ അഗ്നിപര്‍വതത്തിന്റെ പുലര്‍കാലദൃശ്യം പകര്‍ത്തിയാണ് മ്യാന്മറിലെ ഓങ് ചാന് തര്, കാമറ വിഭാഗത്തില്‍ ഒന്നാം സ്ഥാനം (10,000 ഡോളര്‍) നേടിയത്. രണ്ടാം സ്ഥാനം ഇറ്റലിയിലെ റോബര്‍ട്ടോ കൊറിനല്ഡെസിയാണ്. കോണ്‍വാള്‍ ഭൂപ്രകൃതിയുടെ വര്‍ണാഭമായ ചിത്രത്തിനാണ് ഇദ്ദേഹം 5,000 ഡോളറിന്റെ രണ്ടാം സ്ഥാനം നേടിയത്. മ്യാന്മറിലെ സ്വര്‍ണ നിറത്തിലുള്ള നെല്‍വയലില്‍ നടന്നുനീങ്ങുന്ന ഒരു കുടുംബത്തിന്റെ ചിത്രമാണ് മ്യാന്മറില്നിന്നുള്ള മ്യത് സോ ഹെയ്ന് മൂന്നാം സ്ഥാനവും 3,000…
Read Moreകൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
കരുനാഗപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന മിനിട്ടുകളിൽ ടൗണിൽ പ്രകടനമായി എത്തിയ പ്രവർത്തകർ തമ്മിൽ സംഘർഷം. രാഷ്ട്രീയ പാർട്ടികളുമായി ഉണ്ടായ ധാരണ പ്രകാരം കെ എസ്ആർടിസി ജംഗ്ഷനിൽ എൽഡിഎഫിനും പോലീസ് സ്റ്റേഷനു സമീപം യുഡിഎഫിനും പടനായർകുളങ്ങര ക്ഷത്രം ഭാഗത്ത് ബിജെപി പ്രവർത്തകർക്കുമാണ് അനുമതി നൽകിയിരുന്നത്. എന്നാൽ യുഡിഎഫ് പ്രവർത്തകർ നിന്ന സ്ഥലത്തേക്ക് എൽഡിഎഫ് പ്രവർത്തകർ എത്തിയതോടെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും അടിപിടിയും തുടർന്ന് കല്ലേറും ഉണ്ടായി. ഇതിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്റെ ചില്ലുകൾ തകർന്നു. പാർക്കു ചെയ്തിരുന്ന നിരവധി സ്വകാര്യവാഹനങ്ങളും തകർക്കപ്പെട്ടു. കല്ലേറിലും അടിയിലും നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷം കനത്തതോടെ എസിപി വി.എസ്. പ്രദീപിന്റെ നേതൃത്വത്തിൽ ലാത്തി വീശി. തുടർന്ന് കണ്ണീർവാതക പ്രയോഗവും നടത്തി. സംഘർഷത്തിൽപ്പെട്ട് ഓടിയ പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ കല്ലേറുണ്ടായി. സി.ആർ. മഹേഷ് എംഎൽഎ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ…
Read Moreലൈഫ് മിഷൻ ഫണ്ടിൽനിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്; രണ്ടുകോടി തരണമെന്ന ലൈഫ് മിഷന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു
തിരുവനന്തപുരം: പാവപ്പെട്ടവർക്ക് വീടു നിർമിച്ചു നൽകുന്ന ലൈഫ് മിഷൻ അക്കൗണ്ടിൽ നിന്ന് 60.36 കോടി തിരിച്ചെടുത്ത് ധനവകുപ്പ്. സാന്പത്തിക വർഷം അവസാനിച്ച മാർച്ച് 31ന് ലൈഫ് മിഷന് അനുവദിച്ച തുകയിൽനിന്ന് 60.36 കോടി തിരിച്ചെടുത്തത്. തിരിച്ചെടുത്ത തുകയിൽനിന്ന് രണ്ടുകോടി തരണമെന്ന ലൈഫ് മിഷന്റെ ആവശ്യം സർക്കാർ അംഗീകരിച്ചു. 2024 ഏപ്രിൽ, മേയ് മാസങ്ങളിലെ ലൈഫ് മിഷൻ സംസ്ഥാന ഓഫീസിലെയും ജില്ലാ ഓഫീസിലേയും ശന്പളം, വാഹന വാടക, ഓഫീസ് ചെലവുകൾക്കാണ് തിരിച്ചെടുത്ത തുകയിൽ നിന്ന് രണ്ടു കോടി അനുവദിച്ചത്. ലൈഫ് മിഷൻ തുക സർക്കാർ പൂർണമായി ചെലവഴിക്കുന്നെന്ന മന്ത്രി എം.ബി. രാജേഷിന്റെ വാദം പൊളിക്കുന്നതാണ് തദ്ദേശ സ്വയം ഭരണവകുപ്പ് കഴിഞ്ഞ 20 ന് ഇറക്കിയ ഉത്തരവിൽ വ്യക്തമാകുന്നത്. 2023-24ൽ ലൈഫ് മിഷന് വകയിരുത്തിയ 717 കോടിയിൽ 333.09 കോടിയാണ് ലൈഫ് മിഷന് ധനവകുപ്പ് അനുവദിച്ചത്. ഇതിൽ ചെലവഴിച്ചത് 272.72…
Read More