‘മ​​​നോ​​​ഹ​​​ര​​​മാ​​​യ ഭൂ​​​പ്ര​​​കൃ​​​തി’; ഗ്രീ​ന്‍​സ്റ്റോം ഗ്ലോ​ബ​ല്‍ ഫോ​ട്ടോ​ഗ്ര​ഫി ഫെ​സ്റ്റി​വ​ൽ; ഓ​ങ് ചാ​ന്‍ ത​റും സാ​ദി​ഖ് ഖ​ഫാ​ഗ​യും ജേ​താ​ക്ക​ൾ

കൊ​​​ച്ചി: 15-ാമ​​​ത് ഗ്രീ​​​ന്‍​സ്റ്റോം ഗ്ലോ​​​ബ​​​ല്‍ ഫോ​​​ട്ടോ​​​ഗ്ര​​​ഫി ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ‘മ​​​നോ​​​ഹ​​​ര​​​മാ​​​യ ഭൂ​​​പ്ര​​​കൃ​​​തി’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച ഫെ​​​സ്റ്റി​​​വ​​​ലി​​​ലെ വി​​​ജ​​​യി​​​ക​​​ളെ ഭൗ​​​മ​​​ദി​​​ന​​​ത്തി​​​ല്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു. 153 രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍നി​​​ന്നു സ​​​മ​​​ര്‍​പ്പി​​​ക്ക​​​പ്പെ​​​ട്ട 17,716 എ​​​ന്‍​ട്രി​​​ക​​​ളി​​​ല്‍നി​​​ന്ന് 13 ഫോ​​​ട്ടോ​​​ഗ്രാ​​​ഫു​​​ക​​​ളാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

കൊ​​​ച്ചി ആ​​​സ്ഥാ​​​ന​​​മാ​​​യ ഗ്രീ​​​ന്‍​സ്റ്റോം ഫൗ​​​ണ്ടേ​​​ഷ​​​നും ജി 20 ​​​ഗ്ലോ​​​ബ​​​ല്‍ ലാ​​​ന്‍​ഡ് ഇ​​​നി​​​ഷ്യേ​​​റ്റീ​​​വും ജ​​​ര്‍​മ​​​നി​​​യി​​​ലെ ബോ​​​ണ്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ യു​​​എ​​​ന്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ ടു ​​​കോം​​​ബാ​​​റ്റ് ഡെ​​​സ​​​ര്‍​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു ഫെ​​​സ്റ്റി​​​വ​​​ല്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ബ്രോ​​​മോ അ​​​ഗ്‌​​​നി​​​പ​​​ര്‍​വ​​​ത​​​ത്തി​​​ന്‍റെ പു​​​ല​​​ര്‍​കാ​​​ല​​​ദൃ​​​ശ്യം പ​​​ക​​​ര്‍​ത്തി​​​യാ​​​ണ് മ്യാ​​​ന്‍​മ​​​റി​​​ലെ ഓ​​​ങ് ചാ​​​ന്‍ ത​​​ര്‍, കാ​​​മ​​​റ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ഒ​​​ന്നാം സ്ഥാ​​​നം (10,000 ഡോ​​​ള​​​ര്‍) നേ​​​ടി​​​യ​​​ത്. ര​​​ണ്ടാം സ്ഥാ​​​നം ഇ​​​റ്റ​​​ലി​​​യി​​​ലെ റോ​​​ബ​​​ര്‍​ട്ടോ കൊ​​​റി​​​ന​​​ല്‍​ഡെ​​​സി​​​യാ​​​ണ്.

കോ​​​ണ്‍​വാ​​​ള്‍ ഭൂ​​​പ്ര​​​കൃ​​​തി​​​യു​​​ടെ വ​​​ര്‍​ണാ​​​ഭ​​​മാ​​​യ ചി​​​ത്ര​​​ത്തി​​​നാ​​​ണ് ഇ​​​ദ്ദേ​​​ഹം 5,000 ഡോ​​​ള​​​റി​​​ന്‍റെ ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി​​​യ​​​ത്. മ്യാ​​​ന്‍​മ​​​റി​​​ലെ സ്വ​​​ര്‍​ണ നി​​​റ​​​ത്തി​​​ലു​​​ള്ള നെ​​​ല്‍​വ​​​യ​​​ലി​​​ല്‍ ന​​​ട​​​ന്നു​​നീ​​​ങ്ങു​​​ന്ന ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ചി​​​ത്ര​​​മാ​​​ണ് മ്യാ​​​ന്‍​മ​​​റി​​​ല്‍നി​​​ന്നു​​​ള്ള മ്യ​​​ത് സോ ​​​ഹെ​​​യ്‌​​​ന് മൂ​​​ന്നാം സ്ഥാ​​​ന​​​വും 3,000 ഡോ​​​ള​​​റും നേ​​​ടി​​​ക്കൊ​​​ടു​​​ത്ത​​​ത്.

മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ വി​​​ഭാ​​​ഗ​​​ത്തി​​​ല്‍, അ​​​രി​​​സോ​​​ണ​​​യി​​​ലെ മ​​​രു​​​ഭൂ​​​മി​​​യി​​​ല്‍ വീ​​​ശു​​​ന്ന കാ​​​റ്റ് കാ​​​ല​​​ക്ര​​​മേ​​​ണ സൃ​​​ഷ്‌​​ടി​​​ക്കു​​​ന്ന സു​​​ന്ദ​​​ര​​​ദൃ​​​ശ്യ​​​മാ​​​ണ് സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ സാ​​​ദി​​​ഖ് ഖ​​​ഫാ​​​ഗ​​​യെ ഒ​​​ന്നാം സ്ഥാ​​​ന​​​ക്കാ​​​ര​​​നാ​​​ക്കി​​​യ​​​ത്.

Related posts

Leave a Comment