ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; സു​ര​ക്ഷ​യൊ​രു​ക്കാ​ൻ 66,303 പോ​ലീ​സു​കാ​ർ

തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു സു​ര​ക്ഷി​ത​മാ​ക്കാ​ൻ 66,303 പോ​ലീ​സു​കാ​രെ നി​യോ​ഗി​ച്ച​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ. കേ​ര​ള പോ​ലീ​സി​നെ കൂ​ടാ​തെ കേ​ന്ദ്ര​സേ​ന​യും വോ​ട്ടെ​ടു​പ്പി​നു സു​ര​ക്ഷ ഒ​രു​ക്കാ​നു​ണ്ട്. സം​സ്ഥാ​ന​ത്ത് 25,231 പോ​ളിം​ഗ് ബൂ​ത്തു​ക​ളാ​ണു​ള്ള​ത്.

എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​റാ​ണ് പോ​ലീ​സ് നോ​ഡ​ൽ ഓ​ഫീ​സ​ർ. ഐ​ജി (ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ്) ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി അ​സി​സ്റ്റ​ന്‍റ് നോ​ഡ​ൽ ഓ​ഫീ​സ​റാ​ണ്. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ കീ​ഴി​ൽ പോ​ലീ​സ് ജി​ല്ല​ക​ളെ 144 ഇ​ല​ക്‌​ഷ​ൻ സ​ബ് ഡി​വി​ഷ​നു​ക​ളാ​ക്കി. ഓ​രോ​ന്നി​ന്‍റെ​യും ചു​മ​ത​ല ഡി​വൈ​എ​സ്പി അ​ല്ലെ​ങ്കി​ൽ എ​സ്പി​മാ​ർ​ക്കാ​ണ്.

183 ഡി​വൈ​എ​സ്പി​മാ​ർ, 100 ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ, 4,540 എ​സ്ഐ, എ​എ​സ്ഐ​മാ​ർ, 23,932 സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ, 2,874 ഹോം ​ഗാ​ർ​ഡു​ക​ൾ, 4,383 ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ൻ അം​ഗ​ങ്ങ​ൾ, 24,327 എ​സ്പി​ഒ​മാ​ർ എ​ന്നി​വ​രാ​ണ് സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത്. കൂ​ടാ​തെ 62 ക​ന്പ​നി സി​എ​പി​എ​ഫും(​സെ​ൻ​ട്ര​ൽ ആം​ഡ് പോ​ലീ​സ് ഫോ​ഴ്സ്) രം​ഗ​ത്തു​ണ്ട്.

പ്ര​ശ്ന ബാ​ധി​ത​മാ​ണെ​ന്ന് ക​ണ്ട​ത്തി​യി​ട്ടു​ള്ള പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ കേ​ന്ദ്ര​സേ​ന​യു​ൾ​പ്പെ​ടെ അ​ധി​ക പോ​ലീ​സ് സേ​ന​യെ വി​ന്യ​സി​ച്ചു. സി​എ​പി​എ​ഫി​ൽ നി​ന്നു​ള്ള 4,464 പേ​രും ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് 1,500 പോ​ലീ​സു​കാ​രു​മു​ണ്ട്.

Related posts

Leave a Comment