കോട്ടയം: കടുംകാപ്പിക്ക് ചായക്കടയില്‍ വില കൂട്ടിവാങ്ങിയാല് പരിഭവം പറഞ്ഞിട്ടു കാര്യമില്ല. കാപ്പിപ്പൊടി കിലോ വില 550 കടന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ 300 രൂപയില്‍നിന്നാണ് ഈ കയറ്റം. കാപ്പിക്കുരു തൊണ്ടന് 120-130, കുത്തിയത് 350-360 നിരക്കിലേക്ക് കയറി.മൂന്നു വര്‍ഷം മുന്‍പുവരെ കാപ്പി പറിച്ചാല്‍ പണിക്കൂലി കര്ഷകന് മുതലാകില്ലായിരുന്നു. കാപ്പി ആര്‍ക്കും പറിച്ചുകൊണ്ടുപോകാം എന്നു ബോര്‍ഡ് വച്ച കാലവുമുണ്ട്. കാപ്പിപ്പൊടി വില രണ്ടാഴ്ചയ്ക്കുള്ളിലാണ് കിലോയ്ക്ക് 120 മുതല്‍ 150 രൂപ വരെ ഉയര്‍ന്നത്. വിദേശത്ത് ഡിമാന്‍ഡ് വര്‍ധിച്ചതോടെ കാപ്പിക്കുരു കിട്ടാനില്ലാത്തത് ഡിമാന്‍ഡ് ഉയര്‍ത്തി. കാപ്പിക്കുരു വില ഉയരുമെന്ന് അറിയാതെ വിളവെടുപ്പു സീസണില്‍ വിറ്റുപോയത് ചില കര്‍ഷകര്‍ക്ക് തിരിച്ചടിയായി. റബര്‍ നിരാശപ്പെടുത്തുമ്പോള്‍ കാപ്പിയും കൊക്കോയും കുരുമുളകും ഇഞ്ചിയും ഇക്കൊല്ലം നേട്ടമാകുകയാണ്.അതേസമയം വാഴക്കുലയ്ക്ക് വില കുത്തനെ ഇടിയുകയും ചെയ്തു.നാടന്‍ ഞാലിപ്പൂവനും പാളയംകോടനും വ്യാപാരികള്‍ വാങ്ങാന്‍ താത്പര്യപ്പെടുന്നില്ല. കൊടുചൂടില്‍ പഴം പെട്ടെന്നി കറുത്ത് കേടാകുന്നതിനാൽ…
Read MoreDay: April 30, 2024
ഡൽഹിയിൽ ബൈക്കിൽ കറങ്ങി ‘സ്പൈഡർ കമിതാക്കൾ’; പോലീസ് പിടിച്ച് അകത്തിട്ടു
സൗത്ത് വെസ്റ്റ് ഡൽഹിയിലെ ദ്വാരകയിൽ മോട്ടോർ സൈക്കിളിൽ പ്രത്യക്ഷപ്പെട്ട രണ്ടു യാത്രികരെ കണ്ടു നാട്ടുകാർ ഞെട്ടി! സൂപ്പർ ഹീറോകളായ സ്പൈഡർമാൻ, സ്പൈഡർ വുമൺ വേഷം ധരിച്ച് ബൈക്കിൽ ആടിപ്പാടി കറങ്ങുന്ന സ്ത്രീയും പുരുഷനും. റീൽസ് ഷൂട്ടിംഗിനുവേണ്ടിയാണ് “സ്പൈഡർ കമിതാക്കൾ’ ഇരുചക്ര വാഹനത്തിൽ ആഘോഷമായെത്തിയത്. സ്പൈഡർമാൻ ആദിത്യ (20)യും സുഹൃത്ത് 19കാരി സ്പൈഡർ വുമൺ അഞ്ജലിയും ചേർന്നു നിർമിച്ച ഇൻസ്റ്റാഗ്രാം റീൽ ഹിറ്റായെങ്കിലും നടുറോഡിലെ പ്രകടനത്തിൽ ഇരുവരും പുലിവാലു പിടിച്ചിരിക്കുകയാണ്. നമ്പർ പ്ലേറ്റും കണ്ണാടിയും ഇല്ലാത്ത ബൈക്കിൽ ഹെൽമറ്റ് ധരിക്കാതെയായിരുന്നു ഇവരുടെ പ്രകടനം. അപകടകരമായി ബൈക്ക് ഓടിക്കുന്ന റീൽ വൈറലായതോടെ ഡൽഹി ട്രാഫിക് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയും മോട്ടോർ വാഹന നിയമപ്രകാരം പിഴയടയ്ക്കാനുള്ള നോട്ടീസ് നൽകുകയും ചെയ്തു. ആദിത്യയും അഞ്ജലിയും സൂപ്പർഹീറോ വസ്ത്രം ധരിച്ച് ഡൽഹിയിലെ തെരുവിലിറങ്ങുന്നത് ഇതാദ്യമായല്ല. ആദിത്യയ്ക്ക് ഇന്ത്യൻ സ്പൈഡി ഒഫീഷ്യൽ എന്ന പേരിൽ…
Read Moreകൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ കൊല്ലപ്പെട്ടു
ബൊഗോട്ട: കൊളംബിയയിൽ ഹെലികോപ്റ്റർ തകർന്ന് ഒൻപത് സൈനികർ കൊല്ലപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ മയക്കുമരുന്ന് സംഘവുമായി സൈന്യം പോരാടുന്നതിനിടെയായിരുന്നു അപകടം. ഗൾഫ് കാർട്ടലിനെതിരായ പ്രവർത്തനങ്ങൾക്ക് സൈനികരെ ഹെലികോപ്റ്ററിൽ എത്തിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പ്രസിഡന്റ് ഗുസ്താവോ പെട്രോ എക്സിൽ കുറിച്ചു. എന്നാൽ അപകടമുണ്ടാകാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം പരാമർശിച്ചിട്ടില്ല. റഷ്യൻ നിർമിത എംഐ-17 ഹെലികോപ്റ്റർ ആണ് തകർന്നത്.
Read Moreമേയര്‍ ആര്യയുടെ പ്രവര്‍ത്തി പൊതുപ്രവര്‍ത്തകര്‍ക്ക് അപമാനം; ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ചെന്നിത്തല
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡ്രൈവറുടെ ഭാഗത്ത് ഒരു തെറ്റുമില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നതെന്ന് ചെന്നിത്തല പ്രതികരിച്ചു. എംഎല്‍എയും മേയറും കുറേക്കൂടി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കേണ്ട ആളുകളാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് അവമതിപ്പുണ്ടാക്കാനെ ഇവരുടെ പ്രവര്‍ത്തി സഹായകമാകൂ. ഡ്രൈവറെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് തനിക്ക് മനസിലാകുന്നില്ല. വിഷയത്തില്‍ ഡ്രൈവറുടെ ഭാഗം കേള്‍ക്കാന്‍ പോലും പോലീസ് തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.
Read Moreസുവർണനേട്ടത്തിന്റെ മധുരസ്മരണ; ഏഷ്യൻ യൂത്ത് ഫുട്ബോൾ കിരീടനേട്ടത്തിന് ഇന്ന് 50
തൃശൂർ: ഇന്ത്യൻ ഫുട്ബോളിന് ഇന്നു ചരിത്രദിനം. 50 വർഷം മുന്‍പ് ഇതുപോലൊരു ഏപ്രിൽ 30 നാണ് ഏഷ്യൻ യൂത്ത് ഫുട്ബോളിൽ ഇന്ത്യ ഇറാനോടൊപ്പം കിരീടം പങ്കുവച്ചത്. സുവർണനേട്ടത്തിന്റെ മധുരസ്മരണ പുതുക്കാൻ ഇന്ത്യൻ ഫു ട്ബോൾ അസോസിയേഷൻ ഇന്നു കോൽക്കത്തയിൽ കിരീടം നേടിയ ടീമിന് വൻസ്വീകരണം ഒരുക്കിയിട്ടുണ്ട്. തായ്ലൻഡിൽ നടന്ന ടൂർണമെന്റിൽ ഇന്ത്യൻ ടീം 2- 2 സ്കോറിന് ഇറാനോടു സമനില പിടിക്കുകയായിരുന്നു. നിശ്ചിതസമയത്തും അരമണിക്കൂർ അധികസമയത്തും ഇരുടീമുകളും തുല്യത പാലിച്ചതിനെത്തുടർന്ന് ഇരുവരെയും സംയുക്തവിജയികളായി പ്രഖ്യാപിച്ചു. ഇന്നുള്ളതുപോലെ ടൈബ്രേക്കർ അന്നില്ലായിരുന്നു. ഷബീർ അലി എന്ന ഹൈദരാബാദുകാരൻ നയിച്ച ആ ഇന്ത്യൻ ടീമിൽ ആകെ രണ്ടു മലയാളികളാണു ണ്ടായിരുന്നത്; സി.സി. ജേക്കബും ദേവാനന്ദും. ഇതിൽ ദേവാനന്ദ് ഓർമയായി.അന്നത്തെ ബെസ്റ്റ് പ്ലെയറും മലയാളികളുടെ അഭിമാനവുമായ സി.സി. ജേക്കബ് ഇന്നലെ വൈകിട്ട് സഹതാരമായിരുന്ന തമിഴ്നാട്ടുകാരൻ എസ്.പി. കുമാറിനൊപ്പം കോൽക്കത്തയിൽ എത്തിക്കഴിഞ്ഞു. “വല്ലാത്തൊരു ത്രില്ലിലാണ്…
Read Moreഐഎസ്എൽ ഫുട്ബോൾ; മുംബൈ സിറ്റി എഫ്സി-മോഹൻബഗാൻ ഫൈനലിൽ
മുംബൈ: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിൽ മുംബൈ സിറ്റി എഫ്സി-മോഹൻബഗാൻ സൂപ്പർ ജയന്റ്സ് ഫൈനൽ. ഗോവയ്ക്കെതിരേ രണ്ടാം പാദ സെമി ഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ ജയത്തോടെയാണ് മുംബൈ സിറ്റി ഫൈനലിലേക്കുള്ള ടിക്കറ്റെടുത്തത്. ജോർജ് പെരേര ഡിയസ് (69’), ലാലിയൻസുല ചാങ്തെ (83’) എന്നിവരാണ് ഗോൾ നേടിയത്. ഇതോടെ ഇരുപാദങ്ങളിലുമായി മുംബൈ സിറ്റി 5-2ന്റെ തകർപ്പൻ ജയം നേടി. ആദ്യപാദത്തിൽ 90 മിനിറ്റ് വരെ രണ്ടു ഗോളിനു പിന്നിൽ നിന്ന മുംബൈ സിറ്റി മൂന്നു ഗോൾ തിരിച്ചടിച്ചാണ് ജയിച്ചത്. നാലിന് കോൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മോഹൻ ബഗാൻ-മുംബൈ സിറ്റി ഫൈനൽ. രണ്ടാംപാദത്തിൽ വൻ ജയം പ്രതീക്ഷിച്ചെത്തിയ എഫ്സി ഗോവയെ ശക്തമായ പ്രതിരോധത്തിലൂടെ പൂട്ടിയ മുംബൈ മികച്ച ആക്രമണത്തിലൂടെ തുടക്കം മുതൽ സമ്മർദമുയർത്തി. എന്നാൽ ഗോൾ നേടാനായില്ല. ആദ്യപകുതി ഗോൾരഹിതമായിരുന്നു. രണ്ടാംപകുതയിൽ 69-ാം മിനിറ്റിൽ ഒരു കോർണറിൽനിന്ന്…
Read Moreസിഗ്നലിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് മുൻപിൽ കാര്‍ കുറുകെയിട്ടു, അതും സീബ്ര ലൈനിൽ’; ഗതാഗതം തടസപ്പെടുത്തുന്നത് കുറ്റകരമല്ലേ? വി. ടി. ബൽറാം
പാലക്കാട്: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി. ടി. ബൽറാം. മേയറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനത്തിനു കെഎസ്ആർടിസി ബസ് സൈഡ് നൽകാത്തതിന്റെ പേരിൽ കെഎസ്ആർടിസി ബസ് ഡ്രൈവറും മേയറും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് മേയർക്കെതിരേ രൂക്ഷ വിമർശനവുമായി ബൽറാം രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പ്രതികരണം. സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുൻപിൽ, അതും സീബ്ര ലൈനിൽ മനപൂർവം കാർ പാർക്ക് ചെയ്ത് ഗതാഗതം തടസപ്പെടുത്തുന്നത് നിയമപരമായി കുറ്റകരമല്ലേ എന്ന് അദ്ദേഹം ചോദിച്ചു. ശനിയാഴ്ച രാത്രി 9.230നു തിരുവനന്തപുരം പാളയത്തിനു സമീപമായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായത്. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമായി സ്വകാര്യ കാറിൽ യാത്രചെയ്യുകയായിരുന്നു മേയർ. അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്നും തന്റെ വാഹനത്തിനു സൈഡ് നൽകിയില്ലെന്നുമായിരുന്നു മേയറുടെ ആരോപണം. പാളയത്ത് ബസ്…
Read Moreട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ്; വിക്കറ്റ് കീപ്പറായി സഞ്ജു എത്തുമോ?
ന്യൂഡൽഹി: ഐസിസി ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. അഹമ്മദാബാദിൽ വച്ചാണ് പ്രഖ്യാപനം നടത്തുക. ടീം സെലക്ഷൻ മീറ്റിംഗിൽ രണ്ടാം വിക്കറ്റ്കീപ്പറായി ആര്, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ കാര്യം എന്നിവയാകും പരിഗണിക്കുക. ടീമുകളെ പ്രഖ്യാപിക്കേണ്ട അവസാന തീയതി മേയ് ഒന്നാണ്. ലോകകപ്പ് ടീമിലേക്കുള്ള പരിഗണനയിൽ ഐപിഎല്ലിലെ ഫോം വലുതായി പരിഗണിക്കുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനമാകും വിലയിരുത്തുക. ഐപിഎല്ലിൽ മികവ് തെളിയിച്ച മായങ്ക് യാദവിന്റെ പേസും കൃത്യതയിലും ടീം മാനേജ്മെന്റും സെലക്ടർമാരും താത്പര്യം കാണിച്ചിരുന്നു. എന്നാൽ, പരിക്ക് ഭേദമായി തിരിച്ചെത്താതിനാൽ സാധ്യതകൾ തടഞ്ഞിരിക്കുകയാണ്. ഹാർദിക് പാണ്ഡ്യക്ക് അവസരം കിട്ടുമോ? ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് ഫിറ്റ്നസിൽ ഇപ്പോഴും സെലക്ടർമാക്കു പൂർണ വിശ്വാസത്തിലെത്താനായിട്ടില്ല. മീഡിയം പേസറും മധ്യനിര ബാറ്ററുമായ പാണ്ഡ്യ ഇന്ത്യൻ ടീമിന്, പൂർണ ആരോഗ്യവാനാണെങ്കിൽ മുതൽക്കൂട്ടായിരുന്നു. എന്നാൽ, ഐപിഎലിൽ പാണ്ഡ്യക്കു രണ്ട് ഓവറിൽ…
Read Moreമരുമകന് 200 കോടി ആസ്തി വേണം; മകൾക്ക് വരനെ കണ്ടെത്താൻ 3 ലക്ഷം മുടക്കി പിതാവ്
അനുയോജ്യമായ പങ്കാളികളെ മക്കൾക്ക് ലഭിക്കാനായി മാതാപിതാക്കൾ ഇന്നും ആശ്രയിക്കുന്നത് മാട്രിമോണി സൈറ്റുകളെയാണ്. എന്നാൽ മകൾക്ക് വരനെ കണ്ടെത്താൻ മൂന്ന് ലക്ഷം രൂപ ചിലവഴിച്ച പിതാവാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. 200 കോടിയിലധികം ആസ്തിയുള്ള വരനെയാണ് മകൾക്കായി പിതാവ് അന്വേഷിക്കുന്നത്. വിവാഹം ആലോചിക്കുന്ന യുവതിയുടെ സുഹൃത്താണ് എക്സിൽ ഇക്കാര്യം പങ്കുവച്ചത്. ഇക്കാര്യം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധിപേരാണ് കമന്റുമായെത്തിയത്. അതേസമയം വിവാഹാലോചന അന്വേഷിച്ച പ്ലാറ്റ്ഫോം ഏതാണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിവാഹം ആലോചിക്കുന്ന പെൺകുട്ടികളുടേയും സമ്പത്ത് കൂടി നോക്കണം എന്നും ഒരു കൂട്ടം ആളുകൾ പോസ്റ്റിന് താഴെ കമന്റിട്ടിട്ടുണ്ട്.
Read Moreസിപിഎം ഭരിക്കുന്ന ഈരാറ്റുപേട്ട സഹകരണ ബാങ്ക് പൊളിഞ്ഞു; മകളുടെ വിവാഹവും ശസത്രക്രിയയും മുടങ്ങുന്ന അവസ്ഥയിൽ നിക്ഷേപകർ; പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ് നിക്ഷേപകൻ
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സഹകരണ ബാങ്കിൽ നിക്ഷേപം തിരികെ ആവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കുന്നില്ലെന്ന് പറയുന്നു. തിങ്കളാഴ്ച പണം തിരികെ നല്‍കാമെന്നു ബാങ്ക് അധികൃതർ അറിയിച്ചിരുന്നതിനാലാണ് നിക്ഷേപകർ എത്തിയത്. എന്നാൽ പണം ലഭിക്കില്ലെന്നറിഞ്ഞതോടെ നിക്ഷേപകർ നിലത്തുകിടന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എറണാകുളം സ്വദേശി അബ്ദുൽ അസീസിനെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൽ അസീസിനെ പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എട്ട് ലക്ഷം രൂപയാണ് അബ്ദുൽ അസീസിനു നിക്ഷേപമുള്ളത്. എസ്പി അടക്കമുള്ളവർക്കും നവകേരള സദസ് വഴി മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.നിക്ഷേപിച്ച പണം മാസങ്ങളായി തിരികെ ലഭിക്കാതെ നിക്ഷേപകർ ഈരാറ്റുപേട്ട പോലീസിലും ഡിവൈഎസ്പിക്കും എസ്പിക്കുമടക്കം പരാതി നൽകിയെങ്കിലും എഫ്ഐആർ ഇടാൻ പോലും തയാറായില്ല. മകളുടെ വിവാഹം, ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി പണം കണ്ടെത്താനാകാതെ നിക്ഷേപകർ കടുത്ത മാനസിക സമ്മർദത്തിലാണ്. നിക്ഷേപകർ പരാതിയുമായി…
Read More