സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ കാ​ര്‍ കു​റു​കെ​യി​ട്ടു, അ​തും സീ​ബ്ര ലൈ​നി​ൽ’; ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലേ? വി. ​ടി. ബ​ൽ​റാം

പാ​ല​ക്കാ​ട്: തി​രു​വ​ന​ന്ത​പു​രം മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് വി. ​ടി. ബ​ൽ​റാം. മേ​യ​റും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു കെ​എ​സ്ആ​ർ​ടി​സി ബ​സ് സൈ​ഡ് ന​ൽ​കാ​ത്ത​തി​ന്‍റെ പേ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റും മേ​യ​റും ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മേ​യ​ർ​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബ​ൽ​റാം രം​ഗ​ത്തെ​ത്തി​യ​ത്. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ബ​ൽ​റാ​മി​ന്‍റെ പ്ര​തി​ക​ര​ണം. സി​ഗ്‌​ന​ലി​ൽ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ, അ​തും സീ​ബ്ര ലൈ​നി​ൽ മ​ന​പൂ​ർ​വം കാ​ർ പാ​ർ​ക്ക് ചെ​യ്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന​ത് നി​യ​മ​പ​ര​മാ​യി കു​റ്റ​ക​ര​മ​ല്ലേ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു.

ശ​നി​യാ​ഴ്ച രാ​ത്രി 9.230നു ​തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു മേ​യ​റും കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഭ​ർ​ത്താ​വ് സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യു​മാ​യി സ്വ​കാ​ര്യ കാ​റി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു മേ​യ​ർ. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബ​സ് ഓ​ടി​ച്ചെ​ന്നും ത​ന്‍റെ വാ​ഹ​ന​ത്തി​നു സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു മേ​യ​റു​ടെ ആ​രോ​പ​ണം.

പാ​ള​യ​ത്ത് ബ​സ് നി​ർ​ത്തി​യ​പ്പോ​ൾ മേ​യ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ബ​സി​നു മു​ന്നി​ൽ കു​റു​കെ നി​ർ​ത്തി. തു​ട​ർ​ന്നു കാ​റി​ൽ നി​ന്നി​റ​ങ്ങി​യ മേ​യ​ർ ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ വാ​ക് ത​ർ​ക്ക​മു​ണ്ടാ​യി. നാ​ട്ടു​കാ​ർ കൂ​ടി ഇ​ട​പ്പെ​ട്ട​തോ​ടെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

 

Related posts

Leave a Comment