ടി.​പി. വ​ധ​ക്കേ​സി​ൽ ഇ​നി ക​ണ്ടെ​ത്തേ​ണ്ട​ത് കാ​ര​ണ​ഭൂ​ത​നെ; കു​ഞ്ഞ​ന​ന്ത​ൻ ശു​ദ്ധാ​ത്മാ​വാ​ണെ​ന്ന് പ​റ​യു​മ്പോ​ൾ കൊ​ല​പാ​ത​ക​ത്തി​ൽ പാ​ർ​ട്ടി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​ണെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ലെ പു​തി​യ ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സി​ന്‍റെ കാ​ര​ണ​ഭൂ​ത​നെ​പ്പ​റ്റി​യാ​ണ് ഇ​നി അ​റി​യേ​ണ്ട​ത്. സു​പ്രീം കോ​ട​തി​യി​ൽ കാ​ര​ണ​ഭൂ​ത​നെ​പ്പ​റ്റി വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ വ​രു​മെ​ന്നാ​ണ് വി​ശ്വാ​സം. ഈ ​കൊ​ല​പാ​ത​ക​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന അ​ന്വേ​ഷി​ക്ക​പ്പെ​ടേ​ണ്ട​ത് ത​ന്നെ​യാ​ണെ​ന്ന് ചെ​ന്നി​ത്ത​ല. നി​ഷ്ഠൂര​മാ​യ കൊ​ല​പാ​ത​ക​ത്തെ സി​പി​എം എ​ങ്ങ​നെ ന്യാ​യീ​ക​രി​ക്കു​ന്നു​വെ​ന്ന് ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി കോ​ട​തി​യി​ലെ വാ​ദ​ങ്ങ​ളി​ലൂ​ടെ ക​ണ്ടു​വെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ഈ ​കേ​സി​ൽ കൂ​ടു​ത​ൽ നി​യ​മ യു​ദ്ധ​ത്തി​നു വ​ഴി​തെ​ളി​ക്കും എ​ന്നാ​ണ് വി​ശ്വാ​സം. കെ.​കെ. ര​മ ഇ​തി​നു മു​ക​ളി​ലു​ള​ള കോ​ട​തി​യി​ലേ​ക്ക് പോ​കു​മെ​ന്ന അ​വ​രു​ടെ അ​ഭി​പ്രാ​യ​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. അ​തി​ന​വ​ർ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ന്ന് അ​ന്വേ​ഷി​ക്ക​പ്പെ​ടാ​തി​രി​ക്കാ​ൻ കാ​ര​ണം അ​ക്കാ​ല​ഘ​ട്ട​ത്തി​ലെ ഫോ​ൺ കോ​ളു​ക​ൾ സ​ർ​വീ​സ് പ്രൊ​വൈ​ഡേ​ഴ്സ് ന​ൽ​കാ​ൻ വി​സ​മ്മ​തി​ച്ച​താ​ണ്. ഇ​നി​യും അ​തി​നു​ള​ള സാ​ധ്യ​ത​ക​ൾ ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. സ​ർ​വീ​സ് പ്രൊ​വൈ​ഡേ​ഴ്സാ​ണ് ഈ ​കേ​സി​ലെ ഗു​ഢാ​ലോ​ച​ന അ​ന്വേ​ഷ​ണ​ത്തി​നു ത​ട​സ​മാ​യ​തെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഇ​ത്ത​രം ഒ​രു…

Read More

 ഊ​രി പി​ടി​ച്ച വാ​ളി​നി​ട​യി​ലൂ​ടെ നി​ർ​ഭ​യ​നാ​യി ന​ട​ന്ന പിണറായി സ്വന്തം നാട്ടിൽ ജ​ന​ങ്ങ​ളെ ഭ​യ​ന്നു ഓ​ടുകയാണെന്ന് ചെ​ന്നി​ത്ത​ല

തി​രുവനന്തപുരം:​ ഊ​രി പി​ടി​ച്ച വാ​ളി​നി​ട​യി​ലൂ​ടെ നി​ർ​ഭ​യ​നാ​യി ന​ട​ന്നു എ​ന്ന് വീ​മ്പി​ള​ക്കി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​ന്നു സ്വ​ന്തം നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ ഭ​യ​ന്നു ഓ​ടു​ക​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. രൂ​ക്ഷ​മാ​യ വി​ല​ക്ക​യ​റ്റംകൊ​ണ്ടും സ​ർ​വ്വ​ത്ര മേ​ഖ​ല​യി​ലും ഏ​ർ​പ്പെടു​ത്തി​യ നി​കു​തി ഭാ​രംകൊ​ണ്ടും പൊ​റു​തി മു​ട്ടി​യ ജ​ന​ങ്ങ​ൾ തെ​രു​വി​ലി​റ​ങ്ങി​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് സ​ഞ്ച​രി​ക്കാ​ൻ ഭ​യ​മാ​യി തു​ട​ങ്ങി. ത​മ്പ്രാ​ൻ എ​ഴെ​ന്നെ​ള്ളു​മ്പോ​ൾ വ​ഴിമ​ധ്യേ അ​ടി​യാ​ന്മാ​ർ പാ​ടി​ല്ല എ​ന്ന പോ​ലെ​യാ​ണ് ഇ​ന്ന​ല​ത്തെ കാ​ല​ടി​യി​ലെ സം​ഭ​വം. 104 ഡി​ഗ്രി പ​നി​യു​ള്ള കു​ഞ്ഞി​നു മ​രു​ന്നു വാ​ങ്ങാ​നെ​ത്തി​യ അ​ച്ഛ​നു നേ​രെ ആ​ക്രോ​ശി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രു​ന്ന് കൊ​ടു​ത്ത മെ​ഡി​ക്ക​ൽ ഷോ​പ്പ് ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഷോ​പ്പ് പൂ​ട്ടി​ക്കു​മെ​ന്ന് പ​റ​യു​ന്ന​ത് എ​ന്തു ജ​നാ​ധി​പ​ത്യ​മാ​ണ്. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രേ സ​മ​ര രം​ഗ​ത്തു​ള​ള യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രി​ൽ വ​നി​ത നേ​താ​വി​നെ പ​ര​സ്യ​മാ​യി വ​ലി​ച്ചി​ഴ​ച്ച് മ​ർ​ദ്ദി​ക്കാ​നൊ​രു​ങ്ങി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ ഇ​തു​വ​രെ ന​ട​പ​ടി​യി​ല്ല. ഇ​വ​രാ​ണ് സ്ത്രീ ​സു​ര​ക്ഷ​യെ പ​റ്റി ഗീ​ർ​വാ​ണം പ്ര​സം​ഗി​ക്കു​ന്ന​ത്.

Read More

വോട്ടര്‍ പട്ടിക ക്രമക്കേട് രണ്ടാംഭാഗം ! ഇത്തവണ കണ്ടെത്തിയത് ഒരേ വോട്ടര്‍ക്ക് പല മണ്ഡലങ്ങളിലും വോട്ടുള്ളതായി; ചെന്നിത്തലയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ…

കേരളത്തിലെ വോട്ടര്‍പട്ടികയിലെ ക്രമക്കേടിന്റെ പുതിയ അധ്യായം തുറന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലങ്ങളില്‍ വോട്ടുള്ളതായി ചെന്നിത്തല ആരോപിച്ചു. വ്യാജ വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്നും ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പക്ഷം. പല മണ്ഡലത്തില്‍ വോട്ടുള്ളവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി. ഇത്തരത്തില്‍ 1,09,693 വോട്ടുകള്‍ ഉണ്ട്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്. കല്യാശേരിയിലെ 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ട്. ഇരിക്കൂറിലെ അന്യമണ്ഡല വ്യാജവോട്ടര്‍മാര്‍ 537 ആണ്. ചേര്‍ത്തലയില്‍ പൂഞ്ഞാറിലും അരൂരിലും ഉള്ളവര്‍ക്ക് വോട്ട് ആകെ 1205. കോണ്‍ഗ്രസുകാര്‍ ചേര്‍ത്താലും കമ്യൂണിസ്റ്റുകാര്‍ ചേര്‍ത്താലും നടപടിയെടുക്കണമെന്നും മുഖ്യമന്ത്രിയുടെ ആരോപണത്തിനുള്ള മറുപടിയായി ചെന്നിത്തല പറഞ്ഞു. കള്ളവോട്ടര്‍മാരെ ചേര്‍ത്തതും സിപിഎമ്മുകാരെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തത് എന്തിനെന്ന് മനസിലായി. നിയമസഭയില്‍…

Read More

ഉറപ്പാണ് കള്ളവോട്ട് ! ഒരാള്‍ക്ക് അഞ്ചു വോട്ടുകള്‍ വരെ ചെയ്യാം; കള്ളവോട്ടര്‍മാരുടെ വിവരങ്ങള്‍ തെളിവ് സഹിതം പുറത്തുവിട്ട് രമേശ് ചെന്നിത്തല…

നിയമസഭ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ വ്യാപകമായി കള്ളവോട്ടര്‍മാരെ ചേര്‍ത്തുവെന്ന് ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു തെളിയിക്കാന്‍ എട്ടു നിയമസഭാ മണ്ഡലങ്ങളിലെ കണക്കുകള്‍ ഏതാനും തെളിവുകള്‍ സഹിതം അദ്ദേഹം പുറത്തുവിട്ടു. വോട്ടര്‍ പട്ടികയില്‍ ഒരേ മണ്ഡലത്തില്‍ തന്നെ ഒരേ വ്യക്തിയെ നാലും അഞ്ചും തവണ പേരു ചേര്‍ത്തതായും ഒരേ വ്യക്തിക്ക് ഒരേ മണ്ഡലത്തില്‍ തന്നെ പല വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയതായും ചെന്നിത്തല ആരോപിക്കുന്നു. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന 61 വയസ്സുകാരിയുടെ പേര് അഞ്ചിടത്ത് ഒരേ ഫോട്ടോയും പേരും വിലാസവുമായി പട്ടികയിലുണ്ട്. ഇവര്‍ക്ക് അഞ്ച് വോട്ടര്‍ കാര്‍ഡുകളും വിതരണം ചെയ്തതായി കാണുന്നു. ഇതേ രീതിയില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ 4506, കൊല്ലം മണ്ഡലത്തില്‍ 2534, തൃക്കരിപ്പൂര്‍ 1436, കൊയിലാണ്ടിയില്‍ 4611, നാദാപുരത്ത് 6171, കൂത്തുപറമ്പില്‍ 3525, അമ്പലപ്പുഴയില്‍ 4750 എന്നിങ്ങനെയാണ് ഇതേവരെ കണ്ടെത്തിയ കള്ള…

Read More

പച്ചയ്ക്കു വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചു ! കോടിയേരി വര്‍ഗീയത പറയുന്നത് സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്നു കണ്ടപ്പോഴെന്ന് രമേശ് ചെന്നിത്തല…

പച്ചയ്ക്കു വര്‍ഗീയതു പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.ടി ജലീല്‍ വിഷയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടുള്ളവരുടെ പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംവിധാനത്തില്‍ യാതൊരു ആത്മാര്‍ഥതയും സത്യസന്ധതയും ഇല്ലാതെയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വിവാദത്തിന്റെ ചുഴിയിലേക്ക് വീണപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ മൗനം പാലിക്കുകയാണ് ചെയ്തതെന്നും എന്നാല്‍ സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് കണ്ടപ്പോള്‍ വര്‍ഗീയത പറയുകയാണെന്നും ചെന്നിത്തല പറഞ്ഞു. ഇത് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കുമെന്നും അദ്ദേഹം പറയുന്നു. ആദ്യം തന്നെ ആര്‍എസ്എസ് ആയി മുദ്ര കുത്താന്‍ ശ്രമിച്ചുവെന്നും അതു പൊളിഞ്ഞപ്പോള്‍ അടുത്ത വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമവുമായി കോടിയേരി ബാലകൃഷ്ണനും സിപിഎമ്മും രംഗത്തെത്തയിരിക്കുകയാണ്. പച്ചയ്ക്ക് വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സിപിഎം അധഃപതിച്ചിരിക്കുകയാണ്. ജനങ്ങളെ ഒന്നിപ്പിക്കേണ്ട മുഖ്യമന്ത്രി തന്നെ വര്‍ഗീയമായ ചേരിതിരിവിന് വഴിതെളിക്കുന്നു എന്നത്…

Read More

ശബരിമലയില്‍ കാണുന്നത് കേരളത്തിന്റെ മനസ്സ് ! കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടു പോവുകയാണെങ്കില്‍ പിണറായിക്ക് ചൊവ്വയിലേക്ക് പോകേണ്ടിവരുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ കാണുന്നത് കേരളത്തിന്റെ മനസ്സാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ വികാരം തിരിച്ചറിയാന്‍ മുഖ്യമന്ത്രിയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്നും കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പിണറായി ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല വ്യക്തമാക്കി. തൊണ്ണൂറ്റി ഒന്‍പത് ശതമാനം വിശ്വാസികളും യുവതി പ്രവേശത്തിനെതിരാണ്. പുനപരിശോധന ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ് നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിലും ഉറച്ച് നില്‍ക്കാന്‍ ദേവസ്വം ബോര്‍ഡിനാകുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് തന്റെ നിലപാടെന്നും ജഡ്ജിമാരെ വിമര്‍ശിക്കുന്നില്ല, മറിച്ച് ഭരണഘടന ഭേദഗതിയിലൂടെയേ വിധിയെ മറികടക്കാനാകൂയെന്നും ചെന്നിത്തല വ്യക്തമാക്കി. ശബരിമല സ്ത്രീ പ്രവേശനത്തില്‍ പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു. സുപ്രീംകോടതി വിധി അതേപടി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ചൊവ്വയിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്നും…

Read More

ചെന്നിത്തലയുടെ പടയൊരുക്കം തടയാന്‍ തച്ചങ്കരി ? പരസ്യബോര്‍ഡുകള്‍ക്ക് അഗ്നിരക്ഷാസേനയ്ക്കു നികുതി നല്‍കണം; ഓഖിയുടെ ചുവടുപിടിച്ചു നടക്കുന്ന നീക്കം ഇങ്ങനെ…

തിരുവനന്തപുരം: ഫ്‌ളക്‌സ് ബോര്‍ഡുകളും കൂറ്റന്‍ പരസ്യബോര്‍ഡുകളും തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നതു നിരോധിക്കാന്‍ ശിപാര്‍ശ. ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ കനത്തനികുതി ഏര്‍പ്പെടുത്താനാണ് തീരുമാനം. ഓഖി ചുഴലിക്കാറ്റിലും മഴയിലും കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ തകര്‍ന്ന് അപകടമുണ്ടായ പശ്ചാത്തലത്തിലാണു നീക്കം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ട് ആഭ്യന്തര അഡി. ചീഫ് സെക്രട്ടറിക്ക് ഫയര്‍ഫോഴ്സ് മേധാവി ഡി.ജി.പി. ടോമിന്‍ ജെ.തച്ചങ്കരി നാളെ റിപ്പോര്‍ട്ട് നല്‍കും. ശിപാര്‍ശയ്ക്കു സര്‍ക്കാര്‍ ഉടന്‍ അംഗീകാരം നല്‍കുമെന്നാണു സൂചന. അങ്ങനെവന്നാല്‍ 16ന് തിരുവനന്തപുരത്ത് നടക്കുന്ന യു.ഡി.എഫ്. ജാഥ പടയൊരുക്കത്തിന് കനത്ത തിരിച്ചടിയാകുമത്. തദ്ദേശ സ്ഥാപനങ്ങളാണ് പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കുന്നത്. എന്നാല്‍ അനുമതി കിട്ടാന്‍ ഇനിമുതല്‍ അഗ്നിരക്ഷാസേനയ്ക്കും റോഡ്സുരക്ഷാ അതോറിറ്റിയ്ക്കും പ്രത്യേക നികുതി നല്‍കണമെന്നാണ് തച്ചങ്കരിയുടെ ശിപാര്‍ശ. അഗ്നിരക്ഷാസേനയുടെ അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയും.റോഡുകളിലും പ്രധാനകേന്ദ്രങ്ങളിലും ഡ്രൈവിംഗില്‍ നിന്നു ശ്രദ്ധ തിരിക്കുന്ന തരത്തിലുളള അശ്ലീലസ്വഭാവമുള്ള പരസ്യങ്ങള്‍ നിരോധിക്കും. വളവുകളിലും ദിശാസൂചകങ്ങള്‍ മറയ്ക്കുന്ന രീതിയിലും പരസ്യബോര്‍ഡുകള്‍…

Read More