തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. കെഎസ്ആർടിസി ബസ് മേയർ സഞ്ചരിച്ച കാറിന് സൈഡ് നല്‍കാതെ ഓടിച്ചെന്നും ബസിന്റെ ഡ്രൈവർ അശ്ലീല ആംഗ്യം കാട്ടിയെന്നും ആരോപിച്ച് മേയർ ആര്യ രാജേന്ദ്രനും കുടുംബവും രംഗത്തെത്തിയിരുന്നു. സംഭവം വലിയ വിവാദമായതോടെ കെഎസ്ആർടിസി ഡ്രൈവർക്ക് പിന്തുണയുമായി സിനിമാ താരം ജോയ് മാത്യു രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘സംശയമെന്ത്, കെഎസ്ആർടിസി ഡ്രൈവർക്കൊപ്പം തന്നെ’ എന്നാണ് ജോയ് മാത്യു കുറിച്ചത്. ശനിയാഴ്ച രാത്രി 9.230നു തിരുവനന്തപുരം പാളയത്തിനു സമീപമായിരുന്നു മേയറും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായത്. ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയുമായി സ്വകാര്യ കാറിൽ യാത്രചെയ്യുകയായിരുന്നു മേയർ. അപകടകരമായ രീതിയിൽ ബസ് ഓടിച്ചെന്നും തന്റെ വാഹനത്തിനു സൈഡ് നൽകിയില്ലെന്നുമായിരുന്നു മേയറുടെ ആരോപണം. പാളയത്ത് ബസ് നിർത്തിയപ്പോൾ മേയർ…
Read MoreDay: April 30, 2024
തൃശൂരില്‍ കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയില്‍; സ്വന്തം വീട്ടിൽ നിന്ന് ഭർതൃവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു ഇരുവരും; പിന്നീട് സംഭവിച്ചതെന്ത്
തൃശൂര്‍: കാഞ്ഞാണിയില്‍നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയിൽ മരിച്ച നിലയിൽ. മണലൂര്‍ സ്വദേശി കൃഷ്ണപ്രിയ(24), മകള്‍ പൂജിത(ഒന്നര) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടോടെ സ്വന്തം വീട്ടിൽനിന്ന് ഭര്‍തൃഗൃഹത്തിലേക്ക് പുറപ്പെട്ട യുവതിയെയും കുഞ്ഞിനെയും കാണാതാവുകയായിരുന്നു. രാത്രിയായിട്ടും ഇവരെ കാണാതെ വന്നതോടെ ഭര്‍ത്താവ് അഖില്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്ന് പുലര്‍ച്ചെ നടക്കാനിറിങ്ങിയവരാണ് പാലാഴിയില്‍ കാക്കമ്മാട് പ്രദേശത്തെ പുഴയില്‍നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുഴയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. സമീപത്തുനിന്ന് ലഭിച്ച ബാഗില്‍നിന്ന് യുവതിയുടെ ഐഡി കാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
Read Moreഎവറസ്റ്റിലേക്കുള്ള യാത്രയിൽ ലബൂഷെ കൊടുമുടി കീഴടക്കി അഭിലാഷ്
മൗണ്ട് കിളിമഞ്ചാരോയ്ക്കു മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പ്പള്ളി അത്തിക്കൽ സ്വദേശി അഭിലാഷ് മാത്യു 6119 മീറ്റർ ഉയരത്തിലുള്ള ഈസ്റ്റ് ലബൂഷെ പർവതത്തിലും ഇന്ത്യൻ പതാകയുയർത്തി. എവറസ്റ്റ് കീഴടക്കുന്നതിന് മുന്നോടിയായാണ് ഈസ്റ്റ് ലബൂഷെ പർവതം അഭിലാഷ് കീഴടക്കിയത്. ആദ്യദിവസം കാഠ്മണ്ഡുവിൽനിന്നും പർവത നിരകൾക്കിടയിലെ ലോകത്തിലെ തന്നെ ഏറ്റവും അപകടം പിടിച്ച അഞ്ച് എയർപോർട്ടുകളിൽ ഒന്നായ ലുക്ലയിൽ നിന്നും എട്ടു ദിവസത്തെ യാത്രക്കു ശേഷമാണ് എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയതെന്ന് അഭിലാഷ് ദീപികയോടു പറഞ്ഞു. എട്ടാമത്തെ ദിവസം 5270 മീറ്റർ ഉയരത്തിലുള്ള ഗൊരക്ക് ഷെപ്പിൽ ഒരുമണിക്കൂർ വിശ്രമത്തിന് ശേഷം 5364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ എത്തി വീണ്ടും ഗൊരക്ക് ഷെപ്പിലേക്ക് മടങ്ങി. ഒൻപതാമത്തെ ദിവസം 5545 മീറ്റർ ഉയരത്തിൽ കലാപത്തർ. അവിടെനിന്നും ബേസ് ക്യാമ്പായ ലുംബൂച്ചേയിൽ തിരിച്ചെത്തി. അന്നുതന്നെ 5400 മീറ്റർ ഉയരത്തിലുള്ള ലബൂഷെ ഹൈ ക്യാമ്പിൽ എത്തി.…
Read Moreവെയിലേറ്റു വാടല്ലേ… ഉഷ്ണതരംഗം: ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി ആരോഗ്യ വകുപ്പ്
ഉഷ്ണതരംഗം മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവര്‍ തണലില്‍ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. സാധാരണമല്ലാത്ത ശാരീരിക അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ചികിത്സ തേടണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്തെ പൊതു സാഹചര്യം വിലയിരുത്തി. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന്…
Read Moreഇ.പിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം കത്തും; സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് ഇ.പി. മടങ്ങിയത് സെഞ്ച്വറിയടിച്ച ക്രിക്കറ്റ് താരത്തെപ്പോലെയെന്ന് കെ.സുധാകരന്
തിരുവനന്തപുരം: ഇ.പി അഴിമതിയുടെ കൊട്ടാരത്തിന്റെ കാവല്ക്കാരൻ. ഇപിയെ തൊട്ടാല്‍ അഴിമതിക്കൊട്ടാരം മുഴുവന്‍ കത്തും. ഇതോടെ പിണറായി വിജയനടക്കം അകത്തു പോകേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെ സംരക്ഷിച്ചുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടില്‍ പ്രതികരിക്കുകയായിരുന്നു കെ.സുധാകരന്. ഇ.പി.ക്കെതിരേ ഒരു നടപടിയും ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പായിരുന്നെന്ന് സുധാകരന് പ്രതികരിച്ചു. ഇ.പി കൂടിക്കാഴ്ച മറച്ചുവച്ചത് പിണറായിയെ രക്ഷിക്കാനാണ്. അതുകൊണ്ടാണ് നടപടിയില്ലാതെ പോയത്. ഇ.പി സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ് മടങ്ങിയത് സെഞ്ച്വറി അടിച്ച ക്രിക്കറ്റ് താരത്തിന്റെ സന്തോഷത്തോടെയാണെന്നും സുധാകരന് വിമര്‍ശിച്ചു.
Read Moreബലാത്സംഗത്തെ അതിജീവിച്ച പതിനാലുകാരിയുടെ ഗർഭഛിദ്രത്തിനുള്ള അനുമതി തിരിച്ച് വിളിച്ചു; പെണ്‍കുട്ടിയുടെ ആരോഗ്യത്തിൽ ആശങ്ക
ന്യൂഡൽഹി: ബലാത്സംഗത്തെ അതിജീവിച്ച പതിനാലുകാരിക്ക് ഗർഭച്ഛിദ്രത്തിന് അനുമതി നൽകിക്കൊണ്ടുള്ള മുൻ ഉത്തരവ് സുപ്രീംകോടതി തിരിച്ചുവിളിച്ചു. മകളുടെ ആരോഗ്യത്തെ സംബന്ധിച്ച് മാതാപിതാക്കൾ ആശങ്ക ഉയർത്തിയതിനെ തുടർന്നാണ് കോടതിയുടെ നടപടി. കുട്ടിയുടെ താത്പര്യം പരമപ്രധാനമാണെന്ന് വീഡിയോ കോണ്‍ഫറൻസിംഗിലൂടെ അതിജീവിതയുടെ മാതാപിതാക്കളുമായി സംസാരിച്ച ശേഷം ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. 22നാണ് ബോംബൈ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് 29 ആഴ്ച പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ കോടതി അതിജീവിതയ്ക്ക് അനുമതി നൽകിയത്. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ നടപടി. അപൂർവ സാഹചര്യമാണിതെന്ന് കോടതി അന്ന് വ്യക്തമാക്കി. ഇന്ത്യയിലെ നിയമം അനുസരിച്ച് 24 ആഴ്ച പിന്നിട്ട ഗർഭിണികൾക്ക് ഗർഭച്ഛിദ്രം ചെയ്യാൻ കോടതിയുടെ അനുമതി ആവശ്യമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബോംബൈ ഹൈക്കോടതി അതിജീവിതയുടെ ആവശ്യം തള്ളിയത്. ഈ ഘട്ടത്തിൽ ഗർഭഛിദ്രത്തിന് വിധേയമാകുന്പോൾ ചില അപകടസാധ്യതകൾ ഉണ്ടെന്ന് ചീഫ് ജസ്റ്റീസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു.…
Read Moreപുസ്തകങ്ങളിലെ നവീകരണം അനിവാര്യം; പാഠപുസ്തകങ്ങൾ പുതുക്കാൻ നിർദേശം
ന്യൂഡൽഹി: ഓരോ അധ്യയനവർഷവും പാഠപുസ്തകങ്ങൾ പുതുക്കണമെന്ന് എൻസിഇആർടിക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. പാഠപുസ്തകങ്ങൾ പുതുക്കുന്നതിന് ഇപ്പോൾ കാലക്രമം നിശ്ചയിച്ചിട്ടില്ല. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പുസ്തകങ്ങളിലെ നവീകരണം അനിവാര്യമായതിനാലാണ് ഇത്തരമൊരു നിർദേശമെന്നു വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞവർഷം രൂപപ്പെടുത്തിയ പുതുക്കിയ പാഠ്യപദ്ധതിയനുസരിച്ചുള്ള പാഠപുസ്തകങ്ങൾ തയാറാക്കുന്ന തിരക്കിലാണ് എൻസിഇആർടി ഇപ്പോൾ. 2026ഓടെ എല്ലാ ക്ലാസുകളിലും പുതുക്കിയ പാഠപുസ്തകം ലഭ്യമാക്കും. ഈ വർഷം മൂന്നാം ക്ലാസിലും ആറാം ക്ലാസിലുമാണു പുതിയ പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നത്.
Read Moreകൊടും ചൂട്: പാലക്കാടിന് പിന്നാലെ തൃശൂരിലും ഉഷ്ണതരംഗം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കൊടും ചൂടിലുരുകുന്ന കേരളത്തെ തീച്ചൂളയിൽ മുക്കി ഉഷ്ണതരംഗം. പാലക്കാടിനു പിന്നാലെ തൃശൂരിലെ ചില സ്ഥലങ്ങളിലും ഇന്നലെ ഉഷ്ണതരംഗം അനുഭവപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ തുടർച്ചയായ ആറാം ദിവസവും പകൽ താപനില 41 ഡിഗ്രി സെൽഷസിനു മുകളിൽതന്നെ തുടരുകയാണ്. ഇന്നലെ 41.3 ഡിഗ്രി സെൽഷസാണ് ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. വ്യാഴാഴ്ച വരെ കേരളത്തിൽ കടുത്ത ചൂട് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ കൂടിയ താപനില 41 ഡിഗ്രി സെൽഷസ് വരെയും കൊല്ലം, തൃശൂർ ജില്ലകലിൽ 40 ഡിഗ്രി വരെയും കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെയും ആലപ്പുഴ, എറണാകുളം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം ജില്ലയിൽ 36…
Read Moreവനമേഖലയിലെ രാത്രികാല സഞ്ചാരം നിരോധിക്കണം; വിദഗ്ധ സമിതി റിപ്പോർട്ട്
കൊച്ചി: വനമേഖലയില്‍ ഉള്‍റോഡുകളിലൂടെ രാത്രികാലത്ത് വിനോദസഞ്ചാരം നിരോധിക്കണമെന്ന് ഹൈക്കോടതി രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. സഞ്ചാരികള്‍ രാത്രി ഏഴിനുമുമ്പ് താമസസ്ഥലത്ത് എത്തിയെന്ന് ടൂറിസം പ്രമോട്ടര്‍മാര്‍ ഉറപ്പുവരുത്തണ മെന്നും ആവശ്യമെങ്കില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നും സമിതി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വന്യമൃഗ ഭീഷണി നേരിടുന്ന മൂന്നാര്‍ മേഖലയിലെ മാലിന്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശാസ്ത്രീയമായി നീക്കം ചെയ്തില്ലെങ്കില്‍ ആനക്കൂട്ടമെത്തും. പടയപ്പയെ മാറ്റിയതു കൊണ്ടുമാത്രം കാര്യമുണ്ടാവില്ല. 301 ഏക്കര്‍, 80 ഏക്കര്‍ കോളനികളെ പുനരധിവസിപ്പിക്കണം. ഏഴ് കിലോമീറ്റര്‍ ഓഫ് റോഡ് സവാരിക്കായി സൂര്യനെല്ലിയില്‍നിന്ന് കൊളുക്കുമലയിലേക്ക് 187 ജീപ്പുകള്‍ സഞ്ചരിക്കുന്നത് വന്യമൃഗങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പഠനം നടത്തുകയും റിപ്പോര്‍ട്ട് വരുന്നതുവരെ പൂര്‍ണ നിരോധനമോ ജീപ്പുകളുടെ, ട്രിപ്പുകളുടെ എണ്ണത്തില്‍ നിയന്ത്രണമോ വേണം. റേഷന്‍ വിതരണം പകല്‍ നടത്തണം. ധാന്യങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും കനത്ത ഭിത്തിയുള്ള സ്റ്റോര്‍ മുറികളില്‍ സൂക്ഷിക്കണം. റേഷന്‍ കടകള്‍ക്ക് സോളാര്‍ പവര്‍ വേലി…
Read More