പു​സ്ത​ക​ങ്ങ​ളി​ലെ ന​വീ​ക​ര​ണം അ​നി​വാ​ര്യം; പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​തു​ക്കാ​ൻ നി​ർ​ദേ​ശം

ന്യൂ​ഡ​ൽ​ഹി: ഓ​രോ അ​ധ്യ​യ​ന​വ​ർ​ഷ​വും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്ന് എ​ൻ​സി​ഇ​ആ​ർ​ടി​ക്ക് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം.

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​തു​ക്കു​ന്ന​തി​ന് ഇ​പ്പോ​ൾ കാ​ല​ക്ര​മം നി​ശ്ച​യി​ച്ചി​ട്ടി​ല്ല. ലോ​കം അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​സ്ത​ക​ങ്ങ​ളി​ലെ ന​വീ​ക​ര​ണം അ​നി​വാ​ര്യ​മാ​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു നി​ർ​ദേ​ശ​മെ​ന്നു വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​വ​ർ​ഷം രൂ​പ​പ്പെ​ടു​ത്തി​യ പു​തു​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി​യ​നു​സ​രി​ച്ചു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന തി​ര​ക്കി​ലാ​ണ് എ​ൻ​സി​ഇ​ആ​ർ​ടി ഇ​പ്പോ​ൾ.

2026ഓ​ടെ എ​ല്ലാ ക്ലാ​സു​ക​ളി​ലും പു​തു​ക്കി​യ പാ​ഠ​പു​സ്ത​കം ല​ഭ്യ​മാ​ക്കും. ഈ ​വ​ർ​ഷം മൂ​ന്നാം ക്ലാ​സി​ലും ആ​റാം ക്ലാ​സി​ലു​മാ​ണു പു​തി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Related posts

Leave a Comment