കൊടും ചൂട്: പാ​ല​ക്കാ​ടിന്​ പി​ന്നാ​ലെ തൃ​ശൂ​രി​ലും ഉ​ഷ്ണ​ത​രം​ഗം; 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: കൊ​ടും ചൂ​ടി​ലു​രു​കു​ന്ന കേ​ര​ള​ത്തെ തീ​ച്ചൂ​ള​യി​ൽ മു​ക്കി ഉ​ഷ്ണ​ത​രം​ഗം. പാ​ല​ക്കാ​ടി​നു പി​ന്നാ​ലെ തൃ​ശൂ​രി​ലെ ചി​ല സ്ഥ​ല​ങ്ങ​ളി​ലും ഇ​ന്ന​ലെ ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ട്ട​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം സ്ഥി​രീ​ക​രി​ച്ചു.

പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും പ​ക​ൽ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ​സി​നു മു​ക​ളി​ൽ​ത​ന്നെ തു​ട​രു​ക​യാ​ണ്. ഇ​ന്ന​ലെ 41.3 ഡി​ഗ്രി സെ​ൽ​ഷ​സാ​ണ് ജി​ല്ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ ഏ​റ്റ​വും കൂ​ടി​യ താ​പ​നി​ല. വ്യാ​ഴാ​ഴ്ച വ​രെ കേ​ര​ള​ത്തി​ൽ ക​ടു​ത്ത ചൂ​ട് തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. 12 ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

ഈ ​ദി​വ​സ​ങ്ങ​ളി​ൽ പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ കൂ​ടി​യ താ​പ​നി​ല 41 ഡി​ഗ്രി സെ​ൽ​ഷ​സ് വ​രെ​യും കൊ​ല്ലം, തൃ​ശൂ​ർ ജി​ല്ല​ക​ലി​ൽ 40 ഡി​ഗ്രി വ​രെ​യും കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ 38 ഡി​ഗ്രി വ​രെ​യും ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ 37 ഡി​ഗ്രി വ​രെ​യും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ 36 ഡി​ഗ്രി വ​രെ​യും ഉ​യ​രാ​നാ​ണ് സാ​ധ്യ​ത.

ഇ​വി​ട​ങ്ങ​ളി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ൾ ഒ​ഴി​കെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത ചൂ​ടി​നൊ​പ്പം അ​സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യ്ക്കും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ എ​ല്ലാ​വ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

Related posts

Leave a Comment