‘സം​ശ​യ​മെ​ന്ത്, കെ​എ​സ്‌​ആ​ര്‍​ടി​സി ഡ്രൈ​വ​ര്‍​ക്കൊ​പ്പം ത​ന്നെ’; പി​ന്തു​ണ​യു​മാ​യി ന​ട​ൻ ജോ​യ് മാ​ത്യു

തി​രു​വ​ന​ന്ത​പു​രം: മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ൻ സ​ഞ്ച​രി​ച്ച കാ​ർ കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ ത​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ ജോ​യ് മാ​ത്യു. കെ​എ​സ്ആ​ർ​ടി​സി ബ​സ് മേ​യ​ർ സ​ഞ്ച​രി​ച്ച കാ​റി​ന് സൈ​ഡ് ന​ല്‍​കാ​തെ ഓ​ടി​ച്ചെ​ന്നും ബ​സി​ന്‍റെ ഡ്രൈ​വ​ർ അ​ശ്ലീ​ല ആം​ഗ്യം കാ​ട്ടി​യെ​ന്നും ആ​രോ​പി​ച്ച്‌ മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​നും കു​ടും​ബ​വും രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യ​തോ​ടെ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്ക് പി​ന്തു​ണ​യു​മാ​യി സി​നി​മാ താ​രം ജോ​യ് മാ​ത്യു രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ‘സം​ശ​യ​മെ​ന്ത്, കെ​എ​സ്‌​ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കൊ​പ്പം ത​ന്നെ’ എ​ന്നാ​ണ് ജോ​യ് മാ​ത്യു കു​റി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി 9.230നു ​തി​രു​വ​ന​ന്ത​പു​രം പാ​ള​യ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു മേ​യ​റും കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യ​ത്. ഭ​ർ​ത്താ​വ് സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യു​മാ​യി സ്വ​കാ​ര്യ കാ​റി​ൽ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു മേ​യ​ർ. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബ​സ് ഓ​ടി​ച്ചെ​ന്നും ത​ന്‍റെ വാ​ഹ​ന​ത്തി​നു സൈ​ഡ് ന​ൽ​കി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു മേ​യ​റു​ടെ ആ​രോ​പ​ണം.

പാ​ള​യ​ത്ത് ബ​സ് നി​ർ​ത്തി​യ​പ്പോ​ൾ മേ​യ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ബ​സി​നു മു​ന്നി​ൽ കു​റു​കെ നി​ർ​ത്തി. തു​ട​ർ​ന്നു കാ​റി​ൽ നി​ന്നി​റ​ങ്ങി​യ മേ​യ​ർ ഡ്രൈ​വ​റെ ചോ​ദ്യം ചെ​യ്തു. ഇ​രു​വ​രും ത​മ്മി​ൽ വാ​ക് ത​ർ​ക്ക​മു​ണ്ടാ​യി. നാ​ട്ടു​കാ​ർ കൂ​ടി ഇ​ട​പ്പെ​ട്ട​തോ​ടെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment