കോഴിക്കോട്: പന്തീരാങ്കാവ് പൂളങ്കരയിൽ കാർ മോഷണക്കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതു തടഞ്ഞ നാട്ടുകാർ പോലീസിനെ ആക്രമിക്കുകയും പോലീസെത്തിയ വാഹനത്തിന്റെ ചില്ലു തകർക്കുകയും ചെയ്തു. സംഘർഷത്തിനിടെ പ്രതി രക്ഷപ്പെട്ടു. എറണാകുളം ഞാറയ്ക്കലിൽനിന്നു മോഷണം പോയ കാർ അന്വേഷിച്ചാണ് എറണാകുളത്തുനിന്നു പോലീസ് ഇന്നലെ രാത്രി ഒമ്പതോടെ പൂളങ്കരയിലെത്തിയത്. പ്രതി പന്തിരാങ്കാവ് ബൈപ്പാസില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെ രഹസ്യമായി താമസിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം എത്തിയത്. പന്തിരാങ്കവ് സ്റ്റേഷനില്‍ ഇതുമായി ബന്ധപ്പെട്ടു തുടക്കത്തില്‍ വിവരം ലഭിച്ചിരുന്നില്ല. പ്രതിയായ ഷിഹാബിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി ബഹളം വച്ചത്. ഇതുകേട്ടു നാട്ടുകാർ ഓടിക്കൂടി. ഇത് കാർ മോഷണക്കേസ് പ്രതിയാണെന്ന് പോലീസ് പറയാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ കേൾക്കാൻ കൂട്ടാക്കിയില്ല. ഇവർ പോലീസുകാരെയും അവർ എത്തിയ വാഹനവും ആക്രമിക്കുകയായിരുന്നു. സ്വകാര്യ വാഹനത്തിലാണ് പോലീസ് എത്തിയത്. രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍…
Read MoreDay: May 10, 2024
കന്നഡ നടിയുടെ സ്വകാര്യ വീഡിയോ ചോർന്നു; സമൂഹ മാധ്യമങ്ങൾ വ്യാപക പ്രചരണം; പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം
ബംഗളൂരു: പ്രമുഖ കന്നഡ ടെലിവിഷന്‍ നടി ജ്യോതി റായിയുടെ സ്വകാര്യ വീഡിയോയും ചിത്രങ്ങളും ചോർന്നതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിൽ ഇവ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്വകാര്യ വീഡിയോ പുറത്തുവന്നതിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. നടിയുടെ സ്വകാര്യദൃശ്യങ്ങൾ ചോർത്തിയവർക്കെതിരേ നടപടി ആവശ്യപ്പെട്ടു നിരവധിപ്പേർ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചു. തന്റെ യൂട്യൂബ് ചാനലിന് 1,000 സബ്സ്ക്രൈബേഴ്സ് ആയാല്‍ പ്രമുഖ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് ഒരു എക്സ് ഉപയോക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ജ്യോതിയുടെ സ്വകാര്യദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. ഇരുപതോളം ടെലിവിഷന്‍ ഷോകളില്‍ ജ്യോതി റായ് അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ തെലുങ്ക് ഷോയായ ഗുപ്പേദന്ത മനസുവിലൂടെ കൂടുതൽ പ്രശംസ നേടി.
Read Moreമഞ്ജുവിനെ പോലൊരു മകളെ തരണം എന്നാണ് ഞാൻ ദൈവത്തോട് പറയാറ്: ജീജ സുരേന്ദ്രൻ
മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞതിനു ശേഷം ഏത് ലൊക്കേഷനിൽ പോയാലും യാത്ര ചെയ്താലും എവിടെ ഇറങ്ങിയാലും ഇക്കാര്യം പറയും. ചേച്ചി മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് കേട്ടു. ഇഷ്ടമായി കേട്ടോ എന്ന്. എല്ലാവരും ഇതേ പറയൂ. എനിക്കൊരു പെൺകുട്ടിയില്ല. ഡാൻസ് ചെയ്യുന്ന കുട്ടികളെന്ന് പറഞ്ഞാൽ എനിക്കു കൊതിയാണ്. അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലൊരു മകളെ തരണം എന്നാണ് ഞാൻ ദൈവത്തോട് പറയാറ്. ദൈവം അനുഗ്രഹിച്ച് നൽകിയ കഴിവാണ്. ദൈവം അനുഗ്രഹിച്ചത് കൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ലേഡി സൂപ്പർസ്റ്റാറായത്. ആ കുട്ടി ഇൻഡ്സ്ട്രിയിൽ ഇരിക്കുന്ന കാലം വരെ ആ പോസ്റ്റിൽ ഇനിയൊരു ആൾ വരും എന്നെനിക്ക് തോന്നുന്നില്ല. അത്ര കഴിവാണ്. സ്വഭാവത്തിന്റെ കാര്യത്തിലും മഞ്ജു തനിക്ക് പ്രിയങ്കരിയാണ്. -ജീജ സുരേന്ദ്രൻ
Read Moreകണ്ണൂരിലെ കള്ളനോട്ട് കേസിന് പിന്നിൽ വൻ റാക്കറ്റ്; ശോഭയുടെ കൂട്ടാളിക്കായി വലവിരിച്ച് പോലീസ്
കണ്ണൂർ: കണ്ണൂരിൽ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് പോലീസിന്റെ പ്രത്യേകസംഘം അന്വേഷണം ഊർജിതമാക്കി. ഇതിന് പിന്നില്‍ വൻ റാക്കറ്റുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ പിടിയിലായ പാടിയോട്ടുചാൽ ഏച്ചിലാംപാറയിലെ ശോഭ (50) യെ ചോദ്യം ചെയ്തതിൽ കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ശോഭയുടെ കൂട്ടാളിയെ പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പറയുന്നത്. യുവതിയുടെ വീട്ടിൽനിന്നു ലഭിച്ച ലാപ്ടോപ്പും യുവതിയുടെ മൊബൈൽ ഫോണും പോലീസ് പരിശോധിച്ച് വരികയാണ്. ഇതിൽനിന്ന് കള്ളനോട്ട് സംഘത്തെക്കുറിച്ചുള്ള സൂചന ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം യുവതിക്കൊപ്പം താമസിച്ച് വന്ന ഇടുക്കി സ്വദേശിയായ ചന്ദ്രനെന്നയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ബാറിൽ കയറി മദ്യപിച്ചശേഷം ബില്ലടയ്ക്കാൻ കള്ളനോട്ട് നൽകിയ സംഭവത്തിലാണ് പ്രവാസിയായ പയ്യന്നൂർ സ്വദേശി ഷിജുവിനെ ചൊവ്വാഴ്ച വൈകുന്നേരം കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. മെക്കാനിക്കായ ഇയാൾ വര്‍ക്ക് ഷോപ്പില്‍ നിന്നും…
Read More‘ചട്ടിക്കൊരു കുടം’ മീൻ; മഴത്തുള്ളികൾക്കൊപ്പം ആകാശത്തുനിന്നു മത്സ്യങ്ങൾ; അമ്പരന്ന് കാഴ്ചക്കാർ
ടെഹ്റാൻ: ഇറാനിലെ യസുജ് മേഖലയിലെ ആളുകൾക്ക് അന്പരപ്പ് വിട്ടുമാറുന്നില്ല. മഴത്തുള്ളികൾക്കൊപ്പം ആകാശത്തുനിന്നു മത്സ്യങ്ങൾ പതിച്ച കാഴ്ചയ്ക്കാണു കഴിഞ്ഞ ദിവസം അവർ നേർസാക്ഷ്യം വഹിച്ചത്. ശരിക്കും മത്സ്യമഴ പെയ്യുകയായിരുന്നുവെന്നു പ്രദേശവാസികൾ പറയുന്നു. പൊടിമീനൊന്നുമല്ല വീണത്. സാമാന്യം വലിപ്പമുള്ള മത്സ്യങ്ങൾതന്നെ. അതും പിടയ്ക്കുന്ന ജീവനുള്ളവ. മീൻ മഴയെക്കുറിച്ചു മുൻപു കേട്ടിട്ടുണ്ടെങ്കിലും നേരിൽ കണ്ടപ്പോൾ അന്ധാളിച്ചുപോയെന്ന് ഇതിനു സാക്ഷികളായവർ പറയുന്നു. മീനുകളെ കൈയിലെടുത്തു നോക്കിയവർപോലും വിശ്വസിക്കണോ വേണ്ടയോ എന്ന കൺഫ്യൂഷനിലായത്രെ. പക്ഷേ നേരിൽ കണ്ടത് എങ്ങനെ വിശ്വസിക്കാതിരിക്കും? യസുജ് മേഖലയിലെ മുനിസിപ്പൽ പ്ലാസയ്ക്ക് മുന്നിലാണു മീന്‍മഴ തകർത്തുപെയ്തത്. നിരത്തുകളിലും കെട്ടിടങ്ങളുടെ മുകളിലും വരെ മത്സ്യങ്ങൾ നിറഞ്ഞു. ഈ പ്രദേശത്തിന് 280 കിലോമീറ്റര്‍ ദൂരെയുള്ള ഒരു പട്ടണത്തില്‍ അതിശക്തമായ കൊടുങ്കാറ്റ് വീശിയടിച്ചതിനു പിന്നാലെയായിരുന്നു മത്സ്യമഴ. കൊടുങ്കാറ്റടിച്ച പ്രദേശത്തെ ഏതെങ്കിലും ജലാശയത്തിലെ മീനുകളാണു പെയ്തിറങ്ങിയതെന്നാണു ശാസ്ത്രീയ വിശദീകരണം. കനത്ത ചുഴലിക്കാറ്റിൽ കടലിലും തടാകങ്ങളിലുമുള്ള ജലം…
Read Moreവിജയ് ദേവരകൊണ്ടയുടെ ഗ്രാമീണ ആക്ഷൻ ഡ്രാമ; ആകാംഷയോടെ ആരാധകർ
SVC59 എന്ന് തത്കാലികമായി പേരിട്ടിരിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം ഒരുങ്ങുന്നു. സംവിധായകൻ രവി കിരൺ കോലയുമായി ഒന്നിക്കുന്ന ഈ ചിത്രം, രാജാ വാരു റാണി ഗാരു എന്ന ചിത്രത്തിലെ വിജയകരമായ അരങ്ങേറ്റത്തിന് ശേഷം സംവിധായകന്റെ സംവിധാന സംരംഭമാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ വിജയ് ഡെവലപ്മെന്റും സഹകരിക്കുന്നു എന്നതാണ് പ്രത്യേകത. വിജയ്യുടെ പിറന്നാൾ ദിനത്തിലാണ് ചിത്രം ലോഞ്ച് ചെയ്തത്. വിജയ് കത്തി പിടിച്ച് നിൽക്കുന്നതിനാൽ പോസ്റ്ററിന് ആക്ഷൻ പാക്ക് വൈബ് ഉണ്ട്. പോസ്റ്ററിൽ പതിഞ്ഞ മാസ് ഡയലോഗ് ചിത്രത്തിന്റെ തന്നെ തീവ്രത കൂട്ടുന്നു. ഇതാദ്യമായാണ് വിജയ് ഇത്രയും വലിയൊരു ഗ്രാമീണ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയ് മേക്കോവറിൽ എത്തുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. അദ്ദേഹത്തിന്റെ കരിയറിൽ തന്നെ ഏറ്റവും വലിയ മാറ്റങ്ങൾ…
Read Moreഎയര്‍ ഇന്ത്യ എക്സ്പ്രസ് സമരം; ജീവനക്കാര്‍ ജോലിക്കു കയറിത്തുടങ്ങി; സര്‍വീസ് സാധാരണനിലയിലായില്ല
കൊച്ചി: സമരം ഒത്തുതീര്‍പ്പായി എയര്‍ ഇന്ത്യ എക്സ്പ്രസ് ജീവനക്കാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ച് തുടങ്ങിയെങ്കിലും നെടുമ്പാശേരി, കണ്ണൂർ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളില്നിന്നുളള സര്‍വീസുകള്‍ ഇന്നും മുടങ്ങി. രാവിലെ 8.35ന് പുറപ്പെടേണ്ട ദമാം, 8.50ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് നെടുന്പാശേരിയിൽ റദ്ദാക്കിയത്.air കണ്ണൂരിൽ ഇന്നലെ അർധരാത്രി മുതൽ ഇന്ന് ഉച്ചവരെയുള്ള ആറ് സർവീസുകൾ റദ്ദാക്കി. വിമാന സർവീസ് സാധാരണനിലയിലാകാത്തതിനാൽ യാത്രാദുരിതം തുടരുകയാണ്.എയര്‍ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റും ജീവനക്കാരുടെ സംഘടനയും തമ്മില്‍ ഡൽഹിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പുണ്ടായത്. ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനം പിന്വലിക്കുമെന്നതടക്കം സമരക്കാരുടെ ആവശ്യങ്ങളിൽ മാനേജ്മെന്റ് ഉറപ്പ് നല്‍കിയതോടെ ജീവനക്കാര്‍ സമരം പിന്‍വലിക്കുകയായിരുന്നു. കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി ജോലിക്ക് കയറിത്തുടങ്ങിയതോടെ സര്‍വീസുകളുടെ ക്രമീകരണങ്ങള്‍ തുടങ്ങിയെങ്കിലും സര്‍വീസുകൾ പഴയരീതിയിലാകാൻ രണ്ടു ദിവസമെടുക്കുമെന്നാണു സൂചന. അതേസമയം, കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു മുടങ്ങിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാന…
Read Moreവരുന്നൂ…സൂപ്പര്‍ ലീഗ് കേരള; ആദ്യ സീസണില്‍ ആറു ടീമുകൾ
കൊച്ചി: കേരളത്തില്‍ പുതിയ ഫുട്ബോള്‍ ലീഗ് യാഥാര്‍ഥ്യമാകുന്നു. വിദേശ താരങ്ങളടക്കം അണിനിരക്കുന്ന സൂപ്പര്‍ ലീഗ് കേരളയുടെ പ്രഥമ സീസണ് വൈകാതെ ആരംഭിക്കും. ടീമുകളുടെ പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. ആദ്യ സീസണില്‍ ആറു ടീമുകളുണ്ടാകും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളെ പ്രതിനിധീകരിച്ചായിരിക്കും ടീമുകള്‍. 40 മുതല്‍ 60 ദിവസത്തിനുള്ളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന തരത്തിലാകും ക്രമീകരണം. ഏവേ രീതിയില്‍ 30 ലീഗ് മത്സരങ്ങള്‍ നടത്തും. ലീഗ് മത്സരങ്ങള്‍ക്കു ശേഷം സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ലീഗില്‍ കളിക്കുന്ന ടീമിന് പരമാവധി നാലു വിദേശ കളിക്കാരെ ഒരേസമയം മൈതാനത്ത് ഇറക്കാനാകും. കൊച്ചി, കോഴിക്കോട്, മഞ്ചേരി എന്നിങ്ങനെ മൂന്നു വേദികളിലായിരിക്കും ആദ്യ സീസണിലെ മത്സരങ്ങള്‍. ഡ്രാഫ്റ്റ് സിസ്റ്റം വഴിയാണ് ടീമുകള്‍ക്ക് കളിക്കാരെ തെരഞ്ഞെടുക്കാനാകുക. ഇതില്‍ കേരളത്തിനകത്തും പുറത്തുംനിന്നുള്ള മലയാളി താരങ്ങളും ഇതരസംസ്ഥാന താരങ്ങള്‍ക്കും പുറമെ വിദേശതാരങ്ങളുടെ…
Read Moreശാലിൻ സോയ തമിഴ് യുട്യൂബറുമായി പ്രണയത്തിൽ?
സീരിയലുകളിലൂടെ പ്രേക്ഷകമനസിൽ ഇടം നേടിയ താരമാണ് ശാലിൻ സോയ. ഓട്ടോഗ്രാഫ് എന്ന സീരിലിൽ സോയ ചെയ്ത നെഗറ്റീവ് കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പിന്നീട് സിനിമാ രംഗത്തേക്കും താരം കടന്നു. തമിഴ് യുട്യൂബറുമായി സോയ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തമിഴിൽ ശ്രദ്ധേയനായ യുട്യൂബർ ടി.ടി.എഫ് വാസവുമായി താരം പ്രണയത്തിലാണ് എന്ന തരത്തിലാണ് സംസാരം. ഇപ്പോൾ വാസവ് തന്നെ ഇക്കാര്യത്തിൽ വ്യക്ത വരുത്തിയിരിക്കുകയാണ്. സോയയുമായി പ്രണയത്തിലാണെന്നാണ് വാസവ് വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെപ്രണയിനി ശാലിൻ ആണെന്നു പറഞ്ഞു കൊണ്ട് വാസവ് ഒരു വീഡിയോ പങ്കുവച്ചിരുന്നു. വാസവിനൊപ്പം കാറിൽ സഞ്ചരിക്കുന്ന ശാലിനെയും കാണാം. തന്റെ കാമുകി കുക്ക് വിത്ത് കോമാലി എന്ന റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നു എന്നാണ് വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പ്. തമിഴിലെ വളരെ ആരാധകരുള്ള പാചക റിയാലിറ്റി ഷോയാണ് കുക്ക് വിത്ത് കോമാലി, സ്റ്റാർ വിജയിലും ഡിസ്നി…
Read Moreഒളിമ്പിക് ദീപം ഫ്രാൻസിലെത്തി
മാഴ്സെ: 2024 പാരീസ് ഒളിമ്പിക്സിന്റെ ദീപം ഫ്രഞ്ച് മണ്ണിലെത്തി. കനത്ത സുരക്ഷയ്ക്കു നടുവിൽ തെക്കൻ തുറമുഖ നഗരമായ മാഴ്സെയിലാണ് ഒളിന്പിക് ദീപമെത്തിയത്. 128 വർഷം പഴക്കമുള്ള മൂന്നു പായ്മരങ്ങളുള്ള കപ്പലിൽ ഗ്രീസിൽനിന്ന് 12 ദിവസത്തെ യാത്രയ്ക്കുശേഷം ഫ്രാൻസിന്റെ 2012 ലെ ഒളിന്പിക്സിൽ പുരുഷൻമാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തൽ ചാന്പ്യൻ ഫ്ലോറന്റ് മാനൗഡുവാണ് ദീപം കരയിലെത്തിച്ചത്. ഇത് റിയോ 2016ലെ 400 മീറ്റർ ചാന്പ്യനായ പാരാലിന്പിക് ട്രാക്ക് അത്ലറ്റ് നാന്റെനിൻ കീറ്റയ്ക്ക് ഇത് കൈമാറി. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ഉൾപ്പെട്ട ഏകദേശം 150,000 കാണികൾക്കു മുന്നിൽ മാർസെയിൽ ജനിച്ച ഫ്രഞ്ച് റാപ്പർ ജുൽ 2024 ഒളിമ്പിക് വിളക്ക് തെളിച്ചു. ജൂലൈ 26ന് ഒളിന്പിക്സ് ഉദ്ഘാടന ചടങ്ങിനുമുന്‍പ് ഒളിന്പിക് ദീപശിഖ ഫ്രാൻസ് ഒന്നടങ്കവും ഫ്രാൻസിനു കീഴിലുള്ള ആറ് പ്രദേശങ്ങളിലും പ്രയാണം നടത്തും.
Read More