വൈറസ് മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് ഡെങ്കിപ്പനി. താരതമ്യേന ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഈ രോഗം പകരുന്നത്. ഈഡിസ് കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് 3 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ മനുഷ്യരിൽ രോഗ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. രോഗാണുവാഹകയായ ഈഡിസ് കൊതുകിന് ജീവിതകാലം മുഴുവനും മനുഷ്യരിലേക്ക് ഡെങ്കിപ്പനി പരത്തുവാനുള്ള കഴിവുണ്ടായിരിക്കും. ലക്ഷണങ്ങൾ പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. അപകട സൂചനകൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തു നിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം ചുവന്നു തടിക്കൽ, ശരീരം തണുത്ത്മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന…
Read MoreDay: May 20, 2024
ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പോക്സോ കേസ് പ്രതി രക്ഷപ്പെട്ട സംഭവം; വീണ്ടും നോട്ടീസ് ഇറക്കേണ്ട ഗതികേടിൽ പോലീസ്
പത്തനംതിട്ട: ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി പിടികൂടിയ പോക്സോ കേസ് പ്രതി പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. വടശേരിക്കര നെടിയകാലായില്‍ സച്ചിന് രവി(27)യാണ് ഇന്നലെ പുലര്‍ച്ചെ 12 ന് ശേഷം തമിഴ്നാട്ടില്‍ കാവേരിപട്ടണത്ത് വച്ച് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പത്തനംതിട്ട സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്.വിദേശത്തായിരുന്ന പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ തടഞ്ഞു വച്ച് കേരള പോലീസിനെ വിവരം അറിയിച്ചു. പത്തനംതിട്ട സൈബര്‍ പോലീസ് അവിടെ ചെന്ന് ഇയാളെ കൂട്ടിക്കൊണ്ടു വരുന്ന വഴിക്കാണ് കാവേരിപട്ടണത്തുവച്ച് രക്ഷപ്പെട്ടത്. വെള്ളഷര്‍ട്ടും പാന്റുമാണ് വേഷം. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Read Moreഒഴുകുന്ന വെള്ളത്തിൽ പൊങ്ങിക്കിടന്ന് റിക്കാർഡ് നേടി ആറ് വയസുകാരി
ചാത്തന്നൂർ : ഇത്തിക്കരയാറ്റിലെ ഒഴുകുന്ന വെള്ളത്തിൽ പൊങ്ങി കിടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊച്ചു മിടുക്കി ഇവ ജെയിംസ്. ചാത്തന്നൂർ ഇത്തിക്കയാറ്റിലെ പള്ളിക്കമണ്ണടി കടവിൽ 20 മിനിറ്റ് 20 സെക്കൻഡ് 66 മില്ലി മിനിറ്റ് സമയം പൊങ്ങിക്കിടന്നാണ് ഫ്ലോട്ടിംഗ് ഇൻ റിവർ ഫോർ ദി ലോംഗസ്റ്റ് ഡൂറേഷൻ ബൈ എ കിഡ് എന്ന റെക്കോർഡ് ഈ ആറു വയസുകാരി കരസ്ഥമാക്കിയത്. ഈ വിഭാഗത്തിൽ നിലവിലുണ്ടായിരുന്ന റിക്കാർഡ് പത്ത് മിനിട്ടിൽ താഴെയുള്ളതായിരുന്നു. അതിന്റെ ഇരട്ടിയിലേറെ സമയം വെള്ളത്തിൽ പൊങ്ങി കിടന്നാണ് ഇവ റിക്കാർഡ് സ്വന്തമാക്കിയത്. 25 മിനിട്ടിലധികം ഇവ വെള്ളത്തിൽ പൊങ്ങി കിടക്കുമെന്ന് പരിശീലകൻ കൂടിയായ പിതാവ് ജയിംസ് പറഞ്ഞു. പത്തനംതിട്ട സീതത്തോട് ഫയർ ഫോഴ്സിലെ സ്കൂബാ ടീമിൽ അംഗമാണ് ചാത്തന്നൂർ താഴം വടക്ക് ജയിംസ് ഭവനിൽ ജയിംസ് . സെൻട്രൽ ഇൻഡസ്ട്രീയൽ സെക്യൂരിറ്റി…
Read Moreപ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം
എറണാകുളം: പുറപ്പള്ളി കാവ് ഭവതി ക്ഷേത്രത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി സതീശന് 75 കിലോ പഞ്ചസാര കൊണ്ട് തുലാഭാരം. കഴിഞ്ഞ ലോക്സഭ നിയമസഭാ തെരഞ്ഞെടുപ്പിനിടെ കോൺഗ്രസ് പ്രവർത്തകർ നേർന്ന വഴിപാടാണ് ഇപ്പോൾ നടത്തിയത്. പ്രവർത്തകരുടെ ആഗ്രഹപ്രകാരമാണ് തുലാഭാരമെന്ന് വി. ഡി സതീശൻ വ്യക്തമാക്കി. തുലാഭാരത്തിന് ശേഷം ക്ഷേത്രം തന്ത്രിയില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. പൂജാ കര്‍മ്മങ്ങള്‍ക്കായി ഒരു മണിക്കൂര്‍ സമയം ക്ഷേത്രത്തില്‍ ചിലവഴിച്ചശേഷം ക്ഷേത്രത്തില്‍ നിന്ന് പ്രഭാതഭക്ഷണവും കഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
Read Moreആൺ പെൺ കെമിസ്ട്രിയിൽ ‘മാരിവില്ലിൻ ഗോപുരങ്ങൾ’
ലൂക്ക, മിണ്ടിയും പറഞ്ഞും സിനിമകളുടെ സംവിധായകന് അരുണ്‍ ബോസിന്റെ പുത്തന്‍പടം മാരിവില്ലിന് ഗോപുരങ്ങള്‍ തിയറ്ററുകളില്‍. കൊച്ചിയുടെ പശ്ചാത്തലത്തില്‍ രണ്ടു ദമ്പതിമാരുടെ കഥ പറയുന്ന ഫാമിലി ഡ്രാമ. വിദ്യാസാഗര്‍ സംഗീതത്തിന്റെ നിറവില്‍, സെലിബ്രേഷന് മൂഡില്‍, നര്‍മത്തിലൂടെ കഥ പറയുകയാണ്. ലീഡ് വേഷങ്ങളില്‍ ഇന്ദ്രജിത്ത്, ശ്രുതി രാമചന്ദ്രന്, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ്. ‘എനിക്കിഷ്ടം ബന്ധങ്ങളുടെ കഥ പറയാനാണ്. ഏറ്റവുമിഷ്ടം ആണും പെണ്ണും തമ്മിലുള്ള ബന്ധങ്ങള്‍തന്നെ. വ്യത്യസ്ത സ്വഭാവരീതികളുള്ള ആണും പെണ്ണും ഒരു കുടക്കീഴില് ഒരുമിച്ചിരിക്കുക എന്നതു തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ നിഗൂഢത. ഇതുവരെ ചെയ്ത മൂന്നു സിനിമകളിലും അത്തരം കഥകളാണ് ’-അരുണ്‍ ബോസ് രാഷ്്ട്രദീപികയോടു പറഞ്ഞു. ആ നാലുപേര്‍…. ഷിന്റോ-ഷെറിന്, റോണി-മീനാക്ഷി. ഇവര്‍ കഥയിലെ രണ്ടു ദമ്പതികള്‍. ഷിന്റോ-ഷെറിന് വേഷങ്ങളില്‍ ഇന്ദ്രജിത്തും ശ്രുതിയും. റോണി-മീനാക്ഷി വേഷങ്ങളില്‍ സര്‍ജാനോയും വിന്‍സിയും. കല്യാണം കഴിച്ചു, പക്ഷേ, സെറ്റിലായിട്ടില്ല, ചെറിയ പ്രശ്നങ്ങളുണ്ട്, കുറച്ചുകൂടി…
Read Moreസുരക്ഷിത നിക്ഷേപം ആയിട്ട് എല്ലാവരും വാങ്ങിക്കൂട്ടുന്നു; ഇന്നത്തെ സ്വർണവില കേട്ടാൽ ഞെട്ടും; റിക്കാര്ഡിട്ടിട്ട് സ്വര്‍ണക്കുതിപ്പ് തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 55,000 രൂപ കടന്ന് വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായി. കഴിഞ്ഞ 18 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 6,840 രൂപ, പവന് 54,720 രൂപ എന്ന റിക്കാര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. അന്താരാഷ്ട്ര സ്വര്‍ണവില 2437 ഡോളറും, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.27 ലും ആണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 40 രൂപ ഗ്രാമിന് വര്‍ധിച്ച് 5740 രൂപയായി. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് കിലോഗ്രാമിന് ബാങ്ക് നിരക്ക് 78 ലക്ഷം രൂപയ്ക്ക് അടുത്തായി. വെള്ളി വില ഗ്രാമിന് 97 രൂപ. രാജ്യാന്തര വെള്ളി വില 32.36 ഡോളറിലാണ്. റഷ്യ യുക്രെയ്ന് യുദ്ധവും, മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളും ഇപ്പോഴും…
Read Moreമെഡി.കോളജ് മോർച്ചറിയിൽ ബന്ധുക്കൾ ഏറ്റെടുക്കാതെ മൃതദേഹങ്ങൾ
ഗാന്ധിനഗർ:കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹ ങ്ങൾ ബന്ധുക്കൾ ഏറ്റെടുക്കണമെന്ന് ആശുപത്രി അധികൃതർ. കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നു മാർച്ച് 9 ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുവന്ന് 21 ന് മരണപ്പെട്ട രവീന്ദ്രൻ (65),എറണാകുളം ജനറൽ ആശുപത്രിയിൽ നിന്നും മാർച്ച് 18 ന് കൊണ്ടുവന്ന് 31ന് മരിച്ച വടക്കൻ പറവൂർ നിലവരയത്ത് തെക്കും പൂരം സേതുജോർജ്ജ്(59)ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഏപ്രിൽ 3 ന് വന്ന് 5 ന് മരിച്ച ശ്രീധരൻ (75)പത്തനംതിട്ടജില്ലാ ആശുപത്രിയിൽനിന്നു മാർച്ച് 27 ന് വന്ന്ഏപ്രിൽ 4 ന് മരിച്ച ഇലന്തൂർ പരിയാരം ചരിവ് പുരയിടത്തിൽ നാണു(65) അടൂർ ജനറൽആശുപത്രിയിൽ നിന്ന് ഏപ്രിൽ 21ന് കൊണ്ടുവന്ന് 23ന് മരിച്ച ഗോപി(60),ഏപ്രിൽ22ന് വന്ന് 24 ന് മരിച്ച അരുൺ(47) ഏപ്രിൽ 19 ന് വന്ന് 29 ന് മരിച്ച ബാബു (58)…
Read Moreമാലിന്യം നിറഞ്ഞ് നാഗമ്പടം ബസ് സ്റ്റാന്‍ഡ് പരിസരം; നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും
കോട്ടയം: നാഗമ്പടം ബസ്റ്റാന്‍ഡിലും പരിസരത്തും മാലിന്യങ്ങള്‍ നിറയുന്നു. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ശുചീകരണത്തിനായി ജീവനക്കാരുണ്ടെങ്കിലും ശുചീകരണം നടക്കുന്നില്ലെന്നാണു നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി. പ്ലാസ്റ്റിക്ക്, ഭക്ഷണാവശിഷ്ടം തുടങ്ങിയ മാലിന്യങ്ങളാണു ഓടയിലേക്കും പരിസര പ്രദേശങ്ങളിലേക്കും വലിച്ചെറിയുന്നത്. ഓടയിലെ മലിനജലവും ഭക്ഷണാവശിഷ്ട മാലിന്യങ്ങളും കാരണം പരിസരപ്രദേശത്ത് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. മഴക്കാലം ആരംഭിച്ചതോടെ മഴവെള്ളം മാലിന്യത്തില്‍ നിറഞ്ഞു പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാനുള്ള സാധ്യതയേറിയിരിക്കുകയാണ്. രാത്രികാലങ്ങളില്‍ ബസ് സ്റ്റാന്‍ഡ് പരിസരം ഭിക്ഷാടകരുടെയും ലഹരിമാഫിയയുടെയും താവളമാവുകയാണ്. ഭിക്ഷാടകരും ലഹരിമാഫിയയും ബസ് സ്റ്റാന്‍ഡ് പരിസരത്ത് മാലിന്യം വലിച്ചെറിയുന്നതും പതിവാണ്. അധികാരികള്‍ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
Read Moreപെരുമ്പാവൂർ നിയമ വിദ്യാർഥിനി വധക്കേസ്; പ്രതി അമിറുള്‍ ഇസ്ലാം നല്കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവച്ച് ഹൈക്കോടതി
കൊച്ചി: പെരുമ്പാവൂര്‍ നിയമവിദ്യാർഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അമിറുൾ ഇസ്ലാമിന്റെ വധശിക്ഷ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമിറുൾ ഇസ്ലാം നൽകിയ അപ്പീലും കോടതി തള്ളി. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. 2016 ഏപ്രില്‍ ആയിരുന്നു പെരുമ്പാവൂരില്‍ ഇരിങ്ങോള്‍ എന്ന സ്ഥലത്ത് കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന നിയമവിദ്യാർഥിനി അതി ക്രൂരമായി കൊല്ലപ്പെട്ടത്. യുവതി പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ 38 മുറിവുകളുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂൺ 16ന് അസം സ്വദേശിയായ അമിറുള്‍ ഇസ്ലാമിനെ പിടികൂടുകയായിരുന്നു. സംഭവശേഷം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് കടന്നു കളയുകയായിരുന്നു പ്രതി. അവിടെയെത്തി ഊരും പേരുമാറ്റി കാർ വർക് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.
Read Moreവെയിലേറ്റ് വാടാതെ… പൊതുയിടങ്ങളിൽ സൗജന്യമായി സൺസ്ക്രീൻ; പുത്തൻ ആശയത്തിന് പിന്നിലെ കാരണം ഇതോ!
നെതർലാൻഡിൽ വർധിച്ചുവരുന്ന ത്വക്ക് കാൻസർ രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിനായി, ഡച്ച് സർക്കാർ 2023-ൽ പൗരന്മാർക്ക് സൗജന്യ സൂര്യ സംരക്ഷണം നൽകാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ഒരു പൊതു പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന സൗജന്യ സൺസ്ക്രീൻ വെൻഡിംഗ് മെഷീനുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വീഡിയോയിൽ മെഷീൻ നിവിയ സൺസ്ക്രീൻ ഉപയോഗിച്ച് സംഭരിച്ചിരിക്കുന്നതും ആളുകൾ ഉപയോഗിക്കുന്നതും കാണാം. സ്കൂളുകളിലും സർവകലാശാലകളിലും, പാർക്കുകൾ, കായിക വേദികൾ, രാജ്യത്തുടനീളമുള്ള തുറസ്സായ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ സൺ ക്രീം ഡിസ്പെൻസറുകൾ ലഭ്യമാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്നാണിത്. ‘നെതർലൻഡ്സിലെ പൊതു ഇടങ്ങളിൽ സൗജന്യ സൺസ്ക്രീൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാൻ തുടങ്ങി’, എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. “കൃത്യമായ സ്ഥാനം എന്നെ അറിയിക്കൂ, കുറച്ച് ശൂന്യമായ കുപ്പികൾ നിറയ്ക്കേണ്ടതുണ്ട്, ഇന്ത്യയിൽ ആണെങ്കിൽ ആളുകൾ യന്ത്രം നേരിട്ട് അവരുടെ വീട്ടിലേക്ക് കൊണ്ടുപോകും, ഇത് അവിശ്വസനീയമാണ്,…
Read More