വെ​യി​ലേ​റ്റ് വാ​ടാ​തെ… പൊതു​യി​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ​മാ​യി സ​ൺ​സ്ക്രീ​ൻ; പു​ത്ത​ൻ ആ​ശ​യ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം ഇ​തോ!

നെ​ത​ർ​ലാ​ൻ​ഡി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ത്വ​ക്ക് കാ​ൻ​സ​ർ രോ​ഗ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി, ഡ​ച്ച് സ​ർ​ക്കാ​ർ 2023-ൽ ​പൗ​ര​ന്മാ​ർ​ക്ക് സൗ​ജ​ന്യ സൂ​ര്യ സം​ര​ക്ഷ​ണം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചിരുന്നു.

ഇതിന്‍റെ ഭാഗമായി, ഒ​രു പൊ​തു പാ​ർ​ക്കി​ൽ സ്ഥാപിച്ചിരിക്കുന്ന സൗ​ജ​ന്യ സ​ൺ​സ്ക്രീ​ൻ വെ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ളു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ക​യാ​ണ്. വീ​ഡി​യോ​യി​ൽ മെ​ഷീ​ൻ നി​വി​യ സ​ൺ​സ്‌​ക്രീ​ൻ ഉ​പ​യോ​ഗി​ച്ച് സം​ഭ​രി​ച്ചി​രി​ക്കു​ന്ന​തും ആ​ളു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തും കാ​ണാം.

സ്‌​കൂ​ളു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും, പാ​ർ​ക്കു​ക​ൾ, കാ​യി​ക വേ​ദി​ക​ൾ, രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള തു​റ​സ്സാ​യ പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​ൺ ക്രീം ​ഡി​സ്പെ​ൻ​സ​റു​ക​ൾ ല​ഭ്യ​മാ​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണി​ത്. 

‘നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ പൊ​തു ഇ​ട​ങ്ങ​ളി​ൽ സൗ​ജ​ന്യ സ​ൺ​സ്‌​ക്രീ​ൻ വെ​ൻ​ഡിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ തു​ട​ങ്ങി’, എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

“കൃ​ത്യ​മാ​യ സ്ഥാ​നം എ​ന്നെ അ​റി​യി​ക്കൂ, കു​റ​ച്ച് ശൂ​ന്യ​മാ​യ കു​പ്പി​ക​ൾ നിറയ്​ക്കേ​ണ്ട​തു​ണ്ട്, ഇ​ന്ത്യ​യി​ൽ ആ​ണെ​ങ്കി​ൽ ആ​ളു​ക​ൾ യ​ന്ത്രം നേ​രി​ട്ട് അ​വ​രു​ടെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും, ഇ​ത് അ​വി​ശ്വ​സ​നീ​യ​മാ​ണ്, സ​ൺ​സ്‌​ക്രീ​ൻ തീ​രു​മ്പോ​ൾ അ​വ​ർ വീ​ണ്ടും നി​റ​യ്ക്കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു, ഭാ​വി​യി​ൽ നെ​ത​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ക്കാ​നു​ള്ള എ​ൻ്റെ പ്ര​ധാ​ന പ്ര​ചോ​ദ​നം ഇ​താ​യി​രി​ക്കാം’ എ​ന്നി​ങ്ങ​നെ പോ​കു​ന്നു വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച ക​മ​ന്‍റു​ക​ൾ.

 

Related posts

Leave a Comment