ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി പി​ടി​കൂ​ടി​യ പോ​ക്സോ കേ​സ് പ്ര​തി ര​ക്ഷ​പ്പെ​ട്ട സം​ഭ​വം; വീ​ണ്ടും നോ​ട്ടീ​സ് ഇ​റ​ക്കേ​ണ്ട ഗ​തി​കേ​ടി​ൽ പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് ഇ​റ​ക്കി പി​ടി​കൂ​ടി​യ പോ​ക്‌​സോ കേ​സ് പ്ര​തി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ടു. വ​ട​ശേ​രി​ക്ക​ര നെ​ടി​യ​കാ​ലാ​യി​ല്‍ സ​ച്ചി​ന്‍ ര​വി(27)​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 12 ന് ​ശേ​ഷം ത​മി​ഴ്നാ​ട്ടി​ല്‍ കാ​വേ​രി​പ​ട്ട​ണ​ത്ത് വ​ച്ച് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ വ​ര്‍​ഷം പ​ത്ത​നം​തി​ട്ട സൈ​ബ​ര്‍ ക്രൈം ​പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ​സി​ലെ പ്ര​തി​യാ​ണ്.വി​ദേ​ശ​ത്താ​യി​രു​ന്ന പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​യാ​ള്‍ ഡ​ല്‍​ഹി എ​യ​ര്‍​പോ​ര്‍​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ത​ട​ഞ്ഞു വ​ച്ച് കേ​ര​ള പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചു.

പ​ത്ത​നം​തി​ട്ട സൈ​ബ​ര്‍ പോ​ലീ​സ് അ​വി​ടെ ചെ​ന്ന് ഇ​യാ​ളെ കൂ​ട്ടി​ക്കൊ​ണ്ടു വ​രു​ന്ന വ​ഴി​ക്കാ​ണ് കാ​വേ​രി​പ​ട്ട​ണ​ത്തു​വ​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്. വെ​ള്ള​ഷ​ര്‍​ട്ടും പാ​ന്‍റുമാ​ണ് വേ​ഷം. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment