ഇപ്പഴത്തെ പിള്ളേരുടെ ഓരോ പാഷനേയ്… യുവതിയുടെ തലയില്‍ ഫിഷ് ടാങ്ക് പണിത് യുവാവ്; വീഡിയോ കാണാം

എ​ന്തും വൈ​റ​ലാ​കു​ന്ന കാ​ല​ത്താ​ണ് നാ​മി​ന്ന് ജീ​വി​ക്കു​ന്ന​ത്. എ​ന്ത് എ​ങ്ങ​നെ വൈ​റ​ലാ​കാ​മെ​ന്ന് നോ​ക്കി ന​ട​ക്കു​ക​യാ​ണ് ആ​ളു​ക​ൾ. പ​ല​പ്പോ​ഴും ജീ​വ​നു പോ​ലും ഭീ​ഷ​ണി വ​രു​ന്ന ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​ക്കൂ​ട്ട​ർ ചെ​യ്യാ​റു​ണ്ട്. അ​ത്ത​ര​ത്തി​ലൊ​രു വൈ​റ​ൽ വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത്.

ഒ​രു ബ്യൂ​ട്ടി പാ​ർ​ല​റി​ൽ നി​ന്നു​ള്ള വീ​ഡി​യോ ആ​ണി​ത്. ഹെ​യ​ർ​സ്റ്റൈ​ലി​സ്റ്റ് ഒ​രു സ്ത്രീ​ക്ക് വേ​ണ്ടി അ​വ​രു​ടെ ത​ല​മു​ടി​യി​ല്‍ ഒ​രു അ​ക്വേ​റി​യം സെ​റ്റ് ചെ​യ്യു​ക​യാ​ണ്. ജെ​ല്‍ പോ​ലെ​യോ മെ​ഴു​ക് പോ​ലെ​യോ ഉ​ള്ളൊ​രു പ​ദാ​ര്‍​ത്ഥം ഇ​യാ​ൾ സ്ത്രീ​യു​ടെ ത​ല​യി​ൽ തേ​ച്ച് പി​ടി​പ്പി​ക്കു​ന്നു.

അ​കം പൊ​ള്ള​യാ​യ ഒ​രു രൂ​പ​മാ​ണ് ഇ​യാ​ൾ സ്ത്രീ​യു​ടെ ത​ല​യി​ൽ പ​ണി​യു​ന്ന​ത്. ഒ​റ്റ നോ​ട്ട​ത്തി​ൽ അ​തൊ​രു പാ​ത്രം പോ​ലെ തോ​ന്നി​ക്കും. അ​തി​ലേ​ക്ക് ആ​ദ്യം അ​യാ​ൾ വെ​ള്ളം നി​റ​ക്കു​ന്നു. ശേ​ഷം ഗോ​ൾ​ഡ് ഫി​ഷി​നേ​യും ഇ​ടു​ന്നു. യു​വ​തി ക്യാ​മ​റ​യ്ക്ക് മു​ന്നി​ല്‍ ത​ന്‍റെ ത​ല​യി​ല്‍ നീ​ന്തു​ന്ന ഗോ​ള്‍​ഡ് ഫി​ഷു​ക​ളെ കാ​ണി​ക്കു​ന്ന​തോ​ടെ വീ​ഡി​യോ അ​വ​സാ​നി​ക്കു​ന്നു.

‘ഹെ​യ​ർ ആ​ർ​ട്ട്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്ക​പ്പെ​ട്ട​ത്. വീ​ഡി​യോ ക​ണ്ട പ​ല​രും രൂ​ക്ഷ​മാ​യി ഇ​തി​നെ വി​മ​ർ​ശി​ച്ചു. മ​റ്റു ചി​ല​രാ​ക​ട്ടെ ത​ല​യി​ല്‍ വെ​ള്ളം കെ​ട്ടി നി​ര്‍​ത്തി​യാ​ല്‍ സം​ഭ​വി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള കാ​ര്യ​ങ്ങ​ളെ കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ട്ടു.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment