കേരളത്തിന്റെ സമുദ്രതീരങ്ങളില്‍ വിവിധ വിഭാഗങ്ങളില്‍പ്പെടുന്ന 468 ഇനം മത്സ്യങ്ങളുള്ളതായി സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമായ സിഎംഎഫ്ആര്‍ഐ നടത്തിയ ഏകദിന പഠന സര്‍വേയില്‍ കണ്ടെത്തി. അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെ സമുദ്ര ജൈവവൈവിധ്യത്തെ മനസിലാക്കാന്‍ നടത്തിയ സര്‍വേയിലാണു കണ്ടെത്തല്‍. സിഎംഎഫ്ആര്‍ഐയിലെ മറൈന്‍ ബയോഡൈവേഴ്സിറ്റി ആന്‍ഡ് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ് ഡിവിഷനിലെ 55 പേരടങ്ങുന്ന സംഘമാണ് പുലര്‍ച്ചെ അഞ്ചു മുതല്‍ ഉച്ചയ്ക്ക് 12 വരെ കാസര്‍ഗോഡ് മുതല്‍ വിഴിഞ്ഞം വരെയുള്ള 26 ഹാര്‍ബറുകളില്‍ ഒരേസമയം സര്‍വേ നടത്തിയത്. അയില, മത്തി, കൊഴുവ, ചെമ്മീന്‍, കൂന്തല്‍ തുടങ്ങിയ മത്സ്യങ്ങളെ കൂടാതെ ആഴക്കടല്‍ മത്സ്യങ്ങളായ വിവിധയിനം സ്രാവുകളുടെയും മറ്റ് അടിത്തട്ട് മത്സ്യയിനങ്ങളുടെയും സാന്നിധ്യം സര്‍വേയില്‍ കണ്ടെത്തി. മാത്രമല്ല മുമ്പ് രേഖപ്പെടുത്താത്ത ഏഴിനം പുതിയ മത്സ്യങ്ങളെയും ഗവേഷകര്‍ക്കു കണ്ടെത്താനായി. സമുദ്രവിഭവങ്ങള്‍ ഭാവിതലമുറയ്ക്കായി സംരക്ഷിക്കുന്നതിനുള്ള സുസ്ഥിര പരിപാലന രീതികള്‍ക്ക് ഏറെ പ്രയോജനകരമാണ് സര്‍വെയിലെ കണ്ടെത്തലുകളെന്ന് സിഎംഎഫ്ആര്‍ഐ…
Read MoreDay: May 23, 2024
തടവുകാര്‍ക്ക് നില്‍ക്കാനും ഇരിക്കാനും സ്ഥലമില്ല: വിയ്യൂർ ഹൗസ്ഫുൾ! ജയിലിൽ ഗുണ്ടകൾക്ക് ഇടമില്ല
അറസ്റ്റിലായാലും വിയ്യൂര്‍ ജയിലിലേക്കു പോകേണ്ടി വരില്ലെന്ന സന്തോഷത്തിലാണു തൃശൂരിലെ ഗുണ്ടകൾ. അവിടെ തടവുകാര്‍ക്കു നില്‍ക്കാനും ഇരിക്കാനും സ്ഥലമില്ലാത്ത സാഹചര്യമാണ്. അതിനാല്‍ ഗുണ്ടകളെ അറസ്റ്റ് ചെയ്താല്‍ തത്കാലം സ്റ്റേഷന് ജാമ്യത്തില്‍ വിടാനേ കഴിയൂ. ഗുണ്ടകൾ പിടിയിലായല്ലോ എന്ന് ആശ്വസിക്കാൻ നാട്ടുകാർക്കു കഴിയില്ലെന്നു സാരം. ഏതുനിമിഷവും അതേ ഗുണ്ടകള്‍ വീണ്ടും മുന്നിലെത്താം. വിയ്യൂര്‍ ജയിലില്‍ 583 പേരെ പാര്‍പ്പിക്കാനുള്ള ശേഷിയേ ഉള്ളൂ. പക്ഷേ, ഇപ്പോള്‍ ഇവിടെ കഴിയുന്നത് 1,110 പേർ. സൗകര്യമുള്ളതിലും ഇരട്ടി പേരെയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. തീവ്രവാദി, മാവോയിസ്റ്റ് തടവുകാരുടെ കൂടെപ്പോലും ഗുണ്ടകളെ പാര്‍പ്പിച്ചിട്ടുണ്ട്. കണ്ണൂരിലെ ഗുണ്ടകളാണ് ഇവർക്കൊപ്പം കഴിയുന്നത്. ഇനി ഈ ഗുണ്ടകൾ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന ആശങ്ക വേറെ. ഗുണ്ടകളെ അറസ്റ്റ് ചെയ്ത് കാപ്പ നിയമപ്രകാരം നാടുകടത്താനും സാധിക്കാതെ വന്നിരിക്കുകയാണ്. അതാത് ജില്ലകളിലുള്ളവരെ മറ്റു ജില്ലകളിലെ ജയിലുകളിലേക്കാണു വിടുന്നത്. തിരുവനന്തപുരത്തുനിന്ന് പിടിക്കുന്നവരെ തൃശൂരിലും ഇവിടെനിന്ന് അറസ്റ്റ് ചെയ്യുന്നവരെ…
Read Moreആയിരം ബസ് വാങ്ങാൻ കെഎസ്ആർടിസി; ഇത്രയധികം ബസുകൾ ഒരുമിച്ചു വാങ്ങുന്നത് എട്ടുവർഷത്തിന് ശേഷം
ചാത്തന്നൂർ: കെഎസ്ആർടിസിക്കായി ആയിരം ബസുകൾ വാങ്ങാൻ ശ്രമം തുടങ്ങി. ഇതിനു വായ്പ കിട്ടുന്നതിനായി സിഎംഡി പ്രമോജ് ശങ്കർ എസ്ബിഐയുമായി പ്രാഥമിക ചർച്ചകൾ നടത്തി. കെഎസ്ആർടിസിയുടെ സിബിൽ സ്കോർ ഏറ്റവും താഴേത്തട്ടായ ഡി ഗ്രേഡിലായിരുന്നത് ഇപ്പോൾ സി ആയതോടെയാണ് വായ്പയെടുത്ത് ബസ് വാങ്ങാൻ നീക്കം തുടങ്ങിയത്. എട്ടുവർഷത്തിനു ശേഷമാണ് ഇത്രയധികം ബസുകൾ ഒരുമിച്ചു വാങ്ങുന്നത്. സെറ്റിൽമെന്റിനു ശേഷം ബാങ്ക് കൺസോർഷ്യത്തിന് 3,100 കോടിയായിരുന്നു കെഎസ്ആർടിസിയുടെ കടം. ഇത് മാസംതോറും 30 കോടി വീതം അടച്ചുകൊണ്ടിരിക്കുകയാണ്. ഇതിനകം 1,000 കോടി അടച്ചുകഴിഞ്ഞു. ഇതിൽ 800 കോടി പലിശയും 200 കോടി കടത്തിലും അഡ്ജസ്റ്റ് ചെയ്ത് ഇപ്പോൾ കടം 2900 കോടിയായി. തിരിച്ചടവ് കൃത്യമായതോടെയാണ് ഡി ഗ്രേഡിൽനിന്നു സി ഗ്രേഡിലേക്ക് ഉയർത്തപ്പെട്ടത്. വായ്പ ലഭിക്കുന്നതിന് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കണം. 2022-23 വർഷത്തെ ഓഡിറ്റ് തയാറാക്കി എജിക്ക് സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ്.…
Read Moreആനകളെത്ര? ആനസങ്കേതങ്ങളില്‍ കണക്കെടുപ്പ് തുടങ്ങുന്നു
അന്തര്‍സംസ്ഥാന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനപ്രകാരമുള്ള കാട്ടാനകളുടെ കണക്കെടുപ്പ് ഇന്നു കേരളത്തിലെ നാല് ആനസങ്കേതങ്ങളില്‍ (160 ബ്ലോക്കുകളിൽ) തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനുമായ ഡി. ജയപ്രസാദ് അറിയിച്ചു. കണക്കെടുപ്പിന്റെ ഭാഗമായി 1300 ഓളം ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും പരിശീലനം നല്കി. അതിനായി 17 പരിശീലനപരിപാടികള്‍ പൂര്‍ത്തിയാക്കി. ആനമുടി ആനസങ്കേതത്തില്‍ 197 ബ്ലോക്കുകളാണുള്ളത്. നിലമ്പൂര്‍ 118, പെരിയാര്‍ 206, വയനാട് 89 ബ്ലോക്ക് വീതവും ഉണ്ട്. ഓരോ ബ്ലോക്കിലും പരിശീലനം നേടിയ കുറഞ്ഞത് മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. 24, 25 തീയതികളിലും കണക്കെടുപ്പ് തുടരും. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാന പരിധിയിലെ വനങ്ങളിലും ഇതേ ദിവസംതന്നെ ആനകളുടെ കണക്കെടുക്കുന്നുണ്ട്. ഇന്ന് നേരിട്ടുള്ള കണക്കെടുപ്പ് രീതിയായ ബ്ലോക്ക് കൗണ്ട് രീതിയിലും നാളെ പരോക്ഷ കണക്കെടുപ്പായ ഡങ് കൗണ്ട് രീതിയിലും 25ന് വാട്ടര്‍ഹോള്‍ അല്ലെങ്കില്‍…
Read Moreകൊടുംചൂടിന് വിട; മഴക്കുറവ് നികത്തി വേനൽമഴ
തിരുവനന്തപുരം: ഏപ്രിൽ അവസാനം വരെ കൊടുംചൂടിൽ വലഞ്ഞ കേരളത്തിൽ ദിവസങ്ങളായി തിമിർത്തു പെയ്യുന്ന വേനൽ മഴ, കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് 61 ശതമാനം മഴക്കുറവ് നികത്തി. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ സംസ്ഥാനത്ത് പെയ്യേണ്ടിയിരുന്നത് 273 മില്ലിമീറ്റർ മഴയാണ്. ഇതിൽ 272.9 മില്ലിമീറ്റർ മഴയും ഇന്നലെയോടെ ലഭിച്ചുകഴിഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേയ് ഒന്നിന് 61 ശതമാനമായിരുന്നു സംസ്ഥാനത്ത് മഴക്കുറവ്. കഴിഞ്ഞ മൂന്നാഴ്ചയിൽ പെയ്ത കനത്ത മഴയിൽ ഈ മഴക്കുറവ് പരിഹരിക്കപ്പെട്ടു. ഈ മൂന്നാഴ്ചയിൽ പെയ്തിറങ്ങിയത് 166.49 മില്ലിമീറ്റർ മഴയാണ്. മാർച്ച് ഒന്നു മുതൽ ഏപ്രിൽ 30 വരെ 106.43 മില്ലിമീറ്റർ മഴ പെയ്ത സ്ഥാനത്താണ് കഴിഞ്ഞ 21 ദിവസത്തിനിടെ സംസ്ഥാനത്ത് ഇത്ര വലിയ അളവിൽ മഴ പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ദിവസങ്ങളായി മഴ തിമിർത്തു പെയ്തതോടെ മഴക്കുറവിൽ വലഞ്ഞിരുന്ന…
Read Moreറിക്കാർഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസർവ് ബാങ്ക് ; കേന്ദ്രത്തിന് 2.11 ലക്ഷം കോടി രൂപ കൈമാറും
മുംബൈ: 2023-24 സാമ്പത്തികവർഷത്തിൽ കേന്ദ്രസർക്കാരിന് 2.11 ലക്ഷം കോടി രൂപയുടെ റിക്കാർഡ് ലാഭവിഹിതം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഇന്നലെ മുംബൈയിൽ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ നടന്ന റിസർവ് ബാങ്ക് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുടെ 608-ാമത് യോഗത്തിലാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്. മുൻവർഷത്തേക്കാൾ 140 ശതമാനം വർധനവാണിത്. 2022-23 വർഷത്തിൽ റിസർവ് ബാങ്കിൽനിന്ന് കേന്ദ്രത്തിന് 87,416 കോടി രൂപയാണു ലാഭവിഹിതം ലഭിച്ചത്. 2023-24ൽ ഒരു ലക്ഷം കോടി രൂപയായിരിക്കും ലാഭവിഹിതമെന്നായിരുന്നു സൂചനകൾ. എന്നാൽ പ്രതീക്ഷിച്ചതിലും രണ്ടിരട്ടി തുകയാണ് കഴിഞ്ഞവർഷത്തെ ലാഭവിഹിതമായി നൽകാൻ റിസർവ് ബാങ്ക് തീരുമാനിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉയർന്ന നിരക്കിലുള്ള അടിസ്ഥാന പലിശ നിരക്കുകളും ഉയർന്ന വിദേശനാണയ നിരക്കുകളും മികച്ച വരുമാനം നേടാൻ റിസർവ് ബാങ്കിനു സഹായകമായിട്ടുണ്ട്. ഇതാണ് റിസർവ് ബാങ്കിനെ കേന്ദ്രത്തിന് കൂടുതൽ ലാഭം നേടാൻ പ്രാപ്തമാക്കിയത്. ഈ മിച്ച കൈമാറ്റം സർക്കാരിന്റെ…
Read More