ചങ്ങനാശേരി: സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ചുള്ള പ്രവേശനോത്സവ ബാനറിലെ ഇപ്രാവശ്യത്തെ ലോഗോ “എല്ലാം സെറ്റ്’ എന്നാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ കേരളത്തിന്റെ പേരിലാണ് പ്രവേശനോത്സവ ബാനര്‍ പുറത്തിറക്കിയത്. 2024ലെ വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം ജൂണ്‍ മൂന്നിനാണു പ്രവേശനോത്സവം. സ്കൂളുകള്ക്കുമുമ്പില് പ്രദര്‍ശിപ്പിക്കാനുള്ള ഈ ബാനര്‍ ബിആര്‍സി വഴി ലഭ്യമാക്കുമെന്നു പറഞ്ഞെങ്കിലും എത്തുന്ന സൂചനകളില്ലാത്തതിനാല്‍ സ്കൂളുകള്‍ സ്വന്തം ചെലവില്‍ പ്രിന്റ് ചെയ്തു പ്രദര്ശിപ്പിക്കേണ്ടിവന്നേക്കും. കഴിഞ്ഞവര്‍ഷവും ബാനർ എത്താതിരുന്നതുമൂലം അവസാനം സ്കൂളുകള്‍തന്നെ പ്രിന്റ് ചെയ്തു പ്രദര്‍ശിപ്പിക്കേണ്ടിവന്നു. “എല്ലാം സെറ്റ്’ എന്ന് സര്‍ക്കാര്‍ അവകാശപ്പെടമ്പോഴും ഒന്നും സെറ്റല്ലെന്നാണ് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്രാവശ്യം മാറ്റംവരുന്ന ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പുസ്തകങ്ങള്‍ പൂര്‍ണമായും എത്തിയിട്ടില്ല. സ്കൂളുകളില്‍ യൂണിഫോം വിതരണം ചെയ്യുന്ന നടപടികളും എങ്ങുമെത്തിയില്ല. എല്‍പി വിഭാഗത്തിലെ കുട്ടികള്‍ക്കുള്ള യൂണിഫോമില്‍ ചില സ്കൂളുകളില്‍ ടോപ്പുമാത്രവും മറ്റു ചില സ്കൂളുകള്‍ ബോട്ടം മാത്രവുമേ വിതരണം ചെയ്യാന്‍…
Read MoreDay: May 30, 2024
രാജ്യാന്തര അവയവക്കടത്ത് കേസ്; മുഖ്യകണ്ണിയെ പൊക്കാൻ അന്വേഷണസംഘം ഹൈദരാബാദില്‍; നാലാം പ്രതിയെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു
കൊച്ചി: രാജ്യാന്തര അവയവ കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസില്‍ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനെ കണ്ടെത്തുന്നതിനായാണ് പോലീസ് സംഘം ഹൈദരാബാദില്‍ എത്തിയിരിക്കുന്നത്. ഇറാനിലെ അവയവ മാഫിയ സംഘങ്ങളുമായി ബന്ധം സ്ഥാപിച്ചത് ഹൈദരാബാദില്‍ വച്ചാണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി സാബിത്ത് നാസര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം ഹൈദരാബാദിലെത്തി അന്വേഷണം നടത്തുന്നത്. അവയവക്കടത്തിലെ മുഖ്യകണ്ണിയായ ഹൈദരാബാദ് സ്വദേശിയെ കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി. നാലാം പ്രതിയായ കൊച്ചി സ്വദേശി ഇറാനിലാണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. അതേസമയം പോലീസ് കസ്റ്റഡിയില്‍ ലഭിച്ച സജിത്ത് ശ്യാമിനെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. അവയവക്കടത്ത് സംഘത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നത് സജിത്ത് ആണ്. അവയവ ദാതാക്കളെയും സ്വീകര്‍ത്താക്കളേയും ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
Read Moreവരാപ്പുഴയിലെ പിതാവിന്റെയും 4 വയസുകാരന്റെയും മരണം; ഒപ്പം താമസിച്ചിരുന്നത് യു ട്യൂബിൽ ദിയ ഗൗഡ എന്ന പേരിൽ പ്രശസ്തയായ സ്ത്രീ; ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷണം
വരാപ്പുഴ: വരാപ്പുഴ മണ്ണംത്തുരുത്തിൽ കുടുംബ വഴക്കിനെ തുടർന്ന് നാലു വയസുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷണം. കൂടെ താമസിക്കുന്ന സ്ത്രീയുടെ മൊബൈൽ ഫോൺ പോലീസ് പരിശോധിച്ച് വരികയാണ്. മരിക്കുന്നതിന് തലേദിവസം രാത്രി ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി പോലീസ് പറയുന്നു. വരാപ്പുഴ മണ്ണംതുരുത്തിൽ സി പി കലുങ്കിന് സമീപം വാടകക്ക് താമസിക്കുന്ന മലപ്പുറം ആതവനാട് കോരന്തൊടിയിൽ ഷെരീഫ് (41), മകൻ അൽ ഫിഫാസി(4)നെ എന്നിവരാണ് മരിച്ചത്. കൂടെ താമസിക്കുന്ന സ്ത്രീ ഖദീജ (30)യുമായുള്ള അഭിപ്രായ വ്യത്യാസമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ഇരുവർക്കും മുൻ ബന്ധത്തിൽ 3 മക്കൾ വീതമുണ്ട്. മരിച്ച അൽ ഷിഫാസ് ഇരുവരുടെയും മകനാണ്.മൂന്നാഴ്ച മുമ്പാണ് ഇവർ വരാപ്പുഴയിൽ വാടകക്ക് വീടെടുത്തത്. എന്നാൽ ഖദീജ ഇവർക്കൊപ്പമായിരുന്നില്ല താമസം. ആലുവ മുട്ടത്തുള്ള ഒരു ഫ്ലാറ്റിലാണ് ഇവർ താമസിച്ചിരുന്നത്. ചൊവ്വ…
Read Moreകാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളി; കനിക്കെതിരേ ഹരീഷ് പേരടി
ജീവിക്കാൻ പണം ഇല്ലാതെ വന്നപ്പോഴാണ് ബിരിയാണി എന്ന ചിത്രത്തിൽ അഭിനയിച്ചതെന്ന് നടി കനി കുസൃതി പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. ഇതിനു പിന്നാലെ താരത്തെ പിന്തുണച്ചും വിമർശിച്ചും നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടൻ ഹരീഷ് പേരടി കനിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സൈബറിടങ്ങളിൽ ചർച്ച ആകുന്നത്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി “ബിരിയാണി” എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു എന്ന് ഹരീഷ് പേരടി പറഞ്ഞു. പക്ഷെ രാഷ്ട്രീയ അഭിപ്രായ വിത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു എന്ന് അദ്ദേഹം ചോദിച്ചു. കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി എന്ന്…
Read More‘ഓപ്പറേഷന് കുബേര മുങ്ങി’; പതിനായിരത്തിനു ദിവസം1,000 രൂപ പലിശ; തിരിച്ചടവ് മുടക്കിയതിനു കോഴിക്കോട്ട് യുവാവിനെ മര്‍ദിച്ചു
കോഴിക്കോട്: കൊള്ളപ്പലിശയ്ക്ക് കൊടുത്ത പണം തിരിച്ചടവ് മുടങ്ങിയപ്പോള്‍ യുവാവിനെ മര്‍ദിക്കുകയും ബൈക്ക് കവരുകയും ചെയ്ത സംഭവത്തില്‍ തുടര്‍ അന്വേഷണത്തിന് പോലീസ്. കൊള്ളപ്പലിശക്കാരെ കുടുക്കാനുള്ള ഓപ്പറേഷന് കുബേര നിന്നതോടെ വട്ടപ്പലിശക്കാര്‍ വീണ്ടും തലപൊക്കുന്നതായാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി അക്രമത്തിനിരയായ യുവാവിന് കൊള്ളപ്പലിശസംഘം പതിനായിരം രൂപയാണ് വായ്പ നല്‍കിയത്. ഇതിന്റെ പലിശ കേട്ടാല്‍ ഞെട്ടും. ദിനം പ്രതി ആയിരം രൂപ. എന്ന് പണം പൂര്‍ണമായി തിരിച്ചുനല്കുന്നോ അതുവരെ പലിശയായി ആയിരം രൂപ ദിനംപ്രതി നല്‍കണം. നാലു ദിവസമായി ഈ ആയിരം രൂപ മുടങ്ങിയതോടെയാണ് പുതിയങ്ങാടി സ്വദേശി ഷെമീറിനെകത്തികൊണ്ട് ദേഹത്ത് വരയുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഇയാളുടെ രണ്ടു ലക്ഷം രൂപ വില വരുന്ന ബൈക്ക് പലിശസംഘം പിടിച്ചെടുക്കുകയും ചെയ്തു. 2014ൽ തിരുവനന്തപുരത്ത് കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തതോടെയാണ് ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ കുബേരയ്ക്ക്…
Read Moreഗാന്ധിയെ നിരാകരിക്കുന്നവർ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവർ; ഗാന്ധിയെ ഓർക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം; വി. ഡി സതീശൻ
പറവൂർ: ഗാന്ധിയും നെഹ്റുവും കാണിച്ച് തന്ന വഴികൾ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ലന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. ഗാന്ധിയെ നിരാകരിക്കുന്നവർ രാമനെ സ്വന്തം ഇഷ്ടത്തിന് ഉപയോഗിക്കുന്നവരാണ്. ഗാന്ധിയെ ഓർക്കാതിരിക്കുക എന്നതാണ് സംഘപരിവാറിന് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം. മതഭ്രാന്ത് കത്തി പടർന്ന നവ്ഖാലിയിൽ ഗാന്ധിജി ഉയർത്തിയ ആശയങ്ങൾ മോദി ഓർക്കുന്നുണ്ടാകില്ല. രാജ്യവും ലോകവും ഓർക്കുന്നുണ്ട്. അങ്ങനെയാണ് മരണവും കടന്ന് ഗാന്ധിജി തലമുറകളിലൂടെ ജീവിക്കുന്നതെന്ന് സതീശൻ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… ഗാന്ധിയും നെഹ്റുവും കാണിച്ച് തന്ന വഴികളുണ്ട്. ആ വഴികൾ മോദിക്കും സംഘപരിവാറിനും സ്വപ്നത്തിൽ പോലും കാണാനാകില്ല. സത്യാഗ്രഹം, സഹനം, അഹിംസ, നിസഹകരണം, സിവിൽ നിയമലംഘനം അങ്ങനെയുള്ള ഗാന്ധിയൻ ആശയസംഹിതകളുടെ പ്രയോഗം പരിവാർ സംഘടനകൾക്ക് മനസിലാകില്ല. പക്ഷേ ലോകത്തിന് പണ്ടേ മനസിലായി.…
Read Moreതൃശൂർ പോലീസ് അക്കാഡമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം; കമാൻഡന്റിനെ സസ്പെൻഡ് ചെയ്തു
തൃശൂർ: രാമവർമപുരം കേരള പോലീസ് അക്കാഡമിയിൽ വനിതാ ഉദ്യോഗസ്ഥയോട് ലൈംഗികാതിക്രമം നടത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. അക്കാഡമിയിലെ ഓഫീസർ കമാൻഡന്റ് പ്രേമനെ ആണ് അക്കാഡമി ഡയറക്ടർ എഡിജിപി പി. വിജയൻ സസ്പെൻഡ് ചെയ്തത്. വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ ആഭ്യന്തര അന്വേഷണ സമിതി നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രേമനെതിരെയുള്ള ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതി കൈമാറിയതനുസരിച്ച് വിയ്യൂർ പോലീസ് ഓഫീസർ കമാൻഡന്റിനെതിരേ കേസും രജിസ്റ്റർ ചെയ്തു. സംഭവം കേട്ട ഉടനെതന്നെ പ്രാഥമികാന്വേഷണം തുടങ്ങുകയും പരാതിക്കാരിയിൽനിന്നു രേഖാമൂലം പരാതി വാങ്ങുകയും ചെയ്ത് അതിവേഗത്തിലാണ് നടപടികളിലേക്ക് കടന്നത്. ഈ മാസം 18നും 22നുമാണ് ഉദ്യോഗസ്ഥനിൽനിന്നും അതിക്രമം നേരിട്ടതെന്നാണ് പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥനെതിരേ കടുത്ത നടപടി വേണമെന്നും അക്കാഡമിയിൽ തുടരാനാകില്ലെന്നും മാനസികമായി ഏറെ പ്രയാസത്തിലാണെന്നും ഉദ്യോഗസ്ഥ ഡയറക്ടറെ നേരിട്ട് പരാതിയായി അറിയിച്ചിരുന്നു. പരാതി വന്നതിന് പിന്നാലെ ചുമതലകളിൽനിന്നു നീക്കി നിർത്തിയ ഉദ്യോഗസ്ഥനെതിരെയുള്ള…
Read Moreദീപിക മണിക്കൂറുകൾ മാത്രം ധരിച്ച ഗൗണിന്റെ വില!
ഏറെ ആരാധകർ ഉള്ള താരമാണ് ദീപിക പദുക്കോൺ. താര മൂല്യത്തിലും മുന്നിലാണ് താരം. അമ്മയാവാൻ ഒരുങ്ങുതിന്റെ സന്തോഷത്തിൽ കൂടിയാണ് ഇപ്പോൾ. സോഷ്യൽ മീഡിയയിൽ ദീപകയുടെ ഗർഭകാല ഫാഷൻ ചർച്ചയാകാറുണ്ട്. ദീപകയുടെ വസ്ത്രങ്ങളും സ്റ്റൈലുമൊക്കെ വൈറൽ ആവാറുമുണ്ട്. വയർ മറച്ചുപിടിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് താരം ധരിക്കാറുള്ളത്.അടുത്തിടെ മുംബൈയിൽ നടന്ന തന്റെ ചർമ്മസംരക്ഷണ ബ്രാൻഡിന്റെ ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ താരം ധരിച്ച ഇളം മഞ്ഞ നിറത്തിലുള്ള വസ്ത്രം വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഈ മഞ്ഞ ഗൗൺ വീണ്ടും ചർച്ചയായിരിക്കുകയാണ്. 82°ഇ എന്ന തന്റെ ബ്യൂട്ടി ബ്രാൻഡിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദീപിക ഈ മഞ്ഞ ഗൗൺ ധരിച്ചത്. ഈ വസ്ത്രം ധരിച്ചതിന് പിന്നാലെ ദീപിക ഇത് വിൽപനയ്ക്ക് വെച്ചിരുന്നു. ഒരു ഇൻസ്റ്റാഗ്രാം റീലിലൂടെയാണ് ഗൗൺ വിൽപനയ്ക്ക് വെച്ചതായി താരം പറഞ്ഞത്.”ഫ്രഷ് ഓഫ് ദി റാക്ക്! ആരാണ് ഇതിൽ കൈകോർക്കുന്നത്!? എന്നായിരുന്നു താരം…
Read More‘ഓരോ വീട്ടില്‍ ഓരോ ബോട്ട് ‘; കൊച്ചിയിലെ വെള്ളക്കെട്ടിനെതിരേ വൈറലായി നടി കൃഷ്ണപ്രഭയുടെ പോസ്റ്റ്
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ മുങ്ങിയ കൊച്ചി നഗരത്തിലെ വെളളക്കെട്ടിനെതിരേ പരിഹാസ പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ കൃഷ്ണപ്രഭ. കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണമെന്ന് നടി പറഞ്ഞു. സബ്സിഡി വഴി ലഭ്യമാകുന്ന രീതിയിൽ “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി ഉടനെ ആരംഭിക്കണം എന്നും താരം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യത്തെ കുറിച്ച് താരം പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ബഹുമാനപ്പെട്ട അധികാരികളോട്,കൊച്ചിയിൽ പലയിടത്തും റോഡുകളിൽ മുഴുവനും വെള്ളമായതുകൊണ്ട് സാധാ മെട്രോയും വാട്ടർ മെട്രോയും തമ്മിൽ എത്രയും പെട്ടന്ന് ബന്ധിപ്പിക്കണം! മെട്രോ സ്റ്റേഷനുകളിൽ എത്താൻ വേണ്ടി വാട്ടർ മെട്രോയുടെ സൗകര്യം ഒരുക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. അല്ലെങ്കിൽ സബ്സിഡി വഴി ലഭ്യമാകുന്ന രീതിയിൽ “ഓരോ വീട്ടിൽ ഓരോ ബോട്ട്” എന്ന പദ്ധതി…
Read Moreപെൺവേഷത്തിൽ പർദ ധരിച്ചെത്തി ബന്ധുവീട്ടിൽനിന്നു സ്വർണം കവർന്ന പ്രതി അറസ്റ്റിൽ
ഇരിട്ടി: പർദ ധരിച്ച് വേഷം മാറി വന്ന് ബന്ധുവിന്റെ വീട്ടിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്ന പ്രതിയെ വീരാജ്പേട്ട പോലീസ് അറസ്റ്റ് ചെയ്തു. വീരാജ്പേട്ട സ്വദേശി ഹാരീസാണ് അറസ്റ്റിലായത്. കഴിഞ്ഞ മേയ് 21 നാണ് കേസിനാസ്പദമായ സംഭവം. വീരാജ്പേട്ട കെഎസ്ആർടിസി ബസ്സ്റ്റാൻഡിന് സമീപത്തെ സഹോദരന്റെ വീട്ടിൽ തനിച്ചായിരുന്ന വയോധികയുടെ പക്കൽ നിന്നു മൂന്ന് പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്ന് പ്രതി കടന്നുകളയുകയായിരുന്നു. പർദ അണിഞ്ഞു സ്ത്രീ വേഷത്തിലാണ് പ്രതി വീട്ടിനുള്ളിൽ കയറിക്കൂടിയത്. മോഷണത്തിനുശേഷം കടന്നുകളഞ്ഞ പ്രതി വീരാജ്പേട്ട ടൗണിൽനിന്നു കാറിലാണ് രക്ഷപ്പെട്ടത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലാകുന്നത് . മോഷണം നടത്തിയ സ്വർണം ഇരിട്ടിയിലെ സ്വർണാഭരണ കടയിൽ വിറ്റ് പേരക്കുട്ടികൾക്ക് രണ്ടുപവനോളം വരുന്ന സ്വർണാഭരണം വാങ്ങിയതായും പ്രതി മൊഴി നൽകിയതായി പോലീസ് പറയുന്നു.
Read More