രാ​ജ്യാ​ന്ത​ര അ​വ​യ​വ​ക്ക​ട​ത്ത് കേ​സ്; മു​ഖ്യ​ക​ണ്ണി​യെ പൊ​ക്കാ​ൻ അ​ന്വേ​ഷ​ണ​സം​ഘം ഹൈ​ദ​രാ​ബാ​ദി​ല്‍; നാ​ലാം പ്ര​തി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചു


കൊ​ച്ചി: രാ​ജ്യാ​ന്ത​ര അ​വ​യ​വ ക​ട​ത്ത് കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി. കേ​സി​ല്‍ ഇ​നി അ​റ​സ്റ്റി​ലാ​കാ​നു​ള്ള മൂ​ന്നാ​മ​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് പോ​ലീ​സ് സം​ഘം ഹൈ​ദ​രാ​ബാ​ദി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​റാ​നി​ലെ അ​വ​യ​വ മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച​ത് ഹൈ​ദ​രാ​ബാ​ദി​ല്‍ വ​ച്ചാ​ണെ​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ ഒ​ന്നാം പ്ര​തി സാ​ബി​ത്ത് നാ​സ​ര്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അ​വ​യ​വ​ക്ക​ട​ത്തി​ലെ മു​ഖ്യ​ക​ണ്ണി​യാ​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യെ ക​ണ്ടെ​ത്തു​ക എ​ന്ന​താ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ലെ വെ​ല്ലു​വി​ളി. നാ​ലാം പ്ര​തി​യാ​യ കൊ​ച്ചി സ്വ​ദേ​ശി ഇ​റാ​നി​ലാ​ണ്. ഇ​യാ​ളെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച സ​ജി​ത്ത് ശ്യാ​മി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്. അ​വ​യ​വ​ക്ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് സ​ജി​ത്ത് ആ​ണ്. അ​വ​യ​വ ദാ​താ​ക്ക​ളെ​യും സ്വീ​ക​ര്‍​ത്താ​ക്ക​ളേ​യും ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

Related posts

Leave a Comment