പെൺവേഷത്തിൽ പ​ർ​ദ ധ​രി​ച്ചെ​ത്തി ബ​ന്ധു​വീ​ട്ടി​ൽനി​ന്നു സ്വ​ർ​ണം ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ


ഇ​രി​ട്ടി: പ​ർ​ദ ധ​രി​ച്ച് വേ​ഷം മാ​റി വ​ന്ന് ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​യെ വീ​രാ​ജ്പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​രാ​ജ്പേ​ട്ട സ്വ​ദേ​ശി ഹാ​രീ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മേ​യ് 21 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വീ​രാ​ജ്‌​പേ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ പ​ക്ക​ൽ നി​ന്നു മൂ​ന്ന് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന് പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

പ​ർ​ദ അ​ണി​ഞ്ഞു സ്ത്രീ ​വേ​ഷ​ത്തി​ലാ​ണ് പ്ര​തി വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​ക്കൂ​ടി​യ​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി വീ​രാ​ജ്‌​പേ​ട്ട ടൗ​ണി​ൽനി​ന്നു കാ​റി​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​കു​ന്ന​ത് .

മോ​ഷ​ണം ന​ട​ത്തി​യ സ്വ​ർ​ണം ഇ​രി​ട്ടി​യി​ലെ സ്വ​ർ​ണാ​ഭ​ര​ണ ക​ട​യി​ൽ വി​റ്റ് പേ​ര​ക്കു​ട്ടി​ക​ൾ​ക്ക് ര​ണ്ടു​പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങി​യ​താ​യും പ്ര​തി മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment