ന്യൂഡൽഹി: ബിഹാർ മുൻമുഖ്യമന്ത്രി ലാലു പ്രസാദ് യാദവ് പ്രതിസ്ഥാനത്തുള്ള ജോലിക്കു ഭൂമി അഴിമതിക്കേസിൽ സിബിഐ അന്തിമകുറ്റപത്രം സമർപ്പിച്ചു. ലാലു പ്രസാദ് യാദവ് കേന്ദ്ര റെയിൽമന്ത്രിയായിരുന്ന സമയത്തു നടന്ന ക്രമക്കേടിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും റെയിൽവേയിലെ ഏതാനും ഉന്നതർക്കും പങ്കുണ്ടെന്നാണു പ്രത്യേകകോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സിബിഐ ആരോപിക്കുന്നത്. റിപ്പോർട്ട് കോടതി അടുത്തമാസം ആറിനു പരിഗണിക്കാനായി മാറ്റി. റെയിൽവേയിൽ ജോലി ലഭിക്കുന്നതിന് ഉദ്യോഗാർഥികളുടെ പേരിലുള്ള ഭൂമി ലാലുവും സംഘവും കൈക്കലാക്കിയെന്നാണു കേസ്.
Read MoreDay: June 8, 2024
ട്രെയിൻ യാത്രയിൽ വാങ്ങിയ ഭക്ഷണത്തിൽ ജീവനുള്ള പാറ്റ; വീഡിയോ പങ്കുവച്ച് യാത്രക്കാരൻ
ഇന്ത്യൻ ട്രെയിനുകളിൽ വൃത്തിയുള്ളതും മായം ചേർക്കാത്തതുമായ ഭക്ഷണം കണ്ടെത്തുന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അടുത്തിടെ ഒരു യാത്രക്കാരന് ട്രെയിനിൽ നിന്ന് ലഭിച്ച ഭക്ഷണത്തിൽ ഉണ്ടായിരുന്നത് ജീവനുള്ള പാറ്റയാണ്. സംഭവത്തിന്റെ വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുകയാണ്. വീഡിയോയിൽ, യാത്രക്കാരൻ ആവേശത്തോടെ ഭക്ഷണം അടങ്ങിയ പൊതി തുറക്കുന്നു. ചോറും പരിപ്പും രണ്ട് സബ്സികളും അടങ്ങിയ ലളിതവും എന്നാൽ തൃപ്തികരവുമായ ഭക്ഷണമാണ് കണ്ടത്. എന്നാൽ പിന്നീട് കണ്ട കാഴ്ച അവരെ നിരാശരാക്കി. വെജ്ജ് താലിക്കൊപ്പം ഉണ്ടായിരുന്ന ഗുലാബ് ജാമുനിൽ നിന്ന് ജീവനുള്ള പാറ്റയെ അവർ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ യാത്രക്കാരൻ റെഡ്ഡിറ്റിൽ പങ്കിട്ടു. വീഡിയോ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. നിരവധിപേരാണ് വീഡിയോയ്ക്ക് കമന്റുമായെത്തിയത്. ഇത്തരം സംഭവങ്ങൾ ട്രെയിൻ യാത്രകളിലെ പതിവ് കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്തുകൊണ്ട്, ഗോരഖ്പൂരിനും മുംബൈയിലെ ലോകമാന്യ തിലക് ടെർമിനസിനും ഇടയിൽ…
Read Moreനാളെ അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം; അവസാനിക്കുക ജൂലൈ 31ന്
വൈപ്പിൻ: കേരള തീരത്ത് കടലിൽ മത്സ്യബന്ധന ബോട്ടുകൾക്ക് നാളെ അർധരാത്രി മുതൽ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം. മത്സ്യബന്ധനം നടത്തിവന്ന ബോട്ടുകളിൽ 90 ശതമാനവും തീരമണഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ നാളെ വൈകുന്നേരത്തോടെ തിരികെ എത്തും. മഴ വൈകിയാതിനാൽ ഇക്കുറി അവസാനനാളുകളിൽ കാര്യമായ ക്യാച്ചിംഗ് നടന്നില്ല. മഴ തുടങ്ങി മത്സ്യങ്ങൾ തീരത്തേക്ക് വന്നു തുടങ്ങിയപ്പോഴേക്കും ട്രോളിംഗ് നിരോധനമായി. ഇതുമൂലം മത്സ്യബന്ധന ബോട്ടുടമകളും തൊഴിലാളികളും കടുത്ത നിരാശയിലാണ്.ബോട്ടുകൾ പൂർണമായും എത്തിക്കഴിഞ്ഞാലും ഹാർബറുകളുടെ പ്രവർത്തനം രണ്ടു ദിവസങ്ങൾ കൂടി പിന്നെയും തുടരും. മത്സ്യങ്ങൾ വിറ്റഴിച്ച് ബോട്ടുകൾ മാറ്റിക്കെട്ടിയാലെ ഹാർബറുകൾ അടക്കു. തുടർന്ന് 52 ദിനങ്ങൾ ഹാർബറുകൾക്കും , ബോട്ടുകൾക്കും അനുബന്ധ മേഖലകൾക്കും വിശ്രമ കാലമാണ്. പരമ്പരാഗത വള്ളങ്ങൾ മാത്രമാണ് ട്രോളിംഗ് നിരോധന കാലത്ത് മത്സ്യ ബന്ധനത്തിനു പോകുക. ട്രോളിംഗ് ബോട്ടുകൾക്ക് ഇക്കുറി സീസൺ ആദ്യം സാമാന്യം നല്ല ക്യാച്ചിംഗ് നടന്നെങ്കിലും വേനൽ…
Read Moreപശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ട ആക്രമണം; രണ്ട് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു; ഒരാൾ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
ഛത്തീസ്ഗഡ്: പശുക്കടത്ത് ആരോപിച്ച് ഛത്തീസ്ഗഡിലെ റായ്പുരിൽ രണ്ട് മുസ്ലിം യുവാക്കളെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി. മഹാസമുന്ദിലെ ഗ്രാമത്തിൽ നിന്ന് എരുമകളുമായി പോയ ഛന്ദ് മിയ, ഗുഡു ഖാൻ എന്നിവരെയാണ് മഹാനദി പുഴയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം ആക്രമണത്തിന് ഇരയായ സദ്ദാം ഖാൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അറാംഗ് മഹാനദി പുഴക്ക് കുറുകെയുള്ള പാലത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ക്രൂരകൃത്യം നടന്നത്. എരുമകളുമായി പോകുന്ന സമയം വഴിമധ്യേ ചാന്ദ് മിയയെയും ഗുഡു ഖാനെയും അക്രമികൾ ട്രക്കിൽ നിന്ന് വലിച്ചിട്ടെന്ന് ആശുപത്രിയിൽ കഴിയുന്ന സദ്ദാം ഖാൻ പറഞ്ഞു. അക്രമികളുടെ സംഘത്തിൽ ഏകദേശം പന്ത്രണ്ടോളം ആളുകൾ ഉണ്ടായിരുന്നതായും സദ്ദാം കൂട്ടിച്ചേർത്തു. സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും പ്രതികളിൽ നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Read Moreഓൺലൈൻ തട്ടിപ്പിൽ ഡോക്ടർക്കും എൻജിനീയർക്കും നഷ്ടം രണ്ട് കോടിയോളം; തലസ്ഥസ്ഥാനത്ത് തട്ടിപ്പിനിരയായവരെല്ലാം പ്രൊഫഷനുകൾ; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണ് ലൈൻ തട്ടിപ്പിലൂടെ സോഫ്റ്റ് വെയർ എൻജിനിയറെയും വനിതാ ഡോക്ടറെയും കബളിപ്പിച്ച് മൂന്നര കോടിയോളം രൂപ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തലസ്ഥാനത്ത് സേവനമനുഷ്ഠിക്കുന്ന ആലപ്പുഴ സ്വദേശിയായ സോഫ്റ്റ് വെയർ എൻജിനിയർക്കും വഞ്ചിയൂർ സ്വദേശിനിയായ വനിതാ ഗൈനക്കോളജി വിഭാഗം ഡോക്ടർക്കുമാണ് പണം നഷ്ടമായത്. സോഫ്റ്റ് വെയർ എൻജിനിയറിൽ നിന്നും 1.80 കോടി രൂപയും ഡോക്ടറിൽ നിന്നും 1.50 കോടിയോളം രൂപയുമാണ് തട്ടിപ്പ് സംഘം ഓണ്ലൈനിലൂടെ തട്ടിയെടുത്തത്. ഷെയർ മാർക്കറ്റ് ബിസിനസിലൂടെ വൻലാഭം കൊടുക്കാമെന്ന് വിശ്വസിപ്പിച്ചാണ് സോഫ്റ്റ് വെയർ എൻജിനിയറിൽ നിന്നു പലപ്പോഴായി പണം തട്ടിയെടുത്തത്. മോഹനവാഗ്ദാനങ്ങളും വിശ്വാസ്യതയും നൽകി പണം വാങ്ങിയ ശേഷം കബളിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിൽ എൻജിനിയർ മൊഴി നൽകിയത്. ഇദ്ദേഹത്തിന്റെ പരാതിയിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പണം നിക്ഷേപിച്ച അക്കൗണ്ട് നന്പറിന്റെ വിവരങ്ങളും ഫോണ്നന്പരുകളുടെയും വിശദവിവരങ്ങൾ ശേഖരിക്കാൻ…
Read Moreശരീരഭാരം കുറയ്ക്കുക, പണം സമ്പാദിക്കുക; ജീവനക്കാരെ ആരോഗ്യത്തോടെ നിലനിർത്താൻ ടെക് കമ്പനിയുടെ പദ്ധതി
ശരീരഭാരം കുറയ്ക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ വർക്കൗട്ട് ചെയ്യാനുള്ള മടിയും ഊർജക്കുറവുമാണ് ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്. അമിതഭാരം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. തെഴിലിടങ്ങളിലെ പ്രവർത്തനത്തെയും ഇത് ബാധിക്കുന്നു. ഇപ്പോഴിതാ ചൈനയിലെ ഒരു കമ്പനി അമിത വണ്ണത്തിന് പരിഹാരമായി പുതിയൊരു മാർഗം കണ്ടുപിടിച്ചു. രാജ്യത്തെ ടെക് കമ്പനിയായ Insta360, ജീവനക്കാർക്കായി ഭാരം കുറയ്ക്കാനുള്ള പദ്ധതി കൊണ്ടുവന്നിരിക്കുകയാണ്. ശരീരഭാരം കുറയ്ക്കുന്ന ജീവനക്കാർക്ക് പ്രതിഫലമായി അവർ ഏകദേശം ഒരു ദശലക്ഷം യുവാൻ (US $140,000) ആണ് വാഗ്ദാനം ചെയ്യുന്നത്. ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഷെൻഷെനാണ് കമ്പനിയുടെ ആസ്ഥാനം. 2023 ന്റെ തുടക്കത്തിലാണ് ഈ പ്രോഗ്രാം ആരംഭിച്ചത്, അതിൻ്റെ ഫലമായി 150 ജീവനക്കാർ ഭാരം കുറച്ചു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന ഈ പദ്ധതിയുടെ ഒരു സെഷനിൽ 30 ജീവനക്കാരുണ്ട്. കൂടാതെ പൊണ്ണത്തടിയുള്ള ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള അഞ്ച് ക്യാമ്പുകൾ ഇതുവരെ നടന്നതായി റിപ്പോർട്ടുകൾ…
Read Moreകൂട്ടുപുഴയിൽ എക്സൈസിനെ വെട്ടിച്ചുകടന്ന വാഹനവും പ്രതിയും കസ്റ്റഡിയിൽ; പിടിയിലായത് മലപ്പുറത്തുനിന്ന്
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹനം പരിശോധിക്കവേ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോവുകയും വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ വാഹനവും പ്രതിയും പിടിയിൽ. ബേപ്പൂർ സ്വദേശി യാസർ അറഫാത്തിനെയും കെഎല് 45 എം 6300 നമ്പര് രജിസ്ട്രേഷനിലുള്ള വാഹനവും കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നായി കണ്ടെത്തുകയായിരുന്നു. എക്സൈസ് കമീഷ്ണർ സ്ക്വാഡും ഇരിട്ടി പോലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വാഹനവും പ്രതിയേയും കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകൾ കണ്ടെത്തുന്നതിനും കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിൽ എക്സൈസ് കമീഷ്ണർ സ്ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖ്, കണ്ണൂർ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ കെ . പ്രദീപ്കുമാർ, സിഇഒമാരായ സച്ചിൻദാസ്, നിതിൻ ചോമാരി എന്നിവരും പോലീസ് പാർട്ടിയിൽ എസ്ഐ സനീഷ്, സീനിയർ സിപിഒമാരായ…
Read Moreപാവന്നൂരിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ സംസ്കാരം കഴിഞ്ഞു; ദുഖം താങ്ങാനാകാതെ വീട്ടുകാരും നാട്ടുകാരും
മയ്യിൽ: പാവന്നൂരിൽ മുങ്ങി മരിച്ച മൂന്ന് വിദ്യാർഥികളുടെ സംസ്കാരം ഇന്ന്. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് പാവന്നൂർമെട്ട ബാങ്കിന് സമീപം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് കുറ്റ്യാട്ടൂർ പൊറോളം പൊതുശ്മശാനത്തിൽ സംസ്കരിക്കും. പാവന്നൂര്മെട്ട വള്ളുവ കോളനിയിലെ എ.വി. സത്യൻ- പ്രിയ ദമ്പതികളുടെ മകൻ നിവേദ് (21), സത്യന്റെ സഹോദരൻ എ.വി.സജിത്ത്- രമ്യ ദമ്പതികളുടെ മകൻ ജോബിൻ ജിത്ത് (17), ഇവരുടെ ബന്ധു കൂടിയായ കെഎസ്ആർടിസി ഡ്രൈവർ ബാലകൃഷ്ണൻ-ബിന്ദു ദമ്പതികളുടെ മകൻ അഭിനവ് (21) എന്നിവരാണ് മരിച്ചത്. പാവന്നൂർമെട്ട ചീരാച്ചേരി പുഴയിൽ ഇന്നലെ വൈകുന്നേരം നാലോടെയിരുന്നു അപകടം. ബന്ധുക്കളായ വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചതിന്റെ നടുക്കത്തിലാണ് വള്ളുവകോളനിയും പാവന്നൂർ ഗ്രാമവും. അപ്രതീക്ഷിത ദുരന്തത്തിൽ കോളനി ഒന്നാകെ തേങ്ങുകയാണ്. പുഴയരികിലൂടെ നടന്നുപോകുന്നതിനിടെ കരയിടിഞ്ഞ് ഇവർ പുഴയിലേക്ക് വഴുതിവീഴുകയായിരുന്നു. കനത്തമഴയിൽ പുഴയിൽ വെള്ളം കൂടിയിരുന്നു. ചെളിയും…
Read Moreകൊലക്കേസ് പ്രതി കോടതിക്കുള്ളിൽ ജീവനൊടുക്കാൻ ശ്രമിച്ചു
മുംബൈ: നാഗ്പൂരിൽ കൊലക്കേസ് പ്രതി കോടതിക്കുള്ളിൽ കീടനാശിനി കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.സംഭവത്തിനു പിന്നാലെ ആരോഗ്യാവസ്ഥ ഗുരുതരാവസ്ഥയിലായ ഷെയ്ഖ് അഹമ്മദ് ഷബീർ (30) എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകക്കേസിൽ യശോധര നഗർ പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ വെള്ളിയാഴ്ച വിചാരണയ്ക്കായി കോടതിയിൽ ഹാജരാക്കിയിരുന്നു. തിരികെ സെൻട്രൽ ജയിലിലേക്കു കൊണ്ടുപോകുന്നതിനിടയിൽ ഇയാൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ഉടൻതന്നെ ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ഇയാൾ കീടനാശിനിയാണ് കുടിച്ചതെന്ന് കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ഇയാൾ കോടതിയിൽ എത്തിയ സമയം ഒരു ബന്ധുവാണ് ഇത് കൈമാറിയതെന്ന് സംശയിക്കുന്നതായും പോലീസ് വ്യക്തമാക്കി.
Read Moreപ്രതിപക്ഷനേതാവാകുമോ രാഹുൽ; കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്നു വൈകിട്ട്
ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്നു ചേരും. വൈകിട്ട് അഞ്ചരയ്ക്ക് പാർലമെന്റ് സെൻട്രൽ ഹാളിലാണ് യോഗം. നിയുക്ത എംപിമാരോടും രാജ്യസഭാ എംപിമാരോടും യോഗത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിൽ രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്ബറേലിയിലും രാഹുൽ ജയിച്ചതിനാൽ അദ്ദേഹം ഏതു സീറ്റ് നിലനിർത്തുമെന്ന കാര്യത്തിലും ഇന്നു തീരുമാനമുണ്ടായേക്കും. രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണമെന്ന പരസ്യ ആവശ്യവുമായി വിവിധ നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവാകാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഗാന്ധിയാണെന്ന് ശശി തരൂർ പറഞ്ഞു. കാർത്തി ചിദംബരം, മാണിക്കം ടാഗോർ തുടങ്ങിയ നേതാക്കളും “ഇന്ത്യ’ സഖ്യത്തിലെ വിവിധ നേതാക്കളും രാഹുൽ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ദേശീയ നേതാവാണെന്ന് രാഹുൽ തെളിയിച്ചുകഴിഞ്ഞെന്ന് സഞ്ജയ് റാവത്തും രാഹുൽ എല്ലാവർക്കും സ്വീകാര്യനാണെന്ന് എൻസിപിയും ആർജെഡിയും പരാമർശിച്ചു. 2014ൽ അധികാരത്തിൽനിന്നു പുറത്തായതിനു ശേഷം ഇതാദ്യമായാണ് കോൺഗ്രസിന് ലോക്സഭയിൽ…
Read More