കാലവർഷക്കാലം ഇഴജന്തുക്കളെ പേടിക്കേണ്ട സമയം കൂടിയാണ്. പെരുമഴയത്ത് കാടുകളിൽനിന്നും പൊത്തുകളിൽനിന്നും വിഷപ്പാമ്പുകളും മറ്റും പുറത്തേക്കിറങ്ങും. അവ ജനവാസമേഖലകളിലേക്കു മാത്രമല്ല, വീടുകളിൽവരെ എത്തും. രാത്രികാലങ്ങളിലെത്തുന്ന ഇവ എവിടെയാണു പതുങ്ങുക എന്നു പറയാൻ പറ്റില്ല. വീടിനുള്ളിലെത്തിയാൽ ഷൂവിനുള്ളിലും കിടക്കയ്ക്കടിയിലും അടുക്കളയിൽ പാത്രങ്ങൾക്കുള്ളിലും വരെ ഇഴജന്തുക്കൾ കയറിക്കൂടും. കഴിഞ്ഞദിവസം മധ്യപ്രദേശിലെ ഇൻഡോറിൽനിന്നു പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇത്തരത്തിൽ പേടിപ്പെടുത്തുന്ന ഒന്നാണ്. ഒരു വീടിന് മുന്നില്‍ വച്ച സ്കൂട്ടറിന്റെ ഹാന്റില്‍ കവറിനുള്ളില്‍നിന്ന് ഒരു മൂര്‍ഖനെ പുറത്തെടുക്കുന്നതാണു വീഡിയോയിലുള്ളത്. പാമ്പുപിടിത്തക്കാരനായ രാജേഷ് ആണു ഇന്‍സ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചത്. സ്കൂട്ടറിന്റെ ഹാന്റില്‍ കവര്‍ ഊരിമാറ്റി ഏറെ പരിശ്രമത്തിനുശേഷമാണു പാമ്പിനെ പുറത്തെടുത്തത്. 13 ലക്ഷത്തിലേറെ പേരാണു വീഡിയോ ഇതിനകം കണ്ടത്. വീഡിയോ കണ്ടശേഷം ഇരുചക്ര വാഹനങ്ങള്‍ ഓടിക്കാന്‍ ഭയം തോന്നുന്നെന്നു ചിലരെഴുതി.
Read MoreDay: June 10, 2024
രാഹുല്‍ഗാന്ധി വയനാട് സീറ്റ് ഒഴിയുന്നു; പ്രിയങ്കയില്ലെങ്കില്‍ കോണ്‍ഗ്രസിൽനിന്ന് മുസ്ലിം നേതാവ്? എം.എം. ഹസന്, ആര്യാടന് ഷൗക്കത്ത്, ചർച്ചകൾ സജീവം
കോഴിക്കോട്: രാഹുല്‍ഗാന്ധി വയനാട് സീറ്റ് ഒഴിയാന്‍ തീരുമാനിച്ചതോടെ പുതിയ സ്ഥാനാർഥി ആരെന്ന ചർച്ചകള്‍ കോൺഗ്രസിൽ സജീവം. പ്രിയങ്കാ ഗാന്ധി വയനാട് മത്സരിക്കുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. പ്രിയങ്ക ഇല്ലെങ്കില്‍ കോൺഗ്രസിലെ മുസ്ലിം നേതാക്കള്‍ക്ക് അവസരം ലഭിക്കും. ഉത്തർപ്രദേശിലെ റായ്ബറേലി സീറ്റ് നിലനിർത്താന്‍ രാഹുല്‍ തീരുമാനിച്ചതോടെ വയനാട് ലോക്സഭാ സീറ്റില്‍ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. രാഹുലിനു പകരം പ്രിയങ്കാ ഗാന്ധി തന്നെ മത്സരിക്കാനെത്തുമെന്നാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം കരുതുന്നത്. നിലവില്‍ പ്രിയങ്ക താത്പര്യം അറിയിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഇക്കാര്യം ഹൈക്കമാന്‍ഡ് ഗൗരവത്തോടെ ചർച്ച ചെയ്യുമെന്നാണു വിവരം. പ്രിയങ്കാ ഗന്ധി ഇല്ലെങ്കില്‍ കേരളത്തിലെ നേതാക്കളിലേക്കു ചർച്ച വരും. തൃശൂരിലെ തോല്‍വിയിൽ പാർട്ടി നേതൃത്വത്തോട് അതൃപ്തിയുള്ള കെ. മുരളീധരന് വയനാട്ടില്‍ മത്സരിക്കണമെന്ന ആഗ്രഹം കെപിസിസി നേതൃത്വത്തിനുണ്ട്. എന്നാല്‍, താത്പര്യമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനോട് മുരളീധരന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലിം സ്ഥാനാർഥിക്ക് കൂടുതല്‍ വിജയ…
Read Moreവിവാഹിതയാവുന്നതിനോട് എതിരഭിപ്രായം ഇല്ല, എന്റെ കമ്പാനിയന് എന്ന് തോന്നുന്നയാൾ വന്നാൽ വിവാഹം; ആര്യ
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി ആര്യ. തന്റെ വിശേഷങ്ങളൊക്കെയും ആരാധകർക്കായി താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചാണ് ആര്യ തുറന്നുപറയുന്നത്. ‘വിവാഹം എന്ന സങ്കല്‍പ്പത്തിനോടും വിവാഹിതയാവുന്നതിനോടും എനിക്ക് എതിരഭിപ്രായം ഒന്നുമില്ല. വിവാഹ ജീവിതത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന വണ്ടര്ഫുള് ആയിട്ടുള്ള എനിക്കറിയാവുന്ന കുറേ ദമ്പതിമാര്‍ ഉണ്ട്. നല്ലൊരു വ്യക്തിയെ പങ്കാളിയായി കണ്ടെത്തുക എന്നതിലാണ് കാര്യമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ എന്റെ കമ്പാനിയന് എന്ന് തോന്നുന്ന ആളെ കണ്ടെത്തിയാല്‍ അന്ന് ചിലപ്പോള്‍ വിവാഹമായിരിക്കും’ എന്നാണ് ആര്യ പറയുന്നത്.
Read Moreകിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലു പേർ മരിച്ച സംഭവം; അവ്യക്തത തുടരുന്നു
അങ്കമാലി: കിടപ്പുമുറിയിൽ പൊള്ളലേറ്റ് നാലു പേർ മരിക്കാനിടയായ സംഭവത്തിൽ തീപിടിത്തത്തിന്റെ കാരണത്തിൽ അവ്യക്തത തുടരുന്നു. ശനിയാഴ്ച പുലർച്ചെയുണ്ടായ അഗ്നിബാധയിൽ പറക്കുളം റോഡിൽ അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (9), ജെസ്വിൻ (6) എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകളിലത്തെ കിടപ്പുമുറിയിലാണ് തീപിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണോ മറ്റ് ഏതെങ്കിലും കാരണത്താലാണോ തീ ഉണ്ടായതെന്നാണ് അന്വേഷണം നടക്കുന്നത്. എസിയുടെ സ്റ്റെബിലൈസർ പൊട്ടിത്തെറിച്ചിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.അടച്ചിട്ടിരുന്ന മുറിയിലെ എസിയിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് ബോധം നഷ്ടപ്പെടുകയും തുടർന്ന് കത്തിയമരുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മുറിയിലുണ്ടായിരുന്ന ആരും വാതിൽ തുറന്ന് രക്ഷപ്പെടുവാനുള്ള ശ്രമം നടത്തിയതായി കാണാത്തത് ദുരൂഹത ഉയർത്തിയിട്ടുണ്ട്.എന്നാൽ വിഷപ്പുക ശ്വസിച്ചാൽ ഒരു മിനിറ്റിനകം തന്നെ അബോധാവസ്ഥയിലാകുമെന്നും പുലർച്ചെയായതിനാൽ ഗാഢനിദ്രയിൽ ഒന്നും ചെയ്യാനാകാതെ വന്നതാകാനാണ് സാധ്യതയെന്നും വിദഗ്ധർ വിലയിരുത്തുന്നു. ബാഹ്യ ഇടപെടലുകൾ ഉണ്ടോയെന്നറിയാൻ സിസിടിവിയുടെ ഹാർഡ് ഡിസ്ക്…
Read Moreഅവര്‍ എന്റെ അമ്മമാരാണ് എന്ന പേരില്‍ അറിയപ്പെടണം; ശ്രീസംഖ്യ
മലയാളീ പ്രേക്ഷകരുടെ പ്രിയ താരസഹോദരിമാണ് കലാരഞ്ജിനി, കല്പന, ഉർവശി എന്നിവർ. കല്പനയുടെ മകൾ ശ്രീമയിയും സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. ഇപ്പോഴിതാ തന്റെ പൊടിയമ്മയ്ക്ക് (ഉർവശി) ഒപ്പമുള്ള അഭിനയ നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീസംഖ്യ. ‘പൊടിയമ്മയ്ക്കൊപ്പമുള്ള ആദ്യ ഷോട്ടിലും എനിക്കു പേടിയായിരുന്നു. ഉര്‍വശി എന്നത് എന്റെ ചെറിയമ്മയാണെന്നു മാറ്റി നിര്‍ത്തി ഇത്രയും വലിയ ഒരു ആര്ടിസ്റ്റിന്റെ കൂടെയാണ് അഭിനയിക്കാന്‍ പോകുന്നതെന്ന പേടിയായിരുന്നു. അമ്മയുടെയോ ചെറിയമ്മയുടെയോ വലിയമ്മയുടെയോ ഒന്നും പേരില്‍ ആവരുത് സിനിമയിലേക്ക് വരുന്നത് എന്ന് തന്നെയാണ് ചിന്തിച്ചത്. പക്ഷെ ഉറപ്പായും എന്റെ അമ്മയുടെ പേരും അവരുടെ കുടുംബവും 40 വര്‍ഷത്തോളമായി സിനിമാ ഇന്‍ഡസ്ട്രിയില്‍ ഉള്ളപ്പോള്‍ ഞാന്‍ ആദ്യമായി സിനിമയിലേക്കു കടന്നു വരുമ്പോള്‍ അവരുടെ പേരു വരാതിരിക്കില്ല. ഞാന്‍ ആദ്യം വരുമ്പോള്‍ ഇപ്പോള്‍ കല്പ്പനയുടെ മകളാണ്, കലാരഞ്ജിനിയുടെ മകളാണ്, ഇല്ലെങ്കില്‍ ഉര്‍വശിയുടെ മകളാണ് എന്നൊക്കെയുള്ള പേര് എനിക്കുണ്ടാകും. പക്ഷെ ഒരു നില ഉറപ്പിച്ച്…
Read Moreവ്യാജ പാസ്പോർട്ടുമായി വിദേശത്തേക്ക് ബംഗ്ലാദേശി പിടിയിൽ
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നും വ്യാജ പാസ്പോർട്ടുമായി വിദേശത്തേക്ക് പോകുവാൻ വന്ന യാത്രക്കാരൻ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി സെയ്ത് മുല്ല (32) എന്ന യാത്രക്കാരനാണ് പിടിയിലായത്. ഇയാൾ പൂന മേൽവിലാസത്തിലുള്ള വ്യാജ പാസ്പോർട്ടിലാണ് പോകുവാൻ വന്നത്. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ അബുദാബിക്ക് പോകുവാനാണ് ടിക്കറ്റ് എടുത്തിരുന്നത്. എമിഗ്രേഷൻ വിഭാഗം ഈ യാത്രക്കാരനെ നെടുമ്പാശേരി പോലീസിന് കൈമാറി.
Read Moreയഥാർഥ ജീവിതത്തിന് വേണ്ടി പാകപ്പെടുത്തുന്നു! സ്വന്തം വീട്ടിൽ താമസിക്കാൻ മകളുടെ കൈയിൽ നിന്ന് വാടക വാങ്ങി അമ്മ; ഈ തുക ഭാവിയിൽ സ്ഥലം വാങ്ങാൻ മകളുടെ അക്കൗണ്ടിൽ തന്നെ നിക്ഷേപിക്കുന്നു
വാടകയ്ക്ക് ഒരു വീട് ലഭിക്കുന്നത് തന്നെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, സൗകര്യങ്ങൾ വേണ്ടത്ര ഇല്ലെങ്കിലും പലപ്പോഴും വാടക കൂടുതലാണ് ഉടമസ്ഥർ വാങ്ങുന്നത്. എന്നാൽ ഓസ്ട്രേലിയയിൽ ഒരു അമ്മ തന്റെ മകളെ ജീവിതത്തിന്റെ യാഥാർഥ്യങ്ങൾ മനസിലാക്കി കൊടുക്കാൻ ചെയ്ത കാര്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൈയടി നേടുന്നത്. ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സംസ്ഥാനത്തിൽ നിന്നുള്ള അമ്മ കാറ്റ് ക്ലാർക്ക് സ്വന്തം വീട്ടിൽ താമസിക്കാൻ മകളുടെ കൈയിൽ നിന്ന് വാടക വാങ്ങുകയാണ്. ടിക് ടോക്കിലൂടെയാണ് തൻ്റെ മൂത്തമകളായ ഇരുപതുകാരി ലതിഷയിൽ നിന്നും വാടക വാങ്ങുന്ന കാര്യം അവർ തുറന്നുപറഞ്ഞത്. സംഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിന് പിന്നാലെ കാറ്റിന് വിമർശനങ്ങൾ നേരിടേണ്ടി വന്നെങ്കിലും തന്റെ മകളെ “യഥാർത്ഥ ലോകത്തിനായി” ഒരുക്കുകയാണെന്ന് അവർ അവകാശപ്പെട്ടു. മകളുടെ കൈയിൽ നിന്നും വാടക ഈടാക്കുന്ന നിങ്ങൾ എന്തൊരു അമ്മയാണ് എന്ന കമന്റിന് കാറ്റ് നൽകിയ മറുപടി ഇങ്ങനെയാണ്……
Read Moreസിദ്ധാർഥന്റെ മരണം: അന്വേഷണത്തിൽ സർക്കാരിനു വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ സർക്കാരിനു വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. കേസ് ആദ്യം കൽപ്പറ്റ ഡിവൈഎസ്പി അന്വേഷിച്ചു. സിദ്ധാർഥന്റെ അമ്മ നിവേദനം നൽകിയപ്പോൾ തന്നെ സിബിഐക്ക് വിടാൻ തീരുമാനിച്ചു. ഉത്തരവ് അന്ന് തന്നെ ഇറക്കി. എന്നാൽ അന്വേഷണ ഉത്തരവ് സിബിഐക്ക് കൈമാറുന്നതിൽ ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവുണ്ടായി. അവർക്കെതിരേ നടപടി സ്വീകരിച്ചു. ഇത്തരം സംഭവങ്ങൾ എവിടെയുണ്ടായാലും അതിനെ നേതൃത്വം നൽകിയവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിബിഐ അന്വേഷണം വൈകിപ്പിക്കാൻ ഗൂഢാലോചന നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ചോദ്യത്തിനു മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Read Moreസുരേഷ് ഗോപിയുടെ കേന്ദ്രമന്ത്രിസ്ഥാനം; കൊല്ലത്തിനും അഭിമാനനിമിഷം
കൊല്ലം: സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതിൽ കൊല്ലത്തിനും അഭിമാനിക്കാൻ വകയേറെ.ജന്മം കൊണ്ട് ആലപ്പുഴക്കാരനാണെങ്കിലും അദ്ദേഹത്തിന്റെ ബാല്യവും കൗമാരവും യൗവനത്തിന്റെ നല്ലൊരു പങ്കും കൊല്ലത്തായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ സ്ഥാനലബ്ധി ദേശിംഗനാടിന് ലഭിച്ച ദേശീയ അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. പിതാവ് കെ. ഗോപിനാഥൻ പിള്ള കൊല്ലം സ്വദേശിയും മാതാവ് വി. ജ്ഞാനലക്ഷ്മിയമ്മ ആലപ്പുഴക്കാരിയുമാണ്. പിതാവ് ആലപ്പുഴയിൽ ലക്ഷ്മി ഫിലിംസ് എന്ന പേരിൽ ഡിസ്ട്രിബ്യൂഷൻ കമ്പനി നടത്തിവരികയായിരുന്നു. 1958 ജൂൺ 26-നായിരുന്നു സുരേഷ് ഗോപിയുടെ ജനനം.ചെറുപ്രായത്തിൽ തന്നെ കുടുംബം പിതാവിന്റെ കൊല്ലം മാടൻനടയിലുള്ള അച്ഛന്റെ വീട്ടിലേക്കു താമസം മാറി. തുടർന്ന് സുരേഷ് ഗോപി വളർന്നതും വിദ്യാഭ്യാസം ചെയ്തതും കൊല്ലം നഗരത്തിലാണ്. തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഉപരി പഠനം നടത്തിയത് കൊല്ലത്തെ ഫാത്തിമാ മാതാ നാഷണൽ കോളജിലും.പഠനത്തിൽ ഏറെ മിടുക്കനായിരുന്ന ഇദ്ദേഹം സുവോളജിയിൽ ബിരുദവും…
Read Moreനെയ്യാറ്റിന്‍കരയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ വിഷം കഴിച്ചു ജീവനൊടുക്കി; സുഹൃത്തിനെ ഫോണില്‍ വിളിച്ചു മരിക്കുമെന്ന സൂചന നല്കി
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയ്ക്കു സമീപം കൂട്ടപ്പനയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വിഷം കഴിച്ചു മരിച്ച നിലയിൽ. കൂട്ടപ്പന മരുതൂര്‍ നന്ദനത്തില്‍ മണിലാൽ (50), ഭാര്യ സ്മിത (43), മകൻ അഭിലാൽ (22) എന്നിവരാണു മരിച്ചത്. ഇന്നലെ രാത്രി പത്തോടെ മണിലാൽ സുഹൃത്തും നഗരസഭ മുന്‍ കൗണ്‍സിലറുമായ രാജേഷിനെ ഫോണിൽ ബന്ധപ്പെട്ടു മരിക്കാന്‍ പോകുന്നു എന്ന സൂചന നല്കി. അദ്ദേഹം സ്ഥലത്തില്ലാത്തതിനാല്‍ പെട്ടെന്ന് വാർഡ് കൗൺസിലർ കൂട്ടപ്പന മഹേഷിനെ ഈ വിവരം അറിയിച്ചു. കൗണ്‍സിലര്‍ ഉടനെ മണിലാലിന്റെ വീട്ടിലെത്തി. അകത്ത് സ്മിതയും മകനും അവശനിലയിൽ കിടക്കുന്നതു കണ്ടു. അതിനിടയിൽ മണിലാൽ കുഴഞ്ഞു വീണു. മൂവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.കെ.ഹരീന്ദ്രൻ എം എൽ എയുടെ മുൻ ഡ്രൈവറായിരുന്നു മണിലാൽ. പിന്നീട് കുറച്ചുകാലം ഒരു കന്പനിയില്‍ ജീവനക്കാരനായി. ഭാര്യ സ്മിത നെയ്യാറ്റിൻകരയിലെ ഒരു ടെക്സ്റ്റയിൽസിലെ ജീവനക്കാരിയാണ്. മകൻ അഭിലാൽ…
Read More