തിരുവനന്തപുരം: നിയമസഭയില്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് വിലക്ക്. സാമാജികരുടെ ഫോട്ടോ സെഷന് ചിത്രീകരിക്കരിക്കുന്നതില്നിന്നാണ് സ്പീക്കറുടെ ഓഫീസ് മാധ്യമങ്ങളെ വിലക്കിയത്. 15-ാം നിയമസഭ ആരംഭിച്ചതിന് ശേഷം ഇതുവരെ എല്ലാ സാമാജികരും ഒരുമിച്ചുള്ള ഫോട്ടോ സെഷന് ഉണ്ടായിരുന്നില്ല. ഇന്ന് ചോദ്യോത്തരവേളയ്ക്ക് ശേഷം ഇതിന് വേണ്ട സംവിധാനം ഒരുക്കിയിട്ടുണ്ട്. നിയമസഭയിലെ ശങ്കരനാരായണന് തമ്പി ലോഞ്ചില്‍വച്ചാണ് ഇത് നടക്കുക. ഈ സാഹചര്യത്തില്‍ ഫോട്ടോ സെഷന്റെ വീഡിയോ ചിത്രീകരിക്കാനോ സ്റ്റില്‍ ഫോട്ടോ എടുക്കാനോ മാധ്യമങ്ങള്‍ക്ക് അനുവാദമില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
Read MoreDay: June 10, 2024
തൃശൂർ എടുത്തിട്ടും ക്യാബിനറ്റ് പദവി കൈവിട്ടു; സഹമന്ത്രിയാക്കിയതില്‍ അതൃപ്തിയെന്ന് സൂചന; സുരേഷ് ഗോപി മന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും
തൃശൂര്‍: സഹമന്ത്രിയാക്കിയതിൽ സുരേഷ് ഗോപി എം പിക്ക് അതൃപ്തിയെന്ന് സൂചന. കേന്ദ്രസഹമന്ത്രിസ്ഥാനത്തുനിന്ന് മാറിയേക്കും. സിനിമകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും മന്ത്രിസ്ഥാനം അതിനു തടസമാണെന്നും സുരേഷ് ഗോപി ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം. തൃശൂരില്‍ മികച്ച വിജയം നേടി ലോക്സഭയില്‍ ബിജെപിക്ക് വേണ്ടി അക്കൗണ്ട് തുറന്നിട്ടും കേന്ദ്ര മന്ത്രിസഭയില്‍ അര്‍ഹിക്കുന്ന പരിഗണന നല്കാതിരുന്നതില് അദ്ദേഹത്തിന് അതൃപ്തി ഉണ്ടെന്നാണ് സൂചന. ഡല്‍ഹിയിലേക്ക് കേന്ദ്ര നേതൃത്വം വിളിപ്പിച്ചപ്പോള്‍ സിനിമകള്‍ക്ക് കരാറില്‍ ഏര്‍പ്പെട്ട കാര്യം സുരേഷ് ഗോപി നേതൃത്വത്തെ അറിയിച്ചിരുന്നു. സിനിമകള്‍ മുടങ്ങിയാല്‍ അണിയറ പ്രവര്‍ത്തകര്‍ പ്രതിസന്ധിയിലാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. എന്നാല്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്നും സിനിമാ വിഷയം പരിഗണിക്കാമെന്നും കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചതോടെയാണ് സുരേഷ് ഗോപി ഇതിന് തയാറായത്.
Read Moreറിയാസിയിൽ തീർഥാടകരുടെ ബസിനുനേരെ ഭീകരാക്രമണം; ബസ് മലയിടുക്കിൽ വീണ് ഒമ്പത് തീർഥാടകർ മരിച്ചു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ റിയാസിയില്‍ ഭീകരരുടെ ആക്രമണത്തെത്തുടർന്ന് നിയന്ത്രണംവിട്ട ബസ് മലയിടുക്കില്‍ വീണ് ഒമ്പത് തീര്‍ഥാടകര്‍ മരിച്ചു. 33 പേര്‍ക്ക് പരിക്കേറ്റു. ജമ്മുവില്‍ നിന്ന് 140 കിലോമീറ്റര്‍ അകലെ ശിവഖോരി ഗുഹാക്ഷേത്രത്തിലേക്ക് പോയ തീര്‍ഥാടകരുടെ ബസിനെ ലക്ഷ്യമിട്ടാണ് ഭീകരര്‍ നിറയൊഴിച്ചത്. ആക്രമണത്തെത്തുടര്‍ന്ന് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് റിയാസി എസ്പി മോഹിത് ശര്‍മ അറിയിച്ചു. താഴ്ചയിലേക്ക് വീണ ബസ് പൂർണമായും തകർന്നു. തീർഥാടകരുടെ മൃതദേഹങ്ങള്‍ ഛിന്നഭിന്നമായ നിലയിലായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല, പരുക്കേറ്റവർ ചികിൽസയിലാണ്. സമീപജില്ലകളായ രജൗരിയെയും പൂഞ്ചിനെയും അപേക്ഷിച്ച് റിയാസിയിൽ ഭീകരരുടെ സാന്നിധ്യം കുറവായിരുന്നു.
Read Moreനീറ്റ് പരീക്ഷാ ക്രമക്കേട്: 24 ലക്ഷം കുട്ടികളുടെ സ്വപ്നം മോദി തകർത്തു, പാർലമെന്റിൽ ഈ വിദ്യാർഥികൾക്കുവേണ്ടി ശബ്ദമുയർത്തും; രാഹുൽ ഗാന്ധി
ന്യൂഡൽഹി: സത്യപ്രതിജ്ഞയ്ക്കു മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീറ്റ് പരീക്ഷയിൽ 24 ലക്ഷം കുട്ടികളുടെ സ്വപ്നം തകർത്തെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഒരേ പരീക്ഷ കേന്ദ്രത്തിലെ ആറ് വിദ്യാർഥികൾക്ക് മുഴുവൻ മാർക്കോടെ ഒന്നാം റാങ്ക് ലഭിച്ചു. സാങ്കേതികമായി ഒരിക്കലും സാധ്യമല്ലാത്ത രീതിയിൽ ചില വിദ്യാർഥികൾക്ക് മാർക്ക് ലഭിച്ചു. കൂടാതെ ചോദ്യപേപ്പർ ചോർച്ച സർക്കാർ നിരന്തരമായി നിഷേധിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. പാർലമെന്റിൽ ഈ വിദ്യാർഥികൾക്കുവേണ്ടി ശബ്ദമുയർത്തുമെന്നും അദ്ദേഹം പറഞ്ഞു. 1563 വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിച്ചതടക്കമുള്ള നീറ്റ് റാങ്ക് ലിസ്റ്റിലെ അപാകതകൾ പരിശോധിക്കാൻ നാലംഗ സമിതിയെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇവരുടെ റിപ്പോർട്ട് ലഭിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ശനിയാഴ്ച അറിയിച്ചിരുന്നു. പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്, മഹാരാഷ്ട്ര സർക്കാരുകൾ രംഗത്തു വന്നിട്ടുണ്ട്. ക്രമക്കേടുകളെക്കുറിച്ച് സമഗ്രവും നിഷ്പക്ഷവുമായ…
Read Moreസംസ്ഥാനത്ത് ട്രോളിംഗ് നിരോധനം തുടങ്ങി; നിരോധനം 52 ദിവസത്തേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അര്‍ധരാത്രി ട്രോളിംഗ് നിരോധനം നിലവില്‍വന്നു. ജൂലൈ 31 വരെ 52 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം. മോട്ടോര്‍ ഘടിപ്പിച്ചിട്ടില്ലാത്ത പരമ്പരാഗത മത്സ്യബന്ധന ബോട്ടുകളെ ട്രോളിംഗ് നിരോധനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കിഴക്കന്‍ തീരത്ത് ഏപ്രില്‍ 15ന് ആരംഭിച്ച 61 ദിവസത്തെ നിരോധനം ജൂണ്‍ 14ന് അവസാനിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്ട്രോള് റൂമുകള്‍ മേയ് 15 മുതല്‍ പ്രവര്‍ത്തിച്ചുവരികയാണ്.
Read Moreമലയാളി ഡാ; കേരളത്തനിമയിൽ മുണ്ടുടുത്ത് സത്യപ്രതിജ്ഞ ചൊല്ലി സുരേഷ് ഗോപിയും ജോർജ് കുര്യനും
ന്യൂഡൽഹി: കേരളീയ ശൈലിയിൽ മുണ്ടുടുത്താണ് സുരേഷ് ഗോപിയും ജോർജ് കുര്യനും ഇന്നലെ കേന്ദ്ര സഹന്ത്രി ആകാനെത്തിയത്. സ്ഫുടമായ ഇംഗ്ലീഷിൽ ദൈവനാമത്തിലായിരുന്നു ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. സഹമന്ത്രിമാരിൽ മുമ്പന്മാരിലൊരാളായി സുരേഷ് ഗോപിയും ചടങ്ങിന്റെ അവസാന ഘട്ടത്തിൽ രാത്രി 9.45നാണ് ജോർജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലിയത്. വെള്ള പൈജാമയും വെള്ള കുർത്തയും നീല ഹാഫ് ജാക്കറ്റും അണിഞ്ഞായിരുന്നു പ്രധാനമന്ത്രി മോദിയുടെ സത്യപ്രതിജ്ഞ. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി മോദി രാഷ്ട്രപതി ഭവനിലെ വേദിയിലേക്കെത്തിയതോടെ മോദി, മോദി മുദ്രാവാക്യം വിളികളോടെ ആവേശത്തോടെയാണ് ജനക്കൂട്ടം വരവേറ്റത്.
Read More110 ലിറ്റർ രക്തം ദാനംചെയ്ത് ഹെൻറി ബിക്കോഫ്; 49 വർഷത്തിനിടെ രക്തം നൽകിയത് 693 പേർക്ക്
49 വർഷത്തിനിടെ 110 ലിറ്റർ രക്തം ദാനം ചെയ്തതിന്റെ ചാരിതാർഥ്യത്തിലാണ് അറുപത്തെട്ടുകാരനായ അമേരിക്കക്കാരൻ ഹെന്റി ബിക്കോഫ്, പ്രായമായെങ്കിലും ഈ പുണ്യപ്രവൃത്തി ഉടനെങ്ങും നിർത്തില്ലെന്ന് അദ്ദേഹം പറയുന്നു. ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് സ്വദേശിയായ ഹെൻറി 1975ൽ കോളജിൽ പഠിക്കുന്പോഴാണ് ആദ്യമായി രക്തം നല്‍കുന്നത്. തുടർന്നങ്ങോട്ട് എല്ലാ 56 ദിവസം കൂടുന്പോഴും രക്തം ദാനം ചെയ്തു. പ്രായാധിക്യം കാരണം ഇപ്പോൾ ഇടവേളകൾ കുറച്ചു നീളുന്നുണ്ട്. ഹെൻറിയുടെ രക്തം 693 പേർക്ക് ഉപകാരപ്പെട്ടിട്ടുണ്ടെന്നാണു ന്യൂയോർക്ക് ബ്ലഡ് കാൻസർ സെന്റർ പറഞ്ഞത്. ബി നെഗറ്റീവായ അദ്ദേഹത്തിന്റെ രക്തത്തിന് ആവശ്യക്കാർ ഏറെയാണ്. നേത്രരോഗചികിത്സാ മേഖലയിൽ ഒപ്റ്റോമെട്രിസ്റ്റായി പ്രവർത്തിച്ച ഹെൻറിക്കു വേണമെങ്കിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്തയാളെന്ന ഗിന്നസ് റിക്കാർഡ് സ്വന്തമാക്കാവുന്നതാണെന്നു ചിലർ അഭിപ്രായപ്പെട്ടു. അതേസമയം, ആദ്യത്തെ രക്തദാനം അത്ര സുഖകരമല്ലായിരുന്നുവെന്ന് ഹെൻറി ഓർക്കുന്നു. രക്തം കൊടുത്തുകഴിഞ്ഞ് ആവശ്യത്തിനു വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ…
Read Moreമൂന്ന് ദിവസംകൂടി കനത്തമഴ; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ നാളെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചവരെ കേരള, കര്‍ണാടക തീരത്തും ലക്ഷദ്വീപ് ഭാഗത്തും കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Read More