കുമരകം: കവണാറ്റിൻകരയിൽ പ്ലാസ്റ്റിക് മിഠായി ഭരണിയിൽ തലയിട്ട നായയ്ക്ക് രക്ഷകരായി കാർഷിക ഗവേഷണ കേന്ദ്രത്തിലെ ജീവനക്കാർ. അബദ്ധത്തിൽ പ്ലാസ്റ്റിക് ഭരണിയിലേക്ക് തലയിട്ട നായയ്ക്ക് പിന്നീട് അതിൽനിന്നു മോചനം നേടാനായില്ല. ഇതോടെ ഭരണിയിൽനിന്നു തല തിരികെ എടുക്കാനാകാതെ നായ മണിക്കുറുകളോളം കഷ്ടപ്പെട്ടു. തലയിൽ പ്ലാസ്റ്റിക് ഭരണിയുമായി കുമരകത്തെ വിനോദസഞ്ചാര കേന്ദ്രമായ കവണാറ്റിൻകരയിലൂടെ പാഞ്ഞുനടന്ന് അക്ഷീണ പരിശ്രമം നടത്തിയിട്ടും തല ഊരിയെടുക്കാനായില്ല. ഒടുവിൽ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ ഫാമിലുള്ള തോട്ടിലേക്ക് ചാടി തല വെള്ളത്തിൽ മുക്കി പൊക്കി ഊരാനും ശ്രമിച്ചെങ്കിലും സാധിച്ചില്ല. പ്രാണരക്ഷാർഥം തോട്ടിൽനിന്ന് കയറാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. ഒടുവിൽ ഇന്നലെ വെെകുന്നേരം കാർഷികഗവേഷണ കേന്ദ്രത്തിലെ എൻജിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരായ ആദിത്യൻ, നന്ദു, പ്രസാദ്, അതുൽ എന്നിവർ ചേർന്ന് നായയെ വെള്ളത്തിൽനിന്നു കയറ്റി പ്ലാസ്റ്റിക് ഭരണി മുറിച്ച് മാറ്റി നായയെ രക്ഷിക്കുകയായിരുന്നു.ു
Read MoreDay: June 11, 2024
പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ കാല് തെന്നി കടലിൽ വീണു; സിഡ്നിയിൽ കടലില് വീണ് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു
സിഡ്നി: തിരയിൽപെട്ട് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു. കണ്ണൂർ നടാൽ സ്വദേശിനിയും ഡോ.സിറാജ് ഹമീദിന്റെ ഭാര്യയുമായ മർവ ഹാഷിം (33) , കോഴിക്കോട് കൊളത്തറ സ്വദേശിനിയും ടി.കെ. ഹാരിസിന്റെ ഭാര്യയുമായ നരെഷ ഹാരിസ് (ഷാനി -38) എന്നിവർ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം സിഡ്നി സതര്ലാന്ഡ് ഷയറിലെ കുര്ണെലിലെ വിനോദ സഞ്ചാരകേന്ദ്രത്തിലെ പാറക്കെട്ടിലൂടെ നടന്നുപോകുമ്പോൾ കാല് തെന്നി ഇരുവരും കടലിൽ വീഴുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ഷാനിയുടെ സഹോദരി പരിക്കുകളോടെ രക്ഷപ്പെട്ടു. ഹെലികോപ്റ്ററിന്റെ ഉൾപ്പടെ സഹായത്തോടെയുള്ള തെരച്ചിലിനൊടുവിലാണ് ഇരുവരേയും കണ്ടെടുത്തത്. കരക്കെത്തിച്ചപ്പോൾ യുവതികൾ പൂർണമായും അബോധാവസ്ഥയിലായിരുന്നു. ഉടൻതന്നെ ചികിത്സ നൽകിയെങ്കിലും രണ്ട് പേരുടേയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read Moreപഴയ ഫർണിച്ചറുകൾ ശേഖരിച്ച് നവീകരിച്ച് വിൽക്കുന്നു; യുവതി പ്രതിമാസം സമ്പാദിക്കുന്നത് 1.6 ലക്ഷം രൂപ
ഇന്നേ വരെ ആരും ചെയ്യാത്ത ഒരു ബിസിനസ്സിനെക്കുറിച്ച് നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. ചിലപ്പോൾ ഇത്തരത്തിലുള്ള സാഹസങ്ങൾ വലിയ വിജയം നേടും. യുഎസിൽ നിന്നുള്ള യുവതി വലിച്ചെറിയുന്ന വസ്തുക്കൾ ശേഖരിക്കുകയും അവയെ പുത്തൻപുതുതായി മാറ്റിയെടുക്കുകയും ചെയ്യുന്നു. അമേരിക്കയിൽ നിന്നുള്ള മോളി ഹാരിസ് സ്വന്തമായി ഒരു ബിസിനസ് ആരംഭിച്ചത് നിരവധി പേരെ വിസ്മയിപ്പിച്ചു. പഴയതും ഉപേക്ഷിച്ചതുമായ സാധനങ്ങൾ വാങ്ങുകയും അവ ഉപയോഗയോഗ്യമാക്കാൻ പുനർനിർമ്മിച്ച് യഥാർത്ഥ വിലയുടെ ഇരട്ടിയോ മൂന്നിരട്ടിയോ വിലയ്ക്ക് ഇവ വിൽക്കുകയും ചെയ്യുന്നു. 32 വയസ്സുള്ള മോളി ഹാരിസ് രണ്ട് കുട്ടികളുടെ അമ്മയാണ്. ഇവരുടെ കുടുംബം ആദ്യം ലോവയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഫ്ലോറിഡയിലേക്ക് മാറാൻ തീരുമാനിക്കുകയും താമസിക്കാൻ ഒരു ചെറിയ ബീച്ച് ഹൗസ് വാങ്ങുകയും ചെയ്തു. ഭർത്താവിന് ജോലിയുണ്ടായിരുന്നപ്പോൾ തന്നെ കുടുംബം പോറ്റാൻ മോളി സ്വന്തമായി എന്തെങ്കിലും തുടങ്ങാൻ തീരുമാനിച്ചു. അയൽക്കാർ വഴിയരികിൽ ഉപേക്ഷിച്ചു കളഞ്ഞ ഫർണിച്ചറുകൾ അവൾ…
Read Moreചർച്ചകളിൽ നിറഞ്ഞ് സഞ്ജു, പ്ലേയിംഗ് ഇലവനിൽ ശിവം ദുബെ എന്തിന്?
ഐസിസി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എയിലെ കാര്യങ്ങൾ ഇന്ത്യയുടെ വഴിക്കാണെങ്കിലും ചില ചോദ്യങ്ങൾക്ക് ഉത്തരമില്ല എന്നതും ശ്രദ്ധേയം. അതിൽ പ്രധാനം ശിവം ദുബെയ്ക്ക് നിലവിലെ പ്ലേയിംഗ് ഇലവനിലുള്ള സ്ഥാനത്തെ കുറിച്ചാണ്. പേസ് ഓൾ റൗണ്ടർ എന്ന നിലയിലാണ് ദുബെയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അയർലൻഡിനും പാക്കിസ്ഥാനും എതിരേ ബൗളിംഗ് ചെയ്യാൻ ദുബെയ്ക്ക് അവസരം ലഭിച്ചില്ല. അയർലൻഡിനെതിരേ രണ്ട് പന്തിൽ പൂജ്യം നോട്ടൗട്ടായിരുന്നു ദുബെ, പാക്കിസ്ഥാനെതിരേ ഒന്പത് പന്തിൽ നേടിയത് മൂന്ന് റണ്സ് മാത്രം. ദുബെയ്ക്ക് പകരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തിക്കൂടേ എന്ന ചോദ്യം ഇതോടെ പ്രസക്തം. കാരണം, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷദീപ് സിംഗ് എന്നിങ്ങനെ മൂന്ന് സ്പെഷലിസ്റ്റ് പേസർമാർ. പേസ് ഓൾറൗണ്ടറായി ഹാർദിക് പാണ്ഡ്യയും സ്പിൻ ഓൾറൗണ്ടർമാരായി രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ. 20 ഓവർ…
Read Moreതീപ്പൊരി ആവേശം… പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ചരിത്ര ജയം വന്നതിങ്ങനെ
വിക്കറ്റിനായി ബൗളറും ക്ലേസ് ഫീൽഡേഴ്സും അന്പയറിനു മുന്നിൽ അപ്പീൽ ചെയ്യുന്നതല്ല, അതിനപ്പുറം ക്രിക്കറ്റ് ആരാധകർ പരസ്പരം ചോദിക്കുന്ന ചോദ്യമായി മാറി ഹൗസാറ്റ്… ഇന്ത്യ x പാക്കിസ്ഥാൻ ഐസിസി ട്വന്റി-20 ലോകകപ്പ് പോരാട്ടം കണ്ടു കഴിഞ്ഞ് അതിന്റെ ഓർമയിലാണ് ആരാധകർ ഹൗസാറ്റ് (എത്രമാത്രം മികച്ചതായിരുന്നു) എന്നു ചോദിച്ചുപോയത്. തീപ്പൊരി ആവേശം വിതറിയ യഥാർഥ ത്രില്ലർ എന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞ മത്സരമായിരുന്നു ഇന്ത്യ x പാക്കിസ്ഥാൻ. അതെ, അയൽവാശിയുടെ എരിവും പുളിക്കും ഒപ്പം ബൗളിംഗ് തീവ്രതയുടെ പരകോടികൂടി കണ്ട പോരാട്ടമായിരുന്നു അത്. സലാം ബുംറ◄ 19 ഓവറിൽ 119ന് പുറത്തായ ഇന്ത്യ, പാക്കിസ്ഥാനെ 20 ഓവറിൽ 113/7ന് ഒതുക്കി ആറ് റണ്സ് ജയം നേടിയെങ്കിൽ അതിന്റെ ക്രെഡിറ്റ് പേസർ ജസ്പ്രീത് ബുംറയ്ക്കു സ്വന്തം. നാല് ഓവറിൽ 14 റണ്സ് വഴങ്ങി മൂന്ന് വിക്കറ്റ് ബുംറ സ്വന്തമാക്കി. നേടിയ വിക്കറ്റ്…
Read More‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന സ്വപ്നപദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും നഗരസഭകളിൽ നടപ്പിലാക്കുന്നതിന് മേയേഴ്സ് കൗൺസിൽ യോഗം തീരുമാനിച്ചു; ആര്യാ രാജേന്ദ്രൻ
തിരുവനന്തപുരം: മാലിന്യമുള്ള സ്ഥലങ്ങളിൽ നിന്ന് അടിയന്തിരമായി മാലിന്യം നീക്കം ചെയ്യുന്നതിനും അത്തരം സ്ഥലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടു കൂടി ശുചീകരണം നടത്താനും ഹരിത വനവൽക്കരണം ഉൾപ്പെടെയുള്ള പദ്ധതികൾ ഏറ്റെടുക്കാനും തീരുമാനിച്ചതായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ. തിങ്കളാഴ്ച കൂടിയ മേയേഴ്സ് കൗൺസിൽ യോഗത്തിലാണ് തീരുമാനം ആയത്. സംസ്ഥാന സർക്കാർ എല്ലാവർക്കും ഡിജിറ്റൽ വിജ്ഞാനം പകർന്ന് നൽകണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഡിജിറ്റൽ സാക്ഷരതാ പദ്ധതി എല്ലാ കോർപ്പറേഷനുകളിലും നടപ്പാക്കണമെന്ന് തീരുമാനിച്ചതായും മേയർ കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് കുറിപ്പിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം… മേയേഴ്സ് കൗൺസിൽ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേർന്നു. മാലിന്യമുക്ത നവകേരളം പദ്ധതി പ്രകാരം മാലിന്യ സംസ്കരണത്തിൽ ഇന്ന് കൈവന്നിട്ടുള്ള പുരോഗതി മുന്നോട്ടു കൊണ്ടുപോകാനും പൂർത്തീകരിക്കാനും ആവശ്യമായ എല്ലാ നടപടികളും കോർപ്പറേഷനുകൾ ഏറ്റെടുക്കും. മാലിന്യമുള്ള സ്ഥലങ്ങളിൽ നിന്ന് അടിയന്തിരമായി മാലിന്യം നീക്കം ചെയ്യുന്നതിനും അത്തരം…
Read Moreട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ്; തുലാസിലാടി പാക്കിസ്ഥാൻ, ലങ്ക, ഇംഗ്ലണ്ട്
ന്യൂയോർക്ക്: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ചാന്പ്യന്മാരായ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകളുടെ സൂപ്പർ എട്ട് പ്രവേശം തുലാസിൽ. ഗ്രൂപ്പ് എയിൽ അമേരിക്കയോടും ഇന്ത്യയോടും പരാജയപ്പെട്ടതോടെയാണ് പാക്കിസ്ഥാന്റെ സൂപ്പർ എട്ട് പ്രവേശം വിഷമഘട്ടത്തിലായത്. രണ്ട് ജയം വീതം നേടി ഇന്ത്യയും അമേരിക്കയും ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനത്തോടെ സൂപ്പർ എട്ടിലേക്കുള്ള യാത്രയിലാണ്. ഇന്ത്യ, അമേരിക്ക ടീമുകൾക്ക് ശേഷിക്കുന്നത് രണ്ട് മത്സരങ്ങൾ. ഇതിൽ ഒരു ടീം രണ്ട് തോൽവി വഴങ്ങുകയും പാക്കിസ്ഥാൻ ശേഷിക്കുന്ന രണ്ട് മത്സരത്തിലും വൻ ജയം നേടുകയും ചെയ്താൽ അവർക്ക് സൂപ്പർ എട്ടിൽ പ്രവേശിക്കാം. ഗ്രൂപ്പ് ബിയിൽ രണ്ട് മത്സരം കഴിഞ്ഞ ഇംഗ്ലണ്ടിന് മഴയിൽ കളി മുടങ്ങിയപ്പോൾ ലഭിച്ച ഒരു പോയിന്റ് മാത്രമാണുള്ളത്. എന്നാൽ, മൂന്ന് മത്സരങ്ങളിൽ രണ്ട് ജയം ഉൾപ്പെടെ അഞ്ച് പോയിന്റുമായി സ്കോട്ലൻഡ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുണ്ട്. രണ്ട് മത്സരങ്ങളിൽനിന്ന് നാല്…
Read Moreഎട്ടുമാസമായി ശബരിമലയിൽ കെട്ടിക്കിടക്കുന്നത് ആറരലക്ഷം അരവണ; ടെണ്ടറുകൾ വിഫലം
പത്തനംതിട്ട: എട്ടുമാസമായി ശബരിമലയിൽ കെട്ടിക്കിടക്കുന്ന ആറരലക്ഷം അരവണ നീക്കുന്നതിൽ പ്രതിസന്ധി തുടരുന്നു. ടെണ്ടർ കൊടുത്ത ഏക കമ്പനി രണ്ടുകോടി രൂപയാണ് ആവശ്യപ്പെടുന്നത്. അതേസമയം, സന്നിധാനത്തെ ഹാളിൽ നിറച്ചിരിക്കുന്ന അരവണടിന്നുകളിൽ പലതും പൊട്ടി ദുർഗന്ധം വന്നുതുടങ്ങി. സന്നിധാനത്തെ പ്രധാന ഗോഡൗണിൽ ഒന്നരവർഷമായി 6.65 ലക്ഷം ടിൻ അരവണയാണ് കെട്ടിക്കിടക്കുന്നത്. അരവണയിൽ അടങ്ങിയിരിക്കുന്ന ഏലക്കയിലെ കീടനാശിനിക്കേസാണ് അത്രയും അരവണ നശിക്കാൻ കാരണം. സുപ്രീംകോടതി അരവണ നശിപ്പിക്കാൻ പറഞ്ഞിട്ട് ഏട്ടുമാസം പിന്നിട്ടു. ടെണ്ടർ കഴിഞ്ഞ മാസമാണ് വിളിച്ചത്. ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമാണ് ആദ്യ ടെണ്ടറിൽ പങ്കെടുത്തത്. വീണ്ടും ടെണ്ടർ വിളിച്ചപ്പോൾ ഇതേ കമ്പനി മാത്രമാണ് വന്നതും. മൂന്നാം ടെണ്ടർ വിളിക്കാനാണ് ആലോചന. ടിന്നുകൾ പൊട്ടി പുറത്തുവന്ന അരവണ പുളിച്ച് ഗന്ധം വന്നാൽ മണം പിടിച്ച് ആനകൾ എത്താനുള്ള സാധ്യതയുണ്ട്.
Read Moreകേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം സൃഷ്ടിപരമായി മെച്ചപ്പെടുത്തുന്നതിൽ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം നിർണ്ണായക പങ്ക് വഹിക്കും; പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിലെന്ന് പിണറായി വിജയൻ. ഒന്നാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കപ്പെട്ട സാഹചര്യത്തിൽ ഇപ്പോൾ തുറമുഖം വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. ഇതോടുകൂടി കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം സൃഷ്ടിപരമായി മെച്ചപ്പെടുത്തുന്നതിൽ വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം നിർണ്ണായക പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തനാരംഭം ഇനി ദിവസങ്ങൾക്കുള്ളിൽ. ഒന്നാംഘട്ട നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കപ്പെട്ട സാഹചര്യത്തിൽ ഇപ്പോൾ തുറമുഖം വ്യവസായിക വിനിമയത്തിന് പ്രവർത്തനസജ്ജമാണ്. രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ നിർമാണവും ഉടൻ തുടങ്ങുകയാണെന്ന സന്തോഷവാർത്തയും എല്ലാവരുമായും പങ്കുവെക്കുന്നു. 2045 ഓടെ പൂർത്തിയാക്കാൻ ഉദ്ദേശിച്ചിരുന്ന നാലാം ഘട്ടം വരെയുള്ള തുറമുഖത്തിന്റെ സമ്പൂർണ നിർമാണമാണ് 2028 ൽ കമ്മീഷൻ ചെയ്യാൻ ലക്ഷ്യമിട്ടു ഇപ്പോൾ തുടങ്ങുന്നത്. ഇതോടുകൂടി കേരളത്തിന്റെ നിക്ഷേപ അന്തരീക്ഷം സൃഷ്ടിപരമായി…
Read Moreഇൻസ്റ്റഗ്രാം ഉപയോഗം നിർത്താൻ ആവശ്യപ്പെട്ടു; രണ്ട് കുട്ടികളുടെ അമ്മ ജീവനൊടുക്കി
നോയിഡ: ഇൻസ്റ്റാഗ്രാം ഉപയോഗിക്കരുതെന്ന് ഭർത്താവ് ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. നോയിഡയിലെ സെക്ടർ 39 പോലീസ് സ്റ്റേഷൻ പരിധിയിലെ സദർപൂർ കോളനിയിലാണ് സംഭവം. തിങ്കളാഴ്ച ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നതിനെച്ചൊല്ലി യുവതി ഭർത്താവുമായി വഴക്കിട്ടിരുന്നു. ഇതിനു പിന്നാലെ യുവതി വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അറിയിച്ചതിനെ തുടർന്ന് ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒൻപത് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും വിവാഹിതരായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും തുടർ നിയമനടപടികൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Read More