പാ​റ​ക്കെ​ട്ടി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ കാ​ല് തെ​ന്നി കടലിൽ വീണു; സിഡ്നിയിൽ കടലില്‍ വീണ് രണ്ട് മലയാളി യുവതികൾ മുങ്ങിമരിച്ചു

സി​ഡ്നി: തി​ര​യി​ൽ​പെ​ട്ട് ര​ണ്ട് മ​ല​യാ​ളി യു​വ​തി​ക​ൾ മു​ങ്ങി​മ​രി​ച്ചു. ക​ണ്ണൂ​ർ ന​ടാ​ൽ സ്വ​ദേ​ശി​നി​യും ഡോ.​സി​റാ​ജ് ഹ​മീ​ദി​ന്‍റെ ഭാ​ര്യ​യു​മാ​യ മ​ർ​വ ഹാ​ഷിം (33) , കോ​ഴി​ക്കോ​ട് കൊ​ള​ത്ത​റ സ്വ​ദേ​ശി​നി​യും ടി.​കെ. ഹാ​രി​സി​ന്‍റെ ഭാ​ര്യ​യു​മാ​യ ന​രെ​ഷ ഹാ​രി​സ് (ഷാ​നി -38) എ​ന്നി​വ​ർ ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം സി​ഡ്നി സ​ത​ര്‍​ലാ​ന്‍​ഡ് ഷ​യ​റി​ലെ കു​ര്‍​ണെ​ലി​ലെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ത്തി​ലെ പാ​റ​ക്കെ​ട്ടി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ൾ കാ​ല് തെ​ന്നി ഇ​രു​വ​രും ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ഷാ​നി​യു​ടെ സ​ഹോ​ദ​രി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ഉ​ൾ​പ്പ​ടെ സ​ഹാ​യ​ത്തോ​ടെ​യു​ള്ള തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രേ​യും ക​ണ്ടെ​ടു​ത്ത​ത്. ക​ര​ക്കെ​ത്തി​ച്ച​പ്പോ​ൾ യു​വ​തി​ക​ൾ പൂ​ർ​ണ​മാ​യും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ചി​കി​ത്സ ന​ൽ​കി​യെ​ങ്കി​ലും ര​ണ്ട് പേ​രു​ടേ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.

 

Related posts

Leave a Comment