കൊച്ചി: സ്കൂള്‍ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്ന കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും ഉത്തരവ് ഉണ്ടായിട്ടും സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുന്നത് അമിത ഭാരം ചുമന്ന്. സ്കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചത് 2020 ഡിസംബറിലാണ്. സ്കൂള്‍ ബാഗുകള്‍ക്കായി “പോളിസി ഓണ്‍ സ്കൂള്‍ ബാഗ് 2020′ എന്ന നയമാണ് പ്രഖ്യാപിച്ചത്. ഇതുപ്രകാരം ബാഗുകളുടെ പരമാവധി ഭാരം അഞ്ച് കിലോ ആയി നിജപ്പെടുത്തി. കുട്ടികളുടെ ഭാരത്തിന്റെ പത്തിലൊന്ന് മാത്രമേ പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന് ഉണ്ടാകാവൂ.രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം 2.2 കിലോ ആയിരിക്കണം. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ബാഗിന്റെ പരമാവധി ഭാരമായി നിശ്ചയിച്ചത് 2.5 കിലോയാണ്. ആറ്, ഏഴ് ക്ലാസുകളില്‍ സ്കൂള്‍ ബാഗിന്റെ പരമാവധി ഭാരം നാലു കിലോ ആക്കിയിരുന്നു. എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ സ്കൂള്‍…
Read MoreDay: June 24, 2024
റീൽ ചിത്രീകരിക്കാൻ നടുറോഡിൽ സ്കൂൾ വിദ്യാർഥിനികളുടെ അഭ്യാസം; ബാക്ക് ഫ്ലിപ്പടിച്ചതാണ്, ഒടുവിൽ സംഭവിച്ചത്…
ആളുകൾ പ്രശസ്തരാകനായി സാഹസങ്ങൾ ചെയ്ത് അവ ഇന്റർനെറ്റിൽ അപ്ലോഡ് ചെയ്യുന്നു. ഇത്തരത്തിൽ ഓരോ ദിവസവും നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയിൽ ചിലത് കണ്ടുകഴിഞ്ഞാൽ എന്തിനാണ് ഇത്തരം വീഡിയോകൾ ചിത്രീകരിക്കുന്നതെന്ന് പോലും ആളുകൾക്ക് മനസിലാക്കാൻ കഴിയില്ല. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയാണ്. ആൺകുട്ടികൾ വിചിത്രമായ സ്റ്റണ്ട് ചെയ്യുന്നത് പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറുള്ളതാണ്. എന്നാൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോയിൽ രണ്ട് പെൺകുട്ടികൾ ഒരുമിച്ച് റോഡിൽ സ്റ്റണ്ട് ചെയ്യുന്നതാണ് കാണിക്കുന്നത്. സ്കൂൾ യൂണിഫോമാണ് വിദ്യാർഥിനികൾ ധരിച്ചിരിക്കുന്നത്. ഒരു പെൺകുട്ടി നിൽക്കുകയും മറ്റേയാൾ അവളുടെ തോളിൽ കയറുകയും തുടർന്ന് ബാക്ക്ഫ്ലിപ്പ് ചെയ്യുകയും ചെയ്യുന്നു. ഇത് കൊള്ളാമെന്ന് ആദ്യം തോന്നുമോങ്കിലും പിന്നീട് പെൺകുട്ടി നേരെ റോഡിലേക്ക് വീഴുന്നതാണ് കാണിക്കുന്നത്. വീണ്ടും എഴുന്നേറ്റു നിൽക്കാൻ പോലും പറ്റാത്ത വിധം അവൾക്ക് മുറിവേൽക്കുന്നു. ഇത്തരം സ്റ്റണ്ടുകൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട അപകടങ്ങൾ ഓർമ്മിപ്പിക്കുകയാണ്…
Read Moreമഴ മാറി, അന്യസംസ്ഥാനത്തുനിന്നുള്ള വരും കുറഞ്ഞു; വാഴ കര്‍ഷകര്‍ക്ക് ആശ്വാസത്തിന്റെ വിലക്കയറ്റം
കോട്ടയം: കാലവര്‍ഷത്തിന് ശമനം വന്നതോടെ വാഴ കര്‍ഷകര്‍ക്ക് ആശ്വാസം. വാഴക്കുലയ്ക്ക് പെട്ടന്നാണ് വില കയറിയത്. കഴിഞ്ഞ വേനലിലും വേനല്‍മഴയിലും വ്യാപകമായി വാഴ നിലംപൊത്തി. പിണ്ടിപ്പുഴുവിന്റെ ശല്യവും കൂടുതലുണ്ട്. ഇതോടെ വാഴക്കുലയ്ക്ക് ക്ഷാമം വന്നതോടെ വില പെട്ടന്ന് കയറുകയാണ്. ഓണം വരെ വില ഉയര്‍ന്നുനിന്നേക്കും. ഓണത്തിന് ഉപ്പേരി വറക്കാന്‍ ഏത്തക്കായയ്ക്ക് പൊന്നുംവില കൊടുക്കേണ്ടിവരാം. പാളയംകോടനും ഞാലിപ്പൂവനും റോബസ്റ്റയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്. തുശ്ചവില ലഭിച്ചിരുന്നതില്‍ നിന്നാണ് നിലവിലെ വര്‍ധന. കാലം തെറ്റി പെയത മഴ കര്‍ഷകരുടെ നെഞ്ചില്‍ തീ കോരിയിട്ടു എന്നു തന്നെ പറയാം. ജില്ലയില്‍ 40 ഹെക്ടറിലാണ് വേനല്‍മഴയില്‍ വാഴക്കൃഷി നശിച്ചത്. തമിഴ്നാട്ടിലും കര്‍ണാടകത്തിലും നിന്നുള്ള വാഴക്കുല വരവ് കുറഞ്ഞതോടെയാണ് നാടന്‍ കുലയ്ക്ക് ആവശ്യക്കാരേറിയത്. വിപണിയിലെ അപ്രതീക്ഷിത കുതിപ്പ് വരുംമാസങ്ങളിലും പ്രതിഫലിക്കുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. ഏത്തവാഴ കുലയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ചിങ്ങമാസത്തിലാണ്. വാഴക്കുല വില (പഴയ വില…
Read Moreറഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവയ്പ്; ഒൻപത് പേര് കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവയ്പ്. ഡര്‍ബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവയ്പ്. ആക്രമണത്തില്‍ പോലീസുകാരുള്‍പ്പെടെ ഒൻപത് പേര് കൊല്ലപ്പെട്ടു.ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കുനേരെ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. ആക്രമണത്തിൽ ഒരു പുരോഹിതനും കൊല്ലപ്പെട്ടു. നാല് അക്രമികളും പോലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി തെരച്ചില്‍ നടക്കുന്നതായി പോലീസ് അറിയിച്ചു. ആരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമല്ല.
Read Moreഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ ഒളിന്പിക്സിന്
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ പാരീസ് ഒളിന്പിക്സിനു യോഗ്യത ഉറപ്പിച്ചു. നാഗലിന്റെ രണ്ടാം ഒളിന്പിക്സാണ്. ടോക്കിയോ ഒളിന്പിക്സിൽ പങ്കെടുത്ത ഇന്ത്യൻ താരം രണ്ടാം റൗണ്ടിൽ കടന്നിരുന്നു. പുരുഷ സിംഗിൾസ് റാങ്കിംഗിൽ നടത്തിയ മുന്നേറ്റമാണ് നാഗലിന് പാരീസ് ഒളിന്പ്കിസ് സിംഗിൾസ് മത്സരത്തിനു യോഗ്യത നൽകിയത്. സിംഗിൾസ് ഇനത്തിൽ ഒളിന്പിക്സിൽ തുടർച്ചയായി യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാനരാണ് നാഗൽ. മുന്‍പ് ലിയാണ്ടർ പേസാണ് (1992, 1996, 2000) ഈ നേട്ടം കൈവരിച്ചത്. 1996ൽ പേസ് വെങ്കലമെഡൽ നേടുകയും ചെയ്തു. 71-ാം റാങ്കിലാണ് നാഗൽ. അടുത്ത കാലത്തെ മികച്ച പ്രകടനമാണ് ഇന്ത്യൻ താരത്തിന്റെ റാങ്കിംഗിൽ മുന്നേറ്റമുണ്ടാക്കിയത്. ഒളിന്പിക്സിനു മുന്‍പ് നാഗൽ ജൂലൈ ഒന്നിന് ആരംഭിക്കുന്ന വിംബിൾഡണിനുള്ള ഒരുക്കത്തിലാണ്. ആദ്യമായി താരം വിംബിൾഡണ്‍ പ്രധാന ഡ്രോയിൽ പ്രവേശിച്ചിരിക്കുകയാണ്.
Read Moreകോപ്പ അമേരിക്ക ഫുട്ബോൾ കേരള വിഷനിൽ
കോട്ടയം: 2024 കോപ്പ അമേരിക്ക ഫുട്ബോൾ ചാന്പ്യൻഷിപ്പിന്റെ തത്സമയ സംപ്രേഷണം കേരള വിഷൻ ബീറ്റ്സ് (കെബി ബീറ്റ്സ്) ചാനലിലൂടെ ആരാധകർക്കു മുന്നിലേക്ക്. അമേരിക്കയിൽ ഈ മാസം 21ന് ആരംഭിച്ച കോപ്പ അമേരിക്ക ഫുട്ബോളിന്റെ തത്സമയ സംപ്രേഷണം ഇന്ത്യയിൽ ലഭിച്ചിരുന്നില്ല.
Read Moreഇന്ത്യ x ഓസ്ട്രേലിയ പോരാട്ടം ഇന്ന്; സൂപ്പർ എട്ട് ഗ്രൂപ്പിൽ ഒന്നാമനാകാൻ ഇന്ത്യ
സെന്റ് ലൂസിയ: ഐസിസി ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ നിർണായ പോരാട്ടത്തിന് ഇന്ത്യ ഇന്നു കളത്തിൽ. സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരത്തിൽ ഇന്ത്യയുടെ എതിരാളി ഓസ്ട്രേലിയയാണ്. സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. അഫ്ഗാനിസ്ഥാനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയ ഓസ്ട്രേലിയയ്ക്കും ഇന്ന് ജയം അനിവാര്യം. സമ്മർദം ഓസീസിന് അഫ്ഗാനിസ്ഥാനോടു പരാജയപ്പെട്ട ഓസ്ട്രേലിയ സെമി ഫൈനൽ കാണാതെ പുറത്താകാനുള്ള സാധ്യതയാണുള്ളത്. ഇന്ത്യയോട് ഇന്നു പരാജയപ്പെട്ടാൽ ഓസ്ട്രേലിയയുടെ വഴി ഏകദേശം അടയും. നാളെ അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും തമ്മിലാണ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ അവസാന മത്സരം. ബംഗ്ലാദേശിനെ കീഴടക്കിയാൽ അഫ്ഗാനിസ്ഥാന് സെമിയിൽ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിൽ നെറ്റ് റണ്‍റേറ്റിന്റെ കണക്ക് നോക്കിയിരിക്കാതെ ജയത്തോടെ സെമിയിൽ പ്രവേശിക്കാനാണ് രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ ശ്രമം. ഇന്ത്യ ഇന്ന് പരാജയപ്പെട്ടാൽ ഓസ്ട്രേലിയയ്ക്കും നാല് പോയിന്റാകും. ബംഗ്ലാദേശിനെ…
Read More‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര ദിനം’; പാർലമെന്റിലേക്ക് എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി
ന്യൂഡൽഹി: പാര്‍ലമെന്റ് സമ്മേളനത്തിലേക്ക് എംപിമാരെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്ര ദിനമാണ് ഇതെന്ന് നരേന്ദ്ര മോദി പറഞ്ഞു. 60 വര്‍ഷത്തിന് ശേഷമാണ് തുടര്‍ച്ചയായി മൂന്നാം തവണ അധികാരത്തിലെത്തുന്നത്. രാജ്യത്തെ നയിക്കാന്‍ എല്ലാവരുടെയും പിന്തുണ വേണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞു. എല്ലാവരുടെയും പിന്തുണ ഉറപ്പാക്കാന്‍ ശ്രമമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണ ജനങ്ങൾക്കായി പ്രതിപക്ഷവും പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു. മൂന്നാം തവണയും ജനങ്ങൾ സർക്കാരിൽ വിശ്വാസമർപ്പിച്ചു. ജനങ്ങൾക്കായി ആത്മാർഥമായി പ്രവർത്തിക്കുമെന്നും ഈ യാത്രയിൽ എല്ലാവരേയും ഒരുമിച്ച് നയിക്കുമെന്നും മോദി വ്യക്തമാക്കി. പ്രതിപക്ഷം പാർലമെന്റിന്റെ മാന്യത പാലിക്കുമെന്നാണ് പ്രതീക്ഷയെന്നു പറഞ്ഞ മോദി തന്റെ പ്രസംഗത്തിനിടെ അടിയന്തരാവസ്ഥക്കാലത്തെ കുറിച്ചും ഓർമ്മിച്ചു. ജൂൺ 25 ജനാധിപത്യത്തിനേറ്റ കളങ്കമാണ്. ഭരണഘടനപോലും അന്ന് വിസ്മരിക്കപ്പെട്ടുവെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Read More‘സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ല’… ആ ആലിംഗനത്തിൽ ജാതീയത കലർത്തിയത് വേദനിപ്പിച്ചെന്ന് ദിവ്യ എസ്.അയ്യർ
തിരുവനന്തപുരം: ഹൃദയത്തിന്റെ ഭാഷയിലാണ് കെ .രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. മുൻ മന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ചതിൽ ജാതീയത കലർത്തിയത് വേദനിപ്പിച്ചെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ.എസ്.അയ്യർ. സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ലെന്നും ദിവ്യ പറഞ്ഞു. അപക്വമായ മനസിന് ഉടമകളായിട്ടുള്ളവരാണ് അതിൽ ജാതീയ ചിന്ത കലര്‍ത്തിയത്. ജാതീയമായ പരാമര്‍ശങ്ങള്‍ വേദനിപ്പിച്ചു. ജീവിതത്തില്‍ ഇന്ന് വരെ ജാതി നോക്കി ജീവിച്ചിട്ടില്ലെന്നും ദിവ്യ പറഞ്ഞു.
Read Moreപെൻഗ്വിൻ തീമിൽ ജാപ്പനീസ് റൈസ് ബോളുകൾ; ‘ക്യൂട്ട്’ ആയിരിക്കുന്നെന്ന് നെറ്റിസൺസ്
പാചകം ചെയ്ത വിഭവങ്ങൾ നന്നായി രൂപകല്പന ചെയ്യാനും അവയെ ആകർഷകമായി അവതരിപ്പിക്കാനും ഇഷ്ടപ്പെടുന്ന പാചകക്കാരുണ്ട്. അങ്ങനെയുള്ളവരെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് വൈറലായ ഈ വീഡിയോ. അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിൽ ജാപ്പനീസ് റൈസ് ബോളുകൾ പെൻഗ്വിന്റെ രൂപത്തിലാണ് തയാറാക്കിയിരിക്കുന്നത്. മനോഹരമായ ചെറിയ പെൻഗ്വിനുകളോട് സാമ്യമുള്ള റൈസ് ബോളുകൾ ഫീച്ചർ ചെയ്യുന്ന വീഡിയോയുടെയും ചിത്രങ്ങളുടെയും മിശ്രിതമാണ് ഈ ഇൻസ്റ്റാഗ്രാം പോസ്റ്റ്. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയും ചിത്രങ്ങളും ഇതിനകം വൈറലാകുകയും ആയിരക്കണക്കിന് ലൈക്കുകൾ നേടുകയും ചെയ്തു. സംഭവം ക്യൂട്ട് ആയിരിക്കുന്നെന്നാണ് നെറ്റിസൺസിന്റെ അഭിപ്രായം. പെൻഗ്വിൻ പോലുള്ള റൈസ് ബോളുകളുടെ വലുപ്പത്തെക്കുറിച്ച് കാഴ്ചക്കാർക്ക് സൂചന നൽകാനായി നന്നായി തയ്യാറാക്കിയ അരി ഉരുളകൾ പോക്കറ്റിൽ നിന്ന് പുറത്തെടുക്കുന്നത് പങ്കിട്ട വിഷ്വലുകളിലൊന്നിൽ കാണാം. നെറ്റിസൺസ്മാർക്കിടയിൽ വലിയ സ്വീകാര്യതയാണ് വീഡിയോയ്ക്ക് ലഭിച്ചത്.
Read More