വിയന്ന: രണ്ടു ദിവസത്തെ ഓസ്ട്രിയ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്ട്രിയയിലെത്തി. ഇന്ത്യൻ പൗരന്മാരെ അദ്ദേഹം അഭിവാദ്യം ചെയ്തു. ഇന്ന് ഓസ്ട്രിയൻ പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെല്ലനെ സന്ദർശിക്കുകയും ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമറുമായി ചർച്ച നടത്തുകയും ചെയ്യും. റഷ്യൻ സന്ദർശനത്തിനു ശേഷം മോസ്കോയിൽനിന്നാണ് അദ്ദേഹം ഓസ്ട്രിയയിലെത്തിയത്. 40 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത്. 1983ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയാണ് അവസാനമായി ഓസ്ട്രിയ സന്ദർശിച്ചത്. പ്രധാനമന്ത്രിയും ചാൻസലറും ഇന്ത്യയിലെയും ഓസ്ട്രിയയിലെയും വ്യവസായ പ്രമുഖരെ അഭിസംബോധന ചെയ്യും.
Read MoreDay: July 10, 2024
അമേരിക്കയിൽ മനുഷ്യക്കടത്ത്; നാല് ഇന്ത്യൻ വംശജർക്കെതിരേ കുറ്റംചുമത്തി
ടെക്സസ്: അമേരിക്കയിൽ മനുഷ്യക്കടത്ത് കേസിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് ഇന്ത്യൻ വംശജർക്കെതിരേ കുറ്റംചുമത്തി. മനുഷ്യക്കടത്തിനിരകളായ 15 സ്ത്രീകളെ ഒരു വീട്ടിൽനിന്നു കണ്ടെത്തിയ സംഭവത്തിലാണ് കുറ്റംചുമത്തിയിരിക്കുന്നത്. ചന്ദൻ ദാസ്റെഡ്ഡി (24), ദ്വാരക ഗുന്ദ (31), സന്തോഷ് കട്കൂരി (31), അനിൽ മാലെ (37) എന്നിവർക്കെതിരേയാണ് നടപടി. ടെക്സസിലെ ഹൂസ്റ്റണിൽ കഴിഞ്ഞ മാർച്ചിലാണ് ഇവർ അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണു പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രിൻസ്റ്റൺ കോളിൻകൗണ്ടിയിലുള്ള ഗിൻസ്ബർഗ് ലെയ്നിലെ വീട്ടിലാണ് 15 യുവതികളും കഴിഞ്ഞിരുന്നത്. വീട്ടുപകരണങ്ങളൊന്നുമില്ലാത്ത ഈ വീട്ടിൽ വെറുംനിലത്താണു യുവതികൾ കിടന്നിരുന്നതെന്നും പോലീസ് പറയുന്നു. സന്തോഷ് കട്കൂരിയും ഭാര്യയും നടത്തിയിരുന്ന കമ്പനികളിൽ ജോലിക്കെത്തിച്ചതായിരുന്നു ഇവരെ. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിൻസ്റ്റൺ പോലീസ് നടത്തിയ തെരച്ചിലിലാണു മനുഷ്യക്കടത്ത് കണ്ടെത്തിയത്. കട്കൂരിയുടെ വീട്ടിൽനിന്നും ലാപ്ടോപ്പുകൾ, ഫോണുകൾ, പ്രിന്ററുകൾ, വ്യാജരേഖകൾ എന്നിവ പിടിച്ചെടുത്തിരുന്നു.
Read Moreമോദിയുടെ റഷ്യൻ സന്ദർശനത്തെ വിമർശിച്ച് സെലൻസ്കി
കീവ്: രാജ്യത്തിനെതിരേ റഷ്യൻസേന അതിക്രൂര ആക്രമണം അഴിച്ചുവിട്ട ദിവസം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മോസ്കോയിലെത്തി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തിയതിനെ വിമർശിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ളോമിദിർ സെലൻസ്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ തലവൻ കെട്ടിപ്പിടിച്ചത് ലോകത്തിലെ ഏറ്റവും വലിയ ക്രിമിനലിനെയാണ്. ഇതിൽ നിരാശയുണ്ടെന്നും സമാധാനശ്രമത്തിനുള്ള വലിയ തിരിച്ചടിയാണിതെന്നും സെലൻസ്കി എക്സിൽ കുറിച്ചു. മോദിയുടെ സന്ദർശനദിവസം കീവിലെ കുട്ടികളുടെ ആശുപത്രിക്കുനേരെ ഉൾപ്പെടെ റഷ്യൻ സേന നടത്തിയ വ്യോമാക്രമണത്തിൽ മൂന്നു കുട്ടികളടക്കം 38 പേർ കൊല്ലപ്പെട്ടെന്നും ഇതേദിവസംതന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റഷ്യ നടത്തിയ ആക്രമണങ്ങളിൽ മറ്റേണിറ്റി ആശുപത്രികളും സ്കൂളുകളും ഉൾപ്പെടെ നൂറോളം കെട്ടിടങ്ങൾ തകർന്നതായും സെലൻസ്കി അറിയിച്ചു. ആക്രമണത്തിൽ തകർന്ന ആശുപത്രികളുടെയും സ്കൂളുകളുടെയും ദൃശ്യങ്ങളും സെലൻസ്കി എക്സിൽ പങ്കുവച്ചു.
Read Moreഗൗതം ഗംഭീർ പരിശീലകൻ
മുംബൈ: ഗൗതം ഗംഭീറിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി നിയമിച്ചു. 2027 ഡിസംബർ 31 വരെയാണ് കരാർ. ഇന്ത്യയുടെ ശ്രീലങ്ക പര്യടനമാണ് ഗംഭീറിന്റെ ആദ്യ ചുമതല. പര്യടനത്തിൽ മൂന്നു ഏകദിനവും മൂന്നു ട്വന്റി-20യുമാണുള്ളത്. ബാറ്റിംഗ് കോച്ചായി അഭിഷേക് നായരെയും ബൗളിംഗ് കോച്ചായി വിനയ് കുമാറിനെയും നിയമിക്കണമെന്ന് ഗംഭീർ ആവ ശ്യപ്പെട്ടു.
Read Moreഇന്‍ഡിഗോ വിമാനത്തിനുള്ളിൽ ഡാൻസ് റീല്‍സ് ഷൂട്ട്..! ശല്യം നിർത്തൂ, വെറുതെയല്ല യാത്ര വൈകുന്നതെന്ന് വിമർശകർ
ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ വച്ച് സൽമ ഷെയ്ഖ് എന്ന സ്ത്രീ ചെയ്ത ഡാൻസ് റീല്സിനെതിരേ സോഷ്യൽ മീഡിയയിൽ വിമർശനപ്പെരുമഴ. കറുത്ത സാരി ധരിച്ച് വിമാനത്തിലെ സീറ്റുകള്ക്കിടയില്നിന്നായിരുന്നു സല്‍മയുടെ ഡാന്‍സ്. എ.ആർ. റഹ്മാനും എസ്.പി. ബാലസുബ്രഹ്മണ്യവും ചേർന്നൊരുക്കിയച്ച ‘സ്റ്റൈൽ സ്റ്റൈൽ’ എന്ന ഗാനത്തിലെ “കാതലിച്ചാല് കവിതെ വരും കണ്ട് കൊണ്ടേ പെണ്ണാളെ….’ എന്ന ഭാഗത്തിനൊപ്പിച്ചു ചുവടുവച്ച സല്‍മയുടെ റീല്‍സ് വീഡിയോ ഇരുപത് ലക്ഷത്തിലേറെ പേരാണ് ഇതുവരെ കണ്ടത്. എന്നാൽ, വീഡിയോക്കെതിരേ രൂക്ഷ വിമര്‍ശനമാണു പലരും നടത്തിയത്. ഇതു കണ്ടപ്പോൾ വളരെയധികം നാണക്കേട് തോന്നിയെന്നും ഇത്തരം വിഡ്ഢിത്തങ്ങള്‍ ചെയ്യാന്‍ അവരുടെ സ്വകാര്യ യാത്രയല്ല അതെന്നും ഒരു കാഴ്ചക്കാരന് എഴുതി. “ഹലോ… ശല്യം നിർത്തൂ, ഇത് നിങ്ങളുടെ വീടല്ല’ എന്നായിരുന്നു മറ്റൊരു കുറിപ്പ്. വെറുതെയല്ല വിമാനങ്ങള്‍ വൈകുന്നതെന്ന ആക്ഷേപവുമുയർന്നു.
Read Moreഇന്ത്യൻ വോളിയിലെ മിന്നൽപ്പിണർ നെയ്യശേരി ജോസ് ഓർമയായി
തൊടുപുഴ: കാണികളുടെ സിരകളെ ത്രസിപ്പിക്കുന്ന സ്മാഷുമായി കളിക്കളം അടക്കിവാണ മുൻ ഇന്ത്യൻ വോളി താരവും കേരള ടീം മുൻ ക്യാപ്റ്റനുമായിരുന്ന നെയ്യശേരി ജോസ് (സി.കെ.ഔസേപ്പ്-78) ഓർമയായി. തിങ്കളാഴ്ച വൈകുന്നേരം വീട്ടിൽനിന്നു നെയ്യശേരിയിലേക്ക് പോകുന്നതിനിടെ ദോഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരുത്തും പ്രതിഭയും സമന്വയിച്ച പവർഗെയിമിന്റെ ഉടമയായിരുന്നു ജോസ്. എതിർ ടീമിന്റെ ദൗർബല്യം തിരിച്ചറിഞ്ഞ് അതിസമർത്ഥമായി പന്ത് ഫിനിഷ് ചെയ്യുന്നതിനു ഇദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് ഒന്നുവേറെ തന്നെയായിരുന്നു. ഉന്നം പിഴയ്ക്കാത്ത സ്മാഷായിരുന്നു ഇദ്ദേഹത്തിന്റേത്. റെയിൽവേയിൽ നിന്നു ഫാക്ട് ടീമിലെത്തിയ ഇദ്ദേഹം സിംഗപ്പൂരിലും ശ്രീലങ്കയിലും നടന്ന അന്താരാഷ്ട്ര മൽസരങ്ങളിൽ ഇന്ത്യൻ ജഴ്സിയണഞ്ഞു. കളിക്കളത്തിൽ നിന്നു വിരമിച്ച ശേഷം ഫാക്ട് സ്കൂളിന്റെയും എറണാകുളം ജില്ലാ ടീമിന്റെയും പരിശീലകനായും മികവ് തെളിയിച്ചു. ഇന്ത്യൻതാരം ജിമ്മി ജോർജിനെ അനുസ്മരിപ്പിക്കുന്ന ചാട്ടവും ഇടിമിന്നൽ സ്മാഷുമായിരുന്നു ജോസിന്റെ പ്രത്യേകത. സ്കൂൾ പഠനകാലയളവിൽ തന്നെ കായികരംഗത്ത് മികവ്…
Read Moreയുവാവിനെ ഒന്നര മാസത്തിനിടെ പാമ്പ് കടിച്ചത് ആറ് തവണ; ആക്രമണം പ്രത്യേക ദിവസങ്ങളിൽ മാത്രം
പാമ്പ് കടിച്ച വാർത്ത പലപ്പോഴും നമ്മൾ കേൾക്കാറുളളതാണ്. എന്നാൽ ഒന്നര മാസത്തിനിടെ ആറ് തവണ പാമ്പ് കടിച്ചെന്ന് പറഞ്ഞാൽ അൽപമെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. എന്നാൽ സംഗതി സത്യമാണ്. ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള 24 കാരനായ വികാസ് ദുബെ എന്ന യുവാവിനാണ് ഒന്നര മാസത്തിനുള്ളിൽ ആറ് തവണ പാമ്പുകടിയേറ്റത്. യുവാവിനെ പാന്പ് കടിക്കുന്പോഴെല്ലാം ആശുപത്രിയിലെത്തി ചികിത്സ തേടാറുണ്ട്. ആശുപത്രി വാസം കഴിഞ്ഞ് തിരികെ വീട്ടിലെത്തുന്പോഴേക്കും അടുത്ത പാന്പ് കടിയേറ്റിരിക്കും. ശനിയോ ഞായറോ ആയിരിക്കും എല്ലായ്പ്പോഴും ഇയാൾക്ക് പാന്പ് കടിയേൽക്കുന്നത്. ഓരോ തവണയും പാന്പ് കടിക്കുന്നതിന് മുമ്പ് തനിക്ക് ഒരു മുൻവിളി ഉണ്ടാകുമെന്നും വികാസ് പറഞ്ഞു.
Read Moreമൂന്നാർ ഗ്യാപ് റോഡിൽ നിയമലംഘനം തടയാൻ വഴിയില്ലേ? റോഡ് നിയമങ്ങൾ ലംഘിക്കുന്നവരിൽ അധികവും 20നും30നും മധ്യേ പ്രായമുള്ളവർ
മൂന്നാർ: പ്രകൃതി കനിഞ്ഞനുഗ്രഹിച്ച മൂന്നാറിലെ ഗ്യാപ് റോഡ് ആധുനിക രീതിയിൽ നിർമിച്ചതോടെ ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണം കുത്തനേ ഉയരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുള്ള നിരവധിപ്പേരാണ് സമീപനാളിൽ നിയമലംഘനത്തിന്റെ പേരിൽ പിടിയിലായത്. പച്ചപ്പുനിറഞ്ഞ തേയിലത്തോട്ടങ്ങളും ദൃശ്യവിരുന്നൊരുക്കുന്ന കാഴ്ചകളുമാണ് വാഹനത്തിൽ തലയും കൈയുമെല്ലാം പുറത്തിടാനും ഡോറിൽ കയറിയിരുന്നു യാത്ര ചെയ്യാനും സഞ്ചാരികളെ പ്രേരിപ്പിക്കുന്നത്. സമീപനാളിൽ മാത്രം എട്ടോളം വാഹനങ്ങളാണ് മോട്ടോർവാഹന വകുപ്പിന്റെ പിടിയിലായത്. ഇതിൽ ചില ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. അന്തർസംസ്ഥാന വാഹന രജിസ്ട്രേഷൻ ഉടമകളും ഒന്നുമറിയാതെ കേസിൽപ്പെട്ടു. നിരത്തിൽ ട്രാഫിക് നിയമലംഘനം സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഒരുപരിധിവരെയെങ്കിലും കേസിൽപ്പെടുന്നത് ഒഴിവാക്കാൻ കഴിയുമായിരുന്നു. നിയമലംഘനം നടത്തിയവരിൽ ഭൂരിഭാഗവും യുവാക്കളായിരുന്നു. വാഹനങ്ങളിൽ അപകടകരമായ രീതിയിൽ യാത്രചെയ്യുന്നത് മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടികളുമായി രംഗത്തെത്തിയത.് എന്നാൽ നിയമലംഘനത്തിന് അറുതിവരുത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. അഭ്യാസ…
Read Moreമൂന്നുവയസുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ നാണയം പുറത്തെടുത്തു; കുട്ടി സുഖമായിരിക്കുന്നെന്ന് ഡോക്ടർമാർ
തൊടുപുഴ: മൂന്നു വയസുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ നാണയം സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മൂവാറ്റുപുഴ സ്വദേശിനിയായ മൂന്നുവയസുകാരിയെ വയറുവേദനയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്നു നടത്തിയ വിശദ പരിശോധനയിലാണ് രണ്ടര സെന്റിമീറ്റർ വലിപ്പമുള്ള നാണയം അന്നനാളത്തിൽ കുടുങ്ങിയതായി കണ്ടെത്തിയത്. എൻഡോസ്കോപ്പിയിലൂടെ അന്നനാളത്തിൽ കുടുങ്ങിയ ഒരു രൂപ നാണയം പുറത്തെടുത്തു. ഗാസ്ട്രോ എന്ററോളജി വിഭാഗത്തിലെ ഡോ. ബോണി ജോർജ്, അനസ്തേഷ്യ വിഭാഗത്തിലെ ഡോ. ആനന്ദ് മാത്യു മാമ്മൻ, എൻഡസ്കോപ്പി ടെക്നീഷൻ ഡി. ബൈജു, അനസ്തേഷ്യ ടെക്നീഷൻ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് അന്നനാളത്തിൽനിന്നു നാണയം പുറത്തെടുത്തത്. കുട്ടി സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
Read Moreഅയ്യോ കാക്കേ പറ്റിച്ചോ… സോഷ്യൽ മീഡിയയിൽ ലൈവ് പോയി യുവതി; പിന്നാലെ കടൽ കാക്കകൾ സംഘം ചേർന്നെത്തി; പിന്നെ സംഭവിച്ചത്…
സോഷ്യൽ മീഡിയയിൽ ലൈവിനിടെ പല അബദ്ധങ്ങളും നമുക്ക് സംഭവിക്കാറുണ്ട്. അവയിൽ ചില തൊക്കെ നമ്മെ ചിരിപ്പിക്കുന്നതുമുണ്ട്. അത്തരത്തിൽ ലൈവിനിടെ യുവതിക്ക് സംഭവിച്ച അമളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്. ഒരു ജലാശയത്തിന്റെ അരികത്തിരുന്ന് യുവതി ലൈവ് വീഡിയോ ചെയ്യുകയായിരുന്നു. ഒപ്പം തന്നെ കഴിക്കുന്നതിനായി അവൾ ഒരു ബർഗറും എടുത്തു. എന്നാൽ ബർഗർ കണ്ടതോടെ പരിസരത്ത് ചുറ്റി നടന്ന കടൽ കാക്കകൾക്ക് കൊതി മൂത്തു. കാക്കകളിൽ ഒരെണ്ണം ആദ്യ പരീക്ഷണമെന്നോണം ബർഗർ കൊത്തിക്കൊണ്ട് പോകാൻ ശ്രമിച്ചു. ഉടൻ തന്നെ യുവതി പേടിച്ച് പിന്നിലേക്ക് മാറി. തങ്ങളുടെ തന്ത്രം ഏറ്റെന്ന് മനസിലായ കടൽ കാക്കകൾ സംഘം ചേർന്ന് അവളെ ആക്രമിക്കാൻ വന്നു. അപ്പോൾ തന്നെ പേടിച്ച് കെയിൽ ഉണ്ടായിരുന്ന ബർഗർ അവൾ താഴെ കളഞ്ഞു. കിട്ടിയ തക്കത്തിന് കാക്കകൾ ബർഗറുമായി കടന്നു കളഞ്ഞു. യുവതിയുടെ വെപ്രാളം കണ്ട് അടുത്ത്…
Read More