കോഴിക്കോട്: കൃത്യമായ ഇടവേളകളില്‍ എത്തുന്ന നിപ വെറസ് സംസ്ഥാനത്ത് ആശങ്ക പരത്തുന്നു. നിപ വീണ്ടും നാടിനെ ഭീതിയിലാഴ്ത്തുമ്പോള്‍ ജാഗ്രതയ്ക്കൊപ്പം വെല്ലുവിളികളും ഏറെയാണ്. നിപ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞുവെങ്കിലും വൈറസിനെ പൂര്‍ണമായും തുടച്ചുനീക്കാന്‍ ആകാത്തതാണ് ആരോഗ്യകേരളത്തിന് തിരിച്ചടിയാകുന്നത്. വീണ്ടും നിപയെത്തുമ്പോള് ഏതു രീതിയിലുള്ള ജാഗ്രതാ നടപടികളാണ് എടുക്കേണ്ടതെന്ന അവ്യക്തതയും ആരോഗ്യവകുപ്പിനു മുന്നിലുണ്ട്. സമ്പര്‍ക്കപ്പട്ടിക, ഐസോലേഷന് തുടങ്ങിയ ജാഗ്രതാ നടപടികള്‍ക്ക് പ്രാമുഖ്യം കൊടുക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ തീരുമാനം. 2018 മേയിലാണ് സംസ്ഥാനത്തുതന്നെ ആദ്യമായി നിപ കോഴിക്കോട്ട് സ്ഥിരീകരിച്ചത്. രോഗംസ്ഥിരീകരിച്ച 23 പേരില്‍ 17 പേരും മരണത്തിനു കീഴടങ്ങി, 2019ല്‍ വീണ്ടും പേടിപ്പെടുത്തി നിപ വന്നു. എറണാകുളത്തായിരുന്നു ഇത്. പക്ഷെ മരണമുണ്ടായില്ല. അതിനുശേഷം രണ്ട് വര്‍ഷത്തോളം നിപ മറഞ്ഞുനിന്നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധസംഘം വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തി. ഈ പ്രദേശങ്ങളിലെ…
Read MoreDay: July 21, 2024
അർജുനെ രക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ട്; മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട കോഴിക്കോട് സ്വദേശി അർജുനെ രക്ഷപ്പെടുത്താൻ ആവശ്യമായ ഇടപെടൽ സംസ്ഥാന സർക്കാർ നടത്തിവരികയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. അർജുന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചിരുന്നു. രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കാൻ സർക്കാർ നിരന്തരമായി ഇടപെടുന്ന കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. കർണാടക സർക്കാരുമായി ബന്ധപ്പെട്ട് അടിയന്തിര ഇടപെടൽ നടത്താൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് കളക്ടർ ഏകോപന പ്രവർത്തനം നടത്തിവരികയാണ്. അർജുനെ രക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അർജുനെ കാണാതായിട്ട് ഇന്നേക്ക് ആറാം ദിവസമാണ്. അർജുനു വേണ്ടിയുള്ള തിരച്ചിലിൽ ഇന്ന് സൈന്യവുമിറങ്ങും. ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു. ബെൽഗാമിൽ നിന്ന് ഉച്ചയോടെന നാൽപത് അംഗ സൈന്യം എത്തും. തിരച്ചിലിന് സഹായകമാവുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കി…
Read Moreമുഴുവൻ പല്ലുകളോടെ ജനിച്ച പെണ്‍കുഞ്ഞ്; വീഡിയോ വൈറലാകുന്നു
പിഞ്ചുകുഞ്ഞുങ്ങള്‍ക്ക് പല്ലുകള്‍ കാണില്ലല്ലൊ. മോണ കാട്ടി അവര്‍ ചിരിക്കുന്നതും കരയുന്നതും നല്ല ചേലാണ്. പിന്നീട് പല പ്രായത്തിലായിട്ടാണ് പല്ലുകള്‍ ഉണ്ടാകുന്നത്. മിക്കവാറും 21 വയസാകുമ്പോഴേക്കും ജ്ഞാനപല്ലുകള് ഉള്‍പ്പെടെ 32 പല്ലുകള്‍ രൂപപ്പെട്ടിരിക്കും. പല്ലുകളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന വിവിധ ഘടകങ്ങളുണ്ട്. ശരിയായ പോഷകാഹാരം ഇതില്‍ ഉള്‍പ്പെടുന്നു. അടുത്തിടെ 32 പല്ലുമായി ഒരു കുഞ്ഞ് ജനിച്ച സംഭവം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഈ കുട്ടിയുടെ അമ്മയാണ് പങ്കുവച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇത് അപൂര്‍വ രോഗമാണത്രെ. ഈ അവസ്ഥയെ സാധാരണയായി നേറ്റല്‍ പല്ലുകള്‍ എന്ന് വിളിക്കുന്നു. കുഞ്ഞിന് ഇത് വളരെ ദോഷകരമല്ലെങ്കിലും, ഇത് അമ്മയ്ക്ക് പ്രശ്നമുണ്ടാക്കും. കാരണം കുട്ടിക്ക് ഭക്ഷണം നല്‍കുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ, പല്ലുകള്‍ തകര്‍ന്നാല്‍ കുഞ്ഞത് വിഴുങ്ങാനും സാധ്യതയുണ്ട്. ദൃശ്യങ്ങളില്‍ ഈ കുട്ടി മുഴുവന്‍ പല്ലുകളുമായി ചിരിക്കുന്നത് കാണാം. വീഡിയോ കണ്ട…
Read Moreഅർജുന് വേണ്ടി സൈന്യവുമിറങ്ങും; ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താനാകും; കർവാർ എംഎൽഎ
കർണാടക: മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുളള തിരച്ചിലിന്റെ ആറാം ദിവസമായ ഇന്ന് സൈന്യവുമിറങ്ങും. ഒരു മണിക്കൂറിനുള്ളിൽ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അറിയിച്ചു. ബെൽഗാമിൽ നിന്ന് ഉച്ചയോടെന നാൽപത് അംഗ സൈന്യം എത്തും. തിരച്ചിലിന് സഹായകമാവുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കി ഐഎസ്ആർഒയും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചു. പ്രദേശത്ത് മഴ പെയ്യുന്നതാണ് നിലവിലെ വെല്ലുവിളി.
Read Moreഅര്‍ഹരായ ഒരുപാടു കലാകാരന്മാര്ക്ക് അംഗീകാരം കിട്ടുന്നില്ല; മന്ത്രി സജി ചെറിയാൻ
തൃശൂർ: സംഗീതനാടക അക്കാദമിയില്‍ പെര്‍ഫോമിംഗ് ആര്‍ട്സ് മ്യൂസിയം ഈ വര്‍ഷംതന്നെ സ്ഥാപിക്കാൻ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്നും അതിനായി 50 ലക്ഷം രൂപ അനുവദിക്കുമെന്നും മന്ത്രി സജി ചെറിയാന്. കേരള സംഗീതനാടക അക്കാദമി പുരസ്കാര സമര്‍പ്പണ വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അര്‍ഹരായ ഒരുപാടു കലാകാരന്മാര്ക്കു യഥോചിതം അംഗീകാരം കിട്ടുന്നില്ലെന്നതു സത്യമാണ്. ഇതു പരിഹരിക്കാന്‍ ശ്രദ്ധചെലുത്തും. അവശകലാകാരന്മാരുടെ സംരക്ഷണത്തിന് മാവേലിക്കരയില്‍ ഉടന്‍ കേന്ദ്രം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Moreഭീതി നിറച്ച് വീണ്ടും നിപ; കോഴിക്കോട്ട് ചികിത്സയിലുള്ള പതിനാലുകാരന് ചെള്ളുപനിയല്ല; നിപയെന്ന് സ്ഥിരീകരണം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്. പൂന, കോഴിക്കോട് വൈറോളജി ലാബുകളിൽ നടത്തിയ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ ട്രൂനാറ്റ് പരിശോധനയിലും നിപ പോസിറ്റീവായിരുന്നു. പരിശോധനകളിലെല്ലാം നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ തുടര്‍നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വേഗത്തിലാക്കിയതായി മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളും അമ്മാവനും നിരീക്ഷണത്തിലാണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 20 ആരോഗ്യ പ്രവര്‍ത്തകരെയും ക്വാറന്റൈനിലാക്കി.നിലവിൽ പ്രോട്ടോകോൾ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതേസമയം രോഗ ഉറവിടത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. നിലവില്‍ കുട്ടിയുടെ റൂട്ട് മാപ്പ് തയാറാക്കിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. അഞ്ച് ദിവസം മുമ്പാണ്…
Read Moreഓണത്തിന് സപ്ലൈകോ നിറയും: ഫീസുകളിൽ കാലോചിത വർധന വരും; ചെലവഴിക്കൽ മുൻഗണനകളിൽ മാറ്റം വരും
തിരുവനന്തപുരം: ഓണക്കാലത്ത് സപ്ലൈകോയ്ക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. വിപണി ഇടപെടലിന് സപ്ലൈകോയ്ക്ക് തടസമുണ്ടാകില്ല. ആവശ്യത്തിന് പണമുണ്ടാകും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ ഇപ്പോൾ സാധനങ്ങളുണ്ട്. സാധനങ്ങളുടെ വരവിൽ ഇനി കുറവുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ചെലവഴിക്കൽ മുൻഗണനകളിൽ മാറ്റം വരും. മുൻഗണന കൊടുക്കേണ്ട കാര്യങ്ങൾക്കു മുൻഗണന നൽകും. ചെലവഴിക്കേണ്ട കാര്യങ്ങളിൽനിന്നു മുഖം തിരിക്കില്ല. പദ്ധതികളിലെ പ്രധാന നിർദേശങ്ങൾ ഒന്നും വെട്ടിക്കുറയ്ക്കില്ല. എന്നാൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണ്. എല്ലാകാര്യവും നടത്തിത്തീർക്കാൻ നിലവിൽ ലഭ്യമാകുന്ന വിഭവങ്ങൾ തികയില്ല. ആവശ്യമുണ്ടാകുന്പോൾ പണം ചെലവഴിക്കേണ്ടി വരും. സ്വാഭാവികമായും ഇതിനുള്ള പണം കണ്ടെത്തണം. ഫീസുകളിൽ കാലോചിതമായ വർധന വേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിനുള്ള അർഹമായ അവകാശങ്ങൾ നേടിയെടുക്കുന്നതിന് കേരളത്തിൽ നിന്നുള്ള 18 യുഡിഎഫ് എംപിമാരും പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. ഒരുമിച്ച് നിൽക്കാമെന്ന് എംപിമാർ പറഞ്ഞു. പ്രതിപക്ഷ സംസ്ഥാനങ്ങളെ മോശമായി കൈകാര്യം ചെയ്യുന്നുവെന്ന അഭിപ്രായം യുഡിഎഫിനുമുണ്ട്. മുഖ്യമന്ത്രി…
Read More