പയ്യന്നൂര്‍: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വഞ്ചിച്ചെന്ന സഹോദരന്മാരുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കാലിക്കടവ് പിലിക്കോട് സ്വദേശികളായ ശരത് കുമാര്‍, സഹോദരന് ശ്യാംകുമാർ എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. ചെന്നൈ റെയില്‍വേയില്‍ മികച്ച ശന്പളത്തിലുള്ള ജോലി ശരിയാക്കി നല്‍കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. രണ്ടു പേരിൽനിന്നായി 53,70,000 രൂപയാണ് സംഘം തട്ടിയെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി ശരത്കുമാറില്നിന്നു പണമായും അക്കൗണ്ട് മുഖേനയും 35,20,000 രൂപയാണ് പ്രതികള്‍ കൈപ്പറ്റിയത്. എന്നാല്‍, വാഗ്ദാനം ചെയ്ത ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചുവെന്നു ശരത്കുമാറിന്റെ പരാതിയില്‍ കണ്ണൂര്‍ മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ ശശി, കൊല്ലത്തെ അജിത്ത് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. ശരത്കുമാറിന്റെ സഹോദരന് ശ്യാംകുമാറിന്റെ പരാതിയില്‍ ശശി, അജിത്ത് എന്നിവര്‍ക്കെതിരേ പോലീസ് മറ്റൊരു കേസുമെടുത്തു. കഴിഞ്ഞ നവംബര്‍ 27 മുതല്‍ ഫെബ്രുവരി ആറുവരെയുള്ള ദിവസങ്ങളിലായി 18,50,000…
Read MoreDay: July 23, 2024
ഐപിഎല്ലിലെ അസ്വാരസ്യം കളിക്കളത്തിൽ മാത്രം; കോഹ്ലിയുമായി നല്ല ബന്ധ മെന്ന് ഗൗതം ഗംഭീർ
മുംബൈ: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പുതുതായി നിയമിതനായ മുഖ്യപരിശീലകൻ ഗൗതം ഗംഭീർ, സൂപ്പർ താരം വിരാട് കോഹ്ലിയുമായുള്ളത് നല്ല ബന്ധമാണെന്നു പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്ത്യൻ പരിശീലകനായശേഷം ശ്രീലങ്കയ്ക്കെതിരായ പരന്പരയ്ക്കു പുറപ്പെടുന്നതിനു മുന്‍പ് നടത്തിയ പത്രസമ്മേളനത്തിലാണ് ഗംഭീർ ഇക്കാര്യമറിയിച്ചത്. ‘വിരാടും ഞാനും മുതിർന്ന രണ്ടാളുകളാണ്. ഞങ്ങൾ തമ്മിൽ ആരോഗ്യകരമായ ബന്ധമാണുള്ളത്. കളിക്കളത്തിൽ തങ്ങളണിയുന്ന ജഴ്സിക്കുവേണ്ടി പോരാടുക എന്നത് എല്ലാവരും ചെയ്യുന്നതാണ്’- ഗംഭീർ പറഞ്ഞു. ഐപിഎല്ലിനിടെ കോഹ്ലിയും ഗംഭീറും തമ്മിലുണ്ടായ അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ വിശധീകരണം. ക്യാപ്റ്റൻ സൂര്യ ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് ടീമിനെ സൂര്യകുമാർ യാദവ് നയിക്കുന്നതിനെക്കുറിച്ച് ബിസിസിഐ സെലക്ടർ അജിത് അഗാർക്കർ വിശദീകരണം നൽകി. കൂടുതൽ സമയം ടീമിനൊപ്പം ഉണ്ടാകുന്ന കളിക്കാരൻ എന്നതുൾപ്പെടെ പരിഗണിച്ചാണ് സൂര്യകുമാറിനെ ക്യാപ്റ്റനാക്കിയതെന്ന് അഗാർക്കർ വ്യക്തമാക്കി. ഹാർദിക് പാണ്ഡ്യയെ തഴഞ്ഞായിരുന്നു സൂര്യകുമാറിനെ ഇന്ത്യൻ ട്വന്റി-20 ടീമിന്റെ നായകനാക്കിയത്. 26 മുതൽ ഇന്ത്യ…
Read Moreപ്രണയവിവാഹത്തിന് എതിർപ്പുമായി വീട്ടുകാർ: ഉത്തർപ്രദേശിൽ പോലീസ് സ്റ്റേഷൻ വളപ്പിലെ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി ദമ്പതികൾ
പ്രണയവിവാഹങ്ങൾ ഇപ്പോഴും ചില കുടുംബങ്ങളിൽ അംഗീകരിക്കാറില്ല. എന്നാൽ ആളുകൾ ഇപ്പോൾ നിയമങ്ങളെക്കുറിച്ചും അവരുടെ അവകാശങ്ങളെക്കുറിച്ചും മുമ്പത്തേക്കാൾ കൂടുതൽ ബോധവാന്മാരായതിനാൽ ഈ എതിർപ്പിനെ വകവയ്ക്കാറുമില്ലെന്നതാണ് സത്യം. എന്നാൽ പ്രണയവിവാഹത്തിന് കുടുംബാംഗങ്ങൾ എന്തെങ്കിലും തടസം സൃഷ്ടിച്ചാൽ പോലീസിന്റെ സഹായം തേടാൻ പല ദമ്പതികളും മടിക്കാറില്ല. ഇതുകൊണ്ടാണ് ഇപ്പോൾ പോലീസ് സ്റ്റേഷനുകളിലും വിവാഹങ്ങൾ നടക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്. ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലാണ് ഇത്തരമൊരു സംഭവം അടുത്തിടെ നടന്നത്. കാമുകനുമായുള്ള വിവാഹത്തിന് വീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്ന് യുവതി പോലീസ് സ്റ്റേഷനിലെത്തി അവരോട് മുഴുവൻ കഥയും പറഞ്ഞു. ഇതിനുശേഷം പോലീസ് യുവതിയുടെ വീട്ടുകാരെ വിളിച്ച് കാര്യങ്ങൾ മനസ്സിലാക്കി കൊടുത്തു. ഒടുവിൽ, വീട്ടുകാർ ഇവരുടെ വിവാഹത്തിന് സമ്മതിക്കുകയും ചെയ്തു. അങ്ങനെ അവർ പോലീസ് സ്റ്റേഷനിൽ വച്ച് വിവാഹിതരായി. അടാര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന യുവതി കഴിഞ്ഞ 5 വർഷമായി മധ്യപ്രദേശിലെ ചിത്രകൂട്…
Read Moreഅഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി
ന്യൂഡൽഹി: ബീജിംഗ് ഒളിന്പിക്സിലെ സ്വർണ മെഡിൽ ജേതാവ് അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐഒസിയുടെ പരമോന്നത ബഹുമതിയായ ഒളിന്പിക് ഓർഡർ ബിന്ദ്രയ്ക്ക് സമ്മാനിക്കും. പാരിസിൽ ചേർന്ന അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. അടുത്ത മാസം പത്താം തീയതി പാരിസിൽ നടക്കുന്ന ഐഒസി സെഷനിൽ പുരസ്കാരം സമ്മാനിക്കും. സുപ്രധാന നേട്ടത്തിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ചു. ഒളിന്പിക്സുമായി ബന്ധപ്പെട്ട് ഇപ്പോൾ പാരീസിലാണ് അഭിനവ് ബിന്ദ്ര.
Read Moreപാരീസിൽ മെഡലിന്റെ നിറം മാറ്റും; വിരമിക്കൽ പ്രഖ്യാപിച്ച് മലയാളി താരം പി.ആര്. ശ്രീജേഷ്
കോട്ടയം: ഇന്ത്യന്‍ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പറായ മലയാളി താരം പി.ആര്. ശ്രീജേഷ് പാരീസ് ഒളിമ്പിക്സിനുശേഷം കളിക്കളത്തില്‍നിന്നു വിരമിക്കുന്നു. പതിനെട്ടു വര്‍ഷം നീണ്ട കരിയറില്‍ ഒട്ടേറെ അഭിമാനമുഹൂർത്തങ്ങൾ രാജ്യത്തിനു സമ്മാനിച്ചാണു ശ്രീജേഷിന്റെ പടിയിറക്കം. മൂന്ന് ഒളിമ്പിക്സുകളിലുള്പ്പെടെ 328 രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ ഗോള്‍വലയ്ക്കു മുന്നില്‍ വന്മതിൽ പോലെ അജയ്യനായി തുടർന്ന ശ്രീജേഷ് ഹോക്കി ലോകകപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിലും ഇന്ത്യയെ വിജയതീരത്തേക്കു നയിച്ച താരമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഹോക്കി ഗോൾകീപ്പർക്കുള്ള പുരസ്കാരം സ്വന്തമാക്കിയ ശ്രീജേഷിന് ഇന്ത്യൻ ഹോക്കിക്കു നല്കിയ സംഭാവനകൾ പരിഗണിച്ച് 2017ൽ പദ്മശ്രീയും 2021ൽ ഖേൽരത്നയും നല്കി രാജ്യം ആദരിച്ചു. 2011ലെ പ്രഥമ ഏഷ്യൻ ചാന്പ്യൻസ് ട്രോഫിയിലൂടെയാണു ശ്രീജേഷിന്റെ രാജ്യാന്തര കരിയറിനു തുടക്കമാകുന്നത്. പിന്നാലെ മിന്നുന്ന പ്രകടനങ്ങളിലൂടെ ദേശീയ ടീമിലെ അവിഭാജ്യ ഘടകമായി ശ്രീജേഷ് മാറുകയായിരുന്നു. ഇതുവരെയുള്ള യാത്ര അഭിമാനകരമായിരുന്നുവെന്ന് വിരമിക്കൽ പ്രഖ്യാപനത്തിൽ ശ്രീജേഷ്…
Read Moreമണ്ണിനടിയിൽ നിന്ന് അമ്പലം കണ്ടെത്തിയവർക്ക് ലോറി കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ; രക്ഷാപ്രവർത്തനം അഞ്ചുമാസമെടുത്ത് ആർക്കിയോളജിസ്റ്റുകൾ ചെയ്യണമെന്നാണോ പറയുന്നത്; ശ്രീജിത്ത് പണിക്കർ
കൊച്ചി: കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടി തിരച്ചിൽ ഇന്ന് എട്ടാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഏഴ് ദിവസം പിന്നിട്ടിട്ടും അർജുനെ കണ്ടെത്തുന്നതിനു സാധിക്കാത്തതിൽ വിമർശനം നാനാഭാഗത്തു നിന്നും ഉയരുകയാണ്. ഇതിനിടയിൽ ശ്രീജിത്ത് പണിക്കർ പങ്കുവച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മണ്ണിനടിയിൽ നിന്ന് അമ്പലം കണ്ടെത്തിയവർക്ക് മണ്ണിനടിയിൽ നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന് കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മതഭ്രാന്ത് പിടിച്ച കുറേയധികം മനുഷ്യർ ഉണ്ടെന്നാണ് ശ്രീജിത്ത് പണിക്കർ പറഞ്ഞത്. അർജുന് വേണ്ടിയുളള രക്ഷാപ്രവർത്തനം അഞ്ചുമാസമെടുത്ത് ആർക്കിയോളജിസ്റ്റുകൾ ചെയ്യണമെന്നാണോ ഇവന്മാർ പറയുന്നത് എന്ന് അദ്ദേഹം പരിഹസിച്ചു. ഫേസ്ബുക്കിലാണ് ശ്രീജിത്ത് പണിക്കരുടെ പരിഹാസ കുറിപ്പ്. കുറിപ്പിന്റെ പൂർണ രൂപം… അതിനിടെ മതവെറിയൻസ് കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്. മണ്ണിനടിയിൽ നിന്ന് അമ്പലം കണ്ടെത്തിയവർക്ക് മണ്ണിനടിയിൽ നിന്ന് ലോറി കണ്ടെത്താൻ കഴിഞ്ഞില്ലല്ലോ എന്ന്. രക്ഷാപ്രവർത്തനം അഞ്ചുമാസമെടുത്ത് ആർക്കിയോളജിസ്റ്റുകൾ ചെയ്യണമെന്നാണോ ഇവന്മാർ…
Read Moreകഴിവിന്റെ കാര്യത്തിൽ ‘ഗോവിന്ദ’..! ഗോവിന്ദനേക്കാളും കഴിവ് കോടിയേരി ബാലകൃഷ്ണന്; എസ്എൻഡിപിയുടെ ശൈലി ഗോവിന്ദനറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ
ചേർത്തല: സിപിഎം സംസ്ഥാന സെക്രട്ടറിമാരില്‍ ഇപ്പോഴുള്ള എം.വി. ഗോവിന്ദനേക്കാളും കഴിവ് കോടിയേരി ബാലകൃഷ്ണനായിരുന്നുവെന്ന് എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഗുരുനാരായണ സേവാ നികേതൻ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തലയില്‍ സംഘടിപ്പിച്ച ഗുരുനാരായണ ധർമസമന്വയ ശിബിരവും ഗുരുപൂർണിമാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സമുദായങ്ങളെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് പാർട്ടി സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണനുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് ശേഷമാണ് ഗോവിന്ദന് എസ്എൻഡിപി യോഗത്തെയും ശ്രീനാരായണ പ്രസ്ഥാനങ്ങളെയും കടന്നാക്രമിക്കുന്നത്. എസ്എൻഡിപി യോഗം എന്താണെന്നും അതിന്റെ ശൈലി എന്താണെന്നും ഗോവിന്ദനറിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശക്തമായ ത്രികോണ മത്സരത്തിൽ യുഡിഎഫിന്റെ വോട്ടുകൾ എൻഡിഎ പിടിക്കുന്നതു കൊണ്ടാണ് എൽഡിഎഫിന് വിജയം ഉണ്ടാകുന്നത്. ഇതൊന്നും മനസിലാക്കാതെയാണ് ഇപ്പോൾ എം.വി. ഗോവിന്ദനുൾപ്പെടെയുള്ളവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Moreമുക്ബാംഗ് ചലഞ്ച്: ലൈവ് സ്ട്രീമിംഗിൽ അമിതമായി ഭക്ഷണം കഴിച്ചു; ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
ലൈവ് സ്ട്രീമിംഗിനിടെ അമിതമായി ആഹാരം കഴിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരണപ്പെട്ട വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധ നേടുന്നത്. ചൈനയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. പാൻ സിയോട്ടിംഗ് എന്ന 24കാരിയാണ് പലതരത്തിലുള്ള ഭക്ഷണങ്ങൾ കഴിച്ചുകൊണ്ടിരിക്കെ തന്റെ ഫോളോവേഴ്സിന് മുന്നിൽ മരിച്ചു വീണത്. ഇവരുടെ മരണത്തിന് കാരണമായ മുക്ബാംഗ് എന്ന ചലഞ്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. കിലോ കണക്കിന് ഭക്ഷണം കഴിക്കുക എന്നതാണ് ഈ ചലഞ്ച് കൊണ്ട് ഉദ്ദേശിക്കുന്നത്. വളരെ അപകടകരമായ ഈ ചലഞ്ച് ഏറ്റെടുത്ത് ചെയ്യുന്ന നിരവധി സ്ട്രീമർമാരുണ്ട്. അതിൽ ഒരാളാണ് സിയോട്ടിംഗ്. സ്ഥിരമായി സിയോട്ടിംഗ് ഈ ചലഞ്ച് ഏറ്റെടുത്ത് ചെയ്യുമായിരുന്നെന്നാണ് പുറത്തു വരുന്ന വിവരം. കിലോ കണക്കിന് ഭക്ഷണമാണ് ചലഞ്ചിന്റെ ഭാഗമായി യുവതി കഴിച്ചിരുന്നത്. ഓരോ സ്ട്രീമിംഗിലും 10 കിലോയോളം ഭക്ഷണം അവർ കഴിച്ചിരുന്നു. ഇത്തരത്തിൽ ഭക്ഷണം കഴിച്ചത് സിയോട്ടിംഗിന്റെ ദഹന…
Read Moreസ്വർണം വാങ്ങാനെത്തുന്നവർക്ക് ഇനി ആശ്വാസക്കാലം; സ്വർണവില വീണ്ടും കുറഞ്ഞു
കൊച്ചി: വില കൂടിയാലും സ്വർണം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണ്. ഭാവിയിലേക്കുള്ള ഒരു ആസ്തി ആയിട്ടാണ് സ്വർണത്തെ എല്ലാവരും കണക്കാക്കുന്നത്. അതിനാൽത്തന്നെ സ്വർണത്തിന് വിപണിയിൽ വലിയ ഡിമാന്റ് ആണ്. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് ആശ്വസിക്കുന്നതിനുള്ള വാർത്തയാണ് പുറത്ത് വരുന്നത്. സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. ഒരു പവന് സ്വര്‍ണത്തിന് 53960 രൂപയും ഗ്രാമിന് 6745 രൂപയുമാണ് കേരളത്തില്‍ ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 200 രൂപയാണ് കുറഞ്ഞത്. അതേസമയം, സംസ്ഥാനത്തിന്റെ ചരിത്രത്തിൽ സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയ മാസം മെയ് ആണ്. മെയ് 20ന് ഒരു പവൻ സ്വർണത്തിന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
Read Moreക്ഷേത്രമുറ്റങ്ങൾ കൈയടക്കാൻ ആർഎസ്എസിനെ അനുവദിക്കില്ല; എസ്എൻഡിപിയെ കാവിവത്കരിക്കാൻ ശ്രമിക്കുന്നത് തടയും; കടുത്ത വിമർശനവുമായി എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ക്ഷേത്രങ്ങൾ കൈയടക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്നും ദേവസ്വം ബോർഡിന്റെ ക്ഷേത്ര മുറ്റങ്ങളിൽ നിയമം ലംഘിച്ചു ശാഖകൾ നടത്തുന്നത് അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്എൻഡിപിയെ കാവിവത്കരിക്കാൻ അനുവദിക്കില്ലെന്നു. എസ്എൻഡിപിക്കു സിപിഎം എതിരല്ല. എന്നാൽ, ബിഡിജെഎസ് വഴി എസ്എൻഡിപിയെ ആർഎസ്എസ് കാവിവത്കരിക്കാൻ ശ്രമിക്കുന്നു. ഇതിനെയാണു സിപിഎം എതിർക്കുന്നത്. ഇത്തരം കാര്യങ്ങളുമായി മുന്നോട്ടു പോയാൽ ഇനിയും വിമർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് എസ്എൻഡിപി നേതൃത്വത്തിനെതിരേ എം.വി.ഗോവിന്ദൻ വിമർശനം നടത്തിയത്. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയും എതിർക്കപ്പെടേണ്ടതാണ്. മുസ്ലിം ലീഗിന്റെ വർഗീയത തുറന്നുകാട്ടും. മുസ്ലിം ലീഗ് മതരാഷ്ട്രവാദികളുമായി യോജിച്ച് പ്രവർത്തിക്കുകയാണ്. വിശ്വാസികൾ വർഗീയവാദികളാവില്ല. ബിജെപിയുടെ മതവാദ രാഷ്ട്രീയത്തിനെതിരേ ശക്തമായ ആശയപ്രചാരണം നടത്തുമെന്നും ഗോവിന്ദൻ പറഞ്ഞു.
Read More