ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷം!കൊലയ്ക്ക് പിന്നിൽ അന്ധവിശ്വാസമെന്ന് ഷാരോണിന്‍റെ അമ്മ

തിരുവനന്തപുരം: സംശയിച്ച കാര്യങ്ങളെല്ലാം സത്യമെന്ന് തെളിഞ്ഞതായി കൊല്ലപ്പെട്ട ഷാരോണിന്‍റെ അമ്മ.

ഗ്രീഷ്മയുടെ ആദ്യ ഭർത്താവ് മരിക്കുമെന്ന് ജാതക ദോഷമുണ്ടായിരുന്നുവെന്നും ഷാരോണിനെ കൊന്നത് അന്ധവിശ്വാസം കൊണ്ടാണെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ പല തവണ മകന് വിഷം നൽകാൻ ഗ്രീഷ്മ പദ്ധതിയിട്ടിരുന്നു. വീട്ടിൽവച്ച് ഗ്രീഷ്മയെ ഷാരോൺ താലിചാർത്തുകയും സിന്ദൂരമണിയിക്കുകയും ചെയ്തിട്ടുണ്ടെന്നും മാതാവ് വെളിപ്പെടുത്തി.

ഷാരോണിനെ കൊന്നതാണെന്ന് പെണ്‍കുട്ടി ഇന്ന് പോലീസിന് മുന്‍പില്‍ കുറ്റസമ്മതം നടത്തിയിരുന്നു.

മറ്റൊരു വിവാഹ ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.

Related posts

Leave a Comment