പാരീസ്: മുപ്പത്തിമൂന്നാം ഒളിന്പിക്സിനു പാരീസിൽ കൊടിയുയരാൻ ഇനി ഒരുദിനം മാത്രം ബാക്കി. ഇന്ത്യൻസമയം നാളെ രാത്രി 11നാണ് ഉദ്ഘാടനച്ചടങ്ങുകൾ തുടങ്ങുക. മൂന്നുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചടങ്ങിൽ ഫ്രാൻസ് അദ്ഭുതങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോർട്ട്. സുരക്ഷാഭീഷണിയുള്ളതിനാൽ പലതും രഹസ്യമാക്കിവച്ചിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് സ്റ്റേഡിയത്തിനു പുറത്തായിരിക്കും ഉദ്ഘാടനച്ചടങ്ങ് എന്ന പ്രത്യേകതയുമുണ്ട്. സെയ്ൻ നദിയിലൂടെ നൂറു ബോട്ടുകളിലായി 10,500 താരങ്ങൾ പരേഡായി എത്തും. ഫ്രഞ്ച് നടനും സംവിധായകനുമായ തോമസ് ജോളിയാണ് പാരീസ് ഒളിമ്പിക്സിന്റെ ആർട്ട് ഡയറക്ടർ. ഫ്രഞ്ച് സംസ്കാരം ഒരു കണ്ണാടിയിലെന്നപോലെ സെയ്ൻനദിയിൽ തെളിയും. നാലായിരം നർത്തകരും മൂവായിരം കലാകാരന്മാരും പങ്കെടുക്കും. ലോകമെങ്ങുമുള്ള 150 കോടി ജനങ്ങൾ ഉദ്ഘാടനച്ചടങ്ങ് ടെലിവിഷനിലൂടെ കാണുമെന്നാണ് പ്രതീക്ഷ. ഇന്നലെ മുതൽ മത്സരങ്ങൾ ആരംഭിച്ചിരുന്നു. ഇന്ത്യയുടെ താരങ്ങൾ ഇന്ന് അമ്പെയ്ത്ത് മത്സരത്തിനിറങ്ങും. പുരുഷ, വനിതാ വ്യക്തിഗത റാങ്കിംഗ് റൗണ്ട് മത്സരങ്ങളാണ് ആദ്യദിനം നടക്കുന്നത്. 53 രാജ്യങ്ങളിൽനിന്നായി 128…
Read MoreDay: July 25, 2024
ഒടുവിൽ ഭാഗ്യം തുണച്ചു; ഖനി തൊഴിലാളിക്കു ലഭിച്ചത് 80 ലക്ഷത്തിന്റെ വജ്രം; റോയൽറ്റിയും നികുതിയും കിഴിച്ചുള്ള പണം കിട്ടും
പന്ന(മധ്യപ്രദേശ്): ചെറുകിട ഖനികൾ പാട്ടത്തിനെടുത്തു ഖനനം നടത്തുന്ന തൊഴിലാളിയെ ഒടുവിൽ ഭാഗ്യദേവത കടാക്ഷിച്ചു. ഇന്നലെയായിരുന്നു ആ ഭാഗ്യദിനം. ഏകദേശം 80 ലക്ഷം രൂപയിലേറെ വിലവരുന്ന 19.22 കാരറ്റ് വജ്രമാണ് രാജു ഗൗഡ് എന്ന സാധാരണക്കാരനു ലഭിച്ചത്. കഴിഞ്ഞ പത്തുവർഷമായി ചെറുഖനികൾ പാട്ടത്തിനെടുത്തു ഖനനം നടത്തുകയാണ് രാജു. കൃഷ്ണ കല്യാൺപൂരിലെ പാട്ടത്തിനെടുത്ത ഖനിയിൽനിന്നാണ് വജ്രം ലഭിച്ചത്. രണ്ടു മാസം മുമ്പാണ് രാജു ഖനി പാട്ടത്തിനെടുത്ത്. പലപ്പോഴും നഷ്ടത്തിൽ കലാശിച്ചിരുന്ന തൊഴിലിൽനിന്ന് അപ്രതീക്ഷിതമായി ലക്ഷങ്ങൾ സന്പാദിക്കാൻ കഴിഞ്ഞ ആഹ്ലാദത്തിലാണ് രാജുവും കുടുംബവും. എന്നെങ്കിലും ഭാഗ്യം തന്നെ തുണയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നതായി രാജു പറയുന്നു. വജ്രം വിറ്റുകിട്ടുന്ന പണം മക്കളുടെ വിദ്യാഭ്യാസത്തിനും കൃഷിഭൂമി വാങ്ങാനും ഉപയോഗിക്കുമെന്ന് രാജു പറഞ്ഞു. രാജു നേരത്തെ ട്രാക്ടർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഗുണമേന്മയുള്ള വജ്രം ലേലത്തിൽ വിൽക്കുമെന്ന് മധ്യപ്രദേശിലെ പന്ന ഡയമണ്ട് ഓഫീസിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. സർക്കാർ…
Read Moreകടലിൽ കൂറ്റൻ തിമിംഗലം ബോട്ട് മറിച്ചിട്ടു; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ന്യൂ ഹാംപ്ഷെയർ: ചെറുബോട്ടിൽ കടലിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നവരെ കൂറ്റൻ തിമിംഗലം ആക്രമിക്കുന്ന ദൃശ്യങ്ങൾ ഞെട്ടിക്കുന്നതായി. അമേരിക്കയിലെ ന്യൂ ഹാംപ്ഷെയറിലാണ് സംഭവം. തിമിംഗലത്തിന്റെ ആക്രമണത്തിൽ ബോട്ട് തലകീഴായി മറിഞ്ഞെങ്കിലും ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ സമീപത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെടുത്തി. ജോർജ് പാക്വിറ്റ, റിലാൻഡ് കെന്നി എന്നിവരാണു രക്ഷപ്പെട്ടത്. ചൂണ്ടയിട്ടു പിടിച്ചിരുന്ന ധാരാളം മത്സ്യങ്ങൾ ഇവരുടെ ബോട്ടിലുണ്ടായിരുന്നു. ബോട്ടിനടുത്തെത്തിയ ഭീമൻ തിമിംഗലം ആദ്യം അതിലുണ്ടായിരുന്ന ഏതാനും മത്സ്യങ്ങളെ എത്തിപ്പിടിച്ച് അകത്താക്കി. കൂടുതൽ മത്സ്യങ്ങളെ കണ്ടതോടെ 23 അടി നീളമുള്ള ബോട്ടിനെ തലകീഴായി മറിക്കുകയായിരുന്നു. സമുദ്രനിരപ്പിൽനിന്നു തിമിംഗലം കുതിച്ചുയർന്ന് ബോട്ടിനു മേൽ വീഴുന്നതും തലകീഴായി ബോട്ട് മറിയുന്നതുമെല്ലാം മറ്റൊരു ബോട്ടിലുണ്ടായിരുന്നവർ വീഡിയോയിൽ പകർത്തി. ബോട്ടിനോളം വലിപ്പമുള്ളതായിരുന്നു തിമിംഗലം. കടലിൽ വീണവരെ പെട്ടെന്നു രക്ഷിക്കാനായതിനാൽ ആളപായം സംഭവിച്ചില്ല. മറിഞ്ഞ ബോട്ടിനെ പിന്നീടു കെട്ടിവലിച്ച് കരയ്ക്ക് എത്തിച്ചു.്
Read Moreഒളിന്പിക്സിൽ വിവാദം; കളിയടവുകളറിയാൻ “ഡ്രോൺ’ പറത്തി
പാരീസ്: പാരീസ് ഒളിന്പിക്സ് നാളെ തുടങ്ങാനിരിക്കെ വനിതാഫുട്ബോളിൽ ഡ്രോൺ വിവാദം. ന്യൂസിലൻഡ് വനിതാ ഫുട്ബോൾ ടീം പരിശീലിക്കുന്ന ഗ്രൗണ്ടിനു മുകളിലൂടെ കനേഡിയൻ ഫുട്ബോള്‍ ടീം സ്റ്റാഫ് ഡ്രോൺ പറത്തിയതാണു വിവാദമായത്. സംഭവത്തിൽ കാനേഡിയൻ ഒളിന്പിക്സ് കമ്മിറ്റി ന്യൂസിലൻഡിനോട് മാപ്പ് പറഞ്ഞു. തിങ്കളാഴ്ച ന്യൂസീലൻഡ് വനിതാ ഫുട്ബോൾ ടീം സെന്റ് എറ്റിയന്ന ഗ്രൗണ്ടിൽ പരിശീലനം നടത്തുമ്പോഴാണ് ഗ്രൗണ്ടിന് മുകളിലൂടെ ഡ്രോൺ പറത്തിയത്. ആദ്യം അമ്പരന്ന ടീം അംഗങ്ങള്‍ ഒളിഞ്ഞുനോട്ടമാണെന്നു തിരിച്ചറിഞ്ഞതോടെ ഫ്രഞ്ച് പോലീസിൽ പരാതി നൽകകുകയായിരുന്നു. കളിയടവുകളും പരിശീലന രീതിയും മനസിലാക്കാനാണ് ഡ്രോൺ പറത്തിയതെന്ന സംശയമുന്നയിച്ചു. പോലീസ് അന്വേഷണത്തില്‍ ഡ്രോൺ പറത്തിയത് കനേഡിയൻ ഫുട്ബോൾ ടീം സപ്പോര്‍ട്ട് സ്റ്റാഫ് ആണെന്ന് കണ്ടെത്തി. പിന്നാലെ കനേഡിയന്‍ സംഘത്തിലെ രണ്ട് നോണ്‍ അക്രെഡിറ്റഡ് അംഗങ്ങളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രോണ്‍ പറത്തിയെന്ന് കരുതുന്ന രണ്ട് സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങളെ അടിയന്തരമായി നാട്ടിലേക്ക് തിരിച്ചയയ്ക്കാൻ…
Read Moreവ്യാജരേഖ സൃഷ്ടിച്ച് കാർ വില്പന; അന്തർസംസ്ഥാനസംഘം പിടിയിൽ; നൂറോളം കാറുകൾ വിൽപന നടത്തിയതായി പോലീസ്
ബംഗളൂരു: വ്യാജരേഖകൾ സൃഷ്ടിച്ച് കാറുകൾ വിൽക്കുന്ന അന്തർസംസ്ഥാനസംഘത്തെ പിടികൂടി കർണാടക പോലീസ്. സയ്യിദ് റിയാസ്, ഓസ്റ്റിൻ കാർഡോസ് എന്നിവരാണ് അറസ്റ്റിലായത്. ഇതരസംസ്ഥാനങ്ങളിൽ മോഷ്ടിക്കുന്ന കാറുകൾക്ക് വ്യാജ രജിസ്ട്രേഷൻ നമ്പറും രേഖകളും ഉണ്ടാക്കി വിലപ്ന നടത്തുകയായിരുന്നു സംഘത്തിന്റെ പതിവ്. അതുപോലെ, ബാങ്ക് ലോൺ ഉള്ള കാറുകളും വ്യാജരേഖ തയാറാക്കി വില്‍ക്കുകയും ചെയ്തിരുന്നു സംഘം. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് വീഡിയോകളിലൂടെ വാങ്ങുന്നവരെ ആകർഷിക്കുന്ന പ്രതി നൂറോളം കാറുകൾ വില്പന നടത്തിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു. ഇന്നോവ ഫോർച്യൂണർ, മഹീന്ദ്ര ജീപ്പ്, ഹ്യുണ്ടായ് ക്രെറ്റ എന്നിവയുൾപ്പെടെ 2.5 കോടി വിലമതിക്കുന്ന 17 കാറുകൾ പ്രതികളിൽനിന്നു പിടിച്ചെടുത്തിട്ടുണ്ട്.
Read Moreറബർ ഷീറ്റിന് കടുത്ത ക്ഷാമം; വില ഉയര്‍ത്തി വ്യാപാരികള്‍; വരും മാസങ്ങളിലും വില ഉയരാൻ സാധ്യത
കോട്ടയം: വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മാര്‍ക്കറ്റില്‍ റബര്‍ ഷീറ്റ് കിട്ടാനില്ല. റബര്‍ ബോര്‍ഡ് 213 രൂപയാണ് നിശ്ചയിച്ചതെങ്കിലും വ്യാപാരികള്‍ ഇന്നലെ 220 രൂപയ്ക്ക് വരെ ഉയര്‍ന്ന ഗ്രേഡ് ഷീറ്റ് വാങ്ങാന്‍ തയാറായി. നിലവിലെ സാഹചര്യത്തില്‍ റബര്‍ ബോര്‍ഡ് 230 രൂപയിലേക്ക് വില ഉയര്‍ത്തേണ്ടതാണ്. വിപണിയില്‍ റബര്‍ കിട്ടാനില്ലാത്ത സാഹചര്യത്തിലും വ്യവസായികളുടെ സമ്മര്‍ദത്തിലാണ് റബര്‍ ബോര്‍ഡ് വില ഉയര്‍ത്താത്തതെന്ന് കര്‍ഷകര്‍ പറയുന്നു. ലാറ്റക്സ് വിലയിലെ അപ്രതീക്ഷിത കയറ്റവും ഷീറ്റ് സംസ്കരിക്കുന്നതിലെ ക്ലേശവുമാണ് ഷീറ്റിന്റെ ലഭ്യത കുറച്ചത്. ലാറ്റക്സ് വില കിലോയ്ക്ക് 250 രൂപ വരെ കഴിഞ്ഞയാഴ്ച ഉയര്‍ന്നു. നിലവില്‍ ലാറ്റക്സ് വിലയില്‍ നേരിയ താഴ്ചയുണ്ട. ടയര്‍ കമ്പനികള്‍ക്ക് ഒരാഴ്ചത്തെ ഉത്പാദനത്തിനുള്ള ഷീറ്റേ സ്റ്റോക്കുള്ളു. ടയര്‍ ഡിമാന്‍ഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്പാദനം കൂട്ടാനാണ് കമ്പനികളുടെ നീക്കം. അതേസമയം ഡീലര്‍മാരുമായി ഷീറ്റ് കരാറുള്ള വ്യാപാരികള്‍ക്കും വേണ്ടത്ര അളവില്‍ ഷീറ്റ് വ്യവസായികള്‍ക്ക് എത്തിച്ചുകൊടുക്കാന്‍ സാധിക്കുന്നില്ല.…
Read Moreപരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യത്തിനു ന്യായവില ലഭിക്കുന്നില്ല; തൊഴിലാളികളും കുടുംബവും കടുത്തപട്ടിണിയിൽ
അമ്പലപ്പുഴ: പരമ്പരാഗത വള്ളങ്ങളിൽ അതിരാവിലെ മുതൽ കഷ്ടപ്പെട്ടു പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് ന്യായവില കിട്ടാത്തത് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിക്കുന്നു. അധ്വാനത്തിനൊത്ത വരുമാനം ലഭിക്കാതെ തൊഴിൽചെയ്തു വിഷമിക്കുന്നവരുടെ കഥയാണ് പരമ്പരാഗത വള്ളങ്ങളിൽ മിൻ പിടിക്കാൻ പോകുന്നവരുടെ നിലവിലെ അനുഭവം പറയുന്നത്. ട്രോളിംഗ് നിരോധന കാലയളവിൽ മത്തിയൊഴിച്ചുള്ള മത്സ്യങ്ങൾക്കു പ്രതീക്ഷിച്ച വില ലഭിച്ചില്ലെന്നാണ് പരാതി. എന്നാൽ, കടപ്പുറത്തു തീരെ വിലകുറച്ചെടുത്ത മൽസ്യം വിപണിയിൽ തീവിലയ്ക്കാണ് വിൽക്കപ്പെടുന്നത്. ചെറുകിട കച്ചവടക്കാർക്കും ഇടനിലക്കാർക്കുമാണ് ഇതുമൂലം നേട്ടമുണ്ടായത്. ചാകരയിലെ പ്രധാന ഇനമായ ചെമ്മീനിന്റെ വിലയിടിവാണ് ഏറെ തിരിച്ചടിയായത്. കിലോയ്ക്കു നൂറു രൂപ താഴെ വരെ മൊത്തവില ഇടിഞ്ഞു. എന്നാൽ, 250 രൂപ വച്ചാണ് മാർക്കറ്റുകളിൽ വിൽപ്പന നടന്നത്. അതേസമയം, ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിക്കു അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ നിരോധനമേർപ്പെടുത്തിയതാണ് വിലയിടിയാൻ കാരണമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. എന്നാൽ, ഇതു ചില കുത്തകളുടെ ഒത്തുകളിയാണെന്നാണ് പരമ്പരാഗത…
Read Moreലോണിന്റെ തിരിച്ചടവില്‍ തിരിമറി; വ്യജരസീത് ഉപയോഗിച്ച് തട്ടിയെടുത്തത് 24 ലക്ഷം; മുഹമ്മ പഞ്ചായത്തില്‍ വിജിലന്‍സ് പരിശോധന
മുഹമ്മ: പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് എടുത്ത ലോണിന്റെ തിരിച്ചടവില്‍ മുഹമ്മ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് വീഴ്ചവരുത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് സംഘം മുഹമ്മ പഞ്ചായത്തില്‍ പരിശോധന നടത്തി.ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. പഞ്ചായത്ത് കമ്മിറ്റി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടണമെന്ന് പഞ്ചായത്ത് കമ്മിറ്റിയിലും ആവശ്യം ഉയര്‍ന്നിരുന്നു. വിജിലന്‍സ് നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ മാത്രമെ വിജിലന്‍സിന് തുടര്‍ നടപടികള്‍ ആരംഭിയാക്കാന് കഴിയൂ. തട്ടിപ്പ് നടന്നതായി സംസ്ഥാന കുടുംബശ്രീ മിഷന് നടത്തിയ പരിശോധനയില്‍ ബോധ്യമായിരുന്നു. കോര്‍പറേഷനില്‍നിന്ന് എടുത്ത 2.23 കോടി രുപ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലോണായി നല്‍കിയിരുന്നു. ഈ തുകയുടെ തിരിച്ചടവ് കുടുംബശ്രീ യൂണിറ്റുകള്‍ കൃത്യമായി നടത്തിയെങ്കിലും കോര്‍പറേഷനിലേക്കുള്ള തിരിച്ചടവ് കൃത്യമായി നടന്നില്ല.24 ലക്ഷത്തിലേറെ രൂപയുടെ വ്യത്യാസമാണ് കണ്ടെത്തിയത്. വ്യാജ രസീത് ഉപയോഗിച്ച് ഈ തുക തിരിമറി നടത്തിയതായാണ് ബോധ്യമായിട്ടുള്ളത്.…
Read Moreപ്രാർഥനയോടെ കുടുംബം; പുഴയിൽ കണ്ടെത്തിയ ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോ? ഗംഗവാലി നദിയുടെ അടിത്തട്ടിലേക്ക് ഊളിയിടാനൊരുങ്ങി ദൗത്യസംഘം; ഷിരൂരിൽ ഇന്ന് നിർണായക ദിനം
ബംഗുളൂരു: ഷിരൂരിൽ ട്രക്കിനൊപ്പം കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിനം. ലോറി കണ്ടെത്തിയ ഗംഗവാലി നദിയുടെ അടിത്തട്ടിലേക്ക് പരിശോധന നടത്താൻ ദൗത്യസംഘം. പ്രാർഥനകളോടെ കുടുംബവും കേരളക്കരയും. തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോയെന്ന് ആദ്യം സ്ഥിരീകരിക്കും. അതിനു ശേഷമാണ് ലോറി പൊക്കിയെടുക്കുക. റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുക. പരിശോധന കഴിയുന്നത് വരെ മേഖലയിലേക്ക് ആരെയും കടത്തിവിടില്ല. രണ്ട് മണിക്കൂർ ഇടവിട്ട് ദൃശ്യങ്ങളും വിവരങ്ങളും കൈമാറുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. വൈകുന്നേരത്തിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സൂചന.
Read Moreകുഞ്ഞുമനസിൽ വലിയ കവിതയുമായി ആറാം ക്ലാസുകാരി; പ്രകൃതിയിലേക്കു നോക്കുമ്പോൾ ഹരിചന്ദനയുടെ മനസിലാകെ ചന്ദനചാരുതയാർന്ന കവിതാധ്വനികൾ
പൂച്ചാക്കൽ: വീടിന്റെ ചുമരുകളിൽ എവിടെയും കവിതകൾ. പൂക്കൾ, പക്ഷികൾ, മയിലുകൾ, വയലുകൾ അങ്ങനെ എന്തിനെക്കുറിച്ചും കവിതകൾ. പ്രകൃതിയിലേക്കു നോക്കുമ്പോൾ ഹരിചന്ദനയുടെ മനസിലാകെ ചന്ദനചാരുതയാർന്ന കവിതാധ്വനികൾ.അതാവട്ടെ കൂടുതലും രൂപപ്പെട്ടിരിക്കുന്നത് വീടിന്റെ പല പല ഭാഗങ്ങളിലും. ജനൽപ്പാളികൾ, വാതിലുകൾ അങ്ങനെ വീടിന്റെ എവിടെനോക്കിയാലും ഈ കുട്ടിക്കവിയുടെ നറുകവിതകൾ കാണാം. ചേർത്തല പാണാവള്ളി മഴുമ്മേൽ വീട്ടിൽ ടി. ഗിരീഷ് – സോണി ദമ്പതികളുടെ മൂത്ത മകളാണ് ഹരിചന്ദന. പാണാവള്ളി എസ്എൻഡിഎസ്വൈ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് ഹരിചന്ദന ഗിരീഷ്. ഒരു ദിവസം ക്ലാസിൽ ഹോംവർക്ക് എഴുതിയ ബുക്ക് കൊടുത്തപ്പോൾ ഹരിചന്ദന എഴുതിയ കവിതാശകലം ടീച്ചറുടെ കണ്ണിലുടക്കി. നോക്കിയപ്പോൾ ബുക്കിൽ നിറയെ ലളിതവും സുന്ദരവുമായ കുട്ടിക്കവിതകൾ. കവിതകൾ വായിച്ച അധ്യാപകരും സഹപാഠികളും പിന്തുണയുമായി കൂടെനിന്നു. മഴവില്ലിന്റെ മനോഹാരിത പോലെ സുന്ദരമായ ഹരിചന്ദനയുടെ കവിതകൾ വായനാദിനങ്ങളിലും മറ്റു പരിപാടികളിലും സ്കൂളിൽ ഒഴിച്ചുകൂടാനാവാത്തതായി.കുഞ്ഞുണ്ണി മാഷിന്റെ…
Read More