ബിജുമോനോന്‍ നായകനായാല്‍ വെള്ളിമൂങ്ങ നിര്‍മിക്കിക്കാന്‍ താല്പര്യമില്ലെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു! സംവിധായകന്റെ വെളിപ്പെടുത്തല്‍

velliബിജു മോനോന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് വെള്ളിമൂങ്ങ. എന്നാല്‍ വെള്ളിമൂങ്ങ അണിയിച്ചൊരുക്കാന്‍ സംവിധായകന്‍ ജിബു ജേക്കബ് സഹിച്ച സഹനങ്ങള്‍ ഒരുപാടാണ്. വെള്ളിമൂങ്ങ സിനിമയാക്കാന്‍ പല നിര്‍മാതാക്കളെയും സമീപിച്ചിരുന്നെന്നും എന്നാല്‍ ബിജു മോനോനാണ് നായകനെന്നറിഞ്ഞപ്പോള്‍ പലരും പിന്‍മാറുകയായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു. എന്നാല്‍ ബിജുവിനെ മാറ്റാന്‍ താന്‍ ഒരുക്കമായിരുന്നില്ലെന്നും ഒരു സിനിമ പ്രസിദ്ധീകരണത്തിനു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു.

മാമച്ചനെന്ന നായകവേക്ഷത്തിലേക്ക് മമ്മൂട്ടിയെയായിരുന്നു തിരക്കഥാകൃത്ത് ജോജി തോമസ് നിര്‍ദേശിച്ചത്. എന്നാല്‍ നിരവധി രാഷ്ട്രീയക്കാരെ മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ളതിനാല്‍ ബിജുവിനെയാണ് ജിബു പരിഗണിച്ചത്. സൂപ്പര്‍ താരത്തിന്റെ തലയെടുപ്പ് ബിജുവിന് ഇല്ലാത്തതിനാല്‍ നിര്‍മാതാക്കളെ കിട്ടാന്‍ പാടുപെട്ടു. ഇതിനിടെ എറണാകുളത്തുള്ള മറ്റൊരു നിര്‍മാതാവിനെ കണ്ടു. മമ്മൂട്ടിയോ മോഹന്‍ലാലോ ജയറാമോ ആയിരുന്നുവെങ്കില്‍ നോക്കാമെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി.

ബിജു മേനോന് നേരത്തെ വാക്ക് കൊടുത്തതിനാല്‍ നായകനെ മാറ്റാന്‍ തയ്യാറായില്ലെന്നും ജിബു ജേക്കബ്ബ് പറയുന്നു. നിര്‍മാതാക്കള്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ തന്റെ സിനിമയെ കുറിച്ച് പത്രമാധ്യങ്ങളില്‍ ചര്‍ച്ചയായി. പിന്നീടാണ് ചിത്രത്തിലേക്ക് ശശീധരന്‍ ഉള്ളാട്ടില്‍ വരുന്നത്. ഇതോടെയാണ് സിനിമ വലിയ പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയായത്. ചിത്രത്തില്‍ ആസിഫ് അലിയുടെ റോളിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് കുഞ്ചാക്കോ ബോബനെയായിരുന്നുവെന്നും ജിബു പറയുന്നു. എന്നാല്‍ കുഞ്ചാക്കോയ്ക്കു തിരക്കായതിനാലാണ് നറുക്ക് ആസിഫലിക്കു വീണത്.

Related posts