വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും മനുഷ്യ ജീവനുകൾക്കായി ആഹാരം പോലും കഴിക്കാതെയാണ് തിരച്ചിൽ നടത്തുന്നത്. ഇങ്ങനെ രക്ഷാപ്രവർത്തനം നടത്തുന്നവർക്കിടയിൽ ഭക്ഷണവുമായെത്തിയ ഒരാളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ അവരുടെ വായിൽ ആഹാരം വച്ച് കൊടുക്കുകയാണ് അയാൾ. ‘ചെളി കുഴപ്പമില്ല, വാ പൊളി.. നിങ്ങള്‍ കഴിക്ക്..’ എന്ന് പറഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് യുവാവ് വായില്‍ ആഹാരം വച്ചുകൊടുക്കുന്നത്. കാണുന്നവരുടെ മനസും കണ്ണും നിറയ്ക്കുന്ന കാഴ്ചയായിരുന്നു അത്. നിരവധി പേരാണ് ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോ ഏറ്റെടുത്ത് കമന്റുമായി എത്തിയത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read MoreDay: August 1, 2024
ബെയ്ലി പാലം പൊളിക്കില്ല; സ്ഥിരം പാലം വരുന്നതുവരെ ബെയ്ലി പാലം നാടിനെന്ന് സൈന്യം
കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിനായി താത്കാലികമായി നിർമ്മിക്കുന്ന ബെയ്ലി പാലം നാടിന് സമർപ്പിക്കുന്നു എന്ന് അറിയിച്ച് സൈന്യം. സ്ഥിരം പാലം വരുന്നതുവരെ ബെയ്ലി പാലം നാടിനെന്ന് മേജർ ജനറൽ വിനോദ് മാത്യു പറഞ്ഞു. മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം തകർന്നത് അവിടേയ്ക്കുള്ള രക്ഷാപ്രവർത്തനത്തെ ദുഷ്കരമായി ബാധിച്ചതിനെത്തുടർന്നാണ് കരസേന കഴിഞ്ഞ ദിവസം ബെയ്ലി പാലത്തിന്റെ നിർമാണം ആരംഭിച്ചത്. മൃതദേഹങ്ങൾ മറുകരയിലെത്തിക്കാൻ താൽക്കാലിക നടപ്പാലവും ഇവിടെ നിർമ്മിച്ചിരുന്നു. ഇന്നലെ ആരംഭിച്ച പാലത്തിന്റെ പണി ഇന്ന് ഉച്ചയോടെ പൂർത്തിയാകുമെന്നാണ് സേന മേധാവി അറിയിച്ചത്.
Read Moreബെയ്ലി പാലവുമായി സൈന്യം; എന്താണ് ബെയ്ലി പാലം? കേരളത്തിൽ ആദ്യമായി ബെയ്ലി പാലം നിർമിച്ചത് കൊട്ടാരക്കരയിൽ; ശബരിമലയിൽ ഇപ്പോഴും ഈ പാലം ഉയോഗിക്കുന്നു
മുൻകൂട്ടി നിർമിക്കപ്പെട്ട ഘടകങ്ങൾ കൂട്ടിയോജിപ്പിച്ച് എളുപ്പത്തിൽ നിർമിക്കാവുന്നതും എടുത്തുമാറ്റാവുന്നതുമായ താത്കാലിക സംവിധാനമാണ് ബെയ്ലി പാലം. രണ്ടാം ലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സിവിൽ എൻജിയറായിരുന്ന സർ ഡൊണാൾഡ് കോൾമാൻ ബെയ്ലി ആണ് ഇതു രൂപകൽപന ചെയ്തത്. “ബെയ്ലി പാലം ഇല്ലായിരുന്നെങ്കിൽ നമ്മൾ യുദ്ധം ജയിക്കുമായിരുന്നില്ല’ എന്നാണു ഫീൽഡ് മാർഷൽ മോണ്ട്ഗോമറി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രവർത്തനം ഉരുക്കും തടിയുമാണ് പ്രധാന അസംസ്കൃത വസ്തുക്കൾ. ഇന്റർലോക്ക് പാനലുകളും സപ്പോർട്ട് ഫ്രെയിമുകളും ഉൾക്കൊള്ളുന്നു. 60 മീറ്റർ വരെ നീളവും കനത്ത ഭാരം താങ്ങാനുള്ള ശേഷിയുമുണ്ട്. നദികൾ, താഴ് വരകൾ, മറ്റു തടസങ്ങൾ എന്നിവയ്ക്ക് മുകളിലൂടെ താത്കാലിക ഗതാഗതം സാധ്യമാക്കുന്നു. കൗശലവും സഹിഷ്ണുതയും ബെയ്ലി പാലം മനുഷ്യന്റെ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉജ്വലമായ ഒരു ഉദാഹരണമാണ്. അതിന്റെ വൈദഗ്ധ്യം, വിന്യാസത്തിലെ വേഗത, ഉറപ്പ് എന്നിവ പ്രതിസന്ധി ഘട്ടങ്ങളിൽ അത്യന്ത പേക്ഷിതമാണ്. കേരളത്തിൽ ശബരിമല സന്നിധാനത്തെയും വലിയ നടപ്പന്തലിലെയും തിരക്ക്…
Read Moreബൈക്ക് യാത്രികർക്ക് നേരെ വെള്ളം തെറിപ്പിച്ച് വീഴ്ത്തി, യുവതിയെ കയറിപിടിച്ചു; വൈറൽ വീഡിയോയ്ക്ക് വിമർശനങ്ങൾ ഉയരുന്നു
റോഡിലെ വെള്ളക്കെട്ടിലൂടെ പോയ ബൈക്ക് യാത്രക്കാർക്ക് നേരെ വെള്ളം തെറിപ്പിച്ച് വീഴ്ത്തി സാമൂഹിക വിരുദ്ധർ. ഉത്തർപ്രദേശിലെ ലക്നോവിലാണ് സംഭവം. തീവ്രമഴയെ തുടർന്ന് ലക്നോ വെള്ളക്കെട്ടിലായിരിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച താജ് ഹോട്ടലിന് മുന്നിലുള്ള റോഡിലൂടെ പോയ സ്ത്രീക്കും പുരുഷനും ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടായത്. ബൈക്കിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിച്ച ഇവരുടെ മേൽ ഒരു കൂട്ടം സാമൂഹിക വിരുദ്ധര്‍ റോഡിലെ വെള്ളം തെറിപ്പിക്കുകയായിരുന്നു. ഇതിനുശേഷം ചിലര്‍ ബൈക്ക് പിന്നിലേക്ക് വലിക്കുകയും ചെയ്തു. തുടര്‍ന്ന് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പുരുഷനും സ്ത്രീയും വെള്ളത്തിലേക്ക് വീഴുകുമായിരുന്നു. ഇതിനിടക്ക് ഒരാള്‍ യുവതിയെ കയറിപിടിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ യുവാക്കള്‍ക്കെതിരെ പ്രതിഷേധം ഉയർന്നുവരികയാണ്. Lucknow: A viral video shows people mistreating a woman during rain and causing a ruckus under the…
Read More‘രക്ഷാപ്രവർത്തനം ഊർജിതം; തിരച്ചിൽ പൂർണമായി യന്ത്രസഹായത്തോടെ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും’; കെ. രാജൻ
കൽപ്പറ്റ: ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നു എന്ന് റവന്യു മന്ത്രി കെ രാജൻ. പൂർണമായി യന്ത്രസഹായത്തോടെയാണ് തിരച്ചിൽ നടക്കുകയെന്ന് അദ്ദേഹം അറിയിച്ചു. തിരച്ചൽ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ബെയ്ലി പാലം ഉടൻ സജ്ജമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പാലം പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ സംവിധാനങ്ങൾ എത്തിക്കാനാകും. മേൽക്കൂരയോടുകൂടി താഴ്ന്ന വീടുകളുടെ മേൽക്കൂര മാറ്റി ആളുകളെ കടത്തിവിട്ട് രക്ഷാപ്രവർത്തനം നടത്താനായി പ്രത്യേകം സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം 15 കേന്ദ്രങ്ങളിൽ രക്ഷാപ്രവർത്തനം നടക്കുന്ന തരത്തിലായിരിക്കും ഇന്നത്തെ ദൗത്യം പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Read Moreവല്ലാത്ത നിസ്സഹായവസ്ഥ… ഓരോ ആംബുലൻസ് വരുമ്പോഴും ഉറ്റവരെ തിരഞ്ഞ് ഓടിയെത്തുന്നവർ; മേപ്പടി കമ്യൂണിറ്റി സെന്ററിനു മുന്നിലെ കാഴ്ച കരളലിയിക്കുന്നത്…
മേപ്പാടി: ആംബുലൻസുകൾ ആശുപത്രിയിലേക്കു കുതിച്ചെത്തുന്പോൾ ആർത്തലച്ച് അലമുറയിട്ട് ഓടിവരുന്ന ജനങ്ങൾ. തങ്ങളുടെ ഉറ്റവർ അതിലുണ്ടോ എന്നാണ് അവർ തേടുന്നത്.ആംബുലൻസിൽനിന്നിറങ്ങിയ രക്ഷാപ്രവർത്തകൻ മാറോടു ചേർത്തു പിടിച്ചുകൊണ്ടുവരുന്ന വെള്ളത്തുണിക്കെട്ടു കണ്ട് ആശുപത്രി പരിസരത്തുണ്ടായിരുന്ന സ്ത്രീകൾ ഓടിയെത്തുന്നു… കുഞ്ഞുങ്ങളെ നഷ്ടമായ സ്ത്രീകൾ…കൊണ്ടുവന്ന വെള്ളത്തുണിക്കെട്ട് തെല്ലൊന്നു മാറ്റിയപ്പോൾ തല മരവിക്കുന്ന കാഴ്ച, ഒരു മനുഷ്യന്റെ കാലുമാത്രം! മറ്റു ശരീരഭാഗങ്ങൾ എവിടെ? ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിലെ നിരവധി ആളുകളെക്കുറിച്ച് ഇനിയും ബന്ധുക്കൾക്ക് വിവരം ലഭിച്ചിട്ടില്ല. അവരുടെ ഫോണ്‍ പ്രവർത്തിക്കുന്നില്ല. അവർ മണ്ണിനടിയിലാണോ? എല്ലാ മുഖങ്ങളിലും ആധി മാത്രം. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായ നിലയിലാണ്. കൈയില്ല, കാലില്ല, മുഖവും ശരീരവും തിരിച്ചറിയാൻ കഴിയാത്തവ. ഉരുൾപൊട്ടലിൽ അകപ്പെട്ടു പാറക്കൂട്ടങ്ങളിൽ തട്ടിയും മുട്ടിയും ഇടിച്ചും ഇഞ്ചോടിഞ്ചു ചതഞ്ഞ ജീവനറ്റ ദേഹങ്ങൾ. പല മൃതദേഹങ്ങളുടെയും ശരീരാവശിഷ്ടങ്ങൾ മാത്രമാണ് കണ്ടെടുക്കാനായത്. തിരിച്ചറിയാൻ ഇനി ഡിഎൻഎ പരിശോധന നടത്തേണ്ടി വരും.…
Read Moreഹൃദയഭേദകം ആ കാഴ്ച… ഒരു കൂരയ്ക്കടിയിൽ കെട്ടിപ്പിടിച്ച നിലയിൽ മൃതദേഹങ്ങൾ; രക്ഷാപ്രവർത്തകരുടെ കണ്ണുകൾ ഈറനണിഞ്ഞു
കൽപ്പറ്റ: കുടുംബാംഗങ്ങൾ ഒന്നുചേർന്ന് മരണത്തിനു കീഴടങ്ങിയ കാഴ്ച ഹൃദയഭേദകമായി. കെട്ടിപ്പിടിച്ച നിലയിൽ കിടന്നിരുന്ന മൃതദേഹങ്ങൾ കണ്ട് രക്ഷാപ്രവർത്തകരുടെ കണ്ണുകൾ ഈറനണിഞ്ഞു. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങൾ ചേർന്നു കിടക്കുന്ന കാഴ്ച മനസ് മരവിപ്പിക്കുന്നതായിരുന്നെന്ന് രക്ഷാപ്രവർത്തകർ വെളിപ്പെടുത്തി. മൃതദേഹങ്ങൾ പൂർണമായും മാറ്റാൻ കഴിഞ്ഞിട്ടില്ല. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. വീടുകളെല്ലാം മണ്ണിനടിയിൽപ്പെട്ടതിനാൽ രക്ഷാപ്രവർത്തനം ഏറെ ശ്രമകരമാണ്. വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യൽ ഏറെ ദുഷ്കരമാണ്. ഇതിനുള്ള ഉപകരണങ്ങളുടെയും സംവിധാനങ്ങളുടെയും അപര്യാപ്തതയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വീടുകൾ ഒലിച്ചുപോയതിനാൽ കൂടുതൽ ആളുകൾ ദുരന്തത്തിൽ അകപ്പെട്ടിരിക്കാമെന്നാണു കണക്കാക്കുന്നത്. ഒന്നിലധികം ആളുകൾ അപകടത്തിൽപ്പെട്ട നിരവധികുടുംബങ്ങളാണ് ചൂരൽമലയിലും മുണ്ടക്കൈയിലും ഉള്ളത്. പരിക്കേറ്റവരും ഉറ്റവരെ നഷ്ടപ്പെട്ടവരും കരളലിയിക്കുന്ന കാഴ്ചയാണ്. ശ്മശാനത്തിലും പറഞ്ഞറിയിക്കാനാകാത്ത നിലവിളികളും വേദനകളുമാണ്. രക്ഷാപ്രവർത്തകരുടെ കണ്ണിൽപ്പെടാത്തവർക്കായി മുണ്ടക്കൈയിൽ സംയുക്ത സംഘം രാവിലെ മുതൽ തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മേപ്പാടി ആശുപത്രിയിലേക്കാണു…
Read Moreമുഖസൗന്ദര്യത്തിൽ പല്ലുകളുടെ പങ്കെന്ത്?
മുഖസൗന്ദര്യത്തിൽ പല്ലുകൾക്ക് പ്രാധാന്യമുണ്ടോ? നല്ല ചിരിയിൽ പല്ലുകളുടെ പ്രാധാന്യ മെന്താണ്? പല്ലില്ലാതെ മോണ കാട്ടിച്ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖത്തിനും ചിരിക്കും ഭംഗിയില്ലേ? പല്ലില്ലാത്ത മോണകാട്ടി ചിരിക്കുന്ന വൃദ്ധന്റെ ചിരിക്ക് ഭംഗിയുണ്ടല്ലോ. പല്ല് ഇല്ലാത്തപ്പോഴും പല്ല് ഉള്ളപ്പോഴും മുഖത്തിന് ഭംഗി വ്യത്യസ്തമാണ്. പല്ല് ഉള്ളപ്പോൾ വളരെ ഭംഗിയായും വൃത്തിയായും അത് യഥാസ്ഥാനത്ത് ഇരുന്നാൽ മാത്രമേ മുഖസൗന്ദര്യം ഏറ്റവും നന്നായി ലഭിക്കുകയുള്ളൂ. എല്ലാവരുടെയും മുഖത്തിന് പ്രകൃതിദത്തമായ, ദൈവികമായ ഒരനുപാതം ഉണ്ട് (ഡിവൈൻ പ്രപ്പോഷൻ). ഇതിന് വ്യത്യാസം വരുന്നതിന്റെ കാരണങ്ങൾ: 1. നിരതെറ്റിയ പല്ലുകൾ2. പല്ല് പോട് വരുമ്പോൾ 3. പല്ല് പൊടിഞ്ഞു പോകുമ്പോൾ4. തട്ടലിലും മുട്ടലിലും പല്ല് പൊട്ടുമ്പോൾ5. നിറംമാറ്റം വരുമ്പോൾ ഇതിനെല്ലാം കൃത്യമായ ചികിൽസ ലഭ്യമാണ്. കൃത്യമായ ചികിത്സ സമയത്ത് ലഭിക്കുമ്പോൾ മുഖഭംഗി സുവർണ അനുപാതത്തിൽ എത്തുന്നു (ഗോൾഡൺ പ്രപ്പോഷൻ). ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: 1. പല്ലുകൾ മുളയ്ക്കുമ്പോൾ മുതൽ…
Read Moreപാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ താരങ്ങൾ മുന്നോട്ട്
പാരീസ്: ഷൂട്ടിംഗിൽ വീണ്ടും മെഡൽ പ്രതീക്ഷയുമായി ഇന്ത്യ. പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ സ്വപ്നിൽ കുസാലെ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 590 പോയിന്റുമായി ഏഴാം സ്ഥാനത്തായാണ് ഫൈനലിൽ കടന്നത്. ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് ഫൈനൽ. ഇതേ ഇനത്തിൽ മത്സരിച്ച ഐശ്വരി പ്രതാപിന് 11-ാം സ്ഥാനത്തെത്താനേ സാധിച്ചുള്ളൂ. ഫൈനലില്‍ പ്രവേശിച്ച എട്ടുപേരില്‍ കുസാലെയ്ക്ക് ഒരു തവണ പോലും പെര്‍ഫെക്ട് പോയിന്റായ 100 പോയിന്റ് നേടാനായില്ല. എന്നാല്‍ സ്ഥിരത പുലര്‍ത്തിയ ഇന്ത്യന്‍ ഷൂട്ടര്‍ മൂന്നു തവണ 99 ഉം, രണ്ടു തവണ 98 നേടി. അവസാന സീരിസിലെ 97 ആണ് ഏറ്റവും കുറഞ്ഞത്. ഇന്ത്യ ഇതുവരെ 2024 പാരീസ് ഒളിന്പിക്സിൽ രണ്ടു വെങ്കല മെഡൽ നേടിക്കഴിഞ്ഞു. രണ്ടും ഷൂട്ടിംഗിലൂടെയായിരുന്നു. ആദ്യ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മനു ഭാകർ ആദ്യ മെഡൽ സമ്മാനിച്ചു.…
Read Moreസെയ്ൻ നദിയിൽ മത്സരങ്ങൾ നടത്തി
പാരീസ്: സെയ്ൻ നദിയിൽ പാരീസ് ഒളിന്പിക്സിലെ പുരുഷന്മാരുടെയും വനിതകളുടെയും ട്രയാത്തലണിലെ നീന്തൽ മത്സരങ്ങൾ നടത്തി. നദിയിലെ മലിനീകരണത്തിന്റെ തോത് സംബന്ധിച്ച് ആഴ്ചകൾ നീണ്ട ആശങ്കകൾക്കാണ് വിരാമമായത്. നദിയിലെ മലിനീകരണ തോത് അപകടകരമായ രീതിയിൽ ഉയർന്നതിനെത്തുടർന്ന ചൊവ്വാഴ്ച നടക്കേണ്ട പുരുഷന്മാരുടെ നീന്തൽ മത്സരങ്ങൾ മാറ്റിവച്ചിരുന്നു. ജല പരിശോധനയിൽ ജലത്തിലെ അപകടകാരികളായ ബാക്ടീരികളുടെ അളവിൽ കുറവുകണ്ടെത്തിയാൽ മത്സരങ്ങൾ ഇന്നലെ നടത്താനാ യിരുന്നു തീരുമാനം. പരിശോധനാഫലം അനുകൂലമായതോടെ സംഘാടകർക്ക് ആശ്വാസമായി. മത്സരങ്ങൾ നടത്തുകയും ചെയ്തു. ഇന്നലെ തന്നെയാണു വനിതകളുടെ മത്സരങ്ങളും ക്രമീകരിച്ചത്. ഇതിനാൽ ആദ്യം വനിതകളുടെ നീന്തലും തുടർന്നു പുരുഷന്മാരുടെ മത്സരവും നടത്തി. ഇന്നലെയും മത്സരങ്ങൾ നടന്നിരുന്നില്ലെങ്കിൽ ജലം ശുദ്ധിയാകുന്നതുവരെ കാത്തിരിക്കേണ്ട അവസ്ഥ സംഘാടകർക്കുണ്ടായേനേ. വെള്ളിയാഴ്ചയാണ് നീന്തൽ മത്സരങ്ങൾ നടത്തേണ്ട അവസാന ദിവസം.
Read More