വാഷിംഗ്ടൺ: വയനാട് ദുരന്തത്തിൽ അനുശോചനമറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്. ഈ വിഷമഘട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും. വയനാട്ടിലെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. പ്രിയപ്പെട്ടവരെ നഷ്ടമായവരുടെ ദുഖത്തില്‍ പങ്കു ചേരുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും ബൈഡന് പറഞ്ഞു. ഇതുവരെ 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്. 240 ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
Read MoreDay: August 2, 2024
ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കൊല്ലപ്പെട്ടു
ജറൂസലെം: ഹമാസ് സൈനിക തലവൻ മുഹമ്മദ് ദെയ്ഫ് കഴിഞ്ഞ മാസം ഇസ്രേലി വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രേലി സൈന്യം അറിയിച്ചു. ഖാൻ യൂനിസ് മേഖലയിൽ ജൂലൈ 13നു നടന്ന ആക്രമണത്തിലാണ് ദെയ്ഫ് കൊല്ലപ്പെട്ടത്. ഇസ്രേലി ആക്രമണത്തിൽ ദെയ്ഫ് ഉൾപ്പെടെ 90 പേരാണു കൊല്ലപ്പെട്ടത്. അതേസമയം, ദെയ്ഫിന്റെ മരണം ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് ദെയ്ഫ്. 1200 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ഭീകരർ ബന്ദിയാക്കുകയും ചെയ്തു. ദെയ്ഫിന്റെ മരണം ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിൽ നിർണായകമാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി യോവാവ് ഗാലന്റ് പറഞ്ഞു. “ഹമാസ് ശിഥിലമാകുകയാണ്. കീഴടങ്ങുകയാണ് ഹമാസ് തീവ്രവാദികൾക്കുള്ള ഏക മാർഗം. അല്ലെങ്കിൽ അവരെ തുടച്ചുനീക്കും”-ഗാലന്റ് കൂട്ടിച്ചേർത്തു. ഹമാസിന്റെ സൈനികവിഭാഗമായ ഇസെദിൻ അൽ-ഖാസം ബ്രിഗേഡ്സിന്റെ തലവനായിരുന്നു മുഹമ്മദ് ദെയ്ഫ്. ഇസ്രയേലിന്റെ ഏഴ്…
Read More60 സെക്കൻഡിനുള്ളിൽ 1,014 ഗ്രാം ഓട്സ് കഴിച്ച് ലോക റിക്കാർഡ്; വൈറലായി വീഡിയോ
ഒരു മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ ഓട്സ് കഴിച്ച് റിക്കാർഡ് നേടിയിരിക്കുകയാണ് നോർവേയിലെ ട്രോണ്ട്ഹൈമിലെ ട്രോണ്ട്ഹൈമിൽ നിന്നുള്ള ജോഹന്നാസ് ബെർജ് . 60 സെക്കൻഡിനുള്ളിൽ 4.2 കപ്പിന് തുല്യമായ 1,014 ഗ്രാം ഓട്സാണ് ഇയാൾ കഴിച്ചത്. ഗിന്നസ് വേൾഡ് റിക്കാർഡ്സും അവരുടെ ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കിട്ടു. വൈറൽ ഫൂട്ടേജിൽ, ഒരു വലിയ പാത്രത്തിൽ ഓട്സ് മീൽ കൊണ്ട് ബെർജ് ഇരിക്കുന്നത് കാണാം. ടൈമർ ആരംഭിക്കുമ്പോൾ അയാൾ വേഗത്തിൽ ഓട്സ് കഴിക്കുകയും ചെയ്യുന്നു. “ഒറ്റ മിനിറ്റിനുള്ളിൽ ഏറ്റവും കൂടുതൽ കഞ്ഞി/ഓട്ട്സ് കഴിച്ചത് 1,014 ഗ്രാം /35.76 ഔൺസ് ജോഹന്നാസ് ബെർജ്.”എന്ന അടിക്കുറിപ്പിനൊപ്പമാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. 3 ലക്ഷത്തിലധികം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
Read Moreഅത്ലറ്റിക്സിലെ വേഗറാണി പോരാട്ടം; 100 മീറ്റർ മത്സരത്തിൽ ഷെറിക്ക ഇറങ്ങില്ല
പാരീസ്: പുരുഷ-വനിതാ 20 കിലോമീറ്റർ നടത്തത്തോടെ ഇന്നലെ ആരംഭിച്ച പാരീസ് ഒളിന്പിക്സ് അത്ലറ്റിക്സ് പോരാട്ടങ്ങൾക്ക് ഇന്നു ചൂടേറും. വനിതാ 100 മീറ്റർ ഹീറ്റ്സ് ഉൾപ്പെടെയുള്ള തീപ്പൊരി പോരാട്ടങ്ങൾ ഇന്നു നടക്കും. ടോക്കിയോ 2020 ഒളിന്പിക്സിൽ വനിതാ വിഭാഗം 100 മീറ്റർ വെങ്കല മെഡൽ ജേതാവായ ജമൈക്കയുടെ ഷെറിക്ക ജാക്സണ് ഇത്തവണ 100 മീറ്റർ പോരാട്ടവേദിയിലില്ല. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഷെറിക്ക, 200 മീറ്ററിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാനാണ് 100 മീറ്ററിൽനിന്ന് വിട്ടുനിൽക്കുന്നത്. കോച്ചിന്റെ നിർദേശമനുസരിച്ചാണ് തീരുമാനമെന്ന് ഷെറിക്ക വ്യക്തമാക്കി. വനിതാ 100 മീറ്റർ ഹീറ്റ്സ് ഇന്ത്യൻ സമയം ഇന്നുച്ചകഴിഞ്ഞ് 3.20നാണ് ആരംഭിക്കുക. അതിനു മുന്‍പ് 2.05 മുതൽ പ്രിലിമിനറി റൗണ്ട് അരങ്ങേറും. സെമി ഫൈനൽ നാളെയും ഫൈനൽ ഞായർ പുലർച്ചെ 12.50നുമാണ്. പുരുഷ 100 മീറ്ററിന്റെ പ്രാഥമിക റൗണ്ടും ഹീറ്റ്സും നാളെ നടക്കും. പുരുഷ 100 മീറ്റർ ഫൈനൽ തിങ്കൾ…
Read Moreഉരുള്‍പൊട്ടല്‍; വെള്ളാര്‍മല സ്കൂള്‍ പൂർണമായും തകര്‍ന്നു, 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്; വി. ശിവന്‍കുട്ടി
കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇനിയും 240 ലധികം ആളുകളെ കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷന് അതിര്‍ത്തികളില്‍ ഇന്ന് പരിശോധന നടത്തുമെന്ന് മന്ത്രിതല ഉപസമിതി അറിയിച്ചു. ആറ് സോണുകളിലാണ് ഇന്നത്തെ തിരച്ചിൽ നടക്കുന്നത്. അട്ടമല-ആറൻമല പ്രദേശമാണ് ആദ്യ സോൺ. മുണ്ടക്കൈ സോൺ രണ്ടും പുഞ്ചിരിമട്ടം സോൺ മൂന്നുമാണ്. വെള്ളാർമല വില്ലേജ് റോഡ് നാലാം സോണാണ്. ജിവിഎച്ച്എസ്എസ് വെള്ളാർമലയാണ് അഞ്ചാം സോൺ. ചൂരൽമല പുഴയുടെ അടിവാരത്തെ സോൺ ആറായും തിരിച്ചിട്ടുണ്ട്. സൈന്യം ചൂരൽമലയിൽ ഇതിനോടകം എത്തിച്ചേർന്നിട്ടുണ്ട്.
Read Moreമെഡലെന്ന ലക്ഷ്യത്തിലേക്ക് ലക്ഷ്യ സെൻ; പി.വി. സിന്ധു പുറത്ത്
പാരീസ്: ബാഡ്മിന്റണിലൂടെ മെഡൽ ലക്ഷ്യമിട്ട ഇന്ത്യക്ക് ആശ്വാസവും നിരാശയും. ഇന്ത്യൻ താരങ്ങൾ ഏറ്റുമുട്ടിയ പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ മലയാളി താരം എച്ച്.എസ്. പ്രണോയിയെ കീഴടക്കി ലക്ഷ്യ സെൻ ക്വാർട്ടറിൽ പ്രവേശിച്ചു. സെമിയിൽ എത്തിയാൽ വെങ്കല മെഡൽ ഉറപ്പിക്കാം. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നിന് ഒരു ജയം അകലെ മെഡൽ ഉറപ്പാണ്. പ്രീക്വാർട്ടറിൽ എച്ച്.എസ്. പ്രണോയിയെ നേരിട്ടുള്ള ഗെയിമിനാണ് ലക്ഷ്യ തകർത്തത്. 21-12, 21-6 എന്ന സ്കോറിൽ ലക്ഷ്യക്കു മുന്നിൽ പ്രണോയ് അടിയറവുപറഞ്ഞു. ഇന്നു നടക്കുന്ന ക്വാർട്ടർ ഫൈനലിൽ ചൈനീസ് തായ്പേയിയുടെ ചൗ ടീൻ ചെന്നാണ് ലക്ഷ്യയുടെ എതിരാളി. ഇന്ത്യൻ സമയം ഇന്നു വൈകുന്നേരം 6.30നാണ് ക്വാർട്ടർ പോരാട്ടം. അതേസമയം, സെമിയിലെത്തി മെഡൽ ഉറപ്പിക്കാൻ തയാറെടുത്ത ഇന്ത്യൻ പുരുഷ ഡബിൾസ് സഖ്യമായ സാത്വിക്സായ്രാജ് – ചിരാഗ് ഷെട്ടി പുറത്തായത് തിരിച്ചടിയായി. ആദ്യ ഗെയിം സ്വന്തമാക്കിയശേഷമായിരുന്നു സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ…
Read Moreഇടിച്ചിട്ട് നിഷാന്ത് ദേവ് ക്വാർട്ടറിൽ
പാരീസ്: പാരീസ് ഒളിന്പിക്സ് ബോക്സിംഗിൽ ഇന്ത്യയുടെ നിഷാന്ത് ദേവ് ക്വാർട്ടറിൽ. പുരുഷന്മാരുടെ 71 കിലോഗ്രാം വിഭാഗത്തിൽ നിഷാന്ത് 3-2ന് ഇക്വഡോറിന്റെ ഹൊസെ ഗബ്രിയേൽ റോഡ്രിഗസിനെ തോൽപ്പിച്ചു. സെമിയിലെത്തിയാൽ മെഡൽ ഉറപ്പിക്കാം. വനിതകളിൽ ലവ്ലിന ബോർഗോഹെയ്നും ക്വാർട്ടറിലെത്തിയിട്ടുണ്ട്.
Read Moreദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് ശ്രീജിത്ത് പന്തളം; കേസെടുത്ത് പോലീസ്; വ്യാജ പ്രചരണത്തിനെതിരേ ഇതുവരെ എടുത്തത് 14 കേസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ശ്രീജിത്ത് പന്തളത്തിനെതിരെ കേസെടുത്തു. വ്യാപക അഴിമതിയാണ് ദുരിതാശ്വാസ നിധയിൽ നടക്കുന്നതെന്നാണ് ശ്രീജിത്ത് സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചത്. ഇതിനാൽ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്നും ഇയാൾ പറഞ്ഞു. തുടർന്നാണ് പോലീസ് ശ്രീജിത്തിനെതിരേ കേസെടുത്തത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരേ പ്രചരണം നടത്തിയതുമായി ബന്ധപ്പെട്ട് 14 എഫ്ഐആറുകളാണ് സംസ്ഥാനത്ത് രജിസ്റ്റർചെയ്തിട്ടുള്ളത്. ഇത്തരത്തിൽ വ്യാജപ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിന് സാമൂഹ്യമാധ്യമങ്ങളില്‍ സൈബര്‍ പോലീസിന്റെ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.
Read Moreവയനാട്ടിലെ രക്ഷാപ്രവര്‍ത്തനം കണ്ടപ്പോള്‍ ആര്‍മിയില്‍ ചേരാൻ തോന്നി; വൈറലായി മൂന്നാം ക്ലാസ് വിദ്യാർഥിയുടെ ഡയറിക്കുറിപ്പ്
നാടിനെ ഞെട്ടിച്ചവയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ വാർത്തകൾ കണ്ട് ഞെട്ടുകയാണ് ഓരോ മനുഷ്യരും. ഇതിനിടെ ദുരന്തവാർത്തകൾ കണ്ട് തന്റെ സങ്കടങ്ങളും സ്വപ്നങ്ങളും എഴുതിയ ഒരു കൊച്ചുമിടുക്കന്റെ ഡയറിക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പാലക്കാട് ജില്ലയിലെ മണ്ണൂർ എ ജെ ബി എസ് കിഴക്കുംപുറം സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ആദി മുഹമ്മദ്. എ. എസ്. തന്റെ സംയുക്ത ഡയറിയിൽ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്. രാവിലെ എഴുന്നേറ്റപ്പോള്‍ ആദ്യം ചോദിച്ചത് വയനാട്ടിലെ ദുരന്തത്തെ കുറിച്ചായിരുന്നുവെന്നും ഇന്ത്യന്‍ ആര്‍മിയുടെ രക്ഷാപ്രവര്‍ത്തനം കണ്ടപ്പോള്‍ എനിക്ക് ആര്‍മിയില്‍ ചേരാനും ഹെലികോപ്ടറില്‍ സഞ്ചരിക്കാനും ആഗ്രഹമുണ്ടെന്ന് ഞാന്‍ ഉമ്മയോട് പറഞ്ഞുവെന്നുമാണ് ഡയറിയില്‍ എഴുതിയിരിക്കുന്നത്. ഡയറി കുറിപ്പ് പങ്കുവച്ചതോടെ നിരവധിയാളുകളാണ് ആദി മുഹമ്മദിന് ആശംസകളുമായെത്തുന്നത്. ഡയറി കുറിപ്പിന്റെ പൂര്‍ണരൂപം: ഇന്ന് രാവിലെ എണീറ്റപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് വയനാട്ടിലെ ദുരന്തത്തെ കുറിച്ചായിരുന്നു. ഞാനും ഉമ്മയും ഫോണിലൂടെ വാര്‍ത്ത കണ്ടു.…
Read Moreഉത്തരേന്ത്യയിലെ പ്രളയക്കെടുതിയിൽ 32 മരണം; ഹിമാചലിൽ മേഘവിസ്ഫോടനം; ഉരുൾപൊട്ടലിൽ 50 പേരെ കാണാതായി
ന്യൂഡൽഹി: ഉത്തരേന്ത്യയിലും വ്യാപക പ്രളയക്കെടുതി. ഡൽഹി ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ 32ഓളം പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് ഏറെ നാശമുണ്ടായത്. ഹിമാചൽപ്രദേശിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മൂന്നു പേർ മരിക്കുകയും 50 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. സിംല ജില്ലയിലെ രാംപുർ സബ് ഡിവിഷനിൽപ്പെട്ട സാമാഗ് കുഡി(നള്ള)ൽ ഇന്നലെ പുലർച്ചെ ഒന്നിന് മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിക്കുകയും 28 പേരെ കാണാതാകുകയും ചെയ്തു. രണ്ടുപേരെ മാത്രമെ രക്ഷപ്പെടുത്താനായുള്ളൂവെന്ന് പോലീസ് പറഞ്ഞു. റോഡുകളെല്ലാം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരിക്കുകയാണ്. സ്ഥലത്തെ നാല് പാലങ്ങളും ഏതാനും നടപ്പാലങ്ങളും തകർന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെയും ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മാണ്ഡി ജില്ലയിലെ പാഥാറിനടുത്ത തലാതുഖൊഡിലാണ് മേഘവിസ്ഫോടനത്തെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ മറ്റൊരു പ്രദേശം. ബുധനാഴ്ച രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ…
Read More