ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പി​ൽ തീപിടിത്തം: 30 ല​ക്ഷ​ത്തി​ന്‍റെ ന​ഷ്ടം

കൊ​ല്ലം: മു​ഖ​ത്ത​ല​യി​ലെ ഫ​ർ​ണി​ച്ച​ർ വ​ർ​ക്ക്ഷോ​പ്പി​ൽ വ​ൻ അ​ഗ്നി​ബാ​ധ. തീ​പി​ടി​ത്ത​ത്തി​ൽ സ്ഥാ​പ​നം പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. ചെ​ന്താ​പ്പൂ​ര് പ്ലാ​മൂ​ട്ടി​ലെ സ്വ​കാ​ര്യ ഫ​ർ​ണി​ച്ച​ർ നി​ർ​മാ​ണ യൂ​ണി​റ്റി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ 1.20 ഓ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് കൊ​ല്ലം ചാ​മ​ക്ക​ട, ക​ട​പ്പാ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന​ട​ക്കം പ​ത്ത് യൂ​ണി​റ്റ് ഫ​യ​ർ ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്തെ​ത്തി.

ഇ​വ​ർ ഏ​റെ പ​ണി​പ്പെ​ട്ട് രാ​വി​ലെ 4.45 ഓ​ടെ​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. സം​ഭ​വം അ​റി​ഞ്ഞ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​രും പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തു​ക​യു​ണ്ടാ​യി. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം താ​ത്ക്കാ​ലി​ക​മാ​യി വി​ച്ഛേ​ദി​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. നാ​ട്ടു​കാ​രും പോ​ലീ​സും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

അ​ഗ്നി​ബാ​ധ​യി​ൽ വ​ർ​ക്ക്ഷോ​പ്പ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. 30 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

Related posts

Leave a Comment