മീനാക്ഷിയുടെ കുഞ്ഞനുജത്തി മാമ്മാട്ടിയുമായുള്ള ഓണച്ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ. ചിത്രത്തിൽ കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായാണ് മീനാക്ഷിയും മാമ്മാട്ടിയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിലീപിന്റെയും കാവ്യാ മാധാവന്റെയും മകളാണ് മാമ്മാട്ടി എന്ന മഹാലക്ഷ്മി. സ്റ്റർട് നിറത്തിലുള്ള ബ്ലൗസും, മിന്റ് ഗ്രീൻ നിറത്തിലുള്ള ദുപ്പട്ടയും, എംബ്രോയിഡറി പ്രിന്റുകളുമുള്ള വെള്ള പാവടയുമാണ് മീനാക്ഷി ധരിച്ചിരിക്കുന്നത്. മീനാക്ഷിയുടെതിനു സമാനമായ പാവാടയും ബ്ലൗസുമാണ് മാമ്മാട്ടിയും അണിഞ്ഞിരിക്കുന്നത്.
Read MoreDay: September 19, 2024
ഇനി ആവേശത്തിന്റെ നാളുകൾ: സ്കൂളുകളില്‍ കലാ-കായിക, ശാസ്ത്രമേളകള്‍ക്കു തുടക്കമാകുന്നു
കോട്ടയം: ഓണാവധിക്കു ശേഷം സ്കൂള്‍ തുറക്കുന്നതോടെ സ്കൂളുകളില്‍ ഇനി കായിക, ശാസ്ത്ര, കലാമേളകളുടെ കാലം. റവന്യു ജില്ലാ കായികമേളയ്ക്കു മുന്നോടിയായുള്ള ഗെയിംസ് മത്സരങ്ങള്‍ നേരത്തേ ആരംഭിച്ചിരുന്നു. ഗെയിംസിന്റെ രണ്ടാം ഘട്ട മത്സരം 26 മുതല്‍ നടക്കും. ഒക്ടോബര്‍ അവസാന വാരം പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലാണ് റവന്യു ജില്ലാ കായികമേള. ജില്ലാ കായികമേളകള്‍ക്കു മുന്നോടിയായുള്ള ഉപജില്ലാ കായികമേള അടുത്തയാഴ്ച തുടങ്ങും. നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലാണ് ശാസ്ത്രമേള നടക്കുന്നത്. കറുകച്ചാല്‍, ഈരാറ്റുപേട്ട എന്നിവടങ്ങളാണ് പരിഗണനയില്‍. അടുത്തയാഴ്ച വേദി തീരുമാനമാകും. ഉപജില്ലാ ശാസ്ത്രമേളകള്‍ക്കും അടുത്തയാഴ്ച തുടക്കമാകും. ശാസ്ത്രമേളയിലെ മാനുവല്‍ പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് വരാത്തതിനാല്‍ ഉപജില്ലാ മത്സരങ്ങള്‍ വൈകുകയാണ്. നവംബര്‍ 20 മുതല്‍ 23 വരെ തലയോലപ്പറമ്പിലാണ് ജില്ലാ കലോത്സവം. ജില്ലാ കലോത്സവത്തിനു മുന്നോടിയായുള്ള ഉപജില്ലാ കലോത്സവങ്ങള്‍ നവംബര്‍ ആദ്യവാരം…
Read Moreവെട്ടം വേണം, അതിന് ബള്‍ബിടണം; കഴുത്തിൽ പ്ലക്കാർഡ് തൂക്കി വേറിട്ട സമരവുമായി വീയപുരം പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ. ഷാനവാസ്
ഹരിപ്പാട്: പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി പ്രതിഷേധവുമായി പഞ്ചായത്ത് വൈസ്പ്രസിഡന്റിന്റെ ഒറ്റയാൾ സമരം. വീയപുരം പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.എ. ഷാനവാസാണ് വേറിട്ട പ്രതിഷേധവുമായി കഴിഞ്ഞ ദിവസം കൂടിയ പഞ്ചായത്തു കമ്മിറ്റിയില്‍ എത്തിയത്. വെട്ടം വേണം, അതിന് ബള്‍ബിടണം, കാലതാമസം വരുത്തരുത് എന്നാണ് പ്ലക്കാര്‍ഡിലുള്ളത്. ഒരു പോസ്റ്റില്‍ (ബള്‍ബ് കേടാകുന്ന മുറയ്ക്ക്) ഒരുവര്‍ഷത്തേക്ക് 640 രൂപപ്രകാരം 504 പോസ്റ്റില്‍ ബള്‍ബിടാനാണ് കരാര്‍. പ്ലാന്‍ഫണ്ടില്‍ നിന്നു മൂന്നരലക്ഷം രൂപ മാറ്റിവച്ചാണ് പദ്ധതി നടപ്പാക്കിയത്.ബള്‍ബ് കേടാകുന്ന മുറയ്ക്ക് നന്നാക്കിക്കൊടുക്കണമെന്നാണ് കരാര്‍. പക്ഷേ പല വാര്‍ഡുകളിലും മാസങ്ങളായി പലയിടങ്ങളിലായി ബള്‍ബുകള്‍ കത്താറില്ല. പല പ്രാവശ്യം മെമ്പർമാര്‍ കേടായ ബള്‍ബുകള്‍ മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകാത്തതില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. 18 വോള്‍ട്ട് ബള്‍ബാണ് ഇത്തവണയിട്ടത്. 2025 ഫെബ്രുവരി മാസം വരെ കത്താത്ത ബള്‍ബുകള്‍ മാറിക്കൊടുക്കണമെന്നാണ് കരാര്‍. ഇതിനും കരാറുകാരന് തയാറാകുന്നില്ല. ഒരുപോസ്റ്റില്‍ ഒരു ബള്‍ബ്…
Read Moreകൊട്ടും കുരവയും ആൾക്കൂട്ടവും ഇല്ലാതെ… സീമ വിനീതും നിശാന്തും വിവാഹിതരായി
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരൻ. ആഘോഷങ്ങളൊന്നുമില്ലാതെ രജിസ്റ്റർ വിവാഹമാണ് ഇരുവരും തിരഞ്ഞെടുത്തത്. ‘കൊട്ടും കുരവയും ആർപ്പുവിളികളും ആരവങ്ങളും ആൾക്കൂട്ടവും ഇല്ലാതെ….. ഫൈനലി ഒഫിഷ്യലി മാരീഡ്’, എന്ന അടിക്കുറിപ്പോടെയാണ് വിവാഹം രജിസ്റ്റർ ചെയ്തെന്ന വിവരം സീമ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിലൂടെ സീമ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ച് എത്തിയത്. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു സീമയും നിശാന്തും തമ്മിലുള്ള വിവാഹ നിശ്ചയം. എന്റെ ഹൃദയം കവർന്നയാളെ കണ്ടെത്തി എന്ന കുറിപ്പോടെ ആയിരുന്നു സീമ തന്റെ വിവാഹ നിശ്ചയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചത്. വിവാഹ നിശ്ചയം നടത്തി അഞ്ചുമാസത്തിനു ശേഷം ആ ബന്ധത്തിൽ നിന്ന് പിന്മാറുകയാണെന്ന അറിയിപ്പും പിന്നീട് ഇരുവരും വീണ്ടും ഒന്നായതും ഏറെ ചർച്ചയായിരുന്നു.
Read Moreകുടുംബവീട് വിറ്റപണം നൽകിയില്ല; അമ്മയുടെ വയറ്റിലും തുടയിലും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ചു; ഒളിവിൽപ്പോയ കാക്കരി ലിജോ സെബാസ്റ്റ്യനെ വലയിലാക്കി പോലീസ്
ചേര്‍ത്തല: അമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തെക്ക് പഞ്ചായത്ത് 17-ാം വാർഡ് അർത്തുങ്കൽ കാക്കരി ലിജോ സെബാസ്റ്റ്യനെ(38)യാണ് അർത്തുങ്കൽ പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബവീട് വിറ്റ് പണം നൽകാത്തതിലെ വിരോധം നിമിത്തമാണ് പ്രതി അക്രമം നടത്തിയത്. ചേർത്തല സൗത്ത് പഞ്ചായത്തിലെ 16-ാം വാർഡിലെ വീട്ടിൽ എത്തി വീട്ടുമുറ്റത്ത് കസേരയിൽ ഇരിക്കുകയായിരുന്ന അമ്മ മേഴ്സി ആന്റ ണിയെ സ്റ്റീൽ കത്തി ഉപയോഗിച്ചാണ് പ്രതി ആക്രമിച്ചത്. വയറിന്റെ വലതുഭാഗത്തും തുടയിലും ഗുതരമായി പരിക്കേറ്റ മേഴ്സി ആന്റണിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. അർത്തുങ്കൽ പോലീസ് ഇൻസ്പക്ടർ പി.ജി. മധു, എസ്ഐ ഡി. സജീവ്കുമാർ, എസ്ഐ എം.പി. ബിജു, ടി. സുനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സേവ്യർ എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ്…
Read Moreആരാണ് മാറ്റം ആഗ്രഹിക്കാത്തത്: കെഎസ്ആർടിസി ബസില്‍ സ്ഥലപ്പേരുകള്‍ക്ക് കോഡുകളായി
കോട്ടയം: ഇനി കെഎസ്ആര്‍ടിസി ബസുകളുടെ റൂട്ട് ബോര്‍ഡ് വായിച്ചു ബുദ്ധിമുട്ടേണ്ടി വരില്ല. കെഎസ്ആര്‍ടിസി ബസില്‍ സ്ഥലപ്പേരുകള്‍ക്ക് കോഡുകള്‍ നല്‍കിത്തുടങ്ങി. അക്കങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ഥലനാമ ബോര്‍ഡുകള്‍ ജില്ലയിലെ എല്ലാ ഡിപ്പോകളിലെയും ബസുകളില്‍ സ്ഥാനം പിടിച്ചു തുടങ്ങി. ഡിപ്പോകളിലെ മെക്കാനിക്കല്‍ വിഭാഗത്തിലെ പെയിന്ററാണ് ബോര്‍ഡുകള്‍ തയാറാക്കുന്നത്. കോഡ് നമ്പര്‍ വന്നതോടെ അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്കും ടൂറിസ്റ്റുകള്‍ക്കും എളുപ്പത്തില്‍ സ്ഥലങ്ങള്‍ മനസിലാക്കാന്‍ സാധിക്കും. കേരളത്തിനു പുറത്ത് സ്റ്റേറ്റ് കോഡുകളും 100 മുതല്‍ 199 വരെ ജില്ലയിലെ പ്രധാന സ്ഥലങ്ങള്‍ക്കും ഒന്നു മുതല്‍ 14 വരെയുള്ള നമ്പറുകള്‍ ജില്ലകള്‍ക്കുമാണ് നല്‍കുക. കോട്ടയം ജില്ലയെ സൂചിപ്പിക്കുന്നതിന് kt-5 ജില്ല കോഡാണ് നല്‍കുക. ഒന്നിലധികം ജില്ലകളില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബസുകളില്‍ നമ്പറിനോടൊപ്പം ജില്ലാ കോഡ് കൂടി ചേര്‍ക്കുന്നത്. കോട്ടയം-5, തൊടുപുഴ-64, ഈരാറ്റുപേട്ട-54, മൂവാറ്റുപുഴ-67, കുമളി-60, ചേര്‍ത്തല-49, വൈക്കം-56, വൈറ്റില- 7എ , പൊന്‍കുന്നം-49, എരുമേലി-59, തിരുവല്ല-51,…
Read Moreഓൺലൈൻ ക്ലാസിനിടയിൽ അധ്യാപികയോട് വിദ്യാർഥിയുടെ പ്രണയാഭ്യർഥന; നാണക്കേട് എന്ന് സോഷ്യൽ മീഡിയ
ഓൺലൈൻ ക്ലാസിൽ അധ്യാപകനോട് വിവാഹാഭ്യർഥന നടത്തിയ വിദ്യാർഥിയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വൈറൽ വീഡിയോയിൽ തന്നെ വിവാഹം കഴിക്കാൻ അധ്യാപികയോട് വിദ്യാർഥി ആവശ്യപ്പെടുകയാണ്. അധ്യാപിക വിവാഹിതയാണോ എന്ന് വിദ്യാർഥി ചോദിക്കുന്നു. അല്ല എന്ന് അധ്യാപിക പറഞ്ഞതോടെ‘എങ്കിൽ ഞാൻ നിന്നെ സ്നേഹിക്കുന്നു, മാഡം’ എന്ന് വിദ്യാർഥി പറയുന്നു. ടീച്ചർ സംയമനം പാലിച്ചുകൊണ്ട് മാന്യമായി പറഞ്ഞു ‘ഞാൻ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു’. അധ്യാപികയെ പാതിവഴിയിൽ തടസപ്പെടുത്തി അയാൾ തുടർന്നു ചോദിച്ചു ‘നിങ്ങൾ എന്നെ വിവാഹം കഴിക്കുമോ?’ tv1India-യുടെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ പങ്കിട്ട വീഡിയോയ്ക്ക് ഓൺലൈനിൽ വളരെ വേഗം ശ്രദ്ധ പിടിച്ചുപറ്റി. “ലജ്ജാകരം, അനുചിതം, ഇത് നിങ്ങൾക്ക് നാണക്കേടല്ല?’ എന്നിങ്ങനെയുള്ള കമന്റുകളാണ് വന്നത്. ‘അവർ ടീച്ചറുടെ മുഖമാണ് കാണിക്കുന്നത്, അത് ചെയ്യുന്ന ആൺകുട്ടികളല്ല!’ എന്നുള്ള കമന്റും വീഡിയോയ്ക്ക് ലഭിച്ചു. ‘ഈ കുട്ടികൾ ഇത് രസകരമാണെന്ന് കരുതുന്നു, ഈ വിദ്യാർത്ഥികളും…
Read Moreപേജറിനു പിന്നാലെ പൊട്ടിത്തെറിച്ച് വാക്കിടോക്കികളും; 20 മരണം
ബെയ്റൂട്ട്: പേജർ ആക്രമണത്തിനു പിറ്റേന്ന് ലബനനിലെ ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ട് വാക്കി ടോക്കി സ്ഫോടനങ്ങൾ. ലബനനിലുടനീളം ഹിസ്ബുള്ളകളുടെ വാക്കിടോക്കികൾ പൊട്ടിത്തെറിച്ചു. മരിച്ചവരുടെ എണ്ണം 20 ആയി. നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു. കാറുകളിലും വീടുകളിലുമാണ് വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചത്. സംസ്കാരച്ചടങ്ങിലും സ്ഫോടനമുണ്ടായി. തലസ്ഥാനമായ ബെയ്റൂട്ടിൽ ഒട്ടേറെ സ്ഫോടനങ്ങളുണ്ടാവുകയും നിരവധിപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഹിസ്ബുള്ള ഭീകരരുടെ 3000ത്തോളം പേജറുകൾ പൊട്ടിത്തെറിച്ച സംഭവത്തിൽ 12 പേർ മരിച്ചിരുന്നു. ആശുപത്രികളിൽ 2750 പേർ ചികിത്സയിലുണ്ട്. രണ്ടു ദിവസത്തെ ആക്രമണത്തിൽ ഹിസ്ബുള്ളകളുടെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ലബനീസ് ജനത ഫോണുകൾ അടക്കം ഉപയോഗിക്കാൻ ഭയക്കുന്നതായും റിപ്പോർട്ടുണ്ട്. ഇസ്രേലി ചാരസംഘടനയായ മൊസാദ് ആണ് ആക്രമണത്തിനു പിന്നിലെന്ന് പാശ്ചാത്യമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൊസാദ് ഏജന്റുമാർ മുൻകൂട്ടി പേജറുകളിലും വാക്കി ടോക്കികളിലും സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നു.
Read Moreഅടിച്ച് കേറി വാ: കേന്ദ്രസർക്കാർ ഹഡ്കോ അവാർഡ് തിരുവനന്തപുരം നഗരസഭയ്ക്ക്
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ഹഡ്കോയുടെ നഗര സദ്ഭരണത്തിലേയും സാനിറ്റേഷൻ വിഭാഗത്തിലേയും രണ്ട് പുസ്കാരങ്ങൾ തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കി. നഗരത്തിൽ ടാങ്കർ വഴി കുടിവെള്ളം ജനങ്ങൾക്ക് വിതരണം ചെയ്യുന്ന മികച്ച സംവിധാനം നടപ്പാക്കിയതിന് രാജ്യത്ത് ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയ്ക്ക് എന്ന് മേയർ വ്യക്തമാക്കി. നഗരത്തിലെ വീടുകളിൽ നിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും സെപ്റ്റേജ് മാലിന്യം മികച്ച രീതിയിൽ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് രാജ്യത്ത് മൂന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭ നേടി. കുടിവെള്ള വിതരണവും, മാലിന്യ സംസ്കരണവും തിരുവനന്തപുരം നഗരസഭ ഉന്നത നിലവാരത്തിൽ നടപ്പാക്കുന്നതിന്റെ തെളിവാണ് ഈ പുരസ്കാരങ്ങളെന്ന് ആര്യാ രാജേന്ദ്രൻ പറഞ്ഞു.
Read Moreഒരാഴ്ചത്തെ സന്ദർശനത്തിന് എം.വി. ഗോവിന്ദനും കുടുംബവും ഓസ്ട്രേലിയയില്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കുടുംബവും ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിൽ. ഓസ്ട്രേലിയയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് യാത്ര തിരിച്ചത്. സിഡ്നി, മെല്‍ബണ്‍, ബ്രിസ്ബെയ്ൻ, പെർത്ത് എന്നീ നഗരങ്ങളില്‍ ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഓസ്ട്രേലിയൻ സന്ദർശനം പൂർത്തിയാക്കി സെപ്റ്റംബർ 24-ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് വിവരം. പാർട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടർന്നാണ് എം.വി. ഗോവിന്ദൻ യാത്ര വൈകിപ്പിച്ചത്. പാർട്ടി ജനറല്‍ സെക്രട്ടറിയുടെ ഒഴിവ് നികത്തുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക സെപ്റ്റംബർ 27 മുതല്‍ 30 വരെ നടക്കുന്ന പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളാണ്. അടുത്ത പാർട്ടി കോണ്‍ഗ്രസിന് ഏഴുമാസം മാത്രമേ ബാക്കിയുള്ളൂ. 2025 ഏപ്രില്‍ രണ്ടുമുതല്‍ ആറ് വരെ തമിഴ്നാട്ടിലെ മധുരയില്‍ വച്ചാണ് സി.പി.എമ്മിന്റെ 24-ാം പാർട്ടി കോണ്‍ഗ്രസ്.
Read More