തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ എത്തുന്നുവെന്ന വാർത്തയിൽ ആവേശം പ്രകടിപ്പിച്ച് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മെസി ഉൾപ്പെടുന്ന അർജന്റീന ടീം കേരളത്തിൽ വരുന്നുവെന്ന് പറയുമ്പോ അത് കേരളീയർക്ക് ആവേശമാണ് നല്‍കുന്നതെന്നും മെസിയെ അടുത്ത് നിന്ന് കാണാൻ കഴിഞ്ഞാൽ ഭാഗ്യമാണെന്നും അതിനപ്പുറം ഒന്നും ആഗ്രഹിക്കുന്നില്ലെന്നും പന്ന്യൻ രവീന്ദ്രൻ അഭിപ്രായപ്പെട്ടു. മെസി ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ കളിക്കാരൻ തന്നെയാണ്. മെസിയും സംഘവും കേരളത്തിൽ എത്തുമ്പോൾ അത് കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. മെസി ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ്, അദ്ദേഹത്തെ മറികടക്കാൻ ഇതുവരെ ആരും വന്നിട്ടില്ല. ഏത് സമയത്തും ഏത് ടീമിനും മെസി എന്ന കളിക്കാരൻ കൂടെയുണ്ടായാൽ അതൊരു ആത്മവിശ്വാസമാണ്. അതുതന്നെയാണ് ഒരു കളിക്കാരന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പന്ന്യൻ രവീന്ദ്രൻ പറയുന്നു. മെസിയുടെ…
Read MoreDay: November 21, 2024
സാധാരണ യാത്രക്കാരുടെ സൗകര്യം; രണ്ടു വർഷത്തിനുള്ളിൽ 10,000 ജനറൽ കോച്ചുകൾ; എട്ട് ലക്ഷം പേർക്ക് അധികമായി യാത്ര ചെയ്യാം
കൊല്ലം: സാധാരണ യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,000 നോൺ ഏസി ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകൾ പുറത്തിറക്കാൻ റെയിൽവേ നടപടികൾ തുടങ്ങി.ഇതിൽ ആറായിരത്തിൽ അധികവും ജനറൽ സെക്കൻ്റ് ക്ലാസ് കോച്ചുകൾ ആയിരിക്കും. സ്ലീപ്പർ ക്ലാസ് ഗണത്തിൽ പെടുന്നവയാകും ബാക്കിയുള്ളവ. രാജ്യത്താകെ എല്ലാ സോണുകളിലെയും ട്രെയിനുകളിൽ ഈ കോച്ചുകൾ കൂട്ടിച്ചേർക്കും. ഇത്രയും കോച്ചുകൾ അധികമായി വരുന്നതോടെ ജനറൽ ക്ലാസിൽ എട്ട് ലക്ഷം പേർക്ക് അധികമായി യാത്ര ചെയ്യാൻ സാധിക്കും.ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലും കപൂർത്തലയിലെ റെയിൽ കോച്ച് ഫാക്ടറിയിലുമാണ് കോച്ചുകളുടെ നിർമാണം പുരോഗമിക്കുന്നത്.പുതുതായി നിർമിക്കുന്ന കോച്ചുകൾ എല്ലാം എൽഎച്ച്ബിയാണ്. യാത്ര സുഖകരവും സൗകര്യപ്രദവുമാക്കുന്നതിന് ഒപ്പം സുരക്ഷിതവും വേഗമുള്ളതാക്കാനും ഇത് സഹായിക്കും. പരമ്പരാഗത ഐസിഎഫ് കോച്ചുകളുമായി താരതമ്യപ്പെടുക്കുമ്പോൾ എൽഎച്ച്ബി കോച്ചുകൾ ഭാരം കുറഞ്ഞതും ശക്തവുമാണ്. മാത്രമല്ല അപകടം ഉണ്ടായാൽ ഈ കോച്ചുകൾക്ക് സംഭവിക്കുന്ന കേടുപാടുകളും കുറവായിരിക്കും.കഴിഞ്ഞ…
Read More“കോടതിവിധി മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി’; സജി ചെറിയാൻ രാജി വയ്ക്കണം; ഇല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: സജി ചെറിയാൻ മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. രാജി വച്ചില്ലെങ്കിൽ മുഖ്യമന്ത്രി അദ്ദേഹത്തെ മന്ത്രി സഭയിൽ നിന്നും പുറത്താക്കണം. സജി ചെറിയാൻ അന്വേഷണം അട്ടിമറിച്ചുവെന്നും വി. ഡി. സതീശൻ പറഞ്ഞു.മന്ത്രി സ്ഥാനത്തു തുടർന്ന് കൊണ്ട് അന്വേഷണം നടന്നാൽ പ്രഹസനം ആകും. ആദ്യം മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാനെ പിൻവാതിലിലൂടെ മന്ത്രിയാക്കിയ മുഖ്യമന്ത്രി പിണറായി വിജയനുള്ള മറുപടി കൂടിയാണ് ഇന്നത്തെ കോടതിവിധിയെന്നും വി.ഡി.സതീശൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് ക്ലീന്‍ചീറ്റ് നല്‍കിക്കൊണ്ടുള്ള പൊലീസ് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളിയതിനോട് പ്രതികരിക്കുകയായിരുന്നു വി.ഡി.സതീശൻ.
Read Moreഹൈറിച്ചിന്റെ വെബ്സൈറ്റ് കോടതിയുടെ സാന്നിധ്യത്തിൽ പരിശോധിച്ചു; സാമ്പത്തിക തട്ടിപ്പു കേസിൽ സുപ്രധാന നീക്കം
കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ മണി ചെയിന്‍ തട്ടിപ്പായ ഹൈറിച്ച് കേസില്‍ തൃശൂര്‍ തേര്‍ഡ് അഡീഷണല്‍ സെഷന് കോടതിയുടെ അസാധാരണ നീക്കം. കോടതിയുടെ സാന്നിധ്യത്തില്‍ ഹൈറിച്ചിന്റെ വെബ്സൈറ്റ് പരിശോധിച്ചു. മറ്റ് എജന്‍സികളെ നിയോഗിക്കുന്ന പതിവില്‍നിന്നു വ്യത്യസ്തമായി സാമ്പത്തിക തട്ടിപ്പ് കേസില്‍ കോടതി നേരിട്ട് വെബ്സൈറ്റ് പരിശോധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് കേസില്‍ 23ന് കോടതിയുടെ നിര്‍ണായക നടപടിയുണ്ടാകും. കഴിഞ്ഞ കൊല്ലം നവംബറില്‍ ആണു പര്‍ച്ചെയ്സ് കണ്സയിമെന്റ് അഡ്വാന്‍സ് എന്ന പേരില്‍ കമ്പനി ഒടിടി ബോണ്ട് ആയി വാങ്ങിക്കുന്ന ലക്ഷങ്ങള്‍ അനധികൃത നിക്ഷേപമാണെന്ന് കണ്ട് ബഡ്സ് അഥോറിറ്റി കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. പിന്നീട് മുന്‍ എംഎല്‍എ അനില്‍ അക്കര നല്കിയ പരാതിയില്‍ ഇഡി കേസെടുത്ത് ഹൈറിച്ച് ഉടമ പ്രതാപനെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയുമായിരുന്നു. ഹൈറിച്ചിന്റെ പണം ഇരട്ടിപ്പിക്കല്‍ വാഗ്ദാനം ചെയ്യുന്ന…
Read Moreആയിക്കരയിൽ നാലു മത്സ്യത്തൊഴിലാളിയുമായി ഫൈബർ വള്ളം കാണാതായി; കണ്ടെത്താൻ ജെഒസിയുടെ സഹായം തേടി
കണ്ണൂർ:ആയിക്കരയിൽനിന്ന് നാലു തൊഴിലാളികളുമായി മത്സ്യബന്ധനത്തിനുപോയ ഫൈബർ വള്ളം കണ്ടെത്താൻ ജോയിന്റ് ഓപ്പറേഷൻ സെന്റർ ഫോർ കോസ്റ്റൽ സെക്യൂരിറ്റിയുടെ(ജെഒസി) സഹായം തേടി കോസ്റ്റൽ പോലീസ്.ഫൈബർ വള്ളം കുടുങ്ങിയത് ഉൾക്കടലിലായതുകൊണ്ട് കോസ്റ്റൽ പോലീസിനു രക്ഷാപ്രവർത്തനം നടത്താൻ കഴിയില്ല. അതുകൊണ്ടാണ് ജെഒസിയുടെ സഹായം തേടിയത്. രക്ഷാപ്രവർത്തനം നടത്താൻ നേവിയുടെ ഉൾപ്പെടെ സഹായം വേണമെന്നാവശ്യപ്പെട്ട് തലശേരി കോസ്റ്റൽ പോലീസ് ജെഒസിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.ആയിക്കരയിൽനിന്നു മത്സ്യബന്ധനത്തിനു പോയ സഫാ മോൾ എന്ന ഫൈബർ വള്ളമാണ് ഉൾക്കടലിൽ കുടുങ്ങിയത്. വയർലെസ് സന്ദേശം ലഭിച്ച ഭാഗത്ത് തലശേരി കോസ്റ്റൽ പോലീസിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ 17 നാണ് ഫൈബർ വള്ളം ആയിക്കരയിൽനിന്നു മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. മറ്റു വള്ളക്കാർക്ക് ലഭിച്ച വയർലെസ് സന്ദേശത്തിലൂടെയാണ് അപകടവിവരം പുറത്തറിയുന്നത്. ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി മുജീബിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് എൻജിൻ പ്രവർത്തിപ്പിക്കാനാകാതെ വള്ളം കടലിൽ കുടുങ്ങുകയായിരുന്നെന്ന് തലശേരി കോസ്റ്റൽ പോലീസ്…
Read Moreമഹാരാഷ്ട്രയിൽ വിജയം ഉറപ്പെന്ന് ഇരുമുന്നണികളും; ജാർഖണ്ഡിൽ അധികാരമുറപ്പിക്കാൻ വിമത സ്ഥാനാർഥികൾക്കു പിന്നാലെ
മുംബൈ: മഹാരാഷ്ട്രയിൽ വിജയം ഉറപ്പെന്ന വിലയിരുത്തലിൽ ഇരുമുന്നണികളും. ഭരണത്തുടർച്ച ഉണ്ടാകുമെന്ന് മഹായുതി സഖ്യം അവകാശപ്പെടുമ്പോൾ, ഭരണമാറ്റവും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവർത്തനവും ഇത്തവണ ഉണ്ടാകുമെന്നാണ് ഇന്ത്യ മുന്നണിയുടെ അവകാശവാദം. വിവിധ എക്സിറ്റ്പോളുകളെ അടിസ്ഥാനപ്പെടുത്തിയാണ് രണ്ടു മുന്നണികളും ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസാന റിപ്പോർട്ട് പ്രകാരം 59.30 ആണ് മഹാരാഷ്ട്രയിലെ പോളിംഗ് ശതമാനം. 2019ൽ ഇത് 61.4 ശതമാനം ആയിരുന്നു. മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് 152നും 160നും ഇടയിൽ സീറ്റുകൾ കിട്ടുമെന്നാണ് ടുഡേയ്സ് ചാണക്യയുടെ പ്രചാരണം. ചില പ്രവചനങ്ങൾ ഇന്ത്യാ മുന്നണിക്കും മുൻതൂക്കം നൽകിയിട്ടുണ്ട്. പിളര്‍പ്പിനുശേഷം ശക്തി തെളിയിക്കേണ്ടതിനാല്‍ എൻസിപിക്കും ശിവസേനയ്ക്കും ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. അതേസമയം ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജാർഖണ്ഡിൽ അധികാരമുറപ്പിക്കാൻ ബിജെപിയും ജാർഖണ്ഡ് മുക്തി മോർച്ചയും ചില വിമത സ്ഥാനാർഥികളെ ബന്ധപ്പെടുകയാണെന്നു സൂചനയുണ്ട്. മറ്റന്നാളാണു വോട്ടെണ്ണൽ. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിരീക്ഷണം കർശനമാക്കാൻ കോൺഗ്രസ് നേതൃത്വം…
Read Moreപാലക്കാടൻ കാറ്റ് എങ്ങോട്ട് വീശും? പോളിംഗ് കുറഞ്ഞത് കണക്കുകൂട്ടലുകൾ തെറ്റിച്ചു; ആശങ്കയിൽ മൂന്ന് മുന്നണികളും
പാലക്കാട്: പ്രചാരണത്തിൽ കണ്ട ആവേശം പോളിംഗിൽ ഇല്ലാതെ പോയതിന്റെ നിരാശയിലും പ്രതീക്ഷയോടെ തെരഞ്ഞെടുപ്പു ഫലം കാത്തിരിക്കുകയാണ് പാലക്കാട്ടെ സ്ഥാനാർഥികൾ. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഒൗദ്യോഗിക കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും പാലക്കാട് പോളിംഗ് ശതമാനം മുൻ തെരഞ്ഞെടുപ്പിനേക്കാൾ കുറഞ്ഞെന്നാണ് ഇപ്പോൾ ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത്. 70.51 ശതമാനമാണ് ഇത്തവണ പാലക്കാട് രേഖപ്പെടുത്തിയ പോളിംഗ് എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന കണക്കുകൾ. മറ്റന്നാൾ ഫലമറിയും. പാലക്കാട് പോളിംഗ് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് മൂന്ന് മുന്നണികളും. പോളിംഗ് കുറവാണെങ്കിലും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ പോളിംഗ് കുറഞ്ഞിട്ടില്ലെന്നാണ് മൂന്നു പ്രധാന മുന്നണികളുടെയും അവകാശവാദം. 2021 ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തിലേറെയാണ് പോളിംഗിലുണ്ടായ കുറവ്. കണക്കുകൂട്ടലുകൾ മൂന്നുമുന്നണികൾക്കും പോളിംഗ് ശതമാനം കുറഞ്ഞതോടെ തെറ്റിയിട്ടുണ്ട്. പാലക്കാട് നഗരസഭയിൽ പോളിംഗ് കൂടിയത് നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. ബിജെപിയുടെ ശക്തികേന്ദ്രാണ് പാലക്കാട്…
Read Moreവിഎഫ്പിസികെ കുടിശികനൽകിയില്ല; വെട്ടിലായി കർഷകർ; നൽകാനുള്ളത് അഞ്ചുകോടി
തൊടുപുഴ: പച്ചക്കറികൃഷി വ്യാപനത്തിനായി വെജിറ്റബിൾ ആൻഡ് ഫ്രൂട്ട്സ് പ്രമോഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ നടത്തിയ വിവിധ പദ്ധതികളുടെ ഭാഗമായി കൃഷി ചെയ്ത കർഷകർ ദുരിതത്തിൽ. സബ്സിഡിയും ബോണസുമായി കോടിക്കണക്കിനു രൂപയാണ് പച്ചക്കറി കർഷകർക്ക് വിഎഫ്പിസികെ നൽകാനുള്ളത്. വിവിധ പദ്ധതികളുടെ നടത്തിപ്പിനും സബ്സിഡിക്കുമുള്ള പണം സംസ്ഥാന സർക്കാർ അനുവദിക്കാത്തതിനാലാണ് കർഷകർക്ക് പണം നൽകാൻ വൈകുന്നത്. 2023-24 സാന്പത്തിക വർഷത്തിൽ ഉൾപ്പെടെ അഞ്ച് കോടിയോളം ജില്ലയിലെ കർഷകർക്ക് ലഭിക്കാനുണ്ടെന്ന് വിഎഫ്പിസികെ കണ്‍സോർഷ്യം ഭാരവാഹികൾ ആരോപിച്ചു. ജില്ലയിൽ പച്ചക്കറി കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിനും വേണ്ടിയാണ് വിഎഫ്പിസികെയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിൽ വിപണികൾ ആരംഭിച്ചത്. ജില്ലയിലാകെ 19 കർഷക വിപണികളാണ് പ്രവർത്തിക്കുന്നത്. പതിനായിരത്തോളം കർഷകർ ഇതിനു കീഴിലായി പച്ചക്കറികൃഷി നടത്തി ഉത്പന്നം വിപണിയിലെത്തിക്കുന്നുണ്ട്. പലരും വ്യാവസായിക അടിസ്ഥാനത്തിലാണ് സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത ഭൂമിയിലും കൃഷി ചെയ്യുന്നത്. വാഴക്കുലകൾ, പയർ, പാവൽ,…
Read Moreകരുതിയിരിക്കുക, കുറുവ സംഘം നിങ്ങൾക്ക് ചുറ്റമുണ്ട്… മോഷണത്തിന് പറ്റിയ വീടുകൾ സ്ത്രീകൾ കണ്ടെത്തും, ആണുങ്ങൾ മോഷണം നടത്തും; കേസ് നടത്താൻ മലയാളി വക്കീലൻമാർ
കോട്ടയം: പുഴ, കായല്‍ എന്നിവയോട് ചേര്‍ന്ന് പകല്‍ മീന്‍, ആമ പിടിത്തം തൊഴിലാക്കിയ നാടോടി സംഘങ്ങളുടെ പടുതാക്കുടിലുകളില് കുറുവ മോഷ്ടാക്കളുടെ സാന്നിധ്യം ഉറപ്പാണെന്നു പോലീസ്. മുന്‍പ് കേരളത്തിൽ വീടുകവര്‍ച്ച നടത്തിയപ്പോഴൊക്കെ കുറുവാ സംഘം തമ്പടിയിച്ചിരുന്നത് പുളിങ്കുന്ന്, അരൂര്‍, കുണ്ടന്നൂര്‍, പാലാ എന്നിവിടങ്ങളിലെ ജലസ്രോതസുകളോടു ചേര്‍ന്നാണ്. മോഷണവേളയില് ഇരയെ നേരിടാന്‍ വാള്, കത്തി, വാക്കത്തി, പിച്ചാത്തി, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങള്‍ ഇവരുടെ കുടിലുകളില്‍ കുഴിയെഴുത്താണ് സൂക്ഷിക്കുക. ഇവരില്‍ ഏറെപ്പേരും അടുത്ത ബന്ധുക്കളുമാണ്. വിവാഹം നടത്താതെ ഒരുമിച്ച് പാര്‍ക്കുന്നവരാണ് കൂടുതലും. ചിലര്‍ക്ക് ഒന്നിലേറെ ഭാര്യമാരുമുണ്ട്. കുട്ടവഞ്ചിയില്പോയി തടവല വിരിച്ചശേഷം വെള്ളത്തില്‍ രാസവസ്തുക്കള്‍ വിതറി മീന്‍ പിടിച്ചാണു വഴിയോരങ്ങളില്‍ വില്‍പ്പന. ഇവരില്‍ ഏറെപ്പേരും പതിവായി മദ്യപിക്കുന്നവരാണ്. പോക്കറ്റടിച്ചും മീന്‍വിറ്റും പണം കൈയില്‍ വന്നാല്‍ അപ്പോള്‍തന്നെ മദ്യം വാങ്ങും. ഇവരുടെ സംഘത്തിലെ സ്ത്രീകള്‍ കൈക്കുഞ്ഞുങ്ങളുമായി ഭിക്ഷാടനം, ചൂല്വില്പ്പന, പോക്കറ്റടി എന്നിവയുമായി നാടുചുറ്റി വൈകുന്നേരം…
Read Moreപ്രണയിച്ച് ഒളിച്ചോടി വിവാഹം; യുവാവിന്റെ പേരിൽ പോക്സോ കേസ് ഉൾപ്പെടെ നിരവധികേസുകൾ; മാതാപിതാക്കൾക്കൊപ്പം തിരികെ വീട്ടിലേക്ക് മടങ്ങി യുവതി
കൊച്ചി: പ്രണയിച്ച് ഒളിച്ചോടി വിവാഹം കഴിച്ച യുവാവ് നാലു ക്രിമിനല്‍ കേസിലെ പ്രതിയാണെന്ന് അറിഞ്ഞ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം മടങ്ങി. യുവാവിന്റെ ക്രിമിനല്‍ പശ്ചാത്തലം ബോധ്യമായ പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോകാനുള്ള താത്പര്യവും കോടതിയെ അറിയിക്കുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത സമയത്ത് തന്നെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ യുവാവിനൊപ്പമാണ് 19 കാരിയായ പെണ്‍കുട്ടി ഒളിച്ചോടിയത്. കുട്ടിയെ അന്യായ തടങ്കലില്‍ വച്ചിരിക്കുകയാണെന്നു ചൂണ്ടിക്കാട്ടി കോഴിക്കോട് വെളിപ്പറമ്പ സ്വദേശിയായ നിസാര്‍ എന്നയാള്‍ക്കെതിരേ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയതാണു വിഷയം ഹൈക്കോടതിയിലെത്താന്‍ ഇടയാക്കിയത്. ആദ്യദിവസം കേസ് പരിഗണിക്കവെ കോടതിയില്‍ ഹാജരായിരുന്ന പെണ്‍കുട്ടി ഭര്‍ത്താവിനൊപ്പം പോകണമെന്ന് ആഗ്രഹമറിയിച്ചെങ്കിലും പോക്സോ അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പ്രോസിക്യൂഷന് അറിയിച്ചതോടെ മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയെ താത്കാലികമായി വിട്ടയച്ചു. യുവാവിന്റെ പശ്ചാത്തലം അന്വേഷിച്ച് അറിയിക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് സര്‍ക്കാര്‍ അഭിഭാഷകന് കോടതിയെ അറിയിച്ചത്. കവര്‍ച്ച, മോഷണം, പോക്സോ…
Read More