റിയാദ്: സൗദി പ്രോ ലീഗ് ഫുട്ബോളിൽ പുതുവർഷത്തെ ആദ്യ ഗോളും വിജയവും നേടി ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും. കരിയറിലെ 917-ാമത് ഗോൾ ക്രിസ്റ്റ്യാനോ സ്കോർ ചെയ്ത മത്സരത്തിൽ അൽ നസർ 3-1ന് അൽ അക്ഡൗഡിനെ പരാജയപ്പെടുത്തി. സാദിയോ മാനെയുടെ ഇരട്ട ഗോളുകളാണ് അൽ നസറിന് മികച്ച ജയമൊരുക്കിയത്. 42-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോൾ. തുടർച്ചയായി 24 വർഷം ഗോൾ സ്കോർ ചെയ്യുന്ന താരമായി ക്രിസ്റ്റ്യാനോ ഇതോടെ മാറി. ലീഗിൽ 28 പോയിന്റുമായി അൽ നസർ മൂന്നാം സ്ഥാനത്താണ്.
Read MoreDay: January 11, 2025
എൽ ക്ലാസിക്കോ ഫൈനൽ
ജിദ്ദ: സ്പാനിഷ് സൂപ്പർ കോപ്പ ഫുട്ബോൾ ഫൈനലിൽ ബാഴ്സലോണ x റയൽ മാഡ്രിഡ് ഫൈനൽ. 15-ാം കിരീടത്തിനായി ബാഴ്സ ഇറങ്ങുന്പോൾ 14-ാം കപ്പുയർത്തി ബാർസയ്ക്കൊപ്പം എത്തുകയെന്നതാണ് റയലിന്റെ ലക്ഷ്യം. ഇന്ത്യൻ സമയം ഞായർ അർധരാത്രി 12.30നാണ് സൂപ്പർ കോപ്പയിലെ എൽ ക്ലാസിക്കോ ഫൈനൽ. സ്പാനിഷ് സൂപ്പർ കപ്പിൽ തുടർച്ചയായ മൂന്നാം തവണയാണ് എൽ ക്ലാസിക്കോ ഫൈനൽ അരങ്ങേറുന്നത്. ഇരുടീമും നേർക്കുനേർ വന്നപ്പോൾ ഓരോ പ്രാവശ്യം വീതം കപ്പുയർത്തി. രണ്ടാം സെമിയിൽ മയ്യോർക്കയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് റയൽ ഫൈനലിൽ പ്രവേശിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ജൂഡ് ബെല്ലിങ്ഗവും റോഡ്രിഗോയുമാണ് റയലിനായി സ്കോർ ചെയ്തത്. ഒരു ഗോൾ സെൽഫിലൂടെ എത്തി. അത്ലറ്റിക് ബിൽബാവോയെ 2-0ന് തകർത്താണ് ബാഴ്സലോണ ഫൈനലിൽ പ്രവേശിച്ചത്. 2023ലാണ് ബാഴ്സ അവസാനമായി സൂപ്പർ കോപ്പ സ്വന്തമാക്കിയത്. റയൽ മാഡ്രിഡിനെ 1-3നാണ് ബാഴ്സ തകർത്തത്. എന്നാൽ,…
Read Moreഓസ്ട്രേലിയൻ ഓപ്പണിനു നാളെ പുലർച്ചെ 5.30നു തുടക്കം
മെൽബണ്‍: 2025 സീസണിലെ ആദ്യ ഗ്രാൻസ്ലാം ടെന്നീസ് പോരാട്ടത്തിന് ഇന്ത്യൻ സമയം നാളെ പുലർച്ചെ 5.30നു തുടക്കമാകും. സീസണിലെ ആദ്യ ഗ്രാൻസ് ലാമായ ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ട് പോരാട്ടങ്ങൾ റോഡ് ലേവർ, മാർഗരറ്റ് കോർട്ട്, മെൽബണ്‍ എന്നിങ്ങനെ മൂന്ന് അരീനകൾക്കൊപ്പം ഔട്ട് സൈഡ് കോർട്ടുകളിലുമായി അരങ്ങേറും. പുരുഷ സിംഗിൽസിൽ സുമിത് നാഗലാണ് ഇന്ത്യയുടെ ഏക സാന്നിധ്യം. പുരുഷ ഡബിൾസിൽ നിലവിലെ ചാന്പ്യനായ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും പോരാട്ട രംഗത്തുണ്ട്. 2024ൽ ഓസ്ട്രേലിയയുടെ മാത്യു എബ്ഡന്റെ ഒപ്പമായിരുന്നു ബൊപ്പണ്ണ ചാന്പ്യൻപട്ടത്തിലെത്തിയത്. ഇത്തവണ കൊളംബിയക്കാരൻ നിക്കോളാസ് ബാരിയന്റ്സാണ് ബൊപ്പണ്ണയുടെ കൂട്ട്. എബ്ഡൻ ബെൽജിയത്തിന്റെ ജോറാൻ വിലീഗന്റെ ഒപ്പവും കോർട്ടിൽ ഇറങ്ങും. ഉത്തേജകം ചർച്ച പുരുഷ-വനിതാ സിംഗിൾസിലെ ഒന്നും രണ്ടും റാങ്കുകാർ ഉത്തേജക മരുന്നു പരിശോധനയിൽ പരാജയപ്പെട്ടവരാണെന്നതാണ് 2025 ഓസ്ട്രേലിയൻ ഓപ്പണിലെ ഏറ്റവും ചൂടേറിയ ചർച്ച. പുരുഷ സിംഗിൾസിൽ…
Read Moreകായികതാരമായ പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; അഞ്ചുവര്‍ഷത്തിനിടെ പീഡിപ്പിച്ചത് അറുപതിലേറെ പേര്; ഇത്രയധികം പ്രതികളുള്ള പീഡനക്കേസ് സംസ്ഥാനത്തുതന്നെ ആദ്യമെന്നു പോലീസ്
പത്തനംതിട്ട: പതിനെട്ടുകാരിയെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ലൈംഗിക ചൂഷണത്തിനു വിധേയരാക്കിയ അറുപതിലധികം ആളുകളെ സംബന്ധിച്ച വിവരങ്ങള്‍ തേടി പോലീസ്. ഇന്നു രാവിലെ പത്തു പേരെ കൂടി കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൊഴി അടിസ്ഥാനപ്പെടുത്തി രണ്ടു പോലീസ് സ്റ്റേഷനുകളിലായി കേസെടുത്തു. ഇലവുംതിട്ട സ്റ്റേഷനില്‍ അഞ്ചുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇത്രയധികം ആളുകളെ പ്രതി ചേര്‍ത്ത് ഒരു പീഡനക്കേസ് സംസ്ഥാനത്തു തന്നെ ആദ്യമാണെന്ന് പോലീസ് പറയുന്നു. 13 വയസുള്ളപ്പോള്‍ കുട്ടിയെ ആദ്യം പീഡിപ്പിച്ചതായി പറയുന്ന പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന് (24) ഉള്‍പ്പെടെയുള്ളവരാണ് ഇന്നലെ അറസ്റ്റിലായത്. അറസ്റ്റിലായ മറ്റുള്ളവര്‍ സുബിന്റെ സുഹൃത്തുക്കളും പ്രദേശവാസികളുമാണ്. സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി.കെ. വിനീത് (30), കൊച്ചുപറമ്പില്‍ കെ. അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍…
Read Moreസിനിമ സംവിധായകന്റേതാണ്: പുതുവർഷ ചിത്രവുമായി ഇന്ദ്രന്‍സ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാളം, തമിഴ് ചിത്രം ‘ചിന്ന ചിന്ന ആസൈ’ സെറ്റില്‍. പ്രധാന വേഷങ്ങളില്‍ ഇന്ദ്രന്‍സും മധുബാലയും. ‘പ്രായമുള്ള രണ്ടുപേര്‍ ഒരു തീര്‍ഥാടനത്തിനിടെ കണ്ടുമുട്ടുന്നതും അവരുടെ വിഷയങ്ങളുമാണ് ആ സിനിമ. ഒരുമ്പെട്ടവന്‍, രേഖാചിത്രം എന്നിവ പുതുവര്‍ഷ റിലീസുകള്‍. സൂര്യയ്ക്കൊപ്പമുള്ള തമിഴ് പടത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞു. ജോണ്‍പോള്‍ ജോര്‍ജിന്റെ പടമാണ് അടുത്തു ചെയ്യുന്നത്. കുറേ പടങ്ങള്‍ കമിറ്റ് ചെയ്തിട്ടുണ്ട്. എല്ലാത്തിലും ചെന്നുചേരുന്നതു പ്രതീക്ഷയിലാണ്’- ഇന്ദ്രന്‍സ് രാഷ്ട്ര ദീപികയോടു പറഞ്ഞു.2024ന്റെ അനുഭവം..?കുഴപ്പമില്ലെന്നേയുള്ളൂ. വലിയ നല്ല സിനിമകളൊന്നും ചെയ്തില്ലായിരുന്നു. അത്ര നല്ല സിനിമകളൊന്നും കിട്ടിയില്ല. ഇടയ്ക്കിടെ നല്ല വേഷങ്ങള്‍. അതിന്റെ തുടര്‍ച്ച വഴിമാറുന്നുണ്ടോ..?മാറിപ്പോയിട്ടുണ്ട്. വിളിക്കുന്നിടത്തൊക്കെ പോകുന്നുണ്ട്. പറയുംപോലെയൊക്കെ അഭിനയിക്കുന്നുണ്ട്. ചിലതൊക്കെ നല്ല സിനിമ അല്ലാത്തതുകൊണ്ടും ആവാം. ആരെങ്കിലും ഒഴിവാക്കിയിട്ടുണ്ടോ എന്ന് നമുക്കറിയാനുമാവില്ലല്ലോ.സ്ക്രിപ്റ്റ് വായിച്ച ശേഷമാണോ അഭിനയം?എനിക്കു വേണമെന്നു തോന്നിയാല്‍ അവര്‍ തരും.…
Read Moreപി.വി. അന്‍വര്‍ എംഎല്‍എ തൃണമൂലില്‍; ഇന്ന് മമതയ്ക്കൊപ്പം വാര്‍ത്താസമ്മേളനം
കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന പി.വി. അന്‍വര്‍ എംഎല്‍എ ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്ജിയമായി ചര്‍ച്ച നടത്തും. ഇരുവരും ഇന്ന് സംയുക്ത വാര്‍ത്താസമ്മേളനം നടത്തുമെന്നും സൂചനയുണ്ട്. ഈ മാസാവസാനമോ അടുത്ത മാസമോ കോഴിക്കോട്ടോ അല്ലെങ്കില്‍ മലപ്പുറത്തോ വിപുലമായ സമ്മേളനം നടത്താനും അന്‍വര്‍ ആലോചിക്കുന്നുണ്ട്. മമതാ ബാനര്‍ജിയെ ഇതിലേക്കു കൊണ്ടുവരാനും നീക്കമുണ്ട്. ഇന്നലെയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി എംപിയുടെ സാന്നിധ്യത്തില്‍ കൊല്‍ക്കൊത്തയില്‍ അന്‍വര്‍ തീരുമാനം അറിയിച്ചത്. പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ചുമതലയായിരിക്കും അന്‍വര്‍ വഹിക്കുക. തൃണമൂലിന്റെ എംപിമാരായ സുസുമിത ദേവ്, മഹുവ മൊയ്ത്ര എന്നിവര്‍ക്കാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. കേരളത്തില്‍ യുഡിഎഫില്‍ അന്‍വറിനെ ഉള്‍ക്കൊള്ളുന്നതില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് അന്‍വര്‍ തൃണമൂലിന്റെ ഭാഗമാകുന്നത്. വനംവകുപ്പിന്റെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായശേഷം ജയില്‍മോചിതനായപ്പോള്‍ താന്‍ യുഡിഎഫിലേക്ക് പോകുമെന്ന് അന്‍വര്‍…
Read Moreതൊഴിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ; തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ രേഖകളും ഐഡി കാർഡും കണ്ടെടുത്തു
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ മേഖലയിൽ തൊഴിൽ വാഗ്ദാനം ചെയ്തു നിരവധി പേരിൽനിന്നു ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ. പൂവാർ, കല്ലിയവിളാകം, പനയിൽ വീട്ടിൽ സുരേഷ് കുമാറിനെയാണ് (51) തന്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. പോർട്ടിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പലരിൽ നിന്നായി പണം തട്ടിയത്. ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർഥികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ അധികാരികളുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പു മനസിലായത്. തുടർന്നു വിഴിഞ്ഞം തുറമുഖ അധികാരികളുടെ പരാതിയിൽ തന്പാനൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്ന് തുറമുഖവുമായി ബന്ധപ്പെട്ട വ്യാജ രേഖകളും ഐഡി കാർഡും കണ്ടെടുത്തതായും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More‘മാപ്പർഹിക്കുന്നില്ല, നിയമനടപടി കൈക്കൊള്ളുന്നു’; രാഹുൽ ഈശ്വറിനെതിരേ വീണ്ടും ഹണി റോസ്
കൊച്ചി: സാമൂഹിക നിരീക്ഷകന് രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്കി നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വറിനെതിരെ ഹണി റോസ് പരാതി നല്‍കിയിരിക്കുന്നത്. വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ അതിനെതിരെ അനാവശ്യ പ്രചരണം നടത്തി. സൈബർ ഇടങ്ങളിൽ ആളുകള്‍ തനിക്കെതിരെ തിരിയാൻ ഇത് കാരണമായി. താനും കുടുംബവും കടന്നു പോകുന്നത് കടുത്ത മാനസിക സംഘർഷത്തിലൂടെയാണെന്നും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ഹണി റോസ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… രാഹുല്‍ ഈശ്വര്‍, ഞാനും എന്റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന് പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കളാണ്. ഞാന്‍ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമില്‍ പകല്‍ പോലെ വ്യക്തമായ…
Read Moreസ്മൃതി തൻ ചിറകിലേറി ഞാനെൻ ശ്യാമ ഗ്രാമഭൂവിലമയുന്നു… ഭാവഗായകനു യാത്രാമൊഴി; സംസ്കാരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
കൊച്ചി/പറവൂര്‍ : ആറര പതിറ്റാണ്ടു നീണ്ട സംഗീത സപര്യ ബാക്കിയാക്കി മറഞ്ഞ ഭാവഗായകന് പി. ജയചന്ദ്രന് സാംസ്കാരിക കേരളത്തിന്റെ യാത്രാമൊഴി. പ്രണയവും വിരഹവും ഭക്തിയുമൊക്കെ നിറഞ്ഞ ഒരുപിടിഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ സംസ്കാരം എറണാകുളം ചേന്ദമംഗലത്തെ പാലിയം തറവാട്ടു വളപ്പില്‍ ഉച്ചയോടെ നടന്നു. നിശ്ചയിച്ചതിലും നേരത്തെയായിരുന്നു സംസ്കാരം. തൃശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ നിന്ന് ഭൗതികദേഹം ഇന്നു രാവിലെ ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അല്പസമയം പൊതുദര്‍ശനത്തിന് വച്ചിരുന്നു. അവിടെ നിന്നാണ് മന്ത്രി ബിന്ദു ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ ഭൗതികദേഹം രാവിലെ 10.45 ഓടെ പാലിയം തറവാട്ടിലേക്ക് എത്തിച്ചത്. ജയചന്ദ്രന് ജീവിതത്തിലും സംഗീതത്തിലും പിച്ചവച്ച ഈ തറവാട്ടില്‍ തന്നെ അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്നു. അഞ്ചു വയസുവരെ മാത്രമേ ജയചന്ദ്രന് തറവാട് വീട്ടില്‍ കഴിഞ്ഞിട്ടുള്ളു എങ്കിലും ഉത്സവം ഉള്‍പ്പെടെയുള്ള എല്ലാ വിശേഷങ്ങള്‍ക്കും അദ്ദേഹം ഇവിടെ എത്തുമായിരുന്നു. ചേന്ദമംഗലം പാലിയത്ത് അമ്മ…
Read Moreബോചെയുടെ ജാമ്യനീക്കം തടയാന്‍ പോലീസ്; ഹണിറോസിന്റെ മൊഴി വീണ്ടുമെടുക്കും
കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന്റെ ജാമ്യനീക്കം തടയാന്‍ കടുത്ത നടപടികളുമായി പോലീസ്. നിലവില്‍ റിമാന്‍ഡിലുള്ള ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് പോലീസ് നടപടികള്‍ ശക്തമാക്കുന്നത്. ബോചെ നടത്തിയ മറ്റ് അശ്ലീല പരാമര്ശങ്ങള്കൂടി പരിശോധിക്കുകയാണ് പോലീസ് സംഘം. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ പലരോടും ഇത്തരത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതിന് യുട്യൂബ് ചാനലുകളില്പ്പെടെ തെളിവുണ്ടെന്ന് പോലീസ് പറയുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി ബോബി ചെമ്മണൂരിന്റെ ജാമ്യത്തെ എതിര്‍ക്കാനാണ് പോലീസിന്റെ ശ്രമം. മറ്റാരെങ്കിലും ഹണി റോസിന്റേതിന് സമാനമായ പരാതിയുമായി വന്നാല്‍ എഫ്ഐആര്‍ ഇട്ട് വേഗത്തില്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് പോലീസ് നീക്കം. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 75(1), 75(4), ഐ.ടി ആക്ട് 67 എന്നിവയനുസരിച്ചാണ് ഹണി റോസ് നല്കിയ കേസുമായി ബന്ധപ്പെട്ട്…
Read More