മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ -പെരുമ്പാവൂര്‍ എംസി റോഡില്‍ തൃക്കളത്തൂര്‍ പള്ളിത്താഴത്ത് ഇന്ന് രാവിലെ 7.30ഓടെ ഉണ്ടായ അപകടത്തില്‍ പിക്കപ്പ് വാനിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സജാദ്(32) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ കുടുങ്ങിയ സജാദിനെ നാട്ടുകാര്‍ ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സജാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൂവാറ്റുപുഴ പോലീസും, ഫയര്‍ പോഴ്സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
Read MoreDay: January 24, 2025
കെപിസിസി പ്രസിഡന്റ് സുധാകരനൊഴിഞ്ഞാൽ അടൂർ പ്രകാശ്? സുധാകരനെ മാറ്റിയാൽ സതീശനെയും മാറ്റണമെന്ന് സുധാകരണ അനുകൂലികൾ; അതൃപ്തി അറിയിച്ച് സുധാകരൻ
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ നിലവിലുള്ള പ്രസിഡന്റ് കെ. സുധാകരൻ കടുത്തനീരസത്തിൽ. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി നടത്തുന്ന അനൗപാരിക ചർച്ചകൾ മാധ്യമങ്ങളിലൂടെ പുറത്ത് വരുന്നതിലുള്ള തന്റെ അതൃപ്തി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ ഫോണിൽ വിളിച്ച് കെ. സുധാകരൻ അറിയിച്ചതായാണു വിവരം. ഇതുതന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന വികാരമാണ് സുധാകരനുള്ളത്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് കടിച്ചുതൂങ്ങാൻ താനില്ലെന്ന് വ്യക്തമാക്കിയ സുധാകരന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വാർത്ത പരക്കുന്നതിലും അതൃപ്തി പ്രകടിപ്പിച്ചു. അതേസയം, പ്രസിഡന്റ് സ്ഥാനത്ത് സുധാകരൻ തുടരുന്നതിലുള്ള നീരസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു സുധാകരൻ മാറാൻ നിർബന്ധിതനായാൽ അടൂർ പ്രകാശ് എംപിയെ കെപിസിസി പ്രസിഡന്റാക്കുന്നതിനുള്ള ചർച്ചകളാണ് ഡൽഹിയിൽ നടക്കുന്നതെന്നു…
Read Moreപഴംപൊരി കഴിക്കണമെങ്കിൽ ഇനി കുറച്ച് തുട്ട് ഇറക്കണം; പഴംപൊരിക്ക് 18 ശതമാനം ജിഎസ്ടി, ഉണ്ണിയപ്പത്തിന് 5ഉം!
ചൂട് ചായയ്ക്കൊപ്പം പഴുത്ത മധുരമുള്ള നല്ല പഴം വച്ച് ഉണ്ടാക്കിയ പഴംപൊരി മലയാളികൾക്ക് എന്നുമൊരു ഹരമാണ്. പോറോട്ടയും ബീഫും പോലെ തന്നെ മനസിൽ ഇടം നേടിയ ഭക്ഷണമാണ് പഴംപൊരിയും ബീഫും. പഴംപൊരിക്ക് കഴിക്കണമെങ്കിൽ ഇനി കുറച്ചൊന്നു പാട്പെടേണ്ടി വരും. കുറച്ച് ദിവസമായി എന്താ ഇവനിത്ര ജാഡയെന്ന് ആലോചിച്ച് ചായക്കടയിലെ ചില്ലുകൂട്ടിലിരിക്കുന്ന ഉണ്ണിഅപ്പവും സെറ്റും മുറുമുറുക്കുന്നുണ്ട്. കാര്യം മറ്റൊന്നുമല്ല ഇനി പഴംപൊരി കഴിക്കണമെങ്കിൽ 18 ശതമാനം ജിഎസ്ടി കൂടി നല്‍കണം. ഉണ്ണിഅപ്പമൊക്കെ 5ശതമാനം മാത്രമെടുക്കുന്ന സമയത്ത് പഴംപൊരിക്കാകട്ടെ 18ഉം. നികുതി ഘടനയില്‍ പഴംപൊരി, വട, അട, കൊഴുക്കട്ട തുടങ്ങിയ പരമ്പരാഗത ലഘുഭക്ഷണങ്ങള്‍ക്ക് വ്യത്യസ്ത പരിഗണനയാണ് നല്‍കുന്നതെന്ന് ബേക്കേഴ്സ് അസോസിയേഷന് കേരളയാണ് വ്യക്തമാക്കിയിരിക്കുന്നത്. ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമെന്‍ക്ലേച്ചര്‍ പ്രകാരം ഉല്‍പ്പന്നങ്ങളുടെ വര്‍ഗീകരണം മൂലമുണ്ടാകുന്ന വ്യത്യാസങ്ങളാണ് ഈ നികുതി കയറ്റത്തിന് കാരണം.
Read Moreഉറക്കക്കുറവ് ഹൃദയാരോഗ്യത്തിനു ഹാനികരം
ചെറിയ തോതിലുള്ള മാനസിക സമ്മർദം പോലും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും തന്മൂലം ഹൃദയത്തിന് വേണ്ടത്ര തോതില്‍ ഓക്സിജന്‍ കിട്ടാതെ വരികയും അത് പിന്നീട് പക്ഷാഘാതം പോലെയുള്ള രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ദീർഘനേരം ജോലി ചെയ്യുന്പോൾ തൊഴില്‍ സംബന്ധമായ സമ്മർദം വർധിക്കുന്നതും സ്വയം പരിചരണത്തില്‍ അലംഭാവം കാട്ടുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വർധിക്കാന്‍ കാരണമാകും. ദീർഘനേരം ജോലി ചെയ്യുന്പോൾ ഹൃദയാരോഗ്യത്തിന് ആവശ്യമായ വ്യായാമത്തിനും മറ്റും സമയം കണ്ടെത്താന്‍ സാധിക്കാതെ വരും. ഉറക്കമില്ലായ്മയും ഹൃദയാരോഗ്യവും തമ്മിൽ ശരീരം അനങ്ങാതെയുള്ള ജീവിതശൈലി ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിന്റെ മറ്റൊരു പാർശ്വഫലമാണ് ഉറക്കമില്ലായ്മ. ഇത് മനസിനും ശരീരത്തിനും വേണ്ടത്ര വിശ്രമം ഇല്ലാതാക്കും. ഉറക്കത്തിനിടയില്‍ ഹൃദയം അതിന്റെ ഉച്ചസ്ഥായിയില്‍ പ്രവർത്തിക്കുന്നതിനാല്‍ ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്. അനാരോഗ്യകരമായ ഭക്ഷണശീലം മോശമായ ഭക്ഷണശീലം, കലോറി കൂടിയ ഭക്ഷണം, മധുരപദാർഥങ്ങള് തുടങ്ങിയ അനാരോഗ്യകരമായ…
Read Moreതൊഴിൽസമ്മർദവും ഹൃദ്രോഗവും: മെഡിക്കൽ ചെക്കപ്പ് ഒഴിവാക്കരുത്
പതിവായി ചെക്കപ്പുകൾപതിവായി ചെക്കപ്പുകള്‍ നടത്തുന്നതിലൂടെ അപകട ഘടകങ്ങളായ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോള്‍ എന്നിവ സാധാരണനിലയില്‍ നിലനിർത്താൻ സാധിക്കും.ഹൃദയാഘാതം ഉണ്ടായാൽഹൃദയാഘാതം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ മെഡിക്കല്‍ സഹായം തേടുന്നത് അത്യന്താപേക്ഷിതമാണ്. കാരണം, ഇത് ഹൃദയപേശികള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാന്‍ സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകള്‍ നല്‍കുക, അടഞ്ഞ ഹൃദയധമനികള്‍ തുറക്കുന്നതിനുള്ള ആൻജിയോപ്ലാസ്റ്റി അല്ലെങ്കില്‍ ബൈപാസ് സർജറികള്‍ തുടങ്ങിയവയാണ് ചികിത്സാരീതികളില്‍ ഉള്‍പ്പെടുന്നത്.ബയോ റിസോർബബിള്‍ സ്റ്റെന്റ്ഹൃദയസംരക്ഷണത്തില് ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ് ബയോ റിസോർബബിള്‍ സ്റ്റെന്റുകള്‍. കാലക്രമേണ അലിഞ്ഞുപോകുന്ന തരത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള ഇവ ഹൃദയധമനികള്‍ക്ക് താത്കാലികമായി ഘടനാപരമായ സപ്പോര്‍ട്ട് നല്‍കുകയും ധമനികള്‍ ചുരുങ്ങുന്നത് തടയാനുള്ള മരുന്ന് പുറപ്പെടുവിക്കുകയും ചെയ്യുന്നു.മാറ്റങ്ങൾ ഉൾക്കൊള്ളാംനീണ്ട ജോലിസമയവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം, പരിഹരിക്കാനുള്ള ഒരു പ്രശ്നമായി മാത്രമല്ല കാണേണ്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നാം എങ്ങനെ ജോലി ചെയ്യുന്നു, ജീവിക്കുന്നു, ജീവിതത്തില്‍ അഭിവൃദ്ധി നേടുന്നു എന്നുള്ള കാര്യങ്ങള്‍…
Read Moreപിടിതരാതെ പൊന്ന്; ഇന്നും സര്‍വകാല റിക്കാര്‍ഡില്‍; പവന് 60,440 രൂപ; 1925 ൽ ഒരുപവൻ സ്വർണത്തിന്റെ വില 13.75രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാ ര്‍ഡില്‍. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,555 രൂപയും പവന് 60,440 രൂപയുമായി. ജനുവരി 24 ന് കേരളത്തിലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,525 രൂപ, പവന് 60,200 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. പലിശ നിരക്ക് ഉടന്‍ കുറയ്ക്കണമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്നലെ പറഞ്ഞത്. അതാണ് സ്വര് ണവില ഉയരാന്‍ ഇടയാക്കിയത്. 2,800 ഡോളര്‍ കടന്നേക്കാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യമുണ്ടായാല്‍ വീണ്ടും ഉയരുമെന്ന് സൂചനകളാണ് വിപണിയില്‍ നിന്ന് ലഭ്യമാകുന്നത്.കഴിഞ്ഞ 100 വര്‍ഷ ത്തിനിടയില്‍ സ്വര്‍ണ വില പവന് 13.75 രൂപയില്‍ നിന്ന് 60 , 440 രൂപയിലേക്കാണ് എത്തി നില്‍ക്കുന്നത്. 1925 മാര്‍ച്ച് 31 ന് ഒരു പവന് സ്വര്‍ണത്തിന്…
Read Moreഹാരി രാജകുമാരന്റെ സ്വകാര്യവിവരം ചോർത്തി: പത്രം 10,000 കോടി നൽകാൻ വിധി
ലണ്ടൻ: ഹാരി രാജകുമാരന്റെ സ്വകാര്യ വിവരങ്ങൾ ചോർത്തിയെന്ന പരാതിയിൽ റുപർട് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ള യുകെ മാധ്യമസ്ഥാപനമായ ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സ് 100 കോടിയിലേറെ പൗണ്ട് (ഏകദേശം 10,652 കോടി രൂപ) നഷ്ടപരിഹാരം നൽകണമെന്നു കോടതി. 1996 മുതൽ 2011 വരെയുള്ള സ്വകാര്യജീവിതം ചോർത്തിയെന്നാരോപിച്ചായിരുന്നു ലണ്ടൻ ഹൈക്കോടതിയിൽ ഹാരി രാജകുമാരൻ കേസ് നൽകിയത്. ആരോപണം സമ്മതിച്ച മാധ്യമസ്ഥാപനം ഹാരി രാജകുമാരനോട് മാപ്പ് പറഞ്ഞിരുന്നു. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ ധാരണയായത്. ഹാരി രാജകുമാരന്റെ അമ്മ ഡയാന രാജകുമാരിയുടെ സ്വകാര്യജീവിതത്തിലെ വിവരങ്ങളും ചോർത്തിയെടുത്തെന്നും ന്യൂസ് ഗ്രൂപ്പ് ന്യൂസ്പേപ്പേഴ്സ് സമ്മതിച്ചു. ഹാരിയുടെയും ഡയാനയുടെയും സ്വകാര്യജീവിത വിവരങ്ങൾ ചോർത്താൻ സ്വകാര്യ അന്വേഷകരെ നിയോഗിച്ചിരുന്നതായും പത്രം സമ്മതിച്ചു. ഇതുസംബന്ധിച്ച് നേരത്തെ ഉയർന്ന ആരോപണങ്ങൾ പത്രം നിഷേധിക്കുകയായിരുന്നു.
Read More15 ലക്ഷം വായ്പയെടുത്ത് പഠിപ്പിച്ചു; സർക്കാർ ജോലി കിട്ടിയപ്പോൾ ഭാര്യ ഉപേക്ഷിച്ചെന്നു യുവാവ്! പരാതിയിൽ യുവാവ് ചൂണ്ടിക്കാട്ടുന്നതിങ്ങനെ
കോട്ട (രാജസ്ഥാൻ): വീടു പണയപ്പെടുത്തി പതിനഞ്ചുലക്ഷം വായ്പയെടുത്തു പഠിച്ച ഭാര്യ കേന്ദ്രസർക്കാർ ജോലി ലഭിച്ചതോടെ തന്നെ ഉപേക്ഷിച്ചെന്ന പരാതിയുമായി യുവാവ്. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. റെയില്‍വേയില്‍ ജോലിയിൽ പ്രവേശിച്ചതിനു പിന്നാലെ യുവതി തന്നെ ഉപേക്ഷിക്കുക ആയിരുന്നുവെന്ന് ഭര്‍ത്താവ് മനീഷ് മീണ നല്കിയ പരാതിയില്‍ പറയുന്നു. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയാണ് സ്വപ്ന ജയിച്ചതെന്ന് ചൂണ്ടിക്കാട്ടി കോട്ട ഡിവിഷനിലെ സീനിയർ ഡിവിഷണൽ കൊമേഴ്സ്യൽ ഓഫിസർക്കു നല്കിയ പരാതിയിലാണ് മനീഷ് ഇക്കാര്യം വ്യക്തമാക്കിയത്. സ്വപ്നയ്ക്കുവേണ്ടി പരീക്ഷയെഴുതിയത് മറ്റൊരാളെന്നും പരാതിയിലുണ്ട്. പരാതിയെത്തുടർന്ന് സ്വപ്നയെ സസ്പെൻഡ് ചെയ്തതായും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും റെയിൽവേ അധികൃതർ പറഞ്ഞു. സവായ് മധോപുർ സ്വദേശിയായ സ്വപ്ന കോട്ടയിലെ ഡിആർഎം ഓഫിസിന്റെ കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് 2019 ലെ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് നടത്തിയ പരീക്ഷയിലാണ് സ്വപ്ന ജയിച്ചത്. നിയമനം ലഭിച്ചതിന്…
Read Moreകേക്കിൽ ചേർക്കുന്ന ചെറി റെഡ് നിറത്തിനു യുഎസിൽ വിലക്ക്; യുഎഇയും നടപടിക്ക്
ദുബായ്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിന്തറ്റിക് ഫുഡ് ഡൈകൾ ചേർത്ത ഭക്ഷണപദാർഥങ്ങൾക്കെതിരേ യുഎഇയിൽ പരിശോധന ശക്തമാക്കി. അമേരിക്കയിൽ ഒരു സിന്തറ്റിക് ഫുഡ് ഡൈ നിരോധിച്ചതിനെ തുടർന്നാണ് യുഎഇയിലും പരിശോധന കർശനമാക്കിയത്. കേക്കുകൾ, മിഠായികൾ, സ്നാക്സ് ഉൾപ്പടെയുള്ള ഭക്ഷണ പദാർഥങ്ങൾക്ക് ചെറി റെഡ് നിറം നൽകുന്നതിനായി ഉപയോഗിക്കുന്ന റെഡ് നമ്പർ 3 എന്ന കൃത്രിമ നിറത്തിനാണ് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഥോറിറ്റി കഴിഞ്ഞയാഴ്ച നിരോധനം ഏർപ്പെടുത്തിയത്. ഇതിൽ കാൻസറിന് കാരണമാകുമെന്ന പദാർഥങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ലബോറട്ടറി പരീക്ഷണങ്ങളിൽ തെളിഞ്ഞതിനെ തുടർന്നായിരുന്നു നിരോധനം. യുഎഇയിൽ നടപടിയുടെ ഭാഗമായി ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉത്പന്നങ്ങൾ പ്രാദേശിക അധികൃതരുടെ ഏകോപനത്തോടെ രാജ്യത്തെ അതിർത്തി പോയിന്റുകളിൽ വച്ചുതന്നെ കർശന പരിശോധനയ്ക്ക് വിധേയമാക്കും.
Read Moreപരിയാരത്ത് നവജാത ശിശുവിന്റെ തുടയിൽ സൂചി കുടുങ്ങിയ സംഭവംച സൂചി കുടുങ്ങിയത് സ്വകാര്യലാബിൽനിന്ന്?
പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ജനിച്ച നവജാതശിശുവിന്റെ തുടയിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ പയ്യന്നൂർ ഡിവൈഎസ്പി കെ. വിനോദ് കുമാർ നടത്തുന്ന അന്വേഷണം അവസാനഘട്ടത്തിലേക്ക്. ചികിത്സയിലെ ഗുരുതരമായ പിഴവ് കാരണമാണ് ഇങ്ങനെ സംഭവിച്ചതെന്ന് കാണിച്ച് കുട്ടിയുടെ പിതാവ് പെരിങ്ങോം സ്വദേശി ടി.വി. ശ്രീജു പരിയാരം പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി പോലീസ് കേസെടുക്കുകയും പയ്യന്നൂർ ഡിവൈഎസ്പി അന്വേഷണം ഏറ്റെടുക്കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കളിൽനിന്ന് വിശദമായ മൊഴി രേഖപ്പെടുത്തിയതിനു പുറമെ മെഡിക്കൽ കോളജിൽ കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴിയെടുത്തു. സൂചി കുട്ടിയുടെ ശരീരത്തിലെത്തിയത് മെഡിക്കല്‍ കോളജില്‍ നിന്നല്ലെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായതായാണ് സൂചന. രക്തപരിശോധനക്ക് കുട്ടിയുമായി സ്വകാര്യലാബില്‍ പോയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തില്‍ ലാബ് കേന്ദ്രീകരിച്ച അന്വേഷണമാണ് നടക്കുന്നത്. അടുത്തദിവസം തന്നെ ഇക്കാര്യത്തില്‍ വ്യക്തത ഉറപ്പുവരുത്താനാവുമെന്നാണ് പോലീസ് പറയുന്നത്.
Read More